വയനാട്ടില്‍ ഭൂചലനമെന്ന് സംശയം. ഭൂമിക്കടിയില്‍ നിന്ന് വലിയ ശബ്ദവും മുഴക്കവും കേട്ടെന്ന് നാട്ടുകാര്‍. അമ്പലവയല്‍, കുറിച്യര്മനല, പിണങ്ങോട്, മൂരികാപ്പ്, അമ്പുകുത്തിമല, എടക്കല്‍ ഗുഹ തുടങ്ങിയ പ്രദേശങ്ങളിലാണ് ശബ്ദം അനുഭവപ്പെട്ടത്. ഇടിമുഴക്കം പോലെയാണ് ശബ്ദം കേട്ടതെന്ന് നാട്ടുകാര്‍. റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുന്നു. പ്രദേശത്ത് സ്കൂളുകള്‍ നേരത്തെ വിട്ടു. സമീപവാസികളോട് ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം. അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം സ്ഥിരീകരിച്ചു. വൈത്തിരിയിലെ പൊഴുതനയിലും ശബ്ദം കേട്ടെന്ന് നാട്ടുകാര്‍. അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.Read More
dailyvartha.com
9 August 2024
മേപ്പാടി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ക്യാംപുകള്‍ നാളെ മുതല്‍ ആരംഭിക്കും. നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 മണിവരെയാണ് പ്രത്യേക സര്‍ട്ടിഫിക്കറ്റ് ക്യാംപുകള്‍ നടത്തുക. ഗവ. ഹൈസ്കൂള്‍ മേപ്പാടി, സെന്റ് ജോസഫ് യുപി സ്കൂള്‍, മേപ്പാടി സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്കൂള്‍, മേപ്പാടി മൗണ്ട് ടാബോര്‍, മേപ്പാടി കോട്ടനാട് ഗവ. യുപി സ്കൂള്‍, എസ്ഡിഎംഎല്‍പി സ്കൂള്‍, കല്പറ്റ് ഡി പോള്‍ പബ്ലിക് സ്കൂള്‍, കല്പറ്റ കോളജ്, മുട്ടില്‍ […]Read More
dailyvartha.com
9 August 2024
ബംഗളൂരു: മൈസൂരു-ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ള കേരള ആര് ടി സി ഓണം സ്പെഷല്‍ ബസ് സര്‍വിസുകളില്‍ ശനിയാഴ്ച ബുക്കിങ് തുടങ്ങുന്നതാണ്. പതിവ് സര്‍വിസുകളിലെ ടിക്കറ്റുകള്‍ തീരുന്നതിനനുസരിച്ചായിരിക്കുമിത്. സെപ്റ്റംബര്‍ ഒമ്പതു മുതല്‍ 23 വരെയായിരിക്കും ഇരു ദിശകളിലേക്കും സ്പെഷല്‍ സര്‍വീസുകള്‍ നടത്തുക. അടൂര്‍ കൊല്ലം എന്നിവിടങ്ങളിലേക്ക് ആദ്യമായും ഒന്നിടവിട്ട ദിവസങ്ങളില്‍ മലപ്പുറത്തേക്കും സ്പെഷല്‍ ബസുണ്ടായിരിക്കും. തിരുവനന്തപുരത്തേക്ക് നാഗര്‍കോവില്‍ വഴി ഡീലക്സ് സര്‍വിസും സ്പെഷല്‍ ബസുകള്‍ക്ക് ഫ്ളെക്സി ടിക്കറ്റ് നിരക്കുമാണ് ഈടാക്കുക.Read More
dailyvartha.com
9 August 2024
മേപ്പാടി: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായി ഇന്ന് ജനകീയ തെരച്ചിൽ നടക്കും. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധു വീടുകളിലും കഴിയുന്നവരെ കൂടി ഉൾപ്പെടുത്തിയുള്ള തെരച്ചിലാകും ഇന്ന് നടക്കുക. പ്രധാന മേഖലകളിലെല്ലാം തെരച്ചിൽ നടന്നതാണെങ്കിലും ബന്ധുക്കളിൽ നിന്ന് കിട്ടുന്ന വിരത്തിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന തെരച്ചിൽ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഉരുൾപൊട്ടലുണ്ടായ പ്രദേശത്തെ 6 മേഖലകളാക്കി തിരിച്ചാകും തെരച്ചിൽ നടത്തുക. കേന്ദ്ര സംഘം സന്ദർശിക്കും വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്നെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് […]Read More
Kerala
വയനാട്ടിലെ ദുരന്ത ഭൂമിയിലെ ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തിയ സൈനികർക്ക്
dailyvartha.com
9 August 2024
കോഴിക്കോട്: വയനാട്ടിലെ ദുരന്ത ഭൂമിയിലെ ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തിയ സൈനികർക്ക് മനസ്സുനൽകി നഗരം സ്വീകരിച്ചു. തോക്കുപിടിച്ച് ശീലമുള്ള കരങ്ങൾ നാടിന്റെ രക്ഷാകരങ്ങളായി മാറിയതറിഞ്ഞവരാണ് സൈനികരെ നേരിൽക്കണ്ട് സ്നേഹാദരമർപ്പിക്കാൻ വെസ്റ്റ്ഹില്ലിലെ ബാരക്കിനു സമീപമെത്തിയത്. 122 ഇൻഫൻട്രി ബറ്റാലിയൻ ടെറിട്ടോറിയൽ ആർമിയിലെ സൈനികർക്കു വെസ്റ്റ്ഹിൽ പി.ഡബ്ല്യു.ഡി ഗെസ്റ്റ് ഹൗസിനു സമീപത്തായിരുന്നു സ്വീകരണം നൽകിയത്. അമയ വരുണിന്റെ നേതൃത്വത്തിലുള്ള ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂൾ ബാൻഡ് സംഘത്തിന്റെ അകമ്പടിയോടെ പൂക്കൾ വിതറിയും പോളിടെക്നിക് കോളജ് വിദ്യാർഥികൾ, റോളർ സ്കേറ്റിങ് താരങ്ങളായ മെഹ് […]Read More
dailyvartha.com
9 August 2024
മുക്കം: കോടികൾ മുടക്കി നവീകരിച്ച റോഡ് തകരുന്നത് തുടർക്കഥയായതോടെ കുഴിയടക്കാൻ വന്ന കരാർ കമ്പനി ജീവനക്കാരെ നാട്ടുകാർ തടഞ്ഞു. മുക്കം-കോഴിക്കോട് റോഡിൽ അഗസ്ത്യൻമുഴി മുതൽ കുന്ദമംഗലം വരെയുള്ള റോഡാണ് പലയിടങ്ങളിലായി തകർന്നു തുടങ്ങിയത്. കിലോമീറ്ററിന് ഒരു കോടി രൂപ ചെലവഴിച്ച് അഗസ്ത്യൻമുഴി മുതൽ കുന്ദമംഗലം വരെയുള്ള 14 കിലോമീറ്റർ ദൂരം നാലുവർഷം മുമ്പ് നവീകരിച്ചിരുന്നങ്കിലും പ്രവൃത്തി പൂർത്തീകരിച്ച് മാസങ്ങൾക്കകം തന്നെ വിവിധ സ്ഥലങ്ങളിൽ റോഡ് പൊളിഞ്ഞുതുടങ്ങിയിരുന്നു. ഇതോടെയാണ് റോഡിൽ രൂപപ്പെട്ട കുഴികൾ താൽക്കാലികമായി അടക്കാൻ വന്ന കരാർ […]Read More
dailyvartha.com
9 August 2024
തിരുവള്ളൂർ: ശക്തമായ ഒഴുക്കിൽ കുറ്റ്യാടി പുഴയുടെ തീരമിടിഞ്ഞ് റോഡിനോട് ചേർന്ന മണ്ണ് പുഴയിലേക്ക് പതിച്ച് അപകടാവസ്ഥയിൽ. പ്രവൃത്തി നടക്കുന്ന പെരിഞ്ചേരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപം കൊക്കാൽമഠം ഭാഗത്താണ് അപകടം പതിയിരിക്കുന്നത്. തിരുവള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കും വടകരയിലേക്കും എളുപ്പമാർഗത്തിൽ എത്തിച്ചേരാൻ കഴിയുന്ന പാതയിൽ സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഗതാഗതത്തിന് ഉപയോഗിക്കുന്ന റോഡിന്റെ പാർശ്വഭിത്തിയാണ് ഇടിഞ്ഞത്. പ്രദേശവാസികളും സ്കൂൾ വിദ്യാർഥികളും സ്ഥിരമായി കാൽനടക്കായി ആശ്രയിക്കുന്ന പാതയാണിത്. പാലം നിർമാണത്തിനൊപ്പം റോഡിന്റെ പാർശ്വഭിത്തി നിർമിക്കുമെന്ന് അധികൃതർ […]Read More
dailyvartha.com
8 August 2024
എലത്തൂർ: വീട്ടുകാർ ഉറങ്ങിക്കിടക്കവെ അകത്തുകടന്ന മോഷ്ടാവ് വീട്ടമ്മയുടെ കഴുത്തിൽനിന്ന് മാല മോഷ്ടിച്ചു. എരഞ്ഞിക്കൽ പി.വി.എസ് സ്കൂളിനു സമീപം കാഞ്ഞിരമണ്ണിൽ മോഹനന്റെ ഭാര്യയുടെ കഴുത്തിൽനിന്നാണ് രണ്ടു പവൻ മാല കവർന്നത്. ബുധനാഴ്ച പുലർച്ച രണ്ടുമണിയോടെയാണ് സംഭവം. വാതിലും ജനലും ഒന്നിച്ചുചേർന്നുള്ള വീടിന്റെ മുൻഭാഗത്തെ ജനലിലൂടെ കൈയിട്ട് വാതിലിന്റെ ടവർബോൾട്ട് തുറന്ന് അകത്തുകയറിയ മോഷ്ടാവ് വീട്ടമ്മയുടെ കഴുത്തിൽനിന്ന് മാല കവരുകയായിരുന്നു. ഉണർന്നപ്പോഴാണ് കഴുത്തിലെ മാല മോഷണം പോയതറിയുന്നത്. വാതിൽ തുറന്നിട്ട നിലയിലായിരുന്നു. എലത്തൂർ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് എസ്.ഐ കെ.എൻ. […]Read More
dailyvartha.com
8 August 2024
താമരശ്ശേരി: പുതുപ്പാടി എട്ടേക്ര ഭാഗത്ത് കോഴിക്കോട് നഗരത്തിൽ നിന്നും ശേഖരിച്ച മാലിന്യം ലോറിയിലെത്തിച്ച് തള്ളിയ സംഭവത്തിൽ രണ്ടു പേർക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു. പുതുപ്പാടി എലോക്കര കുന്നിക്കൽ റഫീഖ്, ഈങ്ങാപ്പുഴ സ്വദേശി ശുഹൈബ് എന്നിവർക്കെതിരെയാണ് പുതുപ്പാടി പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ താമരശ്ശേരി പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ജനവാസ മേഖലയിൽ മാലിന്യം തള്ളിയത്. നാട്ടുകാർ നടത്തിയ പരിശോധനയിൽ കോഴിക്കോട് നഗരത്തിൽ നിന്നും ശേഖരിച്ചതായുള്ള രേഖകൾ ലഭിച്ചു. തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ മാലിന്യം കയറ്റിയ വാഹനത്തെ […]Read More
dailyvartha.com
8 August 2024
ബാലുശ്ശേരി: കാന്തലാട്, പനങ്ങാട് വില്ലേജുകളിലെ ആറു പ്രദേശങ്ങൾ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയിൽ. നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തിയിട്ടുള്ളത്. കാന്തലാട് വില്ലേജിലെ 25ാം മൈൽ, 26ാം മൈൽ, ചീടിക്കുഴി, കുറുമ്പൊയിൽ, മങ്കയം എന്നീ പ്രദേശങ്ങളും പനങ്ങാട് വില്ലേജിലെ വാഴോറ മലയും ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ ഉരുൾ പൊട്ടലും മണ്ണിടിച്ചിലുമടക്കമുള്ള ദുരിതങ്ങൾ കാരണം ഒട്ടേറെ കഷ്ടനഷ്ടങ്ങൾ അനുഭവിച്ച പ്രദേശങ്ങളാണ്. തലയാട് – കക്കയം റോഡിൽപ്പെട്ട 25ാം […]Read More