തിരുവനന്തപുരം: ‘കീം’ എൻജിനീയറിങ് പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു വാർത്താസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷ നടത്തി ഒരു മാസത്തിനു ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നത്. ചരിത്രത്തിലാദ്യമായി ഓൺലൈൻ വഴി നട്ന പരീക്ഷയിൽ ആലപ്പുഴ ചന്തക്കാവ് സ്വദേശി ദേവാനന്ദ് പി. ആണ് ഒന്നാം റാങ്ക് നേടിയത്. മലപ്പുറം പൊന്നിയകുറിശ്ശി സ്വദേശി ഹാഫിസ് റഹ്മാൻ എലികോട്ടിലിനാണ് രണ്ടാം റാങ്ക്. കോട്ടയം പാലാ സ്വദേശി അലൻ ജോണി അനിൽ മൂന്നാം റാങ്കും കോട്ടയം വൈക്കം സ്വദേശിയായ […]Read More
dailyvartha.com
11 July 2024
തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്കു പിന്നാലെ പ്ലസ് വണ്‍ പ്രതിസന്ധി പരിഹരിക്കാന്‍ കാസര്‍കോട്ടും മലപ്പുറത്തും താല്‍ക്കാലിക അധിക ബാച്ചുകള്‍ അനുവദിച്ച് സര്‍ക്കാര്‍. മലപ്പുറത്ത് 74 സര്‍ക്കാര്‍ സ്കൂളുകളിലായി 120 ബാച്ചുകളും കാസര്‍കോട്ട് 18 സ്കൂളുകളിലായി 18 ബാച്ചുകളുമാണ് അനുവദിച്ചത്. പാലക്കാടും കോഴിക്കോടും അധിക ബാച്ചുകള്‍ അനുവദിച്ചില്ല. മലപ്പുറത്ത് ഹ്യൂമാനിറ്റീസ് കോമ്പിനേഷനില്‍ 59 ബാച്ചുകളും കൊമേഴ്സ് കോമ്പിനേഷനില്‍ 61 ബാച്ചുകളുമാണ് അനുവദിച്ചത്. ഒരു സയന്‍സ് ബാച്ച് പോലും അനുവദിച്ചിട്ടില്ല. കാസര്‍കോട് ജില്ലയില്‍ ഒരു സയന്‍സ് ബാച്ചും നാല് ഹ്യൂമാനിറ്റീസ് ബാച്ചുകളും 13 […]Read More
dailyvartha.com
11 July 2024
തിരുവനന്തപുരം : കാത്തിരിപ്പുകൾക്ക് അവസാനം. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞത്ത് ആദ്യ കപ്പൽ നങ്കൂരമിട്ടു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്കിന്റെ സാൻ ഫെർണാണ്ടോ മദർഷിപ്പിനെ വാട്ടർ സല്യൂട്ട് നൽകി വിഴിഞ്ഞം സ്വീകരിച്ചു. ഏഴേകാലോടെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലേക്ക് കപ്പലെത്തിയത്. വാട്ടർ സല്യൂട്ട് നൽകി വിഴിഞ്ഞം കപ്പലിനെ വരവേറ്റു. ബർത്തിംഗ് നടപടികൾ പൂർത്തിയാക്കി. നാളെയാണ് ട്രയൽ റൺ നടക്കുക.1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. ജൂലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പൽ […]Read More
dailyvartha.com
11 July 2024
തിരൂർ: സിവിൽ സപ്ലൈസിൻ്റെ തിരൂർ കടുങ്ങാത്ത്കുണ്ടിലെ ഗോഡൗണിൽ 2.78 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തി. തിരൂർ താലൂക്ക് പരിധിയുള്ള ഡിപ്പോയിൽ നിന്ന് അരി, ഗോതമ്പ്, ആട്ട എന്നിവ ഉൾപ്പെടെ 2,78,74,579 രൂപയുടെ റേഷൻ സാധനങ്ങൾ കടത്തിയെന്നാണ് വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ വനിതാ ജീവനക്കാർ ഉൾപ്പെടെ എട്ട് പേരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. സപ്ലൈകോ അധികൃതർ പൊലിസിലും പരാതി നൽകി. കഴിഞ്ഞ വർഷം ആദ്യത്തിൽ പൊന്നാനി താലൂക്ക് സപ്ലൈ ഓഫിസർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പിൻ്റെ ചുരുളഴിഞ്ഞത്. പിന്നീട് ജൂലൈ മാസത്തിൽ […]Read More
dailyvartha.com
10 July 2024
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്നു. 24 മണിക്കൂറിനിടെ 13,756 പേർ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്നലെ മാത്രം 225 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മരിച്ചു. കേരളം പുറത്ത് വിട്ട കണക്കുകളനുസരിച്ച് 20 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. 2 പേർ എലിപ്പനി ബാധിച്ച് മരിച്ചു. ഇന്നലെ 37 പേർക്ക് എച്ച് 1 എൻ 1 കേസുകളും സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. രണ്ട് […]Read More
dailyvartha.com
10 July 2024
കോഴിക്കോട്: പിഎസ്സി അംഗത്വം ലഭിക്കുന്നതിന് കോഴയായി വാങ്ങിയ 20 ലക്ഷം രൂപ പ്രമോദ് കോട്ടൂളി തിരിച്ച് നൽകിയെന്ന് ആരോപണം ഉന്നയിച്ച ഡോക്ടറുടെ ഭർത്താവ്. പണം തിരികെ കിട്ടിയതിനാല്‍ പരാതി ഇല്ലെന്നും ഡോക്ടറുടെ ഭർത്താവ് പൊലീസിന് മൊഴി നൽകി. പൊലീസിന് ലഭിച്ച മൊഴിയുടെ കാര്യം മനസിലാക്കിയിട്ടാണ് സിപിഎം നേതൃത്വം പരാതി ഇല്ലെന്ന് അവകാശപ്പെട്ടത്. പിഎസ്സി അംഗത്വ നിയമനത്തിനുള്ള നീക്കമല്ല നടന്നതെന്നും ആയുഷ് വകുപ്പിലെ സ്ഥലം മാറ്റത്തിനുള്ള കോഴയായിരുന്നു ഇതെന്നുമാണ് പാർട്ടിക്കകത്തെ വിശദീകരണം. അന്തിമ നടപടി തീരുമാനിക്കാൻ ശനിയാഴ്ച ജില്ലാ […]Read More
dailyvartha.com
10 July 2024
കണ്ണൂർ: കണ്ണൂരിൽ 35 ലക്ഷത്തിലധികം രൂപയുടെ കുഴൽപ്പണം പിടികൂടി. മഞ്ചേശ്വരം സ്വദേശി ഉമ്മർ ഫറൂക്കിന്റെ പക്കൽ നിന്നുമാണ് പണം പിടികൂടിയത്. മംഗലാപുരം കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിനിൽ പണം കടത്താൻ ശ്രമിക്കുകയായിരുന്നു ഇയാൾ. റെയിൽവേ പൊലീസിന്റെ പ്രത്യേക സംഘം കാസർകോടിനും കണ്ണൂരിനും ഇടയിൽ വച്ച് നടത്തിയ പരിശോധനയിലാണ് ഉമ്മർ പിടിയിലായത്.Read More
dailyvartha.com
10 July 2024
പാലക്കാട് : അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. ഷോളയൂർ വെള്ളകുളത്തെ മണികണ്ഠൻ -ദീപ ദമ്പതികളുടെ ഒരു ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. ജന്മനാ ഹൃദയ സംബന്ധമായ അസുഖമുള്ള കുഞ്ഞായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഈ മാസം നാലാം തിയ്യതിയാണ് ദീപയെ തൃശ്ശൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറതെടുത്തത്. അമ്മ ദീപ അരിവാൾ രോഗ ബാധിതയാണ്.Read More
dailyvartha.com
10 July 2024
തിരുവനന്തപുരം: ക്ഷേമപെന്ഷന് കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. നിലവിൽ 5 മാസത്തെ പെൻഷൻ കുടിശ്ശികയാണ്. ഈ സാമ്പത്തിക വർഷം 2 ഗഡുവും അടുത്ത സാമ്പത്തിക വർഷം 3 ഗഡുവും വിതരണം ചെയ്യും. ചട്ടം 300 അനുസരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. സർക്കാർ ജീവനക്കാരുട ഡിഎ കുടിശ്ശികയിൽ പ്രത്യേക ഉത്തരവ് ഇറക്കും. ഓരോ സാമ്പത്തിക വർഷവും രണ്ട് ഗഡു വീതം കൊടുത്ത് കുടിശ്ശിക തീർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2021 മുതൽ കേരളം കേന്ദ്ര വിവേചനം നേരിടുകയാണ്. […]Read More
dailyvartha.com
10 July 2024
കോഴിക്കോട് : ഡ്രൈവിംഗ് ലൈസൻസോ ഡ്രൈവിംഗ് പരിചയമോ ഇല്ലാതെ സ്കൂളുകളിലും കോളേജുകളിലും നടക്കുന്ന യാത്രയയപ്പ് സമ്മേളനങ്ങളിൽ വാഹനങ്ങളുമായെത്തി സാഹസിക പ്രകടനങ്ങൾ നടത്തുന്ന വിദ്യാർത്ഥികളുടെയും അവരുടെ രക്ഷകർത്താക്കളുടെയും ഡ്രൈവിംഗ് ലൈസൻസ് സസ്പെന്റ് ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മറ്റുള്ളവരുടെ ജീവനെടുക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു. സ്കൂളുകളിലും കോളേജുകളിലും വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസ പ്രകടനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. മുക്കം എം.എസ് ആർട്സ് […]Read More