തിരുവനന്തപുരം: വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുന്നതിനിടെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീ മീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ […]Read More
dailyvartha.com
29 July 2024
ദില്ലി: ആർ എം എൽ ആശുപ്രതിയിൽ നിന്നു പിരിച്ചുവിട്ട നഴ്സുമാരെ തിരികെ നിയമിക്കാൻ ഉത്തരവ്. എട്ട് മലയാളികൾ ഉൾപ്പെടെ 42 നഴ്സുമാരെ തിരികെ നിയമിക്കണമെന്നാണ് ദില്ലി ഹൈക്കോടതിയുടെ ഉത്തരവ്. സ്ഥിര നിയമനം നൽകണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന് ഹൈക്കോടതിയുടെ നിർദ്ദേശം. പതിനാല് വർഷം കരാർ ജോലി ചെയ്തവരെയാണ് 2022 ൽ ആശുപത്രി പിരിച്ചു വിട്ടത്. കൊവിഡ് കാലത്ത് അടക്കം ജോലി ചെയ്തവരെ ഒഴിവാക്കിയത് ന്യായമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആർഎംഎല്ലിൽ ഒഴിവില്ലെങ്കിൽ സഫ്ദർജംഗ്, ലേഡി ഹാർഡിംഗ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ നിയമിക്കണമെന്നും […]Read More
dailyvartha.com
29 July 2024
തിരുവനന്തപുരം: തലസ്ഥാനത്ത് മുഖം മറച്ചെത്തിയ സ്ത്രീ വീട്ടിൽ കയറി വെടിവെച്ച സംഭവത്തിൽ പ്രതിയെ പിടികൂടാനാവാതെ പൊലിസ്. വഞ്ചിയൂരിൽ നടന്ന വെടിവെപ്പിൽ അന്വേഷണം തുടരുന്നുണ്ടെങ്കിലും പ്രതിയിലേക്ക് എത്തുന്ന നിർണായക തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. വെടിയേറ്റ ഷിനിയുടെ മൊഴിയെടുത്തെങ്കിലും പ്രതിയിലേക്കുള്ള നിർണായക സൂചനകൾ ലഭിച്ചില്ല. എന്നാൽ വെടിവെപ്പിന് കാരണം ഷിനിയോടോ, അവരുടെ കുടുംബത്തോടോ ഉള്ള വ്യക്തി വൈരാഗ്യം ആകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലിസ്. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് സംഭവം. കൊറിയർ നൽകാനെന്ന പേരിൽ എത്തിയ ഷിനിയുടെ വീട്ടിലെ എത്തിയ […]Read More
dailyvartha.com
29 July 2024
വടക്കൻ ജില്ലകളുടെ മലയോര മേഖലകളിൽ അതിശക്തമായ മഴ തുടരുന്നു. കോഴിക്കോട് വയനാട് ജില്ലകളിലാണ് അതിശക്തമായ മഴ. വയനാട് ജില്ലയില്‍ മൂന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. വെള്ളാര്‍മല വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, പുത്തുമല, മുണ്ടക്കൈ യുപി സ്കൂള്‍ എന്നിവക്കാണ് അവധി പ്രഖ്യാപിച്ചത്. ചാലിപ്പുഴയില്‍ മഴ വെള്ളപ്പാച്ചില്‍. പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി. ചെമ്പുകടവ് പാലം മൂടി. ഗതാഗതം നിരോധിച്ചു. വയനാട് മേപ്പാടിയിലും തീവ്രമഴ. പത്താഴക്കുണ്ട്, ചീര്‍പ്പ്, മിണാലൂര്‍, കുറ്റിയംകാവ്, പെരിങ്ങണൂര്‍ തുടങ്ങിയ തോടുകളുടെ തീരത്തുള്ളവര്‍ […]Read More
dailyvartha.com
28 July 2024
തിരുവനന്തപുരം: ഷിരൂരിൽ അർജുന് വേണ്ടിയുള്ള തെരച്ചിൽ തുടരണണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി കത്ത് അയച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ തുടരാൻ നിർദ്ദേശങ്ങൾ നൽകാൻ അഭ്യര്‍ത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി അയച്ച കത്തില്‍ പറയുന്നു. ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് തെരച്ചില്‍ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ടീമുകളുടെ ശ്രമങ്ങൾക്ക് മുഖ്യമന്ത്രി നന്ദിയും അറിയിച്ചു. അതേസമയം, ഷിരൂരിൽ അർജുന് വേണ്ടിയുള്ള തെരച്ചിൽ താത്ക്കാലികമായി അവസാനിപ്പിച്ച വിവരം ഔദ്യോഗികമായി അറിയിച്ചില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. തീരുമാനം കൂടിയാലോചനകൾ […]Read More
dailyvartha.com
28 July 2024
തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിൽ എയർഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ യുവതിക്ക് പരിക്ക്. തിരുവനന്തപുരം വഞ്ചിയൂർ ചെമ്പകശേരി സ്വദേശി ഷിനിയെയാണ് മുഖംമൂടി ധരിച്ചെത്തിയ സ്ത്രീ ആക്രമിച്ചത്. അക്രമി മുഖംമൂടി ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിഞ്ഞില്ലെന്നും സ്ത്രീയാണെന്ന് വ്യക്തമായെന്നും ഷിനി പൊലീസിനോട് പറഞ്ഞു. എൻആര്‍എച്ച്എം ജീവനക്കാരിയായ ഷിനിക്ക് വലുതു കൈക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വഞ്ചിയൂര്‍ പോസ്റ്റോഫീസിന് മുന്നിൽ ഷിനിയുടെ വീട്ടിലാണ് ആക്രമണം ഉണ്ടായത്. ആമസോണിൽ നിന്നുള്ള കൊറിയർ നൽകാന്നെ പേരിലാണ് മുഖംമൂടി ധരിച്ച് അക്രമി എത്തിയത്. ഷിനിയുടെ പിതാവ് പാഴ്സൽ […]Read More
dailyvartha.com
28 July 2024
എകരൂൽ: ഉണ്ണികുളം പഞ്ചായത്തിലെ മങ്ങാട് നെരോത്ത് കാട്ടുപുതുക്കുടി നൊച്ചിക്കുന്നിലെ ഐസ് ക്യൂബ് നിർമാണ യൂനിറ്റിൽനിന്ന് അമോണിയം വാതകം ചോർന്നത് പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം ഉച്ചക്ക് 12 ഓടെയായിരുന്നു സംഭവം. അമോണിയം വാതകം അന്തരീക്ഷത്തിൽ വ്യാപിച്ചതോടെ പരിസരവാസികൾ ഭീതിയിലായി. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതായും പ്രായമുള്ളവർക്ക് ശ്വാസതടസ്സവും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടായതായും നാട്ടുകാർ പറഞ്ഞു. ഒട്ടേറെ പേർക്ക് കണ്ണെരിച്ചിലും തലവേദനയും അനുഭവപ്പെട്ടു. തൊഴിലാളികൾ വാൽവ് അടച്ചാണ് ചോർച്ച ഒഴിവാക്കിയത്. 10 മിനിറ്റോളം ചോർച്ച ഉണ്ടായതായും നിർമാണശാലയുടെ 150 മീറ്ററേളം […]Read More
dailyvartha.com
28 July 2024
കോഴിക്കോട്: കടപ്പുറത്ത് കോർപറേഷന്റെ ആഭിമുഖ്യത്തിൽ നിർമിക്കുന്ന തെരുവ് ഭക്ഷണ വിപണന കേന്ദ്രം നിർമാണം ആരംഭിച്ചു. ലൈറ്റുകളും മാലിന്യ സംസ്കരണ സംവിധാനങ്ങളും ഒരുക്കുന്നതിനായുള്ള തറ കീറുന്ന പണിയാണ് ആരംഭിച്ചത്. തുടർന്ന് 90 തെരുവ് കച്ചവടക്കാർക്ക് ബാങ്ക് സഹായത്തോടെ വായ്പ നൽകിയാണ് പദ്ധതി നടപ്പാക്കുക. പദ്ധതി മൂന്ന് മാസത്തിനകം യാഥാർഥ്യമാക്കാനാവുമെന്നാണ് പ്രതീക്ഷ. 2024 മേയ് 31 നകം പദ്ധതി പൂർത്തീകരിക്കുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിരുന്നതെങ്കിലും പൂർത്തിയാക്കാനായില്ല. ബീച്ച് ഓപൺ സ്റ്റേജിനും കോർപറേഷൻ ഓഫിസ് കെട്ടിടത്തിന് എതിർവശത്തെ കടപ്പുറത്തിനുമിടയിലാണ് പദ്ധതി നടപ്പാക്കുന്നത്. […]Read More
dailyvartha.com
28 July 2024
ദില്ലി: ദില്ലിയിൽ സിവിൽ സര്‍വീസ് അക്കാദമിയിലെ ബേസ്മെൻ്റിലെ വെള്ളക്കെട്ടിൽ മരിച്ച മൂന്ന് പേരിൽ ഒരാൾ മലയാളി. എറണാകുളം സ്വദേശി നവീൻ എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ഇന്നലെ രാത്രി വെള്ളക്കെട്ട് നിറഞ്ഞ ബേസ്മെൻ്റിൽ കുടുങ്ങിയാണ് മരണം സംഭവിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് നവീൻ്റെ മൃതദേഹം കണ്ടെത്തിയത്. നവീന്‍ പുറമെ രണ്ട് വിദ്യാര്‍ത്ഥിനികളും മരിച്ചിരുന്നു. ഇവരിൽ ഒരാൾ തെലങ്കാന സ്വദേശിയും മറ്റൊരാൾ ഉത്തര്‍പ്രദേശ് സ്വദേശിയുമായിരുന്നു. മൂന്ന് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റിയെന്നും മരണവിവരം ബന്ധുക്കളെ അറിയിച്ചെന്നും ദില്ലി പൊലീസ് വ്യക്തമാക്കി. […]Read More
dailyvartha.com
28 July 2024
ബെംഗളൂരു: കർണാടകയിൽ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ തുടരുന്നത് സംബന്ധിച്ച് ഇന്ന് നിർണായക തീരുമാനത്തിന് സാധ്യത. ഗംഗാവലി പുഴയില്‍ കൂടുതല്‍ പോയിന്റുകളില്‍ മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെയും സംഘവും ഇന്നും തെരച്ചില്‍ നടത്തും. എന്നാൽ ഏറെ ശ്രമകരമായ ദൗത്യത്തില്‍ ഫലം കണ്ടില്ലെങ്കില്‍ എങ്ങനെ ദൗത്യം മുന്നോട്ട് കൊണ്ടു പോകും എന്ന കാര്യത്തില്‍ പ്രധാനപ്പെട്ട തീരുമാനം ഇന്ന് ഉണ്ടാകും എന്നാണ് വിവരം. ദൗത്യത്തിന്റെ പുരോഗതിയിൽ ജില്ലാ കളക്ടർ ഇന്ന് സർക്കാരിന് റിപ്പോർട്ട് നൽകും. ഷിരൂർ ദൗത്യത്തിൽ […]Read More