ആലപ്പുഴ: രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലന്‍സിന് കുറുകെ കാര്‍ നിര്‍ത്തി യുവാക്കളുടെ വെല്ലുവിളി. രോഗിയുമായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് പോകവെ താമരക്കുളം വയ്യാങ്കരയില്‍ വെച്ചാണ് സംഭവം നടന്നത്. ശൂരനാട് സ്വദേശികളായ യുവാക്കളാണ് ആംബുലന്‍സിന്റെ യാത്ര തടസ്സപ്പെടുത്തും വിധം സൈഡു കൊടുക്കാതെ കാറോടിച്ചത്. മസ്തിഷ്കാഘാതം സംഭവിച്ച രോഗിയായിരുന്നു ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ആംബുലന്‍സ് ഡ്രൈവര്‍ നിരന്തരം ഹോണ്‍ മുഴക്കി സൈഡ് ആവശ്യപ്പെട്ടെങ്കിലും യുവാക്കള്‍ ഒഴിഞ്ഞുമാറാന്‍ തയ്യാറായില്ല. പിന്നീട് ആംബുലന്‍സിന് മുന്നില്‍ കാര്‍ കുറുകേയിട്ട് ഡ്രൈവറെ കൈേയ്യറ്റം ചെയ്യാനും ശ്രമിച്ചു. […]Read More
dailyvartha.com
12 July 2024
തിരുവനന്തപുരം: കേരള വികസന അധ്യായത്തില്‍ പുതിയ ഏടാണ് വിഴിഞ്ഞമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വികസനത്തിലേക്ക് വഴി തുറന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണും ഔദ്യോഗിക സ്വീകരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദീർഘകാലത്തെ സ്വപ്നം യാഥാര്‍ത്ഥ്യമായി എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗിച്ചു തുടങ്ങിയത്. തുറമുഖങ്ങൾ സാമ്പത്തിക വളർച്ചയുടെ ചാലക ശക്തിയാണെന്നും വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തുറമുഖങ്ങൾ സാമ്പത്തിക വളർച്ചയുടെ ചാലകശക്തിയാണ്. ലോകത്തിലെ വൻകിട തുറമുഖങ്ങളിൽ ഒന്നാണ് വിഴിഞ്ഞം. മദർഷിപ്പുകൾ ധാരാളമായി വിഴിഞ്ഞത്തേക്ക് […]Read More
dailyvartha.com
12 July 2024
തിരുവനന്തപുരം : കേരള പോലീസ് അസോസിയേഷൻ ഓൺലൈൻ മീറ്റിങ്ങിനിടയിൽ നടന്ന തെറിവിളിയിൽ നടപടിക്ക് സാധ്യത. സംസ്ഥാന പ്രസിഡൻറ് സംസാരിക്കുന്നതിനിടെ അനധികൃതമായി മീറ്റിംഗിൽ കയറി തെറിവിളിച്ച സൈബർ സെൽ എസ്ഐമാരായ പ്രജീഷ്,സജി ഫിലിപ്പ് എന്നിവർക്കെതിരെ നടപടിയെടുക്കാനാണ് സാധ്യത. ഇരുവരും പോലീസ് അസോസിയേഷനിൽ അംഗങ്ങളല്ല. ലിങ്ക് ചോർത്തിയെടുത്താണ് മീറ്റിങ്ങിൽ പങ്കെടുത്തത്. ഇരുവരും യൂണിയൻ മീറ്റിങ്ങിനായി ഉപയോഗിച്ചത് ഔദ്യോഗിക കമ്പ്യൂട്ടറെന്നാണ് ആക്ഷേപം. കൃത്യ നിർവഹണ സമയത്ത് ഷർട്ട് ഇല്ലാതെ ഓഫീസിൽ ഇരുന്നതും അന്വേഷിക്കും.സംഭവം നടക്കുന്ന സമയത്ത് ഇരുവരും മദ്യപിച്ചിരുന്നതായും സംശയമുണ്ട്. പൊലീസുകാരുടെ […]Read More
dailyvartha.com
12 July 2024
കൊച്ചി: ഫിറ്റ്നെസ് സർട്ടിഫിക്കറ്റില്ലാതെ കുട്ടികളുമായി നിരത്തിലിറക്കിയ സ്കൂൾ വാഹനം ആർടിഒ പിടികൂടി. കളമശേരി ഇന്റർനാഷണൽ സ്കൂളിന്റെ ടെമ്പോ ട്രാവലറാണ് പിടിച്ചെടുത്തത്. കുട്ടികളുമായി പോകുകയായിരുന്ന വാഹനം ആർടിഒ നിർത്തി പരിശോധിക്കുകയായിരുന്നു. ഫിറ്റ്നെസ് സർട്ടിഫിക്കറ്റില്ലെന്ന് കണ്ടെത്തിയതോടെ വാഹനം ആർടിഒ പിടിച്ചെടുത്തു. കുട്ടികളെ മറ്റൊരു വാഹനത്തിൽ സ്കൂളിൽ എത്തിച്ചു.Read More
dailyvartha.com
11 July 2024
പത്തനംതിട്ട : പതിനാലുകാരിയായ പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. തോട്ടപ്പുഴശ്ശേരി കോളഭാഗം, പരുത്തി മുക്ക്, കുഴിക്കാലായിൽ ചന്ദ്രൻ മകൻ ശ്രീജിത് ചന്ദ്രനെ (32)യാണ് കോടതി 60 വർഷം കഠിന തടവിനും നാലര ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും വിധിച്ചത്. പത്തനംതിട്ട പോക്സോ അതിവേഗ കോടതി ജഡ്ജ് ഡോണി തോമസ് വർഗീസ് ആണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാൽ 27 മാസം അധിക കഠിന തടവ് […]Read More
dailyvartha.com
11 July 2024
തിരുവനന്തപുരം: ഓട്ടിസം ബാധിതനായ വിദ്യാര്‍ത്ഥിയെ സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് നിര്‍ബന്ധിച്ച് പുറത്താക്കിയെന്ന ആരോപണത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ രണ്ടാഴ്ചയ്ക്കകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആക്റ്റിങ് ചെയര്‍ പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂ നാഥ് ഉത്തരവില്‍ ആവശ്യപ്പെട്ടു. തൈക്കാട് ഗവ. മോഡല്‍ സ്കൂളിലെ പ്രധാന അധ്യാപകനെതിരായാണ് ആരോപണമുയര്‍ന്നത്. സ്കൂളില്‍ നടന്ന ഒരു പൊതു പരിപാടിക്കിടയില്‍ കുട്ടി ശബ്ദമുണ്ടാക്കിയെന്ന് പറഞ്ഞ് കുട്ടിയെ സ്കൂളില്‍ നിന്ന് പുറത്താക്കുകയായിരുന്നു. അമ്മ […]Read More
dailyvartha.com
11 July 2024
തിരുവനന്തപുരം: ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ മൊബൈല്‍ ഫോണ്‍ ടെക്നോളജി, വീഡിയോ എഡിറ്റിംഗ് എന്നിവയില്‍, യഥാക്രമം തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ സൗജന്യ പരിശീലനം. പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലേക്ക് തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. വിമുക്തഭടന്മാര്ക്കും അവരുടെ ആശ്രിതര്‍ക്കുമായി രൂപകൽപ്പന ചെയ്ത ഈ പ്രോഗ്രാമുകൾ, സംസ്ഥാന സർക്കാരിൻ്റെ സൈനിക ക്ഷേമ വകുപ്പാണ് സ്പോൺസർ ചെയ്യുന്നത്. ഓഫ്ലൈനായി നടത്തുന്ന ഈ പ്രോഗ്രാമുകളുടെ ദൈർഘ്യം ഒരു മാസമാണ്. താത്പര്യമുള്ളവർ dswplanfund2024@gmail.com എന്ന ഈമെയില്‍ വിലാസത്തിൽ നിങ്ങളുടെ ബയോഡാറ്റ അയക്കുക. […]Read More
dailyvartha.com
11 July 2024
കോഴിക്കോട്: ലയണ്‍സ് ഇന്റര്‍നാഷണല്‍ 318.ഇ യുടെ നേതൃത്വത്തില്‍ 150 സ്കൂളുകളില്‍ ശുദ്ധ ജലം നല്‍കാനും, 50 നിര്‍ധന കുടുംബങ്ങള്‍ക്ക് പാര്‍പ്പിടം നിര്‍മ്മിച്ചു കൊടുക്കാനും പുതിയ പദ്ധതി. ബൃഹത്തായ പദ്ധതിയുടെ പ്രഖ്യാപനം 14ന് (ഞായര്‍ ) രാവിലെ 10 മണിക്ക് കണ്ണൂര്‍ ലക്ഷോട്ടിക്ക ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്‍ട്രലില്‍ തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലയണ്‍സ് ക്യാബിനറ്റ് ഓഫീസര്‍മാരുടെ സ്ഥാനാരോഹണ ചടങ്ങ് പാസ്റ്റ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ വിജയകുമാര്‍ രാജു ഉദ്ഘാടനം ചെയ്യും. ഒരു വര്‍ഷം പതിനായിരത്തിലധികം സേവന പരിപാടികള്‍ […]Read More
dailyvartha.com
11 July 2024
കോഴിക്കോട്: മെഡി. കോളജിന്റെ അനുബന്ധ സ്ഥാപനമായ സൂപ്പര്‍ സ്പെഷാലിറ്റി കോംപ്ലക്സിലെ എം.ആര്.ഐ സ്കാനിങ് യന്ത്രം പണിമുടക്കിയിട്ട് മാസങ്ങളായി. ഹൃദ്രോഗം, കിഡ്നി, മൂത്രാശയ രോഗങ്ങള്‍ എന്നിവക്ക് ചികിത്സ തേടിയെത്തുന്നവരെയാണ് പ്രധാനമായും സൂപ്പര്‍ സ്പെഷാലിറ്റി വാര്‍ഡുകളില്‍ പ്രവേശിപ്പിക്കുന്നതെങ്കിലും മറ്റ് അസുഖങ്ങളുമായി മെഡി. കോളജിന്റെ അനുബന്ധ സ്ഥാപനങ്ങളില്‍നിന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം എം.ആര്.ഐ സ്കാനിങ്ങിന് വിധേയരാകേണ്ടുന്ന നിര്‍ധനരും നിലാരംബരുമായ നിരവധി രോഗികള്‍ ഊഴം കാത്ത് സ്കാനിങ്ങിന് ആശ്രയിക്കുന്ന യന്ത്രമാണ് കേടുവന്നത്. യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് […]Read More
dailyvartha.com
11 July 2024
കൊച്ചിയിൽ തീ തുപ്പുന്ന ബൈക്കുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെതിരെ നടപടിയെടുത്തത് മോട്ടോര്‍ വാഹനവകുപ്പ്. യുവാവിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം സ്വദേശിയായ കിരണിന്റെ ലൈസന്‍സ് മൂന്ന് മാസത്തേയ്ക്കാണ് സസ്പെന്‍ഡ് ചെയ്തത്. ഇതിനുപുറമെ 8000 രൂപ പിഴ അടയ്ക്കാനും മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശിച്ചു. ബൈക്ക് രൂപമാറ്റം വരുത്തിയ കൊച്ചി ഏലൂര്‍ സ്വദേശികളുടെ ലൈസന്‍സും മോട്ടോര്‍ വാഹനവകുപ്പ് സസ്പെന്‍ഡ് ചെയ്തു. ഇവരുടെ ബൈക്കുകളുടെ രജിസ്ട്രേഷനും മൂന്ന് മാസത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്യും. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് തീ തുപ്പുന്ന ബൈക്കുമായി […]Read More