തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വി.എൻ വാസവൻ അറിയിച്ചു. അത്യാധുനിക ഉപകരണങ്ങളും ഓട്ടോമേഷൻ, ഐ.ടി സംവിധാനങ്ങളുമുള്ള ഇന്ത്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം സെപ്തംബർ-ഒക്ടോബർ മാസത്തിൽ കമ്മിഷൻ ചെയ്യും. സർക്കാർ പൊതു സ്വകാര്യപങ്കാളിത്തത്തോടെ നടപ്പാക്കുന്ന വിഴിഞ്ഞം പദ്ധതി കേരളത്തിലെ എക്കാലത്തെയും വലിയ സ്വകാര്യ നിക്ഷേപമാണെന്നും മന്ത്രി പറഞ്ഞു. വാണിജ്യാടിസ്ഥാനത്തിലുള്ള ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്നർ പ്രവർത്തനത്തിന് ഉയർന്ന കൃത്യതയും പ്രവർത്തന മാനദണ്ഡങ്ങളും ആവശ്യമാണ്. പരിശോധനകൾ പൂർത്തിയാക്കുന്നതിനും പ്രധാന […]Read More
dailyvartha.com
10 July 2024
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകി യുവതീയുവാക്കളെ ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് വ്യാജ റിക്രൂട്ട്മെന്റ് ഏജന്റുമാർ മ്യാൻമർ, തായ്ലന്റ് അതിർത്തിയിലേക്കും മറ്റും കടത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.ഇവരെ വിവിധതരം ഓൺലൈൻ തട്ടിപ്പുകൾക്കും നിയമവിരുദ്ധപ്രവർത്തനങ്ങൾക്കും ഉപയോഗിച്ചുവരുന്നതായും പരാതി ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. ഈ വിവരം ലഭിച്ചയുടൻ മ്യാൻമർ യാത്രാപ്രശ്നം മുൻനിർത്തിയുള്ള മാർഗനിർദേശങ്ങളും മുന്നറിയിപ്പും കേരളത്തിലുടനീളം നോർക്കാറൂട്ടസ് നൽകിയിട്ടുണ്ട്. വിഷയം മ്യാൻമറിലെ ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തലയുടെ സബ്മിഷന് മുഖ്യമന്ത്രി മറുപടി […]Read More
dailyvartha.com
10 July 2024
കൊച്ചി: എറണാകുളം കുണ്ടന്നൂരില്‍ സ്കൂള്‍ ബസിന് തീപിടിച്ചു. തേവര എസ്.എച്ച് സ്കൂളിലെ ബസാണ് തീപിടിച്ചതെന്നാണ് വിവരം. രാവിലെ എട്ടരയോടെ കുണ്ടന്നൂര്‍ പാലത്തിന് താഴെ എത്തിയപ്പോഴാണ് തീപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ബസില്‍ കുട്ടികളുണ്ടായിരുന്നുവെങ്കിലും പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ ഇവരെ പുറത്തിറക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബസ് തീപിടിച്ചത്. വിവരമറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി.Read More
dailyvartha.com
10 July 2024
പൊലിസുമായി ഇടപെടൽ നടത്തുമ്പോൾ മോശം അനുഭവം ഉണ്ടാകാറുണ്ടോ? അതിനെതിരെ പരാതി എവിടെ നൽകുമെന്ന് അറിയാതെ സംഭവം വിട്ടുകളയാറാണോ പതിവ്. എന്നാൽ ഇനി അങ്ങനെ എവിടെ പരാതി നൽകുമെന്ന് അറിയാതെ ബുദ്ധിമുട്ടേണ്ട. പൊലിസിന്റെ പെരുമാറ്റത്തിൽ നിങ്ങൾക്ക് പരാതിയുണ്ടെങ്കിൽ ഓൺലൈനായി പരാതി നൽകാം. ക്യുആർ കോഡ് സ്കാൻചെയ്താണ് ഇനി ഓൺലൈനായി പരാതി നൽകാൻ കഴിയുക. പദ്ധതി ഇന്ന് മലപ്പുറം ജില്ലയിൽ നിലവിൽ വരും. വൈകാതെ സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കും. മലപ്പുറം ജില്ലയിയിലും തൃശ്ശൂർ സിറ്റിയിലുമാണ് തുടക്കത്തിൽ ഈ സേവനം ലഭ്യമാവുക. […]Read More
dailyvartha.com
9 July 2024
തൃശൂർ തൈക്കാട്ടുശേരിയിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. തൈക്കാട്ടുശേരിയിലെ റെയിൽവെ ഗേറ്റ് അടയ്ക്കും മുമ്പെ ട്രെയിൻ എത്തുകയായിരുന്നു. ഈ സമയത്ത് സ്കൂൾ വാൻ ഗേറ്റിന് കുറുകെ കടക്കുകയായിരുന്നു. എന്നാൽ ബസ്സിന് അടുത്തെത്തുന്നതിന് മുമ്പ് ട്രെയിൻ നിർത്തിയതോടെ വന്ർ ദുരന്തം ഒഴിവായി. ജനശതാബ്ദി ട്രെയിനാണ് ഗേറ്റടക്കുന്നതിന് മുമ്പെത്തിയത്. സ്കൂൾ ബസ് കടക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ ഗേറ്റിന് സമീപത്ത് ട്രാക്കിൽ ട്രെയിൻ നിർത്തുകയായിരുന്നു. ട്രെയിൻ 300 മീറ്റർ ദൂരത്ത് എത്തിയെന്ന് വാൻ ഡ്രൈവർ വിജയകുമാർ പറഞ്ഞു. വാനിൽ മൂന്നു വിദ്യാർഥികളാണ് […]Read More
dailyvartha.com
9 July 2024
പാലക്കാട്: ജലസംഭരണി തകർന്ന് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. പാലക്കാട് ചെർപ്പുളശ്ശേരി വെള്ളിനേഴിയിൽ വീട്ടിലെ ജലസംഭരണി തകർന്നാണ് അമ്മയും കുഞ്ഞും മരിച്ചത്. വെസ്റ്റ് ബംഗാൾ സ്വദേശി ഷമാലി (30), മകൻ സാമി റാം(2) എന്നിവരാണ് മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയും കുഞ്ഞുമാണ് മരിച്ചത്. പശു ഫാമിലെ തൊഴിലാളിയാണ് മരിച്ച യുവതി. ഇവരുടെ ഭർത്താവും ഫാമിലെ തൊഴിലാളിയാണ്. പശുഫാമിൽ താൽക്കാലികമായി നിർമിച്ച ടാങ്കാണ് പൊട്ടിയത്. സിമൻ്റ് കൊണ്ട് ഒന്നര വർഷം മുമ്പ് താൽക്കാലികമായി കെട്ടിയതായിരുന്നു ടാങ്ക്. രതീഷ് എന്നയാളുടെ […]Read More
dailyvartha.com
9 July 2024
തൃശൂര്‍: ചെറുതുരുത്തിയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അതിക്രൂരമായ കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റി കൊല നടത്തിയ ഭര്‍ത്താവ് തമിഴ് സെല്‍വനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ചെറുതുരുത്തിയിലെ വെയിറ്റിങ് ഷെഡില്‍ സെല്‍വിയെന്ന അമ്പതുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് സെല്‍വിയുടെ മരണം അതിക്രൂര കൊലപാതകമാണെന്ന് വ്യക്തമായത്. സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റിയായിരുന്നു കൊല നടത്തിയത്. സെൽവിക്കൊപ്പം അഞ്ചുകൊല്ലമായി താമസിക്കുന്ന തമിഴ്നാട് കള്ളക്കുറിച്ചി സ്വദേശി തമിഴരശാണ് സംഭവത്തിൽ […]Read More
dailyvartha.com
9 July 2024
തിരുവനന്തപുരം: വീണ്ടും കേരളീയം പരിപാടി നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഈ വർഷം ഡിസംബറിലാകും കേരളീയം പരിപാടി നടത്തുക. കഴിഞ്ഞ വർഷം നവംബർ മാസത്തിലായിരുന്നു പരിപാടി നടത്തിയത്. പരിപാടിയുടെ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംഘാടക സമിതി യോഗം ചേർന്നു. ചെലവ് സ്പോൺസർ ഷിപ്പിലൂടെ കണ്ടെത്താൻ വകുപ്പുകൾക്ക് നിർദ്ദേശം നല്കി. കഴിഞ്ഞ വര്‍ഷത്തെ കേരളീയം പരിപാടിയുടെ സ്പോൺസർഷിപ്പ് കണക്കുകൾ സര്‍ക്കാര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എല്ലാം സ്പോൺസർഷിപ്പിലെന്ന് സർക്കാർ അവകാശപ്പെട്ട പരിപാടിയായിരുന്നു കേരളീയം. പല തവണ […]Read More
dailyvartha.com
9 July 2024
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോളറയെന്ന് സംശയം. നെയ്യാറ്റിന്‍കര സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ഥി മരിച്ചത് കോളറ ബാധിച്ചാണെന്നാണ് സംശയം. നെയ്യാറ്റിന്‍കര ഭിന്നശേഷിക്കാരുടെ ഹോസ്റ്റലിലെ അന്തേവാസിയായ അനുവാണ് (26) മരിച്ചത്. അനുവിനൊപ്പം വയറിളക്കം ബാധിച്ച കുട്ടിക്ക് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്. എസ്എടിയില്‍ ചികിത്സയിലുള്ള കുട്ടിക്ക് മെഡിക്കല്‍ കോളജ് ആശുപത്രി ലാബിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ ഒമ്പത് അന്തേവാസികള്‍ കൂടി വയറിളക്കം ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച അനുവിന് കോളറ ബാധിച്ചിരുന്നോയെന്ന് കണ്ടെത്താന്‍ പരിശോധന നടത്തുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. […]Read More
dailyvartha.com
8 July 2024
എറണാകുളം: ഇന്ത്യയിലെ ഓരോ പൗരനും വിദ്യാഭ്യാസം, സമ്പദ്വ്യവസ്ഥ, തൊഴിൽ എന്നിവയിൽ തുല്യ അവകാശങ്ങളും തുല്യ അവസരങ്ങളും ഉറപ്പാക്കുന്നതിനുള്ള നയങ്ങൾ രൂപീകരിക്കുന്നതിന് ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ സെൻസസ് അനിവാര്യമാണെന്ന് ജനതാദൾ എസ് നേതാക്കൾ പറഞ്ഞു. എറണാകുളം ബി.ടി. എച്ചിൽ ചേർന്ന ജനതാദൾ എസ് സംസ്ഥാന കമ്മിറ്റി യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ ആണ് ആവശ്യം ഉന്നയിച്ചത്. ജനതാദൾ എസ് ദേശീയ പ്രസിഡന്റ് മുൻ മന്ത്രി സി.കെ നാണു,സംസ്ഥാന പ്രസിഡന്റ് ഖാദർ മാലിപ്പുറം, ജെ.ഡി.എസ് ദേശീയ […]Read More