തിരുവനന്തപുരം: മൂന്ന് വയസ്സുകാരന്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ച് മുത്തച്ഛന്റെ ക്രൂരത. തിരുവനന്തപുരം മണ്ണന്തലയിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വട്ടിയൂര്‍ക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊളളലേറ്റത്. അമ്മയുടെ രണ്ടാനച്ഛനാണ് ഈ ക്രൂരത ചെയ്തത്. ഈ മാസം 24നായിരുന്നു സംഭവം. മാതാപിതാക്കള്‍ കുഞ്ഞിനെ മുത്തച്ഛന്റേയും മുത്തശ്ശിയുടേയും കയ്യില്‍ നോക്കാന്‍ ഏല്പിച്ച് പോയതായിരുന്നുവെന്നാണ് വിവരം. പൊള്ളലേറ്റ് പിടയുന്ന കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ഇവര്‍ തയ്യാറായില്ല. കരച്ചില് കേട്ടെത്തിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ മാതാപിതാക്കള്‍ […]Read More
dailyvartha.com
27 June 2024
കൊച്ചി: മദ്യപിച്ച് ജോലിക്കെത്തുന്ന കെ.എസ്.ആര്.ടി.സി ജീവനക്കാരെ പിടികൂടാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് പണി കൊടുത്ത് ബ്രത്ത് അനലൈസര്‍. ടെസ്റ്റിന് വിധേയരായവരെല്ലാം ‘ഫിറ്റ്’. കോതമംഗലം ഡിപ്പോയില്‍ ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് വനിതാ ജീവനക്കാരുള്‍പ്പടെ മദ്യപിച്ചെന്ന റിസള്‍ട്ട് ലഭിച്ചത്. 50 ഓളം പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതിനിടെ മദ്യം തീരേ ഉപയോഗിക്കാത്തവരുടേതടക്കം ബീപ് ശബ്ദം കേട്ടതോടെ ജീവനക്കാര്‍ പരിശോധനയെ എതിര്‍ക്കുകയും ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. സംശയംതോന്നി കൂടുതല്‍ പരിശോധന നടത്തിയതോടെയാണ് മെഷീന് തകരാണെന്ന് വ്യക്തമായത്. ഇതോടെ പരിശോധന ഉപേക്ഷിച്ച് സംഘം മടങ്ങുകയും […]Read More
dailyvartha.com
27 June 2024
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നു. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും വ്യാപകമായി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ എന്നും ജില്ലകളിലും ഇരിട്ടി താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. മലപ്പുറം ചെമ്പ്രശ്ശേരിയിൽ മഴയിൽ വീട് തകർന്ന് വീണു. തലനാരിഴയ്ക്കാണ് വീട്ടുകാർ രക്ഷപ്പെട്ടത്. നെല്ലേങ്ങര സുരേഷിന്റെ വീടാണ് […]Read More
dailyvartha.com
27 June 2024
തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമ കരമന സ്വദേശി ദീപുവിനെ കൊലപ്പെടുത്തുന്നതിന് മുൻപ് ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തിയതായി വ്യക്തമായി. കൈയിൽ ഗ്ലൗസ് ധരിച്ച പ്രതി ചൂഴാറ്റുകോട്ട അമ്പിളി കാറിൻ്റെ പിൻസീറ്റിലിരുന്നാണ് കൃത്യം നടത്തിയത്. ഡ്രൈവിങ് സീറ്റിലായിരുന്ന ദീപുവിനെ സര്‍ജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ് കഴുത്തിൽ മുറിവേൽപ്പിച്ചത്. പാറശാല സ്വദേശി സുനിലാണ് സര്‍ജിക്കൽ ബ്ലേഡും ഗ്ലൗസും അമ്പിളിക്ക് വാങ്ങി നൽകിയത്. ഇയാൾക്കായി പൊലീസ് അന്വേഷണം തുടങ്ങി. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമായിരുന്നു കൊലപാതകം. മുണ്ടും ഷർട്ടും മാത്രം ധരിക്കുന്ന അമ്പിളിക് […]Read More
dailyvartha.com
27 June 2024
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതി തന്നെ കൊടുക്കാൻ സംവിധാനം വരുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. അതിനുള്ള മുന്നൊരുക്കങ്ങൾ നടക്കുകയാണെന്നും ബാങ്ക് വായ്പ എടുക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഹരിച്ച് വരുകയാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. കെഎസ്ആർടിസി കൂടുതൽ എസി ബസുകളിലേക്ക് മാറുമെന്ന് ഗണേഷ് കുമാർ നിയമസഭയില്‍ അറിയിച്ചു. കാലാവസ്ഥ മാറ്റവും മാറി വരുന്ന ആവശ്യങ്ങളും പരിഗണിച്ച് സൗകര്യമുള്ള ബസുകൾ ഇറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെഎസ്ആർടിസി ഷോപ്പിംഗ് കോംപ്ലക്സുകളുടെ വ്യവസ്ഥകളിൽ ഇളവ് […]Read More
dailyvartha.com
27 June 2024
തിരുവനന്തപുരം:ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നൽകാനുള്ള ശുപാര്‍ശ നല്‍കിയതുമായി ബന്ധപ്പെട്ട് മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷന്. ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഉത്തരവ് പുറത്തിറങ്ങി.കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്യാന്‍ ഉത്തരവിട്ടത്. പ്രതിപക്ഷ നേതാവിന്റെ സബ്മിഷൻ നിയമസഭയിൽ വരുന്നതിനു മുൻപേയാണ് സർക്കാർ തീരുമാനം. ഇതേ വിഷയത്തില്‍ കെ.കെ […]Read More
dailyvartha.com
27 June 2024
പത്തനംതിട്ട: മഴയുടെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ പ്രഖ്യാപിച്ച അവധി നൽകാതെ ക്ലാസ്സെടുത്ത വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മാർച്ച് നടത്തി കെ.എസ്.യു. കളക്ടറുടെ കർശന നിർദേശം മറികടന്ന് തുറന്ന ട്യൂഷൻ സെന്ററിലേക്കാണ് കെ.എസ്.യു പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പത്തനംതിട്ട മൈലപ്രയിലാണ് സംഭവം. എന്നാൽ ട്യൂഷൻ എടുത്തിട്ടില്ല എന്ന് അധ്യാപകൻ വിശദമാക്കുന്നത്. ശക്തമായ മഴ തുടരുന്നതിനാൽ സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. അവധി നിർദേശം മറികടന്ന് പ്രവർത്തിച്ചാൽ ശക്തമായ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയാണ് പത്തനംതിട്ട ജില്ലാ കളക്ടർ […]Read More
dailyvartha.com
27 June 2024
ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കർണാടക ആർ.ടി.സിയുടെ സ്ലീപ്പര്‍ ബസ് അപകടത്തിൽ പെട്ടു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരുക്കേറ്റതായാണ് വിവരം. എന്നാൽ ആരുടേയും പരുക്ക് ഗുഗുരുതരമല്ല. ബെംഗളൂരു ബിടദിക്ക് സമീപം ഇന്ന് പുലർച്ചെ 3.45 നായിരുന്നു അപകടം. റോഡരികിലെ സൈൻ ബോര്‍ഡിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ബെംഗളൂരു – മൈസൂരു ദേശീയപാതയിൽ നിന്ന് ബസ് ബൈപ്പാസിലേക്ക് തിരിയുന്ന സമയത്തായിരുന്നു സൈൻ ബോർഡിൽ ഇടിച്ചത്. ബസിൻ്റെ മുൻവശത്ത് സാരമായ കേടുപാടുണ്ടായി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Read More
dailyvartha.com
27 June 2024
തിരുവനന്തപുരം: കനത്ത മഴയെ തുടർന്നു ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, വയനാട്, എറണാകുളം, ആലപ്പുഴ ജില്ലകളിൽ അങ്കണവാടികളും പ്രഫഷനൽ കോളജുകളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, […]Read More
dailyvartha.com
26 June 2024
തിരുവനന്തപുരം: വിവര സാങ്കേതിക വിദ്യയുടെയും നിര്‍മ്മിത ബുദ്ധിയുടെയും റോബോട്ടിക്സിന്റെയും മേഖലകളില്‍ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഏറ്റവും നൂതന ആശയങ്ങളെ സമൂഹത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ഉപയോഗിച്ച് മാത്രമേ ഈ കാലഘട്ടത്തില്‍ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയൂ എന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. കേരള സര്‍ക്കാരിന്റെ സഹകരണത്തോടെ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തെ നവ വൈജ്ഞാനിക സമൂഹമായി രൂപീകരിക്കുന്നതിൽ ഐ.സി.ടി. അക്കാദമി ഓഫ് കേരള […]Read More