വയനാട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ നടൻ മോഹൻലാൽ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തി. ആർമി ക്യാമ്പിൽ എത്തിയ ശേഷമാണ് ലെഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ ദുരിതബാധിത പ്രദേശങ്ങളിലേക്ക് എത്തിയത്. ദുരിത ബാധിതരെ സന്ദര്‍ശിച്ച ശേഷം മോഹന്‍ലാല്‍ ദുരന്ത ഭൂമിയായ മുണ്ടക്കൈയിലേക്ക് തിരിച്ചു. ഇവിടെ വച്ച് മോഹന്‍ലാല്‍ മാധ്യമ പ്രവര്‍ത്തകരെ കാണും. അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ ഇന്ന് സംഭാവന നല്‍കിയിരുന്നു. 25 ലക്ഷം രൂപയാണ് നടന് നല്‍കിയത്. 2018ല്‍ ഉണ്ടായ മഹാപ്രളയ സമയത്തും മുഖ്യമന്ത്രിയുടെ […]Read More
dailyvartha.com
3 August 2024
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിൽ ഇല്ലെങ്കിലും ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ലെന്നാണ് നിര്‍ദേശം. ഒറ്റപ്പെട്ടയിടങ്ങളിൽ, പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം. കേരളാ […]Read More
dailyvartha.com
2 August 2024
അട്ടമല: വയനാട്ടിലെ അട്ടമലയില്‍ നിന്നു രക്ഷപ്പെടുത്തിയത് നാലു പിഞ്ചുകുഞ്ഞുങ്ങളുള്‍പ്പെടെയുള്ള ആദിവാസി കുടുംബത്തെ. ചെങ്കുത്തായ പാറപ്പൊത്തില്‍ നിന്നാണ് ഉദ്യോഗസ്ഥര്‍ ഇവരെ രക്ഷപ്പെടുത്തിയത്. എട്ടു മണിക്കൂര്‍ സമയം ചെലവിട്ടാണ് ദുര്‍ഘടമായ രക്ഷാദൗത്യം ഇവര്‍ നടത്തിയത്. ഉരുള്‍പൊട്ടിയ ദിവസം യുവതിയെയും ഒരുചെറിയ കുട്ടിയെയും രാവിലെ അവിടെ കണ്ടിരുന്നുവെന്നും എങ്ങോട്ടാണ് എന്നു ചോദിച്ചപ്പോള്‍ വെറുതെ എന്ന് മറുപടിയും പറഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭക്ഷണത്തിനായി ഇറങ്ങിയതാവുമെന്നു മനസ്സിലാക്കിയ ഞങ്ങള്‍ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും ഇവരെ കണ്ടുമുട്ടി. വല്ലാതെ ഭയപ്പെട്ടു നില്‍ക്കുകയായിരുന്നു ഇവര്‍. ഞങ്ങള്‍ […]Read More
dailyvartha.com
2 August 2024
കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം മേഖലയില്‍ ജീവന്റെ തുടിപ്പ് കണ്ടെത്താൻ റഡാര്‍ പരിശോധന. തെര്‍മല്‍ ഇമേജ് റഡാര്‍ പരിശോധനയാണ് നടക്കുന്നത്. സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ പരിശോധന ഏജന്‍സി ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നത്. പുഞ്ചിരിമട്ടത്തെ റഡാര്‍ പരിശോധനയ്ക്കുശേഷമാണ് മുണ്ടക്കൈയിലെ പരിശോധന ആരംഭിച്ചത്. മുണ്ടക്കൈയില്‍ റഡാറിൽ നിന്നും സിഗ്നല്‍ ലഭിച്ച കെട്ടിടത്തില്‍ പരിശോധന നടത്തുകയാണ്. സിഗ്നല്‍ ലഭിച്ച സ്ഥലം എന്‍ഡിആര്‍എഫ് കുഴിച്ച് പരിശോധന നടത്തും. ശ്വാസം, അനക്കം തുടങ്ങിയവ ഉള്‍പ്പെടെ റഡാറില്‍ വ്യക്തമാകും. കെട്ടിടത്തിന്റെ […]Read More
dailyvartha.com
2 August 2024
ബാലുശ്ശേരി: കോഴിക്കോട് കക്കയം ഡാം സൈറ്റ് റോഡിലേക്ക് പാറക്കൂട്ടം അടർന്ന് വീണു. ബി.വി.സി ഭാഗത്താണ് പാറക്കൂട്ടം റോഡിലേക്ക് വീണത്. കനത്ത മഴക്കിടെ ഇന്നലെ രാത്രിയോടെയാണ് സംഭവം. ഇതോടെ താഴ്വാരത്ത് താമസിക്കുന്ന പത്തോളംകുടുംബങ്ങൾ ഭീഷണിയിലാണ്. പാറക്കല്ലുകൾ പൊട്ടിച്ച് നീക്കി ഡാം സൈറ്റ് റോഡിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികൾ നടക്കുന്നു.Read More
dailyvartha.com
2 August 2024
പയ്യോളി: സ്റ്റോപ് അനുവദിച്ച ഷൊർണൂർ – കണ്ണൂർ സ്പെഷൽ ട്രെയിനിന് പയ്യോളിയിൽ നാട്ടുകാർ ഉജ്ജ്വല വരവേൽപ് നൽകി. വ്യാഴാഴ്ച വൈകീട്ട് 6.12ന് കണ്ണൂരിലേക്കുള്ള 6031ാം നമ്പർ സ്പെഷൽ ട്രെയിനിന് സ്റ്റോപ് അനുവദിച്ച പ്രകാരം പയ്യോളി റെയിൽവേ സ്റ്റേഷനിൽ നിർത്തിയപ്പോഴാണ് സ്വീകരണമൊരുക്കിയത്. തിരിച്ച് ഷൊർണൂർ ഭാഗത്തേക്കുള്ള 6032ാം നമ്പർ ട്രെയിൻ രാവിലെ 8.57നാണ് പയ്യോളിയിൽ എത്തുക. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇരുഭാഗത്തേക്കും ചൊവ്വാഴ്ച കണ്ണൂർ ഭാഗത്തേക്കും ശനിയാഴ്ച ഷൊർണൂർ ഭാഗത്തേക്കും മാത്രമേ ട്രെയിൻ ഓടുകയുള്ളൂ. ഞായറും തിങ്കളും […]Read More
dailyvartha.com
2 August 2024
കൽപ്പറ്റ : മഹാദുരന്തഭൂമിയായി മാറിയ വയനാട്ടിൽ നിന്നും ആശ്വാസ വാർത്ത. രക്ഷാപ്രവർത്തനത്തിന്റെ നാലാം ദിവസം സൈന്യത്തിന്റെ തിരച്ചിലിൽ നാല് പേരെ ജീവനോടെ കണ്ടെത്തി. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പടവെട്ടിക്കുന്ന് എന്ന സ്ഥലത്തെ വീട്ടിൽ കണ്ടെത്തിയത്. കാഞ്ഞിരക്കത്തോട്ട് കുടുംബത്തിലെ ജോണി, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയതെന്നാണ് വിവരം. വീട്ടിൽ ഒറ്റപ്പെട്ട് പോയവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ ഹെലികോപ്ടറിൽ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. സംഘത്തിലെ സ്ത്രീയുടെ കാലിന് പരിക്കേറ്റ നിലയിലാണെന്നും സൈന്യം അറിയിച്ചു. ഉരുൾപ്പൊട്ടലിൽ ഒറ്റപ്പെട്ട് പോയ വീട്ടിൽ നാല് […]Read More
dailyvartha.com
2 August 2024
കേരളത്തെ ഉലച്ച മുണ്ടക്കൈ – ചൂരൽമല ഉരുൾദുരന്തത്തിൽ 297 മരണം. 206 പേരെ ഇനിയും കണ്ടെത്താനുണ്ട്. 81 പുരുഷന്മാരും 70 സ്ത്രീകളും 25 കുട്ടികളും ഉൾപ്പെടെ 177 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ദുരന്തത്തിൽ 29 കുട്ടികളെയാണ് കാണാതായത്. ഇവരിൽ നാലുപേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മരിച്ചവരിൽ 107 പേരെയാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. 92 ശരീരഭാഗങ്ങൾ ഉൾപ്പെടെ 279 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു. ഇന്നലെ വൈകീട്ട് അവസാനിപ്പിച്ച രക്ഷാപ്രവർത്തനം ഇന്ന് രാവിലെ വീണ്ടും പുനരാരാംഭിച്ചു. രക്ഷാപ്രവർത്തനം ഊർജിതമാക്കാനായി സൈന്യം സജ്ജീകരിച്ച […]Read More
dailyvartha.com
2 August 2024
ചൂരൽമല: സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തിൽ വനത്തിനുള്ളിൽ കുടുങ്ങിയ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ. എട്ട് മണിക്കൂർ നീണ്ട ദൗത്യത്തിന് ഒടുവിലാണ് ഇവരെ രക്ഷിച്ചത്. ആദിവാസി കോളിനിയിൽ ചിലർ പെട്ടിട്ടുണ്ടെന്ന് അറിഞ്ഞാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഏറാട്ട്ക്കുണ്ട് കോളനിയിലേക്ക് ഇറങ്ങിയത്.ഏറാട്ട്കുണ്ട് കോളനിയിലെ കൃഷ്ണനും മക്കളുമാണ് കോളിനിയിൽ രണ്ട് ദിവസമായി കുടുങ്ങിയത്. രണ്ട് ദിവസം കനത്ത മഴയിൽ മൺതിട്ടയിൽ താമസിച്ചിരുന്ന കുടുംബം ഭക്ഷണം ഇല്ലാതായതോടെ കാട്ടിലേക്കിറങ്ങുകയായിരുന്നു. കൃഷ്ണന്റെ ഭാര്യ ശാന്തയും ഒരു മകനും […]Read More
dailyvartha.com
2 August 2024
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും മുകളിലായി ന്യൂന മർദ്ദവും രൂപപ്പെട്ടു. ഇതിന്റെ ഫലമായാണ് ആഗസ്റ്റ് 02, 03 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. തീവ്ര,അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിൽ ഇല്ലെങ്കിലും ജാഗ്രതയിൽ […]Read More