കാസര്‍കോട് പഞ്ചിക്കലില്‍ സ്കൂള്‍ വരാന്തയില്‍ ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ശ്രീ വിഷ്ണു മൂര്‍ത്തി എയുപി സ്കൂള്‍ വരാന്തയിലാണ് പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് കുട്ടിയെ കിട്ടിയത്. കരച്ചില് കേട്ട നാട്ടുകാരാണ് വസ്ത്രത്തില്‍ പൊതിഞ്ഞ നിലയില്‍ കുട്ടിയെ ആദ്യം കണ്ടത്. സ്കൂള്‍ ഹെഡ്മാസ്റ്റര് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആദൂര്‍ പൊലീസ് എത്തി കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കര്‍ണാടക അതിര്‍ത്തി പ്രദേശമാണ് പഞ്ചിക്കല്‍. കര്‍ണാടകയില്‍ നിന്ന് എത്തിയ ആരെങ്കിലുമാണോ […]Read More
dailyvartha.com
15 July 2024
പാലക്കാട്: പാലക്കയം വട്ടപ്പാറയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണ്ണാ൪ക്കാട് സ്വദേശി വിജയിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുല൪ച്ചെ ആരംഭിച്ച തെരച്ചിലിൽ വെള്ളച്ചാട്ടത്തിലെ കുഴിയിലകപ്പെട്ട നിലയിലായിരുന്നു മൃതദേഹം. ഞായറാഴ്ച ഉച്ചയോടു കൂടി രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് വിജയ് പാലക്കയത്തുള്ള വട്ടപ്പാറ വെള്ളച്ചാട്ടത്തിൽ എത്തിയത്. ഇതിനിടെ മുകളിലേക്ക് കയറിപ്പോയ വിജയിയെ കാണാതാവുകയായിരുന്നു. ഫയ൪ഫോഴ്സിനെയും നാട്ടുകാരേയും വിവരമറിയിച്ചു. തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതികൂല കാലാവസ്ഥ കാരണം ഇന്നലെ രാത്രി തിരച്ചിൽ നി൪ത്തി വെച്ചിരുന്നു. ഇന്ന് രാവിലെ ഫയ൪ഫോഴ്സും സിവിൽ ഡിഫൻസ് ഫോഴ്സും […]Read More
dailyvartha.com
14 July 2024
കേരളത്തിലെ അതിതീവ്ര മഴ മുന്നറിയിപ്പ് പ്രവചിച്ച സാഹചര്യത്തിലും വടക്കൻ കേരളത്തിൽ മഴ തുടരുന്ന പശ്ചാത്തലത്തിലും സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ നാളെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കണ്ണൂരും കോഴിക്കോടും കാസർകോടും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് ജില്ലകളിൽ കൂടി അവധി പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരുന്നത്. ഇതിന് പിന്നാലെ എറണാകുളം കളക്ടരറും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ നാളെ സംസ്ഥാനത്തെ 6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. ഓരോ ജില്ലകളിലെയും അവധി […]Read More
dailyvartha.com
14 July 2024
കനത്ത മഴയെ തുടർന്ന് കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കലക്ടർമാർ അറിയിച്ചു. ജില്ലകളിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല. അതിതീവ്ര മഴ കണക്കിലെടുത്ത് മൂന്ന് ജില്ലകളില്‍ തിങ്കളാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തിങ്കളാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പില്‍ പറയുന്നു. പത്തനംതിട്ട, ആലപ്പുഴ, […]Read More
dailyvartha.com
14 July 2024
കൊച്ചി: മലയാളി നഴ്സ് ഇസ്രായേൽ മുങ്ങിമരിച്ചു. കളമശ്ശേരി സ്വദേശിനിയായ സൈഗ പി അഗസ്റ്റിൻ (41) ആണ് മരിച്ചത്. ഇസ്രായേലിൽ നഴ്സായി ജോലി ചെയ്യുകയാണ് കളമശ്ശേരി സ്വദേശിനിയായ സൈഗ പി അഗസ്റ്റിൻ. ഒഴിവ് സമയത്ത് കടൽ കാണാൻ പോയപ്പോൾ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.Read More
dailyvartha.com
14 July 2024
സംസ്ഥാനത്ത് വീണ്ടും കാലവർഷം അതിതീവ്രമാകുന്നു. കാലവർഷക്കാറ്റ് ശക്തി പ്രാപിക്കുന്നതും ന്യൂനമർദ പാത്തിയും ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നതാണ് കേരളത്തിൽ മഴ അതിതീവ്രമാകാൻ കാരണമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം സംസ്ഥാനത്ത് നാളെ 3 ജില്ലകളിലാണ് അതിതീവ്ര മഴക്ക് സാധ്യതയുള്ളതെന്നാണ് പ്രവചനം. ഈ ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് സംസ്ഥാനത്തെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കാസർകോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് […]Read More
dailyvartha.com
14 July 2024
തലസ്ഥാന നഗരത്തിലെ മാലിന്യ കൂമ്പാരമായ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ കാണാതായ ജോയിക്കായി തിരച്ചിൽ തുടരുന്നു. ഇതുവരെയും പ്രതീക്ഷാവഹമായ ഒരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിൽ നാവിക സേനാ സംഘവും രക്ഷാദൌത്യത്തിൽ പങ്കാളികളാകും. നാവിക സേനയുടെ അതിവിദഗ്ധരായ ഡൈവിംഗ് സംഘം കൊച്ചിയിൽ നിന്ന് തലസ്ഥാനത്തേക്ക് വൈകിട്ടോടെയെത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ‘രക്ഷാ പ്രവർത്തനത്തിൽ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തിൽ സർക്കാർ സഹായം തേടി നാവിക സേനയ്ക്ക് കത്ത് നൽകുകയായിരുന്നു. 5 മുതൽ 10 വരെ അംഗങ്ങളുളള നേവിയുടെ വിദഗ്ധ സംഘമാകും […]Read More
dailyvartha.com
14 July 2024
തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിക്കായുള്ള തെരച്ചില്‍ രണ്ടാം ദിനത്തിലേക്ക്. എന്‍.ഡി.ആര്.എഫ് ആണ് ഇന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. രോബോട്ടിക് യന്ത്രവും തുരങ്കത്തില്‍ ഇറങ്ങുന്നുണ്ട്. മാലിന്യം മാറ്റാനാണ് റോബോട്ടിക് യന്ത്രം. ടണലിനുള്ളില്‍ മാലിന്യം തിങ്ങിനിറഞ്ഞതിനാല്‍ തോട്ടിലെ ടണലിനുള്‍ഭാഗത്തേക്ക് പ്രവേശിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കായിരുന്നില്ല. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ കാണാതായ മാരായമുട്ടം സ്വദേശി ജോയിക്ക് വേണ്ടി ഇന്നലെ രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് തെരച്ചില്‍ ഇന്ന് രാവിലേയ്ക്ക് നീട്ടുകയായിരുന്നു. രാത്രി തെരച്ചില്‍ […]Read More
dailyvartha.com
14 July 2024
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത. വടക്കൻ കേരളത്തിലായിരിക്കും മഴ കൂടുതൽ ശക്തമാവുക എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മലയോര മേഖലയിലും മഴ കനത്തേക്കും. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പരക്കെ മഴ ലഭിക്കുമെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിനും സാധ്യത ഉണ്ട്. 11 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, […]Read More
dailyvartha.com
14 July 2024
കണ്ണൂര്‍: പ്രതീക്ഷിച്ചിരിക്കുന്ന യാത്രക്കാരെ മുഴുവന്‍ വിഢികളാക്കി സ്റ്റേഷനില്‍ നിര്‍ത്താതെ പാഞ്ഞു പോയി ട്രെയിന്‍. ആലപ്പുഴയില്‍ നിന്നും കണ്ണൂരിലേക്കുള്ള എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് ആണ് ആളെ പറ്റിച്ചത്. ട്രെയിന്‍ പയ്യോളി സ്റ്റേഷനില്‍ നിര്‍ത്താതെ കടന്ന് പോവുകയായിരുന്നു. ഏതായാലും സംഭവത്തില്‍ റെയില്‍ വേ വിശദീകരണം തേടിയിട്ടുണ്ട്. ലോക്കോ പൈലറ്റടക്കമുള്ള ജീവനക്കാരോട് വിശദീകരണം നല്‍കാനാണ് ആവശ്യം. ഇന്നലെ രാത്രിയാണ് ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് കോഴിക്കോട് പയ്യോളിയില്‍ നിര്‍ത്താതെ പോയത്. സ്റ്റേഷന് പിന്നിട്ട വിവരം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സ്റ്റേഷന് ഇല്ലാത്ത ഇരിങ്ങല്‍ ഭാഗത്ത് ട്രെയിന്‍ നിര്‍ത്തി. […]Read More