പയ്യോളി: ടൗണിലെ വ്യാപാരിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട രണ്ട് ഇരുചക്രവാഹനങ്ങൾ തീവെച്ച് നശിപ്പിച്ച നിലയിൽ. വ്യാപാരിയായ സി.വി. ബാലഗോപാലിന്റെ മകൻ പ്രവീൺകുമാറിന്റെ പള്ളിക്കരയിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കും സ്കൂട്ടറുമാണ് വെള്ളിയാഴ്ച പുലർച്ച മൂന്നരയോടെ കത്തിനശിച്ചത്. തീ ആളിപ്പടരുന്നത് ശ്രദ്ധയിൽപെട്ട പ്രവീൺകുമാറും ഭാര്യയും തീയണക്കാൻ ശ്രമിക്കുന്നതിനിടെ വാഹനങ്ങളുടെ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ചതോടെ പിൻവാങ്ങുകയായിരുന്നു. പൊലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. വടകരയിൽനിന്ന് അഗ്നിശമനസേനയുടെ രണ്ട് യൂനിറ്റുകൾ സ്ഥലത്തെത്തി. സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് സ്ഥലം സന്ദർശിച്ച വ്യാപാരി വ്യവസായി […]Read More
dailyvartha.com
17 August 2024
ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചിൽ താത്കാലികമായി നിർത്തി. ഇനി ഡ്രെഡ്ജിംഗ് മെഷീൻ വന്നതിന് ശേഷം മാത്രം തെരച്ചിൽ നടത്താനാവു. ഡ്രഡ്ജർ എത്താൻ വൈകുമെന്നുറപ്പായതിനാൽ അർജുനെ കണ്ടെത്താനുള്ള ശ്രമകൾ ഇനിയും നീളും. അതേസമയം പുഴയിലെ വെള്ളം കലങ്ങിയതിനാൽ മുങ്ങിയുള്ള തെരച്ചിൽ ബുധിമുട്ടെന്ന് ഈശ്വർ മൽപെയും പറഞ്ഞു. അർജുനെ കാണാതായിട്ട് ഇന്നേക്ക് ഒരുമാസം തികയുകയാണ്. ഇന്ന് നടത്തിയ തെരച്ചിലിൽ ഗംഗാവലി പുഴയിൽ നിന്ന് അർജുന്റെ ലോറിയുടെ കയറും ലോഹഭാഗങ്ങളും […]Read More
dailyvartha.com
17 August 2024
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ റിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ് വരുത്തി. കേരളം മുഴുവൻ ഇനി മുതൽ ഓട്ടോറിക്ഷകള്‍ക്ക് സർവീസ് നടത്താനായി പെർമിറ്റ് അനുവദിക്കും. അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകള്‍ തള്ളിയാണ് സിഐടിയുവിന്റെ ആവശ്യപ്രകാരം സംസ്ഥാന ട്രാൻസ്ഫോർട്ട് അതോറിറ്റിയുടെ സുപ്രധാന തീരുമാനം.ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെർമിറ്റ് നല്‍കിയിരുന്നത്. ഓട്ടോകള്‍ക്ക് ദീർഘദൂര സർവീസ് നടത്തുന്നതിലെ അപകട സാധ്യത കണക്കിലെടുത്താണ് പെർമിറ്റ് നിയന്ത്രിയിച്ചത്. എന്നാൽ, പെർമിറ്റിൽ ഇളവ് വരുത്തണമെന്ന് സിഐടിയു പല പ്രാവശ്യം […]Read More
dailyvartha.com
17 August 2024
ദില്ലി/തിരുവനന്തപുരം: കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രതിഷേധം കടുപ്പിച്ച് ഡോക്ടർമാർ. ഐഎംഎയുടെ 24 മണിക്കൂർ രാജ്യവ്യാപക സമരം തുടങ്ങി. അടിയന്തര സേവനം ഒഴികെയുള്ളവ ബഹിഷ്കരിച്ച് പ്രതിഷേധം. സംസ്ഥാനത്ത് മെഡിക്കൽ പിജി അസോസിയേഷന്റെ നേതൃത്വത്തിലും സമരം നടക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിൽ ഒപി ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്കരിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. അതേസമയം, വയനാട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയെ സമ്പൂർണ സമരത്തിൽ നിന്ന് സംഘടന ഒഴിവാക്കിയിട്ടുണ്ട്. […]Read More
dailyvartha.com
16 August 2024
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആട് ജീവിതത്തിന്റെ തേരോട്ടം.9 പുരസ്കാരങ്ങള്‍ നേടി. മികച്ച നടനായി പൃഥ്വിരാജ് സുകുമാരനെ തെരെഞ്ഞെടുത്തു. ചിത്രത്തിൽ നജീബ് എന്ന കേന്ദ്രകഥാപാത്രമാകാൻ പൃഥ്വിരാജ് നടത്തിയ പരിശ്രമങ്ങൾ വളരെ വലുതായിരുന്നു. ആടുജീവിതം നേടിയ അവാർഡുകൾ ഇങ്ങനെ മികച്ച നടൻ- പൃഥ്വിരാജ്, മികച്ച സംവിധായകൻ- ബ്ലെസി,മികച്ച ഛായാഗ്രാഹണം- സുനില്‍ കെ എസ്മികച്ച അവലംബിത തിരക്കഥ- ബ്ലെസി, മികച്ച ശബ്ദമിശ്രണം-റസൂല്‍ പൂക്കുട്ടി, ശരത് മോഹൻമേക്കപ്പ് ആര്‍ടിസ്റ്റ്- രഞ്ജിത്ത് അമ്പാടി, മികച്ച ജനപ്രിയ ചിത്രം- ആടുജീവിതം,മികച്ച നടനുള്ള ജൂറി പരാമര്‍ശം- […]Read More
dailyvartha.com
16 August 2024
അങ്കോല: ഉത്തര കർണാടക ദേശീയ പാതയിലെ അങ്കോലയിൽ മണ്ണിടിച്ചലിൽ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കാണാതായിട്ട് ഒരു മാസം. ജൂലൈ 16 നായിരുന്നു അർജുനെ കാണാതായ മണ്ണിടിച്ചിൽ ഉണ്ടായത്. 20 ദിവസത്തോളം തിരച്ചിൽ നടത്തിയിട്ടും അർജുൻ ഇപ്പോഴും കാണാമറയത്താണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയത് അർജുനിലേക്ക് തിരച്ചിൽ സംഘമെത്തുന്നു എന്നതിന്റെ സൂചനയാണ്. അർജുനൊപ്പം കാണാതായ മറ്റുള്ളവർക്കും വേണ്ടിയുള്ള തിരച്ചിൽ ഇന്നും നടക്കും. രാവിലെ 10 മണിയ്ക്കാണ് ഇന്നത്തെ തിരച്ചിൽ ആരംഭിക്കുക. എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് […]Read More
dailyvartha.com
16 August 2024
മേപ്പാടി: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ രേഖകൾ നഷ്ടപ്പെട്ടവർക്കായി ഇന്ന് പ്രത്യേക അദാലത്ത് നടത്തും. വിവിധ വകുപ്പകളുടെ നേതൃത്വത്തിൽ 12 കൗണ്ടറുകൾ പ്രവർത്തിക്കും. എസ്എസ്എൽസി, പ്ലസ്ടു സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർ അതിന്റെ വിവരങ്ങൾ മേപ്പാടി ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപകനെ അറിയിക്കണം. വിവിധ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, യൂണിവേഴ്സിറ്റികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, കമ്മിഷനുകള്‍, ഡയറക്ടറേറ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് ഡ്യൂപ്ലിക്കേറ്റ് / പുതുക്കിയ രേഖകള്‍ നല്കുമ്പോള് യാതൊരുവിധ ഫിസും ഈടാക്കാന്‍ പാടുള്ളതല്ല എന്ന് […]Read More
dailyvartha.com
16 August 2024
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. തീവ്രമഴയ്ക്ക് സാധ്യതയുള്ള രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റു 12 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴയ്ക്കൊപ്പം ഇടിമിന്നലിനും […]Read More
dailyvartha.com
16 August 2024
മലപ്പുറം: കോഴിക്കോട് കരിപ്പൂര്‍ വിമാനത്തവാളത്തിലെ വാഹനപാര്‍ക്കിങ് നിരക്ക് വര്‍ധിപ്പിച്ചു. ഇന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതാണ്. 7 സീറ്റ് വരെയുള്ള കാറുകള്‍ക്ക് ആദ്യത്തെ അരമണിക്കൂര്‍ 20 രൂപ എന്നത് 50 രൂപയാക്കി വര്‍ധിപ്പിച്ചു. 7 സീറ്റിനു മുകളിലുള്ള എസ് യു വി കാറുകള്‍ക്കും മിനി ബസുകള്‍ക്കും 20 രൂപയ്ക്ക് പകരം 80 രൂപയാണ് ഉയര്‍ത്തിയ നിരക്ക്. അരമണിക്കൂര്‍ കഴിഞ്ഞാല്‍ യഥാക്രമം 65 രൂപ, 130 രൂപ എന്നിങ്ങനെ വര്‍ധിക്കും. ഇരുചക്ര വാഹനങ്ങള്‍ക്ക് പത്തുരൂപയും അരമണിക്കൂര്‍ കഴിഞ്ഞാല്‍ […]Read More
dailyvartha.com
15 August 2024
കോഴിക്കോട്: കാറ്റും വെളിച്ചവും കടക്കാതെ യാത്രക്കാർ വിങ്ങിപ്പുകയുന്ന കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് വിശ്രമിക്കാൻ എ.സി ലോഞ്ച് ഒരുങ്ങുന്നു. പണമടച്ച് സ്ത്രീകൾക്കും കുടുംബങ്ങൾക്കും ഇനി ശീതീകരിച്ച മുറിയിൽ വിശ്രമിക്കാം. ബസ് സ്റ്റാൻഡിൽ ടിക്കറ്റ് റിസർവേഷൻ അന്വേഷണ കൗണ്ടറിനോട് ചേർന്നാണ് എ.സി വിശ്രമ മുറി സജ്ജീകരിക്കുന്നത്. ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കെ.എസ്.ആർ.ടി.സിയുടെ വാടകക്ക് നൽകുന്ന എ.സി ഇരിപ്പിടങ്ങൾ ഒരുക്കുന്നത്. 480 സ്ക്വയർ ഫീറ്റ് വീതിയിലാണ് ലോഞ്ച് ഒരുങ്ങുക. 36 സീറ്റിൽകുടുംബത്തിനും വനിതകൾക്കും ഇരിക്കാൻ പ്രത്യേക […]Read More