കോഴിക്കോട്: പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത കോഴ വാങ്ങിയെന്ന വിവാദത്തില്‍ സിപിഎം പുറത്താക്കിയതിന് പിന്നാലെ കുറ്റം നിഷേധിച്ച് പ്രമോദ് കോട്ടൂളി. താന്‍ ആരുടെയും പക്കല്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം പരാതിക്കാരനായ ശ്രീജിത്ത് ആര്‍ക്ക് എപ്പോള്‍ എവിടെ വച്ച് പണം കൊടുത്തുവെന്ന് പരാതിക്കാരനും പാര്‍ട്ടിയും വ്യക്തമാക്കണം. കോഴിക്കോട് നഗരത്തില്‍ ഇന്നുവരെ ഒരു റിയല്‍ എസ്റ്റേറ്റ് കച്ചവടവും നടത്തിയിട്ടില്ല. ഇല്ലാത്ത ആരോപണം ഉന്നയിച്ച പരാതിക്കാരന്റെ വീട്ടില്‍ അമ്മയ്ക്കും മകനുമൊപ്പം സമരമിരിക്കുമെന്നും പ്രമോദ് പറഞ്ഞു. തന്നെ പുറത്താക്കിയ നടപടിയെ […]Read More
dailyvartha.com
13 July 2024
തിരുവനന്തപുരം: കേരളത്തിൽ പനി മരണം വർധിക്കുന്നു. പനി ബാധിച്ച് പത്ത് പേരാണ് ഇന്നലെ മാത്രം മരിച്ചത്. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമിലെ നാലുപേര്‍ക്ക് കൂടി കോളറ സ്ഥിരീകരികായും ചെയ്തു. ഇവിടെ താമസിച്ചിരുന്ന 26കാരന്റെ മരണം കോളറ ബാധിച്ചാണെന്ന് സംശയിക്കുന്നുണ്ട്. 12 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കോളറ സ്ഥിരീകരിച്ചത്. ഇതിൽ ഒരാളൊഴികെ 11 പേരും നെയ്യാറ്റിൻകര കെയർ ഹോമിലെ അന്തേവാസികളാണ്. കോളറ ബാധിച്ചവരെ മെഡിക്കൽ കോളേജിലും ഐരാണിമുട്ടത്തെ ഐസൊലേഷൻ സെൻ്ററിലും ചികിത്സയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ രോഗികളെ പരിചരിക്കാന്‍ ഐരാണിമുട്ടത്തെ […]Read More
dailyvartha.com
13 July 2024
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. മഴ ശക്തമാകാൻ സാധ്യതയുള്ള കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട്, തൃശൂർ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിൽ പുതിയതായി രൂപംകൊണ്ട ന്യൂനമർദ പാത്തിയുടെ ഫലമായാണ് മഴ. കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് മുതൽ 16 വരെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ കേരള തീരം മുതൽ […]Read More
dailyvartha.com
13 July 2024
കോഴിക്കോട്: പി.എസ്.സി അംഗത്വം നൽകാമെന്ന് പറഞ്ഞ് കോഴ വാങ്ങിയ കേസിൽ അടിയന്തര സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയോഗം ഇന്ന് ചേരും. കോഴ വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന പ്രമോദ് കോട്ടൂളിക്കെതിരെ ജില്ലാ കമ്മറ്റിയിൽ നടപടിയുണ്ടാകും. കോഴയിൽ പാർട്ടിക്ക് പങ്കില്ലെന്നും അന്വേഷണമൊന്നും നടന്നില്ലെന്നും സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും ആവർത്തിക്കുമ്പോഴും ഇന്ന് നടക്കുന്ന ജില്ലാ കമ്മിറ്റി നിർണായകമാകും. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിന്റേയും ടൗൺ ഏരിയാ കമ്മിറ്റിയോഗത്തിന്റേയും തീരുമാനങ്ങളാണ് ഇന്നത്തെ സി.പി.എം ജില്ലാകമ്മിറ്റി ചർച്ച ചെയ്യുക. പി.എസ്.സി കോഴക്കേസ് പാർട്ടി […]Read More
dailyvartha.com
13 July 2024
തിരുവനന്തപുരം: റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണത്തിൽ നിയന്ത്രണമേർപ്പെടുത്തി പൊതുവിതരണ വകുപ്പ്. ഇനി മുതൽ ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടയിൽ നിന്ന് മാത്രം മണ്ണെണ്ണ വിതരണം ചെയ്യാനാണ് തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ പുറത്തിറക്കി. മണ്ണെണ്ണ വിതരണത്തിലെപ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് നിയന്ത്രണമെന്നാണ് സർക്കാരിന്റെ വിശദീകരണം. എന്നാൽ, മണ്ണെണ്ണ വിതരണം ഏറ്റെടുക്കില്ലെന്ന് റേഷൻ ഡീലേഴ്സ് കോഡിനേഷൻ സമിതി വ്യക്തമാക്കി. റേഷൻ വിതരണത്തെ തകർക്കുന്നതാണ് ഉത്തരവെന്ന് റേഷൻ വ്യാപാരികൾ ആരോപിക്കുന്നു. പ്രതിഷേധവുമായി വ്യാപാരികള്‍ കോഴിക്കോട്: റേഷന്‍ […]Read More
dailyvartha.com
13 July 2024
കണ്ണൂരിൽ മഴക്കുഴിയെടുക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിധിയെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തി. 17 മുത്തുമണികൾ,13 സ്വർണ പതക്കങ്ങൾ, അഞ്ച് മോതിരങ്ങൾ, ഒരു സെറ്റ് കമ്മൽ, കാശി മാലയുടെ ഭാഗമായ നാല് പതക്കങ്ങൾ, വെള്ളിനാണയങ്ങൾ എന്നിവയാണ് ലഭിച്ചത്. പൊലിസ് കോടതിയിൽ ഹാജരാക്കിയ നിധി പുരാവസ്തുവകുപ്പ് പരിശോധിച്ച് വരികയാണ്. കണ്ണൂർ ചെങ്ങളായിയിലാണ് സംഭവം. പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ മഴക്കുഴി എടുക്കുകയായിരുന്നു തൊഴിലുറപ്പ് തൊഴിലാളികൾ. ഇതിനിടയിലാണ് ഒരു പാത്രം ലഭിച്ചത്. എന്നാൽ അടുത്തിടെ ഇത്തരത്തിൽ ലഭിച്ച […]Read More
dailyvartha.com
13 July 2024
ആലപ്പുഴ: ആലപ്പുഴയിൽ രോഗിയുമായി പോകുന്ന ആംബുലൻസ് തടഞ്ഞ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. അപകടകരമായി വാഹനമോടിച്ചതിനാണ് വകുപ്പ് കേസെടുത്തിരിക്കുന്നത്. ശൂരനാട് സ്വദേശികളായ യുവാക്കളാണ് ആംബുലൻസിന്റെ യാത്ര തടസപ്പെടുത്തിയത്. ഇവരോട് തിങ്കളാഴ്ച ആർ.ടി.ഒയ്ക്ക് മുൻപിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, സംഭവത്തിൽ ഇതുവരെ പൊലിസ് കേസെടുത്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നാണ് നൂറനാട് പൊലിസ് പറയുന്നത്. ആദ്യഘട്ടത്തിൽ പരാതിയുമായി ആംബുലൻസ് ഡ്രൈവർ എത്തിയിരുന്നെങ്കിലും പിന്നീട് ഒത്തുതീർപ്പിൽ എത്തുകയായിരുന്നു. ആംബുലൻസ് ഡ്രൈവറെയും യുവാക്കളെയും പൊലിസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇവിടെ […]Read More
dailyvartha.com
13 July 2024
ഓൺലൈൻ ക്രിമിനൽ സംഘങ്ങൾ കഴിഞ്ഞവർഷം മാത്രം കേരളത്തിൽ തട്ടിയെടുത്തത് 200 കോടി രൂപ. ഓരോ വർഷവും രജിസ്റ്റർ ചെയ്യുന്ന സൈബർ തട്ടപ്പുകളുടെ എണ്ണത്തിലും ഇരട്ടി വർധനവാണുണ്ടാവുന്നത്.വ്യക്തി വിവരങ്ങൾ, മെസേജുകൾ, ബാങ്ക് വിവരങ്ങൾ തുടങ്ങിയവ ചോർത്തിയാണ് സാമ്പത്തിക തട്ടിപ്പിനിരയാക്കുന്നത്. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ കണക്കു പ്രകാരം, ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിൽ നാലാം സ്ഥാനത്തുള്ളത് സൈബർ കേസുകളാണ്. അടുത്ത 10 വർഷത്തെ കണക്കെടുത്താൽ എട്ടാം സ്ഥാനത്തുള്ളതും സൈബർ കേസുകളാണ്.പൊലിസ് കണക്കു പ്രകാരം 2019ൽ രജിസ്റ്റർ ചെയ്ത സൈബർ […]Read More
dailyvartha.com
12 July 2024
കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ എൻഫോഴ്സ്മെന്റ് ഡറക്ടറേറ്റ് പ്രാഥമികാന്വേഷണം തുടങ്ങി. നിക്ഷേപമായി നിരവധിയാളുകളിൽ നിന്ന് പണം സ്വീകരിക്കുന്നതും ഇത് ബിസിനസ് ആവശ്യങ്ങൾക്കടക്കം ഉപയോഗിക്കുന്നതുമാണ് പരിശോധിക്കുന്നത്. നിക്ഷേപം സ്വീകരിക്കുന്നതിലും തുടർന്ന് മറ്റ് ബിസിനസുകളിലേക്ക് വക മാറ്റുന്നതിലും കളളപ്പണ ഇടപാടുണ്ടോയെന്നാണ് അന്വേഷണ പരിധിയിൽ ഉളളത്. നിലവിൽ കേസ് എടുത്തിട്ടില്ലെന്നും പ്രാഥമിക പരിശോധനയാണ് തുടരുന്നതെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു. ബോബി ചെമ്മണ്ണൂർ സ്ഥാപനങ്ങൾ വഴി നടത്തുന്ന സാമ്പത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. പ്രത്യേകിച്ച് ബോബി ചെമ്മണ്ണൂർ വലിയ പലിശ വാഗ്ദാനം ചെയ്ത് […]Read More
dailyvartha.com
12 July 2024
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദർഷിപ്പിന്റെ ട്രയൽ റൺ ഉദ്ഘാടനവേളയിൽ മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻചാണ്ടിയെയും വിഎസ് അച്യുതാനന്ദനെയും പരാമർശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. തുറമുഖത്തിന്റെ ക്രെഡിറ്റിനെ ചൊല്ലി മുന്നണികള്‍ തമ്മില്‍ തർക്കം രൂക്ഷമാകുന്നതിനിടെയാണ് പദ്ധതിക്ക് കരാർ ഒപ്പിട്ട മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പിണറായി പൂർണമായും ഒഴിവാക്കിയത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ വിഴിഞ്ഞം കല്ലിടലോ ഒപ്പിടലോ മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചില്ല. പദ്ധതിയുടെ ചരിത്രം ഓർപ്പിച്ചപ്പോഴും ഇടത് സർക്കാരുകളുടെ മികവിനെ പുകഴ്ത്തിയ വേളയിലും വിഎസ് അച്യുതാനന്ദന്റെ പേരും പിണറായി സൂചിപ്പിച്ചില്ല. എന്നാൽ […]Read More