തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. 12 ജില്ലകളിൽ ഇന്നും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഈ ദിവസങ്ങളിൽ ഇടിമിന്നലോടും, കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. തുടർച്ചയായി മഴ ലഭിക്കുന്ന മലയോരമേഖലകളിൽ പ്രത്യേക ജാഗ്രത വേണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതകൾ കരുതിയിരിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. കേരള […]Read More
dailyvartha.com
14 August 2024
തിരുവനന്തപുരം: വിദേശത്ത് നിന്ന് തിരുവനന്തപുരത്ത് വന്നയാളെ തട്ടികൊണ്ടു പോയി. തമിഴ്നാട് സ്വദേശിയെയാണ് മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. വിദേശത്തു നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി ഓട്ടോ റിക്ഷയിൽ കയറി യാത്ര ചെയ്യുമ്പോഴായിരുന്നു ആക്രമണം നടന്നത്. സ്വിഫ്റ്റ് കാറിലെത്തിയ സംഘം ശ്രീകണ്ഠേശ്വരത്ത് വച്ച് ഓട്ടോറിക്ഷ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയെന്നാണ് ഓട്ടോറിക്ഷാ ഡ്രൈവർ പൊലീസിനെ അറിയിച്ചത്. യാത്ര ചെയ്തയാൾ ആരാണെന്നോ ആക്രമണത്തിൻ്റെ പിന്നിലെ ഉദ്ദേശമെന്തെന്നോ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പിന്നാലെ കാർ തിരിച്ചറിഞ്ഞു. […]Read More
dailyvartha.com
14 August 2024
ഉള്ള്യേരി: വയനാട് ജില്ലയിൽ ഇതുവരെ പ്രവേശിക്കാത്ത ഉള്ള്യേരി പുത്തഞ്ചേരി സ്വദേശിയുടെ ഇരുചക്ര വാഹനത്തിനു വയനാട് ആർ.ടി.ഒ എൻഫോഴ്സ്മെന്റിന്റെ പിഴ. കൊയിലാണ്ടി ആർ.ടി ഓഫിസിൽ കെ.എൽ 56 എൻ 7673 നമ്പറുള്ള തന്റെ സ്കൂട്ടറിന്റെ എൻ.ഒ.സിയുമായി ബന്ധപ്പെട്ട് പോയപ്പോഴാണ് പുത്തഞ്ചേരി സ്വദേശി ടി.ആർ. ബിജു ട്രാഫിക് നിയമലംഘനത്തിന് പിഴ അടക്കാനുണ്ടെന്ന വിവരം അറിയുന്നത്. 2024 ഏപ്രിൽ 12നാണ് വയനാട് ആർ.ടി.ഒ എൻഫോഴ്സ്മെന്റ് 2500 രൂപ ഫൈൻ അടക്കാനുണ്ടെന്നു കാണിച്ച് ഇ-ചലാൻ അയച്ചത്. പനമരം-കല്പറ്റ റോഡിൽ അമിത വേഗതയിലും ഹെൽമറ്റ് […]Read More
dailyvartha.com
14 August 2024
കോഴിക്കോട്: ടിക്കറ്റ് കൗണ്ടറിലെ തിരക്ക് കുറക്കാൻ പുതിയ ഒ.പി കൗണ്ടർ ആരംഭിച്ചിട്ടും ബീച്ച് ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ശാപമോക്ഷമില്ല. ഇ -ടോക്കൺ സോഫ്റ്റ് വെയറിന്റെ സെർവർ ഇടക്കിടെ പണിമുടക്കുന്നതാണ് ബീച്ച് ആശുപത്രിയിൽ പുതിയ പൊല്ലാപ്പാവുന്നത്. ദിവസവും പല തവണ സെർവർ ജാമാവുന്നത് കാരണം കൗണ്ടറിന് മുന്നിൽ രാവിലെ മുതൽ വരി നിൽക്കുന്ന രോഗികൾക്ക് ടോക്കൺ നൽകാൻ കഴിയാതെ പ്രയാസപ്പെടുകയാണ് ജീവനക്കാർ. ടിക്കറ്റ് കിട്ടാൻ വൈകുന്നതോടെ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരുമായി വാക്കുതർക്കത്തിലേർപ്പെടുന്നതും പതിവാണ്. ഇത് പലപ്പോഴും സംഘർഷാവസ്ഥയുടെ വക്കോളമെത്താറുണ്ടെന്നും ജീവക്കാർ […]Read More
dailyvartha.com
14 August 2024
കോഴിക്കോട്∙ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച ശേഷം കോടതി കെട്ടിടത്തിൽനിന്നു താഴേക്കുചാടി രക്ഷപ്പെടാൻ യുവാവിന്റെ ശ്രമം. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണു സംഭവം. ചേവായൂർ പൊലീസ് സ്റ്റേഷനിലെ മോഷണക്കേസ് പ്രതി അഭിനന്ദാണ് കോടതിയിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ചത്.എസ്കോർട്ട് പൊലീസ് ഉദ്യോഗസ്ഥനായ ശ്രീകേഷിന്റെ കഴുത്തിന് പിടിച്ച് തള്ളിയശേഷം കോടതി കെട്ടിടത്തിന്റെ മുകൾ നിലയിൽനിന്ന് താഴേക്ക് ചാടുകയായിരുന്നു. അഭിനന്ദിനെ പിന്നീട് പൊലീസ് പിടികൂടി. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി.Read More
dailyvartha.com
14 August 2024
കോഴിക്കോട്∙ സൈബർ തട്ടിപ്പ് കേസിൽ പ്രതി പിടിയിൽ. കോഴിക്കോട് പന്നിയങ്കര കല്ലായി ബൈത്തുൽ ഷാഫി വീട്ടിൽ മുഹമ്മദ് ഷാഫി (34)നെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. വാളകം സ്വദേശിയുടെയും ഭാര്യയുടെയും പണമാണ് തട്ടിയത്. ക്ലിയർ വാട്ടർ ഇന്റർനാഷണൽ ഫണ്ട് ഷെയറിൽ നിക്ഷേപിച്ചാൽ ലാഭവിഹിതം തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പതിനഞ്ചര ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പരാതിക്കാരൻ ഓൺലൈൻ മുഖാന്തരം അയച്ചു കൊടുത്ത പണം തിരികെ പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടത്. ഒൺലൈൻ വഴിയാണ് ഇടപാടുകൾ നടന്നത്. പണം പിൻവലിക്കാൻ […]Read More
dailyvartha.com
13 August 2024
തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് വിലക്കുറവില്‍ ഡെസ്ക്ടോപ്, നോട്ട്ബുക്ക് എന്നിവ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ബാക്ക് ടു കോളജ് ഓഫര്‍ അവതരിപ്പിച്ച് കംപ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ലെനോവോ. ഓഗസ്റ്റ് 18 വരെയാണ് ഓഫര്‍ കാലാവധി. ഈ കാലയളവില്‍ രാജ്യത്ത് ഒട്ടാകെയുള്ള എല്ലാ ഓണ്‍ലൈന്‍, ഓഫ്ലൈന് സ്റ്റോറുകളില്‍ നിന്നും ലെനോവോയുടെ തെരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ വിലക്കുറവില്‍ സ്വന്തമാക്കാം. ലെനോവോയുടെ യോഗ, ലേജിയോണ്‍, എല്‍.ഒ.ക്യു,സ്ലിം5, ഫ്ലെക്സ്5, എഐഒ എന്നീ മോഡലുകള്‍ക്കാണ് ഓഫര്‍ ലഭ്യമാവുക. അടുത്തിടെ സംഘടിപ്പിച്ച സര്‍വെയില്‍ യുവാക്കള്‍ക്ക് സംഗീതം, ഓണ്‍ലൈന്‍ ഗെയിം എന്നിവയോടുള്ള താത്പര്യം പ്രകടമായിരുന്നു. […]Read More
dailyvartha.com
13 August 2024
ദേശീയ പാത 766 വാവാട് സെന്ററിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് നിർത്തിയിട്ട കാറിലും ബൈക്കിലും ഇടിച്ച് അപകടം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. കാർ യാത്രികരായ പൂനൂർ തെക്കെ മണ്ണിൽ അബ്ദുൽ നാസർ, ഭാര്യ ആയിശ എന്നിവർക്ക് പരുക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പൂനൂരിൽ നിന്നു കൊടുവള്ളി ഭാഗത്തേക്ക് എത്തുകയായിരുന്ന കാർ വാവാട് സെന്ററിൽ ഹോമിയോ ഡിസ്പെൻസറിക്ക് മുന്നിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് സമീപത്ത് നിർത്തിയിട്ട കാറിലും ബൈക്കിലും ഇടിക്കുകയായിരുന്നു.Read More
dailyvartha.com
13 August 2024
കുന്നമംഗലം ∙ ദേശീയപാതയിലടക്കം വിവിധ റോഡുകളിൽ പൈപ്പ് പൊട്ടി കുഴികൾ രൂപപ്പെട്ട് യാത്രക്കാർക്ക് അപകട ഭീഷണി. ആയിരക്കണക്കിന് ലീറ്റർ കുടിവെള്ളം പാഴാകുന്നു.ദേശീയപാതയിൽ കുന്നമംഗലം ബിഎസ്എൻഎൽ ഓഫിസിന് സമീപം പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴി ഇരുചക്ര വാഹന യാത്രക്കാർ അടക്കം അപകടത്തിൽ പെടുന്നതിനും കാരണമായിട്ടുണ്ട്.കാരന്തൂർ വടക്കുംതല റോഡിൽ 3 ആഴ്ചയിൽ അധികമായി പൈപ്പ് പൊട്ടി ദിവസവും ആയിരക്കണക്കിന് ലീറ്റർ വെള്ളമാണ് ഒഴുകുന്നത്. ഇത് പഞ്ചായത്ത് റോഡ് തകരുന്നതിനും ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളത്തിന്റെ അളവ് കുറയാനും കാരണമായി എന്നാണ് പരാതി.ഏട്ടക്കുണ്ട് […]Read More
dailyvartha.com
13 August 2024
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ബാൻഡേജ് ഇടുന്നതിനുള്ള പ്ലാസ്റ്റർ ഓഫ് പാരീസ് ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഞായറാഴ്ച മുതൽ അത്യാഹിത വിഭാഗത്തിൽ അടക്കം പ്ലാസ്റ്റർ ഓഫ് പാരീസ് സ്റ്റോക്ക് പൂർണമായും തീർന്നിരിക്കുകയാണ്. കൈകാലുകൾക്ക് ചെറിയ പരിക്കേറ്റ് എത്തിയാൽ പോലും പ്ലാസ്റ്റർ ഇടണമെങ്കിൽ രോഗികൾ പുറത്തുനിന്ന് പ്ലാസ്റ്റർ വാങ്ങണം. മുറിവു തുന്നുന്നതിനുള്ള നൂലിന്റെ സ്റ്റോക്ക് നേരത്തെ തന്നെ തീർന്നിരുന്നു. അത്യാവശ്യത്തിനുള്ള മരുന്നുകളും അത്യാഹിത വിഭാഗത്തിൽ നിന്ന് ലഭിക്കുന്നില്ലെന്ന് രോഗികളും കൂട്ടിരിപ്പുകാരും പരാതിപ്പെട്ടു. സൂപ്പർ സ്പെഷാലിറ്റി അത്യാഹിത വിഭാഗത്തിൽ പ്ലാസ്റ്റർ […]Read More