കോഴിക്കോട് : അത്തോളി കൂമുള്ളിയിൽ ജനവാസ മേഖലയിൽ കണ്ടത് കടുവയെ ആണെന്ന് സംശയം. ഇന്നലെ രാത്രിയാണ് വന്യജീവിയെ വിദ്യാർത്ഥി കണ്ടത്. വനപാലകരടക്കം തെരച്ചിൽ നടത്തിയെങ്കിലും കടുവയുടേതെന്ന് കരുതുന്ന അടയാളങ്ങൾ കണ്ടെത്താനായില്ല. വിദ്യാർത്ഥി എടുത്ത ഫോട്ടോ പരിശോധിച്ചതിൽ നിന്നും കടുവ അല്ലെന്ന് പറയാനും കഴിയാത്ത അവസ്ഥയിലാണ് വനപാലകർ. കടുവാ പേടിയിലാണ് അത്തോളി ഗ്രാമ പഞ്ചായത്ത്. കൂമല്ലൂരിൽ ഗിരീഷ് പുത്തഞ്ചേരി റോഡിന് സമീപം ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ജീവിയെ കണ്ടത്. തോട്ടത്തിൽ സെയ്ദിൻ്റെ വീടിന് മുന്നിൽ കടുവ നിൽക്കുന്നതായി അയൽ […]Read More
dailyvartha.com
20 August 2024
റിസർവേഷൻ ബച്ചാവോ സംഘർഷ് സമിതി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ. എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിയ്ക്കെതിരായാണ് ഓഗസ്റ്റ് 21 ബുധനാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളത്തിലും നാളെ ഹർത്താൽ ആചരിക്കുമെന്ന് വിവിധ ആദിവാസി ദളിത് സംഘടനകൾ അറിയിച്ചിട്ടുണ്ട്. എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണം സംബന്ധിച്ച സുപ്രീം കോടതി വിധി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഭാരത് ബന്ദ് […]Read More
dailyvartha.com
20 August 2024
മലപ്പുറം: മലപ്പുറം എസ്പി എസ് ശശിധരനെതിരെ രൂക്ഷ വിമർശനവുമായി പിവി അൻവർ എംഎൽഎ. മലപ്പുറത്ത് നടന്ന പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിലേക്ക് എസ്പി വൈകി എത്തിയതാണ് എംഎൽഎയെ പ്രകോപിപ്പിച്ചത്. തന്നെ കുറച്ചുനേരം ഇരുത്താനാണ് വൈകി വന്നതെങ്കിൽ എസ്പി ഒന്നുകൂടി ആലോചിക്കണമെന്ന് പിവി അൻവർ പറഞ്ഞു. തൻ്റെ പാർക്കിൽനിന്ന് കേബിൾ മോഷ്ടിച്ച പ്രതിയെ പിടിക്കാതെ ഒരാളെ വിളിച്ചുവരുത്തി ചായ കൊടുത്തുവിടുകയാണ് പോലീസ് ചെയ്തതെന്നും പിവി അൻവർ വിമർശിച്ചു. എംഎൽഎയുടെ വിമർശനത്തിന് പിന്നാലെ മുഖ്യപ്രഭാഷകനായ എസ്പി പ്രസംഗം ഒറ്റവരിയിൽ അവസാനിപ്പിച്ച് […]Read More
dailyvartha.com
20 August 2024
‘ തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനമയിൽ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടൻ തിലകന്റെ മകൾ സോണിയ തിലകൻ രംഗത്ത്. സിനിമയിൽ വലിയ സ്വാധീനം ഉള്ള പ്രമുഖ നടനിൽ നിന്നാണ് ദുരനുഭവം ഉണ്ടായത് എന്ന് സോണിയ തിലകൻ വെളിപ്പെടുത്തി. ഇയാൾ റൂമിലേക്ക് വരനായി ഫോണിൽ സന്ദേശമയക്കുകയായിരുന്നു. മോൾ എന്ന് വിളിച്ചാണ് റൂമിലേക്ക് ക്ഷണിച്ചുള്ള സന്ദേശമയച്ചതെന്നും ശേഷം മോശം അനുഭവമാണ് ഉണ്ടായതെന്നും സോണിയ തിലകൻ വെളിപ്പെടുത്തി. ചെറുപ്പം മുതൽ കാണുന്ന വ്യക്തിയായിരുന്നു ഇയാൾ. ഇയാളുടെ […]Read More
dailyvartha.com
20 August 2024
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം ദേശീയ പാതയിൽ യുവാവിനെ ഇടിച്ചുതെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോയി. അപകടത്തിൽ പരിക്കേറ്റ യുവാവ് റോഡിൽ കിടന്നു രക്തം വാര്‍ന്ന് മരിച്ചു. നാവായികുളം ഐ ഒ ബി ബാങ്കിന് മുൻവശം അർദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. ചിറയിൻകീഴ് മുടപുരം സ്വദേശിയായ 43 വയസ്സുള്ള വിനോദ് ആണ് മരിച്ചത്. വെൽഡിങ് തൊഴിലാളിയായ വിനോദിനെയാണ് അജ്ഞാത വാഹനമിടിച്ചത്. റോഡിൽ ഒരു യുവാവ് കിടകുന്നതായി പൊലീസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. […]Read More
dailyvartha.com
20 August 2024
മലപ്പുറം വളാഞ്ചേരി കെഎസ്എഫ്ഇ ശാഖയിൽ ഒരു കോടി രൂപയുടെ മുക്കുപണ്ട പണയ തട്ടിപ്പ്. ബ്രാഞ്ച് മാനേജരുടെ പരാതിയില്‍ ഒരു ജീവനക്കാരനടക്കം അഞ്ചു പേർക്ക് എതിരെ പൊലീസ് കേസെടുത്തു. പാലക്കാട് സ്വദേശികളായ പടപ്പേതൊടി അബ്ദുൽ നിഷാദ്, കൊരക്കോട്ടിൽ മുഹമ്മദ് അഷ്റഫ്,പറങ്ങാട്ടുതൊടി റഷീദലി , കാവുംപുറത്ത് മുഹമ്മദ് ശരീഫ് , കൊളത്തൂർ സ്വദേശി രാജൻ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. രാജൻ കെഎസ്എഫ്ഇ ശാഖയിലെ ഗോൾഡ് അപ്രൈസർ ജീവനക്കാരനാണ്. സ്വർണമെന്ന വ്യാജേന 221.63 പവൻ മുക്കുപണ്ടമാണ് നാലുപേര്‍ പല തവണകളായി കെഎസ് എഫ് […]Read More
dailyvartha.com
20 August 2024
തിരുവനന്തപുരം : മോട്ടോർ വാഹനവാഹന വകുപ്പിനുള്ള സേവനം അവസാനിപ്പിച്ച് സി ഡിറ്റ്. കോടികളുടെ കുടിശ്ശിക വന്നതോടെയാണ് സി-ഡിറ്റ് സേവനം നിർത്തിയത്. എംവിഡി 9 മാസത്തെ കുടിശ്ശിക തന്നുതീർക്കാനുണ്ടെന്നാണ് സി-ഡിറ്റ് വിശദീകരണം. ഈ മാസം 17 മുതൽ ആണ് താൽക്കാലിക ജീവനക്കാരെ പിൻവലിക്കുകയും സേവനം അവസാനിപ്പിക്കുകയും ചെയ്തത്.Read More
dailyvartha.com
19 August 2024
തിരുവനന്തപുരം: മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ടു. അടിമുടി സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ട സ്ഥിതിയാണ് സ്ത്രീകൾക്ക് എന്ന് റിപ്പോർട്ടിൽ . മേഖലയിൽ വ്യാപകമായി ലൈംഗിക ചൂഷണം നടക്കുന്നുവെന്ന് ഒന്നിലധികം പേർ മൊഴി നൽകി. അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും ചൂഷണം ചെയ്യാനും പ്രധാന താരങ്ങളടക്കം ഉണ്ടെന്നതും പ്രധാനം . ഏജൻ്റുമാരും മേഖലയിൽ ലൈംഗിക ചൂഷണത്തിനടക്കം പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ […]Read More
dailyvartha.com
19 August 2024
കോഴിക്കോട് : വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചില്‍ നിന്ന് 26 കിലോ സ്വര്‍ണ്ണം തട്ടിച്ച കേസില്‍ നിര്‍ണായക അറസ്റ്റ് രേഖപ്പെടുത്തിa. പ്രതി മുന്‍ ബാങ്ക് മാനേജര്‍ മധ ജയകുമാര്‍ ആണ് പിടിയിൽ ആയിട്ടുള്ളത് . തെലങ്കാനയില്‍ നിന്നാണ് പ്രതിയെ പിടിച്ചത്. തെല്ലങ്കാന പൊലീസിന്റെ കസ്റ്റഡിയിലുള്ള മധ ജയകുമാറിനെ അറസ്റ്റ് ചെയ്യാനായി കേരളാ പൊലീസിന്റെ അന്വേഷണ സംഘം തെലങ്കാനയിലേക്ക് പോയി. 17 കോടിയുടെ സ്വര്‍ണ്ണം നഷ്ടമായ വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയില്‍ നടന്നത് അവിശ്വനീയമായ പ്രവർത്തികളാണ് […]Read More
dailyvartha.com
19 August 2024
മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവവും നഷ്ടപ്പെട്ട ആളുകൾക്ക് സർക്കാർ നൽകിയ അടിയന്തര ധനസഹായത്തിൽ നിന്ന് വായ്പ തിരിച്ചടവ് തുക പിടിച്ച് കൽപ്പറ്റയിലെ ബാങ്ക്. കേരള ഗ്രാമീൺ ബാങ്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിൽ ദുരന്തബാധിതരിൽനിന്ന് തുക ഈടാക്കിയത്. സർക്കാർ ധനസഹായമായി ലഭിച്ച പതിനായിരം രൂപ മുഴുവനായും വായ്പ തിരിച്ചടവിന് ഈടാക്കിയ സംഭവവും ഉണ്ടായതായി പരാതി. രണ്ടായിരം രൂപമുതൽ മുകളിലേക്കുള്ള തുകയാണ് പലരിൽ നിന്നും വായ്പ തിരിച്ചടവിന് ഈടാക്കിയിട്ടുള്ളത് . മുണ്ടക്കൈ, ചൂരൽമല നിവാസികളിൽ പലർക്കും അക്കൗണ്ടുള്ളത് കേരള ഗ്രാമീൺ […]Read More