തൃശൂര്‍: കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി പത്തു വയസ്സുകാരി മരിച്ചു. ചേലക്കര വട്ടൂളി തുടുമയില്‍ റെജിയുടെയും ബെസ്റ്റിലിന്റെയും മകള്‍ എല്‍വിന റെജിയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. ജനലില്‍ കെട്ടിയ ഷാളില്‍ കളിക്കുകയായിരുന്നു കുട്ടി. തിരുവല്ലാമല പുനര്‍ജനി ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് എല്‍വിന. ചേലക്കര പൊലിസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.Read More
dailyvartha.com
13 August 2024
എടക്കര (മലപ്പുറം): വയനാട് ഉരുള്‍പൊട്ടലില്‍ വീണ്ടും ശരീരഭാഗങ്ങള്‍ കണ്ടെത്തി. ഇന്ന് നടത്തിയ തിരച്ചിലില്‍ ചാലിയാറിന് സമീപത്തു നിന്നായി രണ്ട് ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്. മലപ്പുറം മുണ്ടേരി കുമ്പളപ്പാറയില്‍ നിന്നും തലപ്പാലിയില്‍ നിന്നുമാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. ചാലിയാറില്‍ തിങ്കളാഴ്ച നടത്തിയ ഒരു മൃതദേഹവും ഒരു ശരീരഭാഗവും കണ്ടെത്തിയിരുന്നു. പോത്തുകല്‍ മുണ്ടേരി ഇരുട്ടുകുത്തി കടവിന് നൂറുമീറ്റര്‍ താഴെയായി ചാലിയാറിന്റെ തീരത്തു നിന്നാണ് മൃതദേഹം കിട്ടിയത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് ആദിവാസികളും വനപാലകരും നടത്തിയ പരിശോധനയിലാണ് അരക്ക് മുകളിലുള്ള പുരഷന്റെതെന്ന് സംശയിക്കുന്ന […]Read More
dailyvartha.com
13 August 2024
തൃശൂർ: ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട വയനാടിന് ദീർഘകാല പുനരധിവാസ പദ്ധതിയാണ് വേണ്ടതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പുനരധിവാസത്തിന് ദീർഘകാല പദ്ധതികൾ അനിവാര്യമാണ്. ദീർഘകാല പുനരധിവാസത്തിലാണ് ഇനി ശ്രദ്ധ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ കാര്യങ്ങളാണ് ചർച്ച ചെയ്തതെന്നും ഗവർണർ പറഞ്ഞു. തൃശൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഗവർണർ. സംസ്ഥാന സർക്കാർ കൃത്യമായ ഒരു പദ്ധതി തയ്യാറാക്കണം. അതിന്മേൽ ആവശ്യമായ എല്ലാ സഹകരണവും കേന്ദ്രം നൽകും. വയനാടിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേരുടെ സഹായമാണ് […]Read More
dailyvartha.com
13 August 2024
കൊച്ചി: മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ തേവയ്ക്കലിലെ വീട്ടിൽ റെയ്ഡ് നടത്തി എൻഐഎ. കതക് പൊളിച്ചാണ് എൻഐഎ സംഘം വീടിനുള്ളിൽ കടന്നത്. എട്ട് പേരടങ്ങുന്ന സംഘമാണ് മുരളി കണ്ണമ്പിളളിയുടെ മകന്റെ വീട്ടിൽ റെയ്ഡിനെത്തിയത്. ഇവർ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ഹൈദരാബാദിലെ കേസുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥ സംഘം എത്തിയിരിക്കുന്നതാണ് വിവരം. ഹൃദ്രോഗിയായ മുരളി ഈ വീട്ടിൽ ഒറ്റക്കാണ് താമസം. പരിശോധന തുടരുകയാണ്.Read More
dailyvartha.com
13 August 2024
കോഴിക്കോട്: അക്ഷയ സെന്റര്‍ നടത്തിപ്പുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. കൊടിയത്തൂര്‍ പഞ്ചായത്തിലെ ചുള്ളിക്കാപറമ്പ് അക്ഷയ സെന്റര്‍ നടത്തിപ്പുകാരനായ ആബിദിനെയാണ് ഇന്നലെ വൈകീട്ട് മൂന്നരയോടെ കാറിലെത്തിയ ഒരു സംഘം ആളുകള്‍ സ്ഥാപനത്തില്‍ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയത്. പിന്നീട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മലപ്പുറം അരീക്കോട് വെച്ചാണ് ആബിദ് അക്രമി സംഘത്തിൽ നിന്നും രക്ഷപ്പെട്ടത്. സാരമായി പരിക്കേറ്റ ഇയാള്‍ അരീക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും അന്വേഷണം […]Read More
dailyvartha.com
13 August 2024
പത്തനംതിട്ട: ഹൈക്കോടതി നിർദേശത്തെ തുടർന്ന് അടച്ചുപൂട്ടിയ ക്വാറി വീണ്ടും തുറക്കണമെന്നാവശ്യപ്പെട്ട് മുൻ എംഎൽഎ രാജു എബ്രഹാമിന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചതിൽ സിപിഎമ്മിൽ പൊട്ടിത്തെറി. നാല് ബ്രാഞ്ച് സെക്രട്ടറിമാരുൾപ്പെടെ 46 പേർ നേതൃത്വത്തിന് രാജി കത്തുനൽകി. വയനാട് ദുരന്തം കൺമുന്നിലുള്ളപ്പോൾ എന്തുവിലകൊടുത്തും ക്വാറി തുറക്കാനുള്ള നീക്കം ചെറുക്കുമെന്ന നിലപാടിലാണ് നാട്ടുകാർ. ക്വാറി തുറക്കണമെന്നാവശ്യപ്പെട്ട് സിഐടിയു ഉൾപ്പെടെ സംയുക്ത ട്രേഡ് യൂണിയൻ നടത്തിയ പ്രതിഷേധ യോഗമാണ് മുൻ എംഎൽഎ രാജു എബ്രഹാം ഉദ്ഘാടനം ചെയ്തത്. പ്രമാടം പഞ്ചായത്തിലെ ആമ്പാടിയിയിൽ […]Read More
dailyvartha.com
12 August 2024
@ ദുരിതബാധിത മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം സൗജന്യമായി നല്‍കും കൊച്ചി: വയനാട് ദുരിതബാധിത മേഖലയിലെ പുതുതലമുറയ്ക്ക് സുരക്ഷിത ഭാവി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സൗജന്യമായി നൈപുണ്യ പരിശീലനം നല്കുന്ന അന്താരാഷ്ട്ര സ്കില്ലിങ് സെന്റര്‍ വയനാട്ടില്‍ സ്ഥാപിക്കുമെന്ന് ജെയിന് യൂണിവേഴ്സിറ്റി. ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയില്‍ വയനാട്ടില്‍ നിന്നുള്ള പ്രഗത്ഭരായ യുവാക്കളെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. പ്രകൃതി ദുരന്തത്തില്‍ ഉറ്റവരെയും ജീവിതമാര്‍ഗവും നഷ്ടമായവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പ്രഖ്യാപിച്ചതെന്ന് […]Read More
dailyvartha.com
12 August 2024
കൽപറ്റ: വയനാട്ടിലെ തെരച്ചിലിനിടെ രണ്ട് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി. ആനയടികാപ്പിലെ തെരച്ചിലിനിടെയാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരത്തെ തെരച്ചിലിനിടെയാണ് വീണ്ടും ശരീരഭാഗങ്ങൾ കണ്ടെത്തിയത്. ശരീരഭാഗങ്ങൾ കൽപ്പറ്റയിലേക്ക് എയർ ലിഫ്റ്റ് ചെയ്തു. നേരത്തെ മലപ്പുറത്തോട് ചേർന്ന് ചാലിയാർ പുഴയുടെ തീരങ്ങളിൽ നിന്ന് രണ്ട് ശരീരഭാഗങ്ങൾ കണ്ടെത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ആനയടികാപ്പിൽ നിന്ന് ഇപ്പോൾ 2 ശരീരഭാഗങ്ങൾ കൂടി കണ്ടെത്തിയിരിക്കുന്നത്. ഇന്ന് ആ ഭാഗത്ത് 7 സോണുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ […]Read More
dailyvartha.com
12 August 2024
വയനാട് ജില്ലയിലെ മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള ബാങ്ക് ചൂരല്‍മല ശാഖയിലെ വായ്പക്കാരില്‍ മരണപ്പെട്ടവരുടെയും ഈടു നല്കിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവന്‍ വായ്പകളും എഴുതി തള്ളുന്നതിന് ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചു. കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 30.07.2024-ന് നല്‍കിയിരുന്നു. കൂടാതെ, കേരള ബാങ്കിലെ ജീവനക്കാര്‍ സ്വമേധയാ അഞ്ചു ദിവസത്തെ ശമ്പളം കൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ട്.Read More
dailyvartha.com
12 August 2024
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുല്‍ പി ഗോപാല്‍ വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തി. പന്തീരങ്കാവ് പൊലിസിന്റെ നിര്‍ദേശ പ്രകാരം ഡല്‍ഹി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം രാഹുലിനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. ഹൈക്കോടതിയില്‍ ഹാജരാകുന്നതുവരെ നടപടി ഉണ്ടാകരുതെന്ന ഉത്തരവിനെ തുടര്‍ന്നാണ് വിട്ടയച്ചത്. 14ാം തിയതി കേസ് ഹൈക്കോടതി പരിഗണിക്കും. രാഹുലിനും കുടുംബത്തിനുമെതിരെ ഭാര്യ ഗാര്‍ഹിക പീഡനം, മര്‍ദനം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും പിന്നീട് യുവതി തന്നെ ഇതെല്ലാം തിരുത്തി രംഗത്തെത്തിയിരുന്നു. ഇതോടെ ഭാര്യയുമായുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്നും കേസ് […]Read More