മേപ്പാടി: വയനാട് പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷന് മൂന്നു കോടി രൂപ നല്‍കുമെന്ന് നടന് മോഹന്‍ലാല്‍. ഉരുള്‍ പൊട്ടലില്‍ നശിച്ച മുണ്ടക്കൈ എല്‍.പി സ്കൂള്‍ പുതുക്കി പണിയുമെന്നും അദ്ദേഹം അറിയിച്ചു. വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലകള്‍ സന്ദര്‍ശിച്ചശേഷം പുഞ്ചിരിമട്ടത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2015 ല്‍ മോഹന്‍ലാല്‍ മാതാപിതാക്കളായ വിശ്വനാഥന്റെയും ശാന്തകുമാരിയുടേയും പേരില്‍ സ്ഥാപിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷന്. ആദ്യഘട്ടമായാണ് 3 കോടി രൂപ നല്‍കുന്നതെന്നും പിന്നീട് ആവശ്യമുള്ളത് അനുസരിച്ച് കൂടുതല്‍ തുക വേണമെങ്കില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നഷ്ടപ്പെട്ടത് തിരിച്ചെടുക്കാന്‍ […]Read More
dailyvartha.com
3 August 2024
ഡല്‍ഹി: നീറ്റ് പിജി പരീക്ഷയുടെ കേന്ദ്രങ്ങള്‍ അനുവദിച്ചത് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ദൂര സ്ഥലങ്ങളിലാണെന്ന് വ്യാപക പരാതി. ഇടപെട്ട് മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദയുമായി അദ്ദേഹം സംസാരിച്ചു. മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലും അവരുടെ താമസ സ്ഥലത്തിന് അടുത്തും പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കുന്നത് ഉറപ്പാക്കാന്‍ നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന് നടപടികള്‍ സ്വീകരിച്ചു വരുകയാണെന്നും നദ്ദ ഉറപ്പ് നല്‍കിയതായി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. ഓഗസ്റ്റ് 5 തിങ്കളാഴ്ചയ്ക്കകം തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് […]Read More
dailyvartha.com
3 August 2024
പുനെ: ഗാഡ്ഗില്‍ റിപോര്‍ട്ട് ചര്‍ച്ചയാകുന്നതില്‍ സന്തോഷമെന്ന് മാധവ് ഗാഡ്ഗില്‍. 2019ല്‍ മുന്നറിയിപ്പ് തന്നിരുന്നു തന്റെ റിപോര്‍ട്ട്. ഇനിയൊരു ദുരന്തമുണ്ടായാല്‍ ചൂരല്‍മല അവശേഷിക്കില്ലെന്ന്. അഞ്ചുവര്‍ഷം മുമ്പ് പുത്തുമലയില്‍ ഉരുള്‍പൊട്ടലുണ്ടായ സമയത്ത് അദ്ദേഹം വയനാട്ടില്‍ വന്നിരുന്നു. പശ്ചിമഘട്ട മലനിരകളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ച സമിതിയുടെ അധ്യക്ഷനായിരുന്ന അദ്ദേഹം വീണ്ടും പറഞ്ഞു. പശ്ചമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നുവെന്നും ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും അതിനു നാലോ അഞ്ചോ വര്‍ഷം മതിയാകുമെന്നും ഗാഡ്ഗില്‍ മുന്നറിയിപ്പു നല്കി. 2019 ഓഗസ്റ്റ് എട്ടിനായിരുന്നു അദ്ദേഹം […]Read More
dailyvartha.com
3 August 2024
വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ തീവ്രത നേരിടുന്ന വയനാട്ടിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ടൂറിസ്റ്റുകളെ പോലെ ദുരന്തബാധിത പ്രദേശത്ത് എത്തുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ദുരന്തം നടന്ന സ്ഥലം കാണാനായി ചിലര്‍ വരുന്നുണ്ട്. ഇത് ഡാര്‍ക്ക് ടൂറിസമാണ്. ഇതിനെ പ്രോത്സാഹിപ്പിക്കാനാവില്ല. കര്‍ശന നിലപാട് ഈ വിഷയത്തില്‍ സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രക്ഷാ ദൗത്യത്തിനിടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ വേണ്ടി ആളുകള്‍ ശ്രമിക്കുന്ന സ്ഥിതി നല്ലതല്ല. അപ്പോള്‍ അതിലൊന്നും ഒരു […]Read More
dailyvartha.com
3 August 2024
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പലയിടത്തുമായി കുടുങ്ങിപ്പോയവരെ രക്ഷിക്കാനാണ് ആദ്യഘട്ടത്തില്‍ ശ്രമിച്ചത്. ജീവന്റെ ഒരു തുടിപ്പുണ്ടെങ്കില്‍ പോലും അത് കണ്ടെത്തി സംരക്ഷിക്കാനാണ് സ്വജീവന്‍ പോലും പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തകര്‍ ശ്രമിച്ചത്. 215 മൃതദേഹങ്ങളാണ് ആകെ കണ്ടെത്തിയിട്ടുള്ളത്. അതില്‍ 87 സ്ത്രീകളും 98 പുരുഷന്മാരുമാണ്. 30 കുട്ടികള്‍ക്കും ജീവന് നഷ്ടമായി. 148 മൃതദേഹങ്ങള്‍ കൈമാറിയിട്ടുണ്ട്. 206 പേരെ ഇനിയും കണ്ടെത്താനുണ്ട്. 81 പേര് വിവിധ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. വയനാട്ടില്‍ […]Read More
dailyvartha.com
3 August 2024
കല്‍പ്പറ്റ: മേപ്പാടി മുണ്ടക്കൈ – ചൂരൽമല – അട്ടമല ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് ആശ്വാസ ധനസഹായം നല്‍കുന്നതിന് നാലു കോടി അനുവദിച്ചു. സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയിൽ നിന്നാണ് ജില്ലാ കളക്ടർക്ക് നാല് കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡ പ്രകാരമാണ് തുക വിനിയോഗിക്കേണ്ടത്.Read More
dailyvartha.com
3 August 2024
കൽപറ്റ: രക്ഷാപ്രവര്‍ത്തനത്തിനായി പോയി വനത്തില്‍ കുടുങ്ങിയ 3 യുവാക്കളെയും രക്ഷിച്ച് ദൌത്യസംഘം. പോത്തുകല്ല് മുണ്ടേരി സ്വദേശികളായ സാലി, റിയാസ്, മുഹ്സിന് എന്നിവരാണ് സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം പാറയില്‍ കുടുങ്ങിയത്. ഇവരില്‍ രണ്ട് പേരെ എയര്‍ലിഫ്റ്റ് ചെയ്താണ് രക്ഷപ്പെടുത്തിയത്. ഒരാള്‍ മറുകരയിലേക്ക് നീന്തിയെത്തി. ചാലിയാർ പുഴ കടന്ന് ഇന്നലെയാണ് ഇവര്‍ വയനാട്ടിലേക്ക് പോയത്. അതിസാഹസികമായിട്ടാണ് ദൌത്യസംഘം ഇവരെ രക്ഷിച്ചത്. ഇവരില്‍ രണ്ട് പേരുടെ കാലിന് പരിക്കേറ്റിരുന്നു. കൂടാതെ ശക്തമായ മഴയും കോടയും മൂലം ഇവര്‍ അവശരായിരുന്നു. രക്ഷപ്പെടാന്‍ സാധിക്കുന്ന […]Read More
dailyvartha.com
3 August 2024
കൊച്ചി: വയനാട് ഉരുള്‍പ്പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി ശോഭ ഗ്രൂപ്പ്. വയനാട്ടില്‍ 10 കോടി രൂപ ചെലവഴിച്ച് 50 പേര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് ശോഭ ഗ്രൂപ്പ് ചെയര്‍മാനും സ്ഥാപകനുമായ പിഎന്‍സി മേനോന് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് അദ്ദേഹം ശോഭ ഗ്രൂപ്പിന്റെ പിന്തുണ അറിയിച്ചത്. ദുരിതബാധിതര്‍ക്ക് ദീര്‍ഘകാല പിന്തുണ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് വീട് നിര്‍മ്മിച്ചുനല്‍കുന്നത്. ഭവന നിര്‍മ്മാണവും ധനസഹായവും ശ്രീകുടുംബ എജ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മേല്‍നോട്ടത്തിലാകും നടക്കുക. പാലക്കാട് ജില്ലയിലെ നിരാലംബരായ ആയിരം […]Read More
dailyvartha.com
3 August 2024
തൃശ്ശൂര്‍: വയനാട്ടിൽ നാശം വിതച്ച ഉരുള്‍പൊട്ടലില്‍ അനാഥരായവർ ഒറ്റക്കാവില്ലെന്ന് റവന്യൂമന്ത്രി കെ.രാജന്. ലോകത്തുള്ള മലയാളികൾ ഒപ്പം നിൽക്കും. മന്ത്രിസഭാ ഉപസമിതി എല്ലാ ഘട്ടത്തിലും ഒപ്പമുണ്ടാവും.വയനാട് പുന: രധിവാസം സമഗ്രമായി ചെയ്യും. പ്രയോരിറ്റി അനുസരിച്ച് മുന്നോട്ട് പോകുകയാണ്. ആദ്യ ദിവസങ്ങളിലെ പ്രയോരിറ്റി രക്ഷാപ്രവർത്തനമായിരുന്നു.മൂന്നാം ദിവസം ബെയ്ലി പാല നിർമ്മാണത്തിനായിരുന്നു മുൻഗണന. ഇന്നലെ വിവിധ സംഘങ്ങളായി തിരിഞ്ഞ് കൃത്യമായ പരിശോധന നടത്തി. ഒറ്റപ്പെട്ടു കിടക്കുന്ന കെട്ടിടങ്ങൾ പൊളിച്ചു പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്..അവയവങ്ങൾ സംസ്കരിക്കാൻ 9 ഏക്കര്‍ പ്രത്യേകമായി കണ്ടെത്തി.318 കെട്ടിടങ്ങളുണ്ട്. […]Read More
dailyvartha.com
3 August 2024
കോഴിക്കോട്: ഷിരൂരിലെ രക്ഷാദൗത്യം പ്രതിസന്ധിയിലാണെന്ന് മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ സഹോദരീഭർത്താവ് ജിതിൻ. തെരച്ചിൽ എന്ന് പുനരാരംഭിക്കും എന്നതിൽ അറിയിപ്പ് ഒന്നും ലഭിച്ചില്ല. ജലനിരപ്പ് കുറഞ്ഞതിനാൽ നാളെ സ്വമേധയാ തെരച്ചിൽ ഇറങ്ങുമെന്ന് ഈശ്വർ മാൽപെ അറിയിച്ചു. ജില്ലാ കളക്ടർ, സ്ഥലം എംഎംഎ എന്നിവരെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും ജിതിൻ പറയുന്നു. അതേസമയം, തൃശൂരിലെ യന്ത്രം കൊണ്ടുപോകുന്നതിൽ തീരുമാനം ആയില്ല. അതിനിടെ, അർജുൻ്റെ വീട്ടിൽ പ്രതിപക്ഷ നേതാവ് വി ഡീ സതീശൻ സന്ദർശനം നടത്തി. കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിൽ എത്തിയ അദ്ദേഹം […]Read More