അങ്കോല: കര്‍ണാടക അങ്കോല ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്ജുന് ഉള്‍പ്പെടെയുള്ളവരെ കണ്ടെത്താനുള്ള തിരച്ചില്‍ പുനരാരംഭിക്കുന്നതില്‍ തീരുമാനം ഇന്ന്. തിരച്ചില്‍ വീണ്ടും എന്ന് തുടങ്ങാനാവും എന്ന് തീരുമാനിക്കാനായി ഉത്തര കന്നഡ ജില്ലാ കലക്ടര്‍ ലക്ഷ്മി പ്രിയയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. യോഗത്തില്‍ ഇന്ത്യന്‍ നേവിയിലെ വിദഗ്ധരും പങ്കെടുക്കും. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ നേരത്തെ നിര്‍ത്തിവച്ചിരുന്നു. ഗംഗാവാലി നദിയിലെ അടിയൊഴുക്ക് 3.5 നോട്ട് ആയാല്‍ മാത്രമേ തിരച്ചില്‍ സാധ്യമാവൂ. എന്നാല്‍ നിലവില്‍ 5.4 […]Read More
dailyvartha.com
12 August 2024
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിനിയായ 24കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. നെല്ലിമൂട്, പേരൂർക്കട സ്വദേശികൾക്ക് പിന്നാലെയാണ് മൂന്നാമതൊരു സ്ഥലത്ത് രോഗബാധ സ്ഥിരീകരിക്കുന്നത്. കേരളത്തിൽ സ്ത്രീക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നത് ഇത് ആദ്യമാണ്. തലസ്ഥാനത്ത് ആറ് പേര്‍ക്കാണ് നേരത്തെ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്ക ജ്വരം) ബാധിച്ച് ചികിത്സയിലുള്ളവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് തുടര്‍ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം […]Read More
dailyvartha.com
12 August 2024
പാലക്കാട്: പാലക്കാട് ജില്ലയിലെ കൂറ്റനാട് റോഡിൽ തളർന്ന് വീണ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. കൂറ്റനാട് അൽ അമീൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥിയായ മുഹമ്മദ് സിയാൻ(15) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയ്ക്കാണ് സംഭവം. കൂടെയുണ്ടായിരുന്ന സഹപാഠിയും അധ്യാപികയും മറ്റുള്ളവരും ചേർന്ന് ഉടൻതന്നെ വിദ്യാർത്ഥിയെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച രാവിലെ10 മണിയോടെ മരിക്കുകയായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം […]Read More
dailyvartha.com
12 August 2024
കൽപ്പറ്റ :വയനാട് ദുരന്ത മേഖലയിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും.ചാലിയാറിൽ ഇന്ന് ജനകീയ തെരച്ചിലുണ്ടാകില്ല.തിരിച്ചറിയാനാകാത്ത മൃതദേഹത്തിന്റെയും ശരീരഭാഗങ്ങളുടെയും ഡിഎൻഎ ഫലങ്ങൾ ഇന്ന് മുതൽ ലഭ്യമാക്കുമെന്ന് മന്ത്രി റിയാസ് ഇന്നലെ അറിയിച്ചിരുന്നു. വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായി രേഖകൾ നഷ്ടപ്പെട്ടവർക്കായി ഇന്ന് പ്രത്യേക ക്യാമ്പ് നടത്തും. മേപ്പാടി ഗവ. ഹൈസ്കൂള്‍, സെന്റ് ജോസഫ് യു.പി സ്കൂള്‍, മൗണ്ട് താബോര്‍ ഹൈസ്കൂള്‍ എന്നിവിടങ്ങളിലാണ് ക്യാന്പ്. വിവിധ വകുപ്പുകള്‍, ഐടി മിഷന്, അക്ഷയ എന്നിവയെ ഏകോപിപ്പിച്ചാണ് ക്യാന്പ് സംഘടിപ്പിക്കുന്നത്. ഇതിനിടെ ഉരുൾപൊട്ടലിൽ […]Read More
dailyvartha.com
12 August 2024
ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾക്കിടെ, സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ ഇടുക്കി കളക്ട്രേറ്റിൽ ഇന്ന് യോഗം. ഡാം തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട മുൻകരുതലുകളും പുതിയ ഡാം വേണമെന്ന കേരളത്തിൻ്റെ ആവശ്യത്തിൽ കൈക്കൊള്ളേണ്ട തുടർ നടപടികളും യോഗം ചർച്ച ചെയ്യും. ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന ആവശ്യം കേരള എംപിമാർ പാർലമെൻറിൽ ഉന്നയിച്ചിരുന്നു. ഡാമിൻ്റെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക പരത്തുന്ന പ്രചാരണങ്ങൾ സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന […]Read More
dailyvartha.com
12 August 2024
നാദാപുരം: വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്ന് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകൾക്ക് സമാപനം. ജൂലൈ 30ന് ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വീടുകൾ നഷ്ടപ്പെടുകയും സുരക്ഷ ഉറപ്പാക്കാനുംവേണ്ടി മാറ്റിപ്പാർപ്പിച്ച മൂന്നു ക്യാമ്പുകളാണ് മന്ത്രി മുഹമ്മദ് റിയാസ്, റവന്യൂ മന്ത്രി കെ. രാജൻ, ജില്ല കലക്ടർ എന്നിവർ ഓൺലൈനിൽ നടത്തിയ അവലോകന യോഗത്തിന് ശേഷം പിരിച്ചുവിട്ടത്. അടുപ്പിൽ ആദിവാസി കോളനിയിലെ 68 കുടുംബങ്ങൾ, വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിലെ 292 അംഗങ്ങൾ, വെള്ളിയോട് ഹയർ സെക്കൻഡറി സ്കൂളിലെ 35 കുടുംബങ്ങളിൽ ആറ് കുടുംബങ്ങൾ […]Read More
dailyvartha.com
12 August 2024
കോഴിക്കോട്: മെഡിക്കൽ കോളജ് സൂപ്പർ സ്വെഷാലിറ്റി ആശുപത്രിയിൽ പ്രവർത്തനം നിലച്ച എം.ആർ.ഐ സ്കാൻ യൂനിറ്റ് പുനഃസ്ഥാപിക്കാൻ വൈകുന്നത് പി.എം.എസ്.എസ്.വൈ സൂപ്പർ സ്പെഷാലിറ്റി അത്യാഹിത വിഭാഗത്തിൽ തിരക്ക് വർധിക്കാനിടയാക്കുന്നു. സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ നടത്തുന്ന എം.ആർ.ഐ പരിശോധനകളെല്ലാം അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയതോടെ ഇവിടെ നിന്നുതിരിയാൻ ഇടമില്ല. അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങളെക്കൂടി ഇത് ബാധിക്കുന്നു. അപകടത്തിലും അത്യാഹിതത്തിലുംപെട്ട് എത്തുന്നവർക്കും എം.ആർ.ഐ പരിശോധന വൈകാനും ഇടയാക്കുന്നു. തിരക്കു കാരണം പ്രാഥമിക കൃത്യങ്ങൾപോലും നിർവഹിക്കാൻ സമയം കിട്ടാത്ത അവസ്ഥയിലാണ് അത്യാഹിത വിഭാഗത്തിലെ എം.ആർ.ഐ […]Read More
dailyvartha.com
12 August 2024
മാവൂർ ∙ കുഴികളടച്ചു റീടാർ ചെയ്ത റോഡിനു നടുവിൽ വലിയ കുഴി. മാവൂർ തെങ്ങിലക്കടവ് അങ്ങാടിക്കു സമീപം കോഴിക്കോട് പ്രധാന റോഡിലാണ് സംഭവം. പ്രളയത്തെ തുടർന്ന് റോഡിലെ തകർന്ന ഭാഗങ്ങളിൽ 2 ദിവസമായി താൽക്കാലിക അറ്റകുറ്റപ്പണി നടത്തുന്നുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം കാര്യാട്ട് താഴത്ത് റോഡ് താഴ്ന്നു പോയിരുന്നു. ഇതിനു സമീപമാണ് ഏറെ താഴ്ചയിൽ വലിയ കുഴി യാത്രക്കാർ കണ്ടത്. 3 മീറ്ററോളം താഴ്ചയുണ്ട്. കഴിഞ്ഞ ദിവസം മെറ്റലിട്ടു നിരത്തി ടാറിട്ട ഭാഗത്താണ് റോഡിനു നടുവിൽ ഇതു […]Read More
dailyvartha.com
11 August 2024
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുന്നു. അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി,പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം,കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ […]Read More
dailyvartha.com
11 August 2024
കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കു വേണ്ടിയുള്ള ജനകീയ തെരച്ചിൽ ഇന്നും തുടരും. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചായിരിക്കും തെരച്ചില്‍. തെരച്ചിലിൽ ക്യാമ്പുകളിൽ നിന്ന് സന്നദ്ധരായവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ദുരന്തത്തിൽ പെട്ട 126 പേരെ ഇനി കണ്ടെത്താനുണ്ട്. പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുക്കും. എട്ടുമണിയോടെ തെരച്ചില്‍ തുടങ്ങി . രാവിലെ ഒന്പത്മണിക്കകം രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ തെരച്ചില്‍ മേഖലയിലേക്ക് പ്രവേശനം അനുവദിക്കൂ. തെരച്ചിലില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷ പരിഗണിച്ചാണ് തീരുമാനം. നാളെ പുഴയുടെ […]Read More