തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് വീണു. ഇവരെ പിന്നീട് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. പെരുമാതുറ സ്വദേശി ഷാക്കിറിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് ഇന്ന് പുലര്‍ച്ചെ അപകടത്തിൽപ്പെട്ടത് . വള്ളത്തിലെ വലകൾ കടലിലേക്ക് പോയതിനെ തുടർന്ന് അത് എടുക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം. ബോട്ടിലുണ്ടായിരുന്നവര്‍ കടലിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ഉടൻ തന്നെ ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് മറ്റുള്ളവരെയും രക്ഷപ്പെടുത്തി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. 11 പേരാണ് […]Read More
dailyvartha.com
8 July 2024
കാസർകോട്: ബാഡൂരിൽ കുട്ടികളെ കയറ്റായി പോകുകയായിരുന്ന സ്കൂൾ ബസ് മറിഞ്ഞ് അപകടം. രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കുനില്‍ സ്കൂളിന്റെ ബസാണ് ബാഡൂരിൽ റോഡിൽ നിന്നും താഴ്ചയിലേക്ക് മറിഞ്ഞത്. വിദ്യാർഥികളെ കയറ്റാനായി പോകുമ്പോഴായിരുന്നു അപകടം. ഈ സമയത്ത് വളരെ കുറച്ച് കുട്ടികളെ ബസിലുണ്ടായിരുന്നുളളു. അതിനാൽ വലിയ അപകടം ഒഴിവായി. വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമല്ല. ബൈക്കിന് പിറകിൽ കാറിടിച്ചു, വയോധികൻ മരിച്ചു, മകന് പരിക്ക് കാസർകോട് നീലേശ്വരം പള്ളിക്കര മേൽപ്പാലത്തിൽ ബൈക്കിന് പിറകിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. ഇരിക്കൂർ […]Read More
dailyvartha.com
8 July 2024
തിരുവനന്തപുരം; പിഎസ്സി അംഗ നിയമനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി നിയമസഭയില്‍. പിഎസ് സി അംഗങ്ങളെ നിയമിക്കുന്നതിൽ വഴി വിട്ട രീതിയിൽ ഒന്നും നടക്കാറില്ല.നാട്ടിൽ പലതരം തട്ടിപ്പുകൾ നടക്കുന്നുണ്ട്. തട്ടിപ്പ് നടന്നാൽ അതിന് തക്ക നടപടി എടുക്കും. കോഴിക്കോട്ടെ കോഴ വിവാദം ശ്രദ്ധയിൽപ്പെട്ടിരുന്നോ എന്നായിരുന്നു എന്‍.ഷംസുദ്ദീന്റെ ചോദ്യം. ഭരണകക്ഷി നേതാവ് 60 ലക്ഷം കോഴ വാങ്ങിയെന്നാണ് ആരോപണം. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന് ഷംസുദ്ദീൻ ചോദിച്ചു. പിഎസ്സിയെ അപകീർത്തിപ്പെടുത്താൻ ഒട്ടേറെ ശ്രമങ്ങൾ […]Read More
dailyvartha.com
8 July 2024
ആലപ്പുഴ: മാന്നാർ കല കൊലപാതകക്കേസിൽ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രണ്ട് മൂന്ന് നാല് പ്രതികളായ ജിനു, സോമരാജൻ, പ്രമോദ് എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് ഇന്ന് അവസാനിക്കുക. ഒന്നാംപ്രതി അനിലിനെ ഇസ്രയേലിൽ നിന്ന് നാട്ടിലെത്തിച്ച ശേഷം ഒന്നിച്ച് തെളിവെടുപ്പ് നടത്തിയാൽ മതിയെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. അതിനാൽ പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ചെങ്ങന്നൂർ കോടതിയിൽ അപേക്ഷ നൽകും. ഒന്നാം പ്രതിക്കായി ഇന്റർ പോൾ മുഖേന ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ ഒരുങ്ങുകയാണ് […]Read More
dailyvartha.com
7 July 2024
കൽപ്പറ്റ: മക്കിമലയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച കുഴി ബോംബ് കണ്ടെത്തിയ പശ്ചാത്തലത്തിൽ ജില്ലയിലെ മാവോയിസ്റ്റ് സാന്നിധ്യ മേഖലകളിലെല്ലാം തീവ്ര പരിശോധനയുമായി സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്. മക്കമലയിലേതിനും സമാനമായി മറ്റിടങ്ങളിലും സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് പ്രത്യേക പരിശോധന. കേസ് വൈകാതെ എൻഐഎ ഏറ്റെടുക്കും. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച വന മേഖലയിലെ ഗ്രാമങ്ങൾ, പാടികൾ, സെറ്റിൽമെൻ്റുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. ജൂൺ 25ന് കുഴി ബോംബ് കണ്ടെത്തിയ കൊടക്കാടിന് പുറമെ, കമ്പമല, മേലേ തലപ്പുഴ എന്നിവിടങ്ങളിലും പരിശോധിക്കുന്നുണ്ട്. സ്പെഷ്യൽ […]Read More
dailyvartha.com
7 July 2024
ആലപ്പുഴ മാന്നാർ സ്വദേശി ശ്രീകല വധത്തിൽ അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും നീളുന്നു. സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ചെന്ന് പറയുന്ന കലയുടെ മൃതദേഹം പുറത്തെടുത്ത് മറ്റൊരിടത്ത് സംസ്കരിച്ചിരിക്കാമെന്ന സംശയത്തിലാണാണ് കേസന്വേഷണം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചത്.മൃതദേഹം കുഴിച്ചുമൂടിയെന്ന് പറയുന്ന വീടിന്റെ സമീപത്ത് നിരവധി വീടുകളുള്ളതിനാൽ സെപ്റ്റിക് ടാങ്ക് തുറന്ന് മൃതദേഹം പുറത്തെടുത്ത് സമീപത്ത് മറവുചെയ്യുകയെന്നത് പ്രായോഗികമല്ല. ഈ സാഹചര്യത്തിലാണ് മറ്റൊരു സംഘത്തിന്റെ സഹായത്തോടെ മൃതദേഹം നാട്ടില്‍നിന്ന് മാറി മറ്റെവിടെയങ്കിലും മറവു ചെയ്തിരിക്കാമെന്ന സംശയത്തിലേക്ക് അന്വേഷണ സംഘമെത്തിയത്.സെപ്റ്റിക് ടാങ്കിൽനിന്ന് മൃതദേഹ അവശിഷ്ടങ്ങളൊന്നും ലഭിക്കാത്തതും […]Read More
dailyvartha.com
6 July 2024
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണമറിയിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വിവരാവകാശ കമ്മീഷൻ ഉത്തരവ് പരിശോധിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു. വിലക്കപ്പെട്ട കാര്യങ്ങൾ ഒഴിവാക്കി ബാക്കിയുള്ളവ പുറത്തുവിടുന്നതിനോട് യോജിപ്പാണുള്ളതെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കവേ വ്യക്തമാക്കി. ഒരു വ്യക്തിയെയും പേരെടുത്തു റിപ്പോർട്ടിൽ പറയുന്നില്ലെന്നും റിപ്പോർട്ടിൽ നിന്ന് ചില കാര്യങ്ങൾക്കു രൂപരേഖ തയ്യാറാക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നടിമാരടക്കം സിനിമാമേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങളും നേരിട്ട ദുരനുഭവങ്ങളുമായിരുന്നു ഹേമ കമ്മിറ്റി പഠിച്ചത്. മുൻകിട നായികമാർ മുതൽ […]Read More
dailyvartha.com
6 July 2024
തിരുവനന്തപുരം: അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം രോഗവിവരകണക്കുകൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്. അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്ത് 493 പേർക്ക് ഡെങ്കിപ്പനിയും 158 പേർക്ക് H1N1ഉം സ്ഥിരീകരിച്ചു. അരലക്ഷം പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. പകർച്ചവ്യാധി വ്യാപനം അതിരൂക്ഷം. അഞ്ച് ദിവസത്തെ കണക്ക് പുറത്തുവരുമ്പോൾ 55,830 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഇന്നലെ മാത്രം 11, 438 പേർ. അഞ്ച് ദിവസത്തെ കണക്ക് അനുസരിച്ച് ഡെങ്കി സംശയിക്കുന്നത് 1693 പേർക്കാണ്. സ്ഥിരീകരിച്ചത് 493 പേർക്ക്. രണ്ട് ഡെങ്കി […]Read More
dailyvartha.com
6 July 2024
കോഴിക്കോട്: ചെറുവണ്ണൂരില്‍ ജ്വല്ലറിയില്‍ മോഷണം. ചുമര് തുരന്ന് 30 പവന് സ്വര്‍ണവും ആറു കിലോ വെള്ളിയും മോഷ്ടിച്ചു. ചെറുവണ്ണൂര്‍ സ്വദേശി വിനോദിന്റെ ഉടമസ്ഥതയിലുള്ള പവിത്രം ജ്വല്ലറിയിലാണ് മോഷണം നടന്നത്. ശനി രാവിലെ ഒമ്പത് മണിയോടെയാണ് മോഷണവിവരം പുറത്തറിയുന്നത്. ചുമര് തുരന്നുകിടക്കുന്നത്കണ്ട് ജ്വല്ലറിയുടെ പിറകിലെ കടയിലുള്ളവര്‍ ഉടമയെ വിവരമറിയിക്കുകയായിരുന്നു. ലോക്കറില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടമായത്. വെള്ളിയാഴ്ച രാത്രി 11 മണിക്കും ഇന്ന് പുലര്‍ച്ചെ അഞ്ചിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് സൂചന. മോഷണത്തിന് പിന്നില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെന്നാണ് […]Read More
dailyvartha.com
6 July 2024
കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ യാത്ര തിരിക്കേണ്ടിയിരുന്ന രണ്ട് വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. രാവിലെ 8.25ന് ദുബൈയിലേക്കും 9.45ന് ബഹ്റൈനിലേക്കും പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാന ജീവനക്കാരുടെ പരിമിതിയാവാമെന്നും ജീവനക്കാര്‍ ഹാജരാകാത്തതാണു കാരണമെന്നുമാണ് സൂചന. കഴിഞ്ഞ ദിവസങ്ങളിലും രണ്ട് വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു.Read More