കുറ്റ്യാടി: സഞ്ചാരികൾക്ക് ദൃശ്യവിസ്മയമായി കാവിലുമ്പാറ പഞ്ചായത്തിലെ ചാപ്പൻതോട്ടം വെള്ളച്ചാട്ടം. പൂളപ്പാറ മലയിൽനിന്ന് കുതിച്ചെത്തുന്ന വെള്ളം കുത്തനെ പാറക്കെട്ടിൽ പതിക്കുന്ന കാഴ്ച നയനാനന്ദകരമാണ്. ജില്ലക്കകത്തും പുറത്തും നിന്ന് ദിനേന നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. 20 മീറ്റർ ഉയരത്തിൽനിന്ന് മൂന്നു ഘട്ടങ്ങളായാണ് ജലപാതം. ആദ്യം പത്തു മീറ്റർ താഴെ കുത്തനെ പാറക്കെട്ടിൽ വീണ് ചിതറുന്ന വെള്ളത്തിന്റെ മാസ്മരികതയിൽ കാഴ്ചക്കാർ ലയിച്ചുപോകും. എന്തിനെയും തച്ചുതകർക്കാനുള്ള ഹുങ്കാരവുമായാണ് അടുത്ത ഘട്ടത്തിൽ വെള്ളത്തിന്റെ വരവ്. മലയുടെ ചരിവിലൂടെ വരുന്ന ചാപ്പൻതോട്ടം പുഴയുടെ കുതിപ്പും കൂടിയായതോടെ […]Read More
dailyvartha.com
21 August 2024
ന്യൂഡൽഹി: ദമൻ-ദിയുവിലെ ഇന്ത്യൻ റിസർവ് ബറ്റാലിയൻ അസിസ്റ്റന്റ് കമാൻഡന്റ് കെ.കെ. സലീം രാഷ്ട്രപതിയുടെ പൊലീസ് മെഡലിനർഹനായി. ലക്ഷദ്വീപ് അമിനിയിലെ കളക്കേക്കൽ കുടുംബാംഗമായ സലീം 1999ലാണ് സബ് ഇൻസ്പെക്ടറായി സർവീസിൽ പ്രവേശിച്ചത്. മധ്യപ്രദേശിലെ ബി.എസ്.എഫ് അക്കാദമിയിൽ നിന്ന് പ്രാഥമിക പരിശീലനവും പിന്നീട് കമാന്റോ പരിശീലനവും നേടിയ ശേഷം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തീവ്രവാദ ബാധിത മേഖലകളിൽ നിരവധി ഓപ്പറേഷനുകളിൽ പങ്കുചേർന്നു. ഗുജറാത്ത് ഭൂകമ്പവേളയിൽ ഭുജ്, ബച്ചാഉ നഗരങ്ങളിലെ രക്ഷാദൗത്യങ്ങളിൽ സജീവമായിരുന്നു. ബീബി കദീജയാണ് ഭാര്യ. മകൾ അഞ്ജല.Read More
dailyvartha.com
21 August 2024
കോഴിക്കോട്: മാങ്കാവിൽ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ച സംഭവത്തിൽ അന്വേഷണം ഊർജിതം. കാർ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ട് 4.30ന് മാങ്കാവ് മിനി ബൈപാസിൽ ഗോവിന്ദപുരം ജംക്ഷനു സമീപത്താണ് ആക്രമണം. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവർ ചാത്തമംഗലം വെള്ളന്നൂർ പാണ്ടിക്കടവത്ത് പി. സുബ്രഹ്മണ്യനാണ് പരുക്കേറ്റത്. പാലക്കാട്ടുനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്നു ബസ്. മാങ്കാവ് ജംക്ഷൻ മുതൽ തൊട്ടുപിറകെ വരികയായിരുന്ന കാർ ഗോവിന്ദപുരം ജംക്ഷൻ പിന്നിട്ടപ്പോൾ മുന്നിൽക്കയറ്റി നിർത്തി ബസ് തടയുകയായിരുന്നു. തുടർന്ന് ഡ്രൈവറെ മർദിച്ചതായാണ് പരാതി. പരുക്കേറ്റ ഡ്രൈവർ […]Read More
dailyvartha.com
21 August 2024
വിലങ്ങാട്: ജൂലൈ 29നു രാത്രിയിലുണ്ടായ ഉരുൾപൊട്ടലിൽ സംഭവിച്ച നഷ്ടക്കണക്കെടുപ്പ് റവന്യു അധികൃതർ നിയോഗിച്ച 4 സംഘങ്ങൾ ഏറക്കുറെ പൂർത്തീകരിച്ചു. അവധി ദിവസങ്ങളിലും മഴയത്തും വിശ്രമമില്ലാതെ നടത്തിയ കണക്കെടുപ്പിൽ പിഡബ്ല്യുഡി, പഞ്ചായത്ത് എൻജിനീയർമാർ, ഭൂശാസ്ത്രജ്ഞർ, ആരോഗ്യ വകുപ്പിലെയും പഞ്ചായത്തിലെയും ഉദ്യോഗസ്ഥർ, മറ്റു വിദഗ്ധർ, ജനപ്രതിനിധികൾ തുടങ്ങിയവരെല്ലാം പങ്കാളികളായി. ഇന്നോ നാളെയോ കലക്ടർക്ക് കണക്ക് പൂർണമായി കൈമാറാനാകും. ഉരുൾപൊട്ടലുണ്ടായ പല പ്രദേശങ്ങളും വീടുകളോ കെട്ടിടങ്ങളോ നിർമിക്കാൻ യോഗ്യമല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പന്നിയേരി, കുറ്റല്ലൂർ, മലയങ്ങാട് എന്നിവിടങ്ങളിൽ 127 വീടുകൾ പരിശോധിച്ചു. ഭൂരിഭാഗവും […]Read More
dailyvartha.com
21 August 2024
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ പതിമൂന്നുകാരി തസ്മിദ് തംസുമിനെ 26 മണിക്കൂറിന് ശേഷവും കണ്ടെത്താനായില്ല. കന്യാകുമാരി എക്സ്പ്രസിൽ കയറിയ തസ്മിദ് പിന്നെ എങ്ങോട്ട് പോയെന്ന് വിവരമില്ല. കുട്ടി കന്യാകുമാരിയിലെത്തി എന്നതിന് സ്ഥിരീകരണമില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. ഓട്ടോ ഡ്രൈവറുടെ മൊഴി സ്ഥിരീകരിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു. കന്യാകുമാരി റെയിൽവേ സ്റ്റേഷൻ അകത്തെ ദൃശ്യങ്ങളുടെ പരിശോധനയും വിഫലമായി. കുട്ടിയെ കണ്ടെത്താനായില്ല. സ്റ്റേഷന്റെ പോർട്ടിക്കോയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടി എവിടെ എന്നതില്‍ വ്യക്തമായ സൂചനകളില്ല. […]Read More
dailyvartha.com
21 August 2024
ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരിൽ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യത്തില്‍ കോടതി തീരുമാനം നിർണായകമാകും. ചീഫ് ജസ്റ്റിസിന്റെ ബഞ്ചിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനി ഷിരൂർ തെരച്ചിലിന്റെ ഭാവി. നിലവിൽ ദൗത്യത്തിന്റെ സ്ഥിതി വിവരം കാണിച്ച് ജില്ലാ ഭരണകൂടം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഡ്രഡ്ജർ കൊണ്ടുവരാനുള്ള പ്രാഥമിക പരിശോധന നടത്തിയതായും ഗംഗാവലിപ്പുഴയിൽ ഹൈഡ്രോഗ്രാഫിക് സർവേ നടത്തിയതായും ജില്ലാ ഭരണകൂടം കോടതിയെ അറിയിച്ചു. ഗോവയിൽ നിന്ന് ഡ്രഡ്ജർ കൊണ്ട് വരേണ്ടത് എങ്ങനെയെന്ന് തീരുമാനിക്കാൻ പുഴയിലെ ഒഴുക്കും ഗതിയും അടക്കം […]Read More
dailyvartha.com
21 August 2024
തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി വി അൻവറിനെതിരെ ഐപിഎസ് അസോസിയേഷൻ പ്രമേയം പാസാക്കി. ഐപിഎസ് ഉദ്യോഗസ്ഥരെ പി വി അൻവര്‍ പൊതുവിൽ അപകീർത്തിപ്പെടുത്താനാണ് തീരുമാനിച്ചതെന്നാണ് പ്രമേയത്തില്‍ പറയുന്നത്. ഇന്നലെ മലപ്പുറം എസ് പിയെ പി വി അന്‍വര്‍ പൊതുവേദിയില്‍ അധിക്ഷേപിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് അൻവറിനെതിരെ ഐപിഎസ് അസോസിയേഷൻ പ്രമേയം പാസാക്കിയത്. മലപ്പുറം എസ്പിയെ പല മാർഗത്തിൽ കൂടി സ്വാധീനിക്കാൻ ശ്രമിച്ചതായി അൻവർ പരസ്യമായി സമ്മതിക്കുകയായിരുന്നു. നിയമ രാഹിത്യത്തിൻ്റെ ഭീതിതമായ സ്ഥിതിയാണ് എംഎല്‍എ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. പി […]Read More
dailyvartha.com
21 August 2024
കൊല്ലം: ബംഗളൂരുവിലെ മലയാളികള്‍ക്ക് ആശ്വാസമായി ഓണം സ്പെഷല്‍ ട്രെയിന്‍ സർവീസ് ആരംഭിച്ചു. ഓണക്കാലത്തെ തിരക്ക് പരിഗണിച്ചാണ് ബംഗളൂരു – കൊച്ചുവേളി റൂട്ടില്‍ ദക്ഷിണ പശ്ചിമ റെയില്‍വേ പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ചത്. ഇന്നലെ മുതല്‍ സ്പെഷല്‍ ട്രെയിന്‍ സർവീസ് ആരംഭിച്ചു. ഇരു ദിശകളിലുമായി 13 വീതം സർവീസുകൾ ഉണ്ടാകും. ബംഗളൂരു കൊച്ചുവേളി സർവീസ് രാത്രി ഒമ്പതിന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചകഴിഞ്ഞ് 2.15 ന് കൊച്ചുവേളിയില്‍ എത്തും. നാളെ, 25, 27, 29, സെപ്റ്റംബര്‍ ഒന്ന്, മൂന്ന്, […]Read More
dailyvartha.com
21 August 2024
മലപ്പുറം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിങ് സമയ പരിധി സെപ്റ്റംബർ 30 വരെ നീട്ടി. ഈ മാസം 26ന് അവസാനിക്കാനിരിക്കെ 10 ലക്ഷത്തിലേറെ പേർക്ക് മസ്റ്ററിങ് നടത്താനായിരുന്നില്ല. സോഫ്ട്വെയർ പ്രശനങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, പ്രതികൂല കാലാവസ്ഥ കാരണമാണ് പലയിടത്തും മസ്റ്ററിങ് മുടങ്ങിയത്. കിടപ്പ് രോഗികളുടെ പെൻഷൻ മസ്റ്ററിങ് അതത് പ്രദേശത്തുള്ള അക്ഷയ സംരംഭകരുടെ നേതൃത്വത്തിൽ രോഗികളുടെ വീടുകൾ സന്ദർശിച്ച് പൂർത്തീകരിച്ച് വരികയാണ്. പെൻഷൻ വിഹിതം ലഭിക്കുന്നതിന് മസ്റ്ററിങ് നിർബന്ധമാണ്. സമയപരിധി ഇനി ദീർഘിപ്പിച്ച് നൽകില്ലെന്ന് […]Read More
dailyvartha.com
21 August 2024
കൊച്ചി: പുലര്‍ച്ചെ വിവിധ ജില്ലകളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. കൊച്ചിയില്‍ അസാധാരണമായ വേഗത്തില്‍ കാറ്റുവീശി പലയിടത്തും മരം കടപുഴകി വീണു. ട്രാക്കിലേക്ക് മരം വീണ് ട്രെയിൻ യാത്ര തടസപ്പെട്ടു. ഓച്ചിറയിലും തകഴിയിലും ട്രാക്കിൽ മരം വീണതായാണ് വിവരം. ഇതേ തുടര്‍ന്ന് പാലരുവി എക്സ്പ്രസും ആലപ്പുഴ വഴി പോകേണ്ട ഏറനാട് എക്സ്പ്രസും പിടിച്ചിട്ടു. രാവിലെ ഏഴോടെ ട്രാക്കിലെ മരം മുറിച്ച് മാറ്റിയശേഷമാണ് ട്രാക്കിലെ ഗതാഗത തടസം ഒഴിവാക്കി ട്രെയിനുകള്‍ കടത്തിവിട്ടത്. ആലപ്പുഴയിൽ ശക്തമായ കാറ്റും മഴയുമാണ് […]Read More