ഇടുക്കി: കല്ലാർ-മാങ്കുളം റോഡിൽ ഓടി കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് അപകടം. വാഹനത്തിലുണ്ടായിരുന്ന കുഞ്ഞടക്കമുള്ളവർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. മാങ്കുളം സ്വദേശികളുടെ കാറിന് മുകളിൽ ആണ് മരം വീണത്. തലനാരിഴയ്ക്കാണ് എല്ലാവരും രക്ഷപ്പെട്ടത്. മിന്നല്‍ ചുഴിലിൽ കനത്ത നാശനഷ്ടം സംസ്ഥാനത്ത് ഇന്നലെ മിന്നല്‍ ചുഴിലിയിലും ശക്തമായ കാറ്റിലും വ്യാപക നാശ നഷ്ടങ്ങളുണ്ടായി. കോഴിക്കോട്, പാലക്കാട്, വയനാട്, തൃശൂര്‍, ജില്ലകളിലാണ് ശക്തമായ കാറ്റില്‍ നാശനഷ്ടമുണ്ടായത്. കോഴിക്കോട് വിലങ്ങാട് വീട് തകര്‍ന്ന് ഒരാള്‍ക്ക് പരിക്കേറ്റു. കോഴിക്കോട് ജില്ലയിലെ മലയോര […]Read More
dailyvartha.com
26 July 2024
കൽപ്പറ്റ: വയനാട് അഞ്ചുകുന്നിൽ കെഎസ്ആർടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് ഡ്രൈവർ അടക്കം 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. രാവിലെ കോഴിക്കോട്ടേക്ക് പോയിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.Read More
dailyvartha.com
25 July 2024
കോഴിക്കോട് ജില്ലയിലെ വടകര എടച്ചേരി വേങ്ങോലിയിലും കുറ്റിയാടി മലയോര മേഖലയിലും വിലങ്ങാടും എരവത്ത്കുന്നിലുമാണ് പുലര്‍ച്ചെ ശക്തമായ മിന്നൽ ചുഴലിയിൽ മിന്നല്‍ ചുഴലിയും ഉണ്ടായത്. വീടിന്റെ മേല്‍ക്കൂര വീണ് കാവിലുംപാറ മൂന്നാംകൈ സ്വദേശി സ്വപ്നയ്ക്ക് പരിക്കേറ്റു. വേങ്ങോലിയില്‍ മിന്നല്‍ ചുഴലിക്കാറ്റില്‍ മരംവീണ് ആറ് വീടുകള്‍ക്ക് ഭാഗിക നാശ നഷ്ടം ഉണ്ടായി. അംഗനവാടിയുടെ മേല്‍ക്കൂര നൂറ്റമ്പത് മീറ്ററോളം പറന്നുപോയി. നിരവധി മരങ്ങള്‍ കടപുഴകി. വിലങ്ങാടും മിന്നല്‍ചുഴലി ഉണ്ടായി. ഇവിടേയും വ്യാപക നാശനഷ്ടമുണ്ട്. വൈദ്യുതി ലൈനുകളില്‍ മരംവീണ് വൈദ്യുതി ബന്ധം താറുമാറായി. […]Read More
dailyvartha.com
25 July 2024
തിരുവനന്തപുരം: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുന്റെ കുടുംബാംഗങ്ങൾക്ക് നേരെ ഉണ്ടായ സൈബർ ആക്രമണത്തിൽ യുവജന കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട് തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവികൾക്ക് യുവജന കമ്മീഷൻ നിർദേശം നല്കി. സൈബർ ആക്രമണം നടത്തിയ ഫേസ്ബുക്ക്, യുട്യൂബ് അക്കൗണ്ടുകൾ കണ്ടെത്തി നടപടി എടുക്കാനും കമ്മീഷൻ നിർദേശം നല്‍കിയിട്ടുണ്ട്. രഞ്ജിത്ത് ഇസ്രായേലിനെതിരായ സൈബർ ആക്രമണത്തിലും കേസ് എടുത്തതായി യുവജന കമ്മീഷൻ […]Read More
dailyvartha.com
25 July 2024
ദില്ലി: വിദേശ സഹകരണത്തിന് കേരളം ഉദ്യോഗസ്ഥയെ നിയമിച്ചതിനെതിരെ കടുപ്പിച്ച് കേന്ദ്ര സർക്കാർ. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര വിഷയം ആണെന്ന് ചൂണ്ടികാട്ടിയ വിദേശകാര്യ മന്ത്രാലയം, കെ വസുകി ഐ എ എസിന്റെ പുതിയ നിയമനത്തിൽ കേരളത്തിന് താക്കീതും നൽകി. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വിഷയങ്ങളിൽ കൈകടത്തരുതെന്ന താക്കീതാണ് കേരളത്തിന് വിദേശകാര്യ മന്ത്രാലയം നൽകിയിരിക്കുന്നത്. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര വിഷയം ആണെന്നും വിദേശകാര്യ വക്താവ് ചൂണ്ടികാട്ടി. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയം സംസ്ഥാന ലിസ്റ്റിലും കൺകറന്റ് […]Read More
dailyvartha.com
25 July 2024
ബെംഗളൂരു: ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടി തെരച്ചിൽ ആരംഭിച്ചിട്ട് ഇന്നേക്ക് പത്താം നാൾ. ഗംഗാവലി പുഴയിലുള്ളത് അർജുന്റെ ട്രക്ക് തന്നെയെന്ന് ഐബോഡ് പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. എസ്പി, കാർവാർ എംഎൽഎ, റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാലൻ എന്നിവർ നടത്തിയ സംയുക്താ വാർത്താ സമ്മേളനത്തിൽ നാലിടത്ത് ലോഹഭാഗങ്ങൾ കണ്ടെത്തിയെന്ന് മേജർ ജനറൽ ഇന്ദ്രബാലൻ വ്യക്തമാക്കി. അർജുന്റെ ലോറി കണ്ടെത്തിയത് റോഡിൽ നിന്ന് 60 മീറ്റർ ദൂരെ പുഴയിലാണ്. ലോറിയിൽ നിന്നും തടികൾ വിട്ടുപോയിട്ടുണ്ട്. ലോറി, ക്യാബിൻ, ടവർ, […]Read More
dailyvartha.com
25 July 2024
താമരശ്ശേരി: താലൂക്ക് ആശുപത്രി ആരോഗ്യ വിഭാഗം താമരശ്ശേരിയിലും പരപ്പൻപൊയിലിലുമുള്ള ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ ശുചിത്വ പ്രശ്നങ്ങൾ കണ്ടെത്തി. പരപ്പൻ പൊയിലിലെ രണ്ട് ഹോട്ടലുകൾ അടപ്പിച്ചു. കുടിവെള്ള ഗുണനിലവാര പരിശോധന റിപ്പോർട്ട് ഇല്ലാത്തതും തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഇല്ലാത്തതുമായ സ്ഥാപനങ്ങൾക്ക് ഒരാഴ്ചക്കകം പരിശോധന നടത്തി ഹാജരാക്കാൻ നിർദേശം നൽകി. ഇതര സംസ്ഥാനക്കാരെ താമസിപ്പിച്ച കെട്ടിടങ്ങളിലും പരിശോധന നടന്നു. മാലിന്യം കൃത്യമായി സംസ്കരിക്കാത്ത കെട്ടിട ഉടമക്ക് നോട്ടീസ് നൽകി. പുകയില വിരുദ്ധ മുന്നറിയിപ്പ് ബോർഡ് ഇല്ലാത്ത രണ്ട് സ്ഥാപനങ്ങളിൽനിന്ന് […]Read More
dailyvartha.com
25 July 2024
ബാലുശ്ശേരി താലൂക്ക് ആശുപത്രിക്ക് മുന്നിൽ സംസ്ഥാന പാതയിലെ ഓവുചാൽ പൂർത്തിയാക്കാത്തതിനാൽ മലിനജലം റോഡിലേക്ക് ഒഴുകി ദുരിതമാകുന്നു. ആശുപത്രിക്ക് സമീപത്തെ ബസ് സ്റ്റോപ്പിനടുത്തുവരെ മാത്രമാണ് ഓവുചാൽ പൂർത്തിയായത്. ബാക്കി അമ്പതു മീറ്ററോളം ഭാഗം പണി നടന്നിട്ടില്ല. ഓവുചാലിലൂടെ ഒഴുകിയെത്തുന്ന മലിനജലം ആശുപത്രിക്ക് മുന്നിൽവെച്ച് ഉയരം കുറഞ്ഞ പഴയ ഓവ് ചാലിലൂടെ കവിഞ്ഞൊഴുകി റോഡിലേക്ക് എത്തുകയാണ്. ഇവിടെ ഓട്ടോറിക്ഷ പാർക്കിങ്ങും ഉണ്ട്. ആശുപത്രിയിലേക്കെത്തുന്ന രോഗികൾ ഓവുചാലിൽനിന്ന് കവിഞ്ഞൊഴുകുന്ന മലിനജലം ചവിട്ടി വേണം എത്താൻ. പഴയ ഓവുചാലിൽ മാലിന്യവും കെട്ടിക്കിടക്കുന്നുണ്ട്. സംസ്ഥാന […]Read More
dailyvartha.com
25 July 2024
കോഴിക്കോട്: സൈബർ അതിക്രമത്തിനെതിരെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബം പരാതി നൽകി. സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടക്കുന്നതായി കുടുംബം പറഞ്ഞു. വാർത്താ സമ്മേളനത്തിലെ വാക്കുകൾ എഡിറ്റ് ചെയ്ത് മാറ്റിയാണ് പ്രചാരണം. ചില യുട്യൂബ് ചാനലുകളും അധിക്ഷേപകരമായ വാർത്തകൾ നൽകിയെന്നും പരാതിയിൽ പറയുന്നു. കോഴിക്കോട് സൈബർ സെല്ലിലാണ് കുടുംബം പരാതി നൽകിയത്. സൈന്യം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ദിവസം കുടുംബം നടത്തിയ പരാമർശത്തെ ചൊല്ലിയാണ് സൈബർ ആക്രമണം നടക്കുന്നത്. അർജുന്റെ അമ്മയുടെ അച്ഛൻ പട്ടാളക്കാരനാണ്. അന്ന് തെരച്ചിൽ […]Read More
dailyvartha.com
25 July 2024
ബെംഗളൂരു : മണ്ണിടിച്ചിലിൽ ഉത്തര കന്നഡയിലെ ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുടെ ദൌത്യം നിർണായക ഘട്ടത്തിൽ. ട്രക്ക് കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിർണയിക്കാൻ ഐബോഡ് ഉപയോഗിച്ച് പരിശോധന നടത്തും. പന്ത്രണ്ടരയോടെ ഈ പരിശോധന തുടങ്ങുമെന്നാണ് വിവരം. ഡ്രോൺ ഇപയോഗിച്ച് പ്രവർത്തിക്കുന്ന സ്കാനറിൽ പുഴയ്ക്ക് അടിയിലെ സിഗ്നലും ലഭിക്കും. നോയിഡയിൽ നിന്ന് കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ഐബോഡെത്തിച്ചത്. അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് ഇനിയും കണ്ടെടുക്കാനുളളത്. ഐബോഡ് സംവിധാനത്തിന്റെ ബാറ്ററികൾ ദില്ലിയിൽ നിന്നും രാജധാനി […]Read More