ബാലുശ്ശേരി: കക്കയം ഡാം സൈറ്റ് റോഡിൽ പാറക്കെട്ടുകൾ അടർന്നുവീഴുന്നതും മലയിടിച്ചിലും ഭീഷണിയാകുന്നു. നിരവധി വിനോദ സഞ്ചാരികൾ വാഹനങ്ങളിൽ വന്നുപോകുന്ന ഡാം സൈറ്റ് റോഡ് വാഹനങ്ങൾക്കും യാത്രക്കാർക്കും അപകട ഭീഷണിയായിരിക്കയാണ്. കനത്ത മഴ പെയ്തുകഴിഞ്ഞാൽ പാറക്കെട്ടുകൾ പൊട്ടിവീഴുന്നതും മലയിടിച്ചിൽ സംഭവിക്കുന്നതും സംബന്ധിച്ച് വിശദമായ പഠനം നടത്തി ആവശ്യമായ സുരക്ഷ നടപടികളെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ പത്തു വർഷക്കാലത്തിനിടക്ക് നിരവധി തവണയാണ് ഇവിടെ മലയിടിഞ്ഞ് റോഡടക്കം തകർന്നത്. ഓരോ തവണയും റോഡ് താൽക്കാലികമായി നന്നാക്കി വിടുകയാണ് പതിവ്. എസ്റ്റേറ്റ് മുക്ക് […]Read More
dailyvartha.com
10 August 2024
കോഴിക്കോട്: നഗരത്തിലും പരിസരത്തും എണ്ണപ്പലഹാര – ചെറുകടി ഉൽപാദിപ്പിച്ച് വിതരണം നടത്തുന്ന കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തി. വെള്ളിയാഴ്ച പുലർച്ച മൂന്നിന് ഭക്ഷ്യസുരക്ഷ ഓഫിസർമാരുടെ രണ്ട് ടീമിന്റെയും മൊബൈൽ ലാബിന്റെയും സാന്നിധ്യത്തിലായിരുന്നു പരിശോധന. എണ്ണപ്പലഹാരങ്ങൾ നിർമിക്കുന്ന എണ്ണയുടെ ഗുണനിലവാരം, പരിസര ശുചിത്വം, വ്യക്തി ശുചിത്വം എന്നിവയാണ് പ്രധാനമായി പരിശോധിച്ചത്. ഉപയോഗിക്കുന്ന എണ്ണയുടെ ഗുണനിലവാരം മൊബൈൽ ലാബിൽ ടി.പി.സി (ടോട്ടൽ പോളാർ കോമ്പൗണ്ട്) യന്ത്രം ഉപയോഗിച്ച് പരിശോധന നടത്തി. നഗരപ്രദേശത്ത് ഏഴ് സ്ഥാപനം പരിശോധിച്ചതിൽ വൃത്തിഹീനമായ സാഹചര്യത്തിൽ […]Read More
dailyvartha.com
10 August 2024
കൽപറ്റ: വയനാട് ദുരന്തമേഖല സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് മോദി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയും മോദിക്കൊപ്പമുണ്ടായിരുന്നു. 3 ഹെലികോപ്റ്ററിലായിട്ടാണ് വയനാട്ടിലെ ദുരന്തബാധിത മേഖലയിലേക്ക് പുറപ്പെടുക. ദുരന്തമേഖലയിൽ പ്രധാനമന്ത്രി ആകാശനിരീക്ഷണം നടത്തും. കെ കെ ശൈലജ ടീച്ചർ എം എൽ എ, ചീഫ് സെക്രട്ടറി ഡോ. വി […]Read More
dailyvartha.com
10 August 2024
കൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കുo. രാവിലെ പതിനൊന്നരയോടെ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറും സ്വീകരിക്കും. ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് തിരിക്കുന്ന നരേന്ദ്ര മോദി ദുരന്ത ബാധിത പ്രദേശങ്ങൾ ഹെകികോപ്റ്ററിൽ ഇരുന്ന് കാണും. ശേഷം കൽപ്പറ്റയിൽ എത്തുന്ന പ്രധാനമന്ത്രി റോഡ് മാർഗവും ചൂരൽമലയിലേത്തും. ബെയിലി പാലത്തിലൂടെ നടന്നു പോകുന്ന പ്രധാനമന്ത്രി വിവിധ രക്ഷാസേനകളെ അഭിനന്ദിക്കും. ചികിത്സയിൽ കഴിയുന്നവരെയും ക്യാമ്പുകളിൽ ഉള്ളവരെയും അദ്ദേഹം കാണും. ഇതിനു ശേഷമാകും കലക്ടറേറ്റിലെ അവലോകന യോഗം. ദുരിതബാധിതരുടെ […]Read More
dailyvartha.com
10 August 2024
ബെംഗളൂരു: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ വീണ്ടും തുടങ്ങുന്നതിൽ 2 ദിവസത്തിനകം തീരുമാനം. ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക് കുറയുന്നതായി കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചെന്ന് എകെഎം അഷ്റഫ് എംഎൽഎ അറിയിച്ചു. നേവിയുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. നിലവിൽ 4 നോട്ട് വേഗതയിലാണ് ഗംഗാവലി പുഴ ഒഴുകുന്നത്. അത് രണ്ട് നോട്ട് വേഗതയിൽ ആയാൽ ദൗത്യം വീണ്ടും തുടങ്ങാം എന്നാണ് കരുതുന്നതെന്ന് എകെഎം അഷ്റഫ് എംഎൽഎ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ പുഴയുടെ […]Read More
dailyvartha.com
9 August 2024
കല്പറ്റ: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തര ധനസഹായം എത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. പ്രദേശത്തെ ദുരന്തബാധിതരായ എല്ലാവര്‍ക്കുമാണ് സഹായം ലഭിക്കുക. ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് 300/ രൂപ വീതം ദിവസവും നല്‍കും. ഇപ്രകാരം ഒരു കുടുംബത്തിലെ രണ്ട് വ്യക്തികള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. കിടപ്പുരോഗികളോ ആശുപത്രിയില്‍ ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിയുന്ന രോഗികളോ ഉള്ള കുടുംബങ്ങള്‍ക്ക് ഈ ആനുകൂല്യം കുടുംബത്തില്‍ മൂന്ന് പേര്‍ക്ക് എന്ന നിലയില്‍ നല്‍കും. 30 ദിവസത്തേക്കാണ് […]Read More
dailyvartha.com
9 August 2024
കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പേരിലുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് നടനും അഡ്വക്കറ്റുമായ ഷുക്കൂര്‍ നല്കിയ ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരന് കാല് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, വി.എം.ശ്യാം കുമാര്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അതേസമയം ഹർജിയിലെ പൊതുതാല്പര്യം എന്തെന്നും കോടതി ചോദിച്ചു. വയനാട് ദുരന്തത്തിന്റെ പേരില്‍ നടത്തുന്ന പണപ്പിരിവും മറ്റും പൂര്!ണമായി സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഷുക്കൂറിന്റെ ഹരജി. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ […]Read More
Entertainment
Kerala
വയനാട് ദുരന്തത്തില്‍ മോഹന്‍ലാലിനെ അധിക്ഷേപിച്ച യുട്യൂബര്‍ ‘ചെകുത്താന്’ അറസ്റ്റില്‍
dailyvartha.com
9 August 2024
കൊച്ചി: നടന് മോഹന്‍ലാലിനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ യൂട്യൂബര്‍ ‘ചെകുത്താന്’ എന്നറിയപ്പെടുന്ന തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സ് അറസ്റ്റില്‍. പട്ടാള യൂണിഫോമില്‍ മോഹന്‍ലാല്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ സന്ദര്‍ശനം നടത്തിയതിനെയാണ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതിന് ചെകുത്താന് അറസ്റ്റിലായത്. താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറിയായ സിദ്ദിഖിന്റെ പരാതിയിലാണ് തിരുവല്ല പൊലിസ് കേസെടുത്തത്. ആരാധകരുടെ മനസില്‍ വിദ്വേഷം ഉണ്ടാക്കുന്ന പരാമര്‍ശം യുട്യൂബ് ചാനലിലൂടെ നടത്തിയെന്നാണ് കേസ്. പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ചെകുത്താന് ഒളിവില്‍ പോയിരുന്നു. ഇന്ത്യന്‍ ടെറിട്ടോറിയല്‍ […]Read More
dailyvartha.com
9 August 2024
തിരുവനന്തപുരം: ഗ്രാമീണ മേഖലയില്‍ സമ്പൂര്‍ണ കുടിവെള്ള വിതരണം ചെയ്യുന്നതിനുള്ള ജലജീവന്‍ മിഷന് പദ്ധതിക്കായി കേരളത്തിന്റെ വിഹിതമായ 285 കോടി രൂപ ധനവകുപ്പ് അനുവദിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. കേന്ദ്ര വിഹിതമായ 292 കോടി രൂപ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാനത്തിന്റെ വിഹിതം പ്രഖ്യാപിച്ചത്. ഇതോടെ 573 കോടി രൂപ പദ്ധതിക്കായി ലഭിച്ചു. 40,000 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 10,371.98 കോടി രൂപയാണ് ഇതുവരെ ആകെ അനുവദിച്ചിരിക്കുന്നത്. കേന്ദ്ര […]Read More
dailyvartha.com
9 August 2024
കോഴിക്കോട് : കോഴിക്കോട്ടും ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും പ്രകമ്പനവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികൾ. കോഴിക്കോട് കൂടരഞ്ഞിലും മുക്കത്തും, കാവിലുംപാറ കലങ്ങോടും ഭൂമിക്കടിയിൽ നിന്നും മുഴക്കം കേട്ടെന്നാണ് നാട്ടുകാർ പറയുന്നത്. പാലക്കാട് അലനല്ലൂരിലും മുഴക്കം കേട്ടെന്ന് നാട്ടുകാർ പറയുന്നു. വയനാട് ഉണ്ടായ അതേ സമയത്ത് തന്നെയാണ് ഈ രണ്ടു ജില്ലകളിലും മുഴക്കം കേട്ടത്. അതേസമയം ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. വയനാട്ടില്‍ ഭൂചലനം ഉണ്ടായതായി കണ്ടെത്തിയിട്ടില്ലെന്ന് ദുരന്തനിവാരണ അതോറിറ്റിയും. ഭൂകമ്പമാപിനിയില്‍ ചലനം […]Read More