എറണാകുളം തൃപ്പൂണിത്തുറയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദനം. തലയോല പറമ്പ് സ്വദേശി സുബൈറിനാണ് മർദനമേറ്റത്. എറണാകുളം കെഎസ്ആർടിസി ഡിപ്പോ ഡ്രൈവറാണ് സുബൈർ. ബസ് സ്റ്റോപ്പിന് സമീപത്തെ കാർ മാറ്റാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. ഇന്നോവ കാർ ഡ്രൈവറാണ് തന്നെ മർദിച്ചതെന്ന് സുബൈർ പറഞ്ഞു. എറണാകുളത്ത് നിന്ന് കട്ടപ്പനയിലേക്ക് രാവിലെ എട്ടരയ്ക്ക് പുറപ്പെട്ട സർവ്വീസിനിടെയാണ് സംഭവമുണ്ടായത്. തൃപ്പൂണിത്തുറ ജംഗ്ഷനിൽ വെച്ച് ഇന്നോവ കാർ മാറ്റാനായി ഹോണടിച്ചു. ഈ സമയം കാറിൽ നിന്നൊരാൾ ഗ്ലാസ് താഴ്ത്തി കൈ കൊണ്ട് ആംഗ്യം കാണിച്ചുവെന്ന് […]Read More
dailyvartha.com
18 July 2024
ലോക പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദൻ ഡോ. എം എസ് വല്യത്താൻ (90) അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സ്ഥാപകനും സ്ഥാപക ഡയറക്ടറുമായിരുന്നു. മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വിസിയുമായിരുന്നു. മണിപ്പാലിൽ വെച്ചാണ് അന്ത്യം. രാജ്യം പത്മശ്രീയും പത്മ വിഭൂഷനും നൽകി ആദരിച്ച ഹൃദയശസ്ത്രക്രിയാ വിദഗ്ദനാണ് വിട പറഞ്ഞത്. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലൂടെയാണ് അദ്ദേഹം മലയാളികൾക്കിടയിൽ സുപരിചിതനായത്. ഹൃദയ ശസ്ത്രക്രിയാ മേഖലയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരീക്ഷണങ്ങളിലെ വിജയം ഇന്ത്യയിൽ തന്നെ […]Read More
dailyvartha.com
18 July 2024
ആലുവയിൽ മൂന്ന് പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ കാണാതായതായി വിവരം. ഇന്ന് പുലർച്ചെ ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിർധനരായ പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് പെൺകുട്ടികളെ കാണാതായത്. പ്രായ പൂർത്തി ആകാത്ത കുട്ടികളെയാണ് കാണാതായിട്ടുള്ളത്. 15,16,18 വയസ്സ് പ്രായമുള്ളവരാണ് കുട്ടികൾ. സംഭവത്തിൽ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.Read More
dailyvartha.com
17 July 2024
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. വയനാട് ജില്ലയില്‍ ബുധനാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഞായറാഴ്ച്ച വരെ കേരള തീരത്ത് മത്സ്യബന്ധവും വിലക്കിയിട്ടുണ്ട്. ഓറഞ്ച് അലര്‍ട്ട്17-07-2024: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്18-07-2024: കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, […]Read More
dailyvartha.com
17 July 2024
തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ അനുവദിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. തലസ്ഥാനത്തിന്റെ നഗരഹൃദയത്തിലൂടെ ഒഴുകുന്ന മാലിന്യ വാഹിനിയായ തോടാണ് ആമയിഴഞ്ചാന്‍. ജൂലൈ 13 ന് രാവിലെ 10 മണിയോടെയാണ് മാരായിമുട്ടം സ്വദേശിയായ ജോയിയും മറ്റ് 3 തൊഴിലാളികളും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ഭാഗത്തെ തോട് വൃത്തിയാക്കാനിറങ്ങിയത്. തോട്ടിലിറങ്ങി […]Read More
dailyvartha.com
17 July 2024
പാലക്കാട്: മകളുമായി സർക്കാർ ആശുപത്രിയിലെത്തിയ അമ്മയെ പാമ്പ് കടിച്ചു. പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിക്കാണ് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ വെച്ച് പാമ്പ് കടിയേറ്റത്. ഇന്ന് രാവിലെയാണ് മകളുമായി ഗായത്രി ആശുപത്രിയിലെത്തിയത്. രാവിലെ 11 മണിക്കായിരുന്നു സംഭവം ഉണ്ടായത്. ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിൽ നിന്നാണ് പാമ്പുകടിയേറ്റത്. ഗായത്രിയെ പാവലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഗായത്രിയുടെ മകള്‍ക്ക് പനിയായി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരുന്നു. അതിനിടെ രാവിലെ യൂറിന്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. അതിനിടെ തറയില്‍ യൂറിന്‍ വീണു. […]Read More
dailyvartha.com
17 July 2024
സംഗീതജ്ഞൻ രമേഷ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടൻ ആസിഫ് അലി. വിഷയത്തില്‍ പിന്തുണച്ച എല്ലാവര്ക്കും നന്ദി പറയുന്നതായി നടൻ ആസിഫ് അലി വ്യക്തമാക്കി. എന്റെ വിഷമങ്ങള്‍ എന്റേത് മാത്രമാണ്. തന്നെ പിന്തുണയ്ക്കുന്നത് മറ്റൊരാള്‍ക്ക് എതിരെയുള്ള വിദ്വേഷ പ്രചരണമായി മാറരുത് എന്നും എല്ലാവരോടുമായി താരം അഭ്യര്‍ഥിച്ചു. കൊച്ചി സെന്റ് ആല്‍ബര്‍ട്സ് കോളേജില്‍ സിനിമാ പ്രമോഷന് എത്തിയതായിരുന്നു ആസിഫ് അലി. സാമൂഹ്യ മാധ്യമങ്ങളില്‍ പിന്തുണച്ചത് കണ്ടു. സാമൂഹ്യ മാധ്യമങ്ങളിലെ പിന്തുണയ്ക്ക് സന്തോഷം. എന്നാല്‍ എനിക്കുള്ള പിന്തുണ മറ്റൊരാള്‍ക്കെതിരെയുള്ള വിദ്വേഷ […]Read More
dailyvartha.com
17 July 2024
വയനാട്ടിൽ വൈദ്യുതി കമ്പി പൊട്ടിവീണ് മരിച്ച സുധൻ്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മന്ത്രി കെ കൃഷ്ണൻകുട്ടി. സുധൻ്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധന സഹായം നൽകാൻ തീരുമാനിച്ചെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആദ്യഘഡുവായി അഞ്ച് ലക്ഷം ഉടൻ നൽകും. രേഖകൾ ഹാജരാക്കിയാൽ രണ്ടാം ഘഡുവും കൈമാറുമെന്നും മന്ത്രി അറിയിച്ചു. പഴയ വൈദ്യുതി കമ്പികൾ മാറ്റുന്ന പ്രവൃത്തി പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വയനാട് പുൽപ്പള്ളിയില്‍ ചീയമ്പം 73 കോളനിയിലെ സുധൻ (32) ഇന്നലെയാണ് […]Read More
dailyvartha.com
17 July 2024
കാസര്‍കോട് ബസ് യാത്രക്കിടയില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ പ്രതിയെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് കുനിയ സ്വദേശി മുഹമ്മദ് കുഞ്ഞിയാണ് അറസ്റ്റിലായത്. ആറ് വയസുള്ള മകളുമായി കാഞ്ഞങ്ങാട് നിന്ന് പാലക്കുന്നിലേക്കുള്ള യാത്രക്കിടയാണ് യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടന്നത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ബസില്‍ വെച്ച് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തുന്ന വിവരം ബസിലെ കണ്ടക്ടറോട് പറഞ്ഞപ്പോഴേക്കും പ്രതി ബസില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതി ഇന്നലെ പറഞ്ഞിരുന്നു. ബസില്‍ വെച്ച് യുവതി […]Read More
dailyvartha.com
17 July 2024
മലപ്പുറത്ത് 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരിൽ ഒരാൾക്കും പൊന്നാനിയിൽ 3 പേർക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനിയിൽ 1200 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചത്. മൂന്ന് സ്ത്രീകൾക്കാണ് ഇവിടെ രോഗം ബാധിച്ചത്. നിലമ്പൂരിൽ അതിഥി തൊഴിലാളിക്കാണ് രോഗബാധ. ഒഡീഷ സ്വദേശിയാണ് ചികിത്സയിലുളളത്. മലേറിയ ലക്ഷണങ്ങൾ പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശി വേദനയുമാണ് മലമ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍. വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്ന് ദിവസം […]Read More