തിരുവനന്തപുരം: പൊലിസ് തലപ്പത്ത് തമ്മിലടി. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര് അജിത് കുമാറിനെ ഡി.ജി.പി ഷെയ്ക്ക് ദര്‍വേശ് സാഹിബ് താക്കീത് ചെയ്തു. പൊലിസ് എസ്റ്റാബ്ലിഷ്മെന്റ് ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാത്തതിനാണ് താക്കീത്. വയനാട്ടിലെ ദുരന്തമേഖലയിലായിരുന്നിട്ടും ഓണ്‍ലൈനായി പോലും യോഗത്തില്‍ പങ്കെടുത്തില്ലെന്നും പങ്കെടുക്കാന്‍ കഴിയാത്തതിന്റെ കാരണം അറിയിച്ചില്ലെന്നും വ്യക്തമാക്കിയാണ് ഡി.ജി.പിയുടെ താക്കീത്. മാസങ്ങളായി പൊലിസ് തലപ്പത്ത് തുടരുന്ന കലഹത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ താക്കീത്. നേരത്തെ എം.ആര് അജിത്കുമാര്‍ ഇറക്കിയ സര്‍ക്കുലര്‍ ഡി.ജി.പി വെട്ടിയിരുന്നു. പൊലിസിലെ മാനസികസമ്മര്‍ദം കുറയ്ക്കാന്‍ നിര്‍ദേശങ്ങളും നടപടികളുമായി […]Read More
dailyvartha.com
23 August 2024
ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പ്രതികരിച്ച് താരസംഘടനയായ ‘അമ്മ’. അമ്മ’ ഒളിച്ചോടിയിട്ടില്ലെന്നും തങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പമാണെന്നും ജനറൽ സെക്രട്ടറി സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. തെറ്റ് ചെയ്തവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണെന്നും ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുതെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. ഹേമ കമ്മറ്റി റിപ്പോർട്ട് അമ്മക്ക് എതിരെയുള്ള റിപ്പോർട്ട് അല്ല.അമ്മയെ ഹേമ കമ്മിറ്റി പ്രതികൂട്ടിൽ നിർത്തിയിട്ടുമില്ല. ഞങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പമാണ് മാധ്യമങ്ങൾ ഞങ്ങളെ പ്രതിക്കൂട്ടിൽ നിർത്തുന്നതിൽ വിഷമം ഉണ്ടെന്നും സിദ്ദിഖ് പറഞ്ഞു. ഹേമ […]Read More
dailyvartha.com
23 August 2024
കൊല്ലം: കൊല്ലം കോട്ടുക്കലിൽ ബൈക്കിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന യുവാവിനെ എക്സൈസ് പിടികൂടി. കോട്ടുക്കൽ ആനപ്പുഴക്കൽ വെച്ചാണ് 1.039 കിലോഗ്രാം കഞ്ചാവുമായി വന്ന യുവാവിനെ ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷ് എ.കെയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത് കുമ്മിൾ തൃക്കണ്ണാപുരം രാവണ വില്ലയിൽ ജിജുവിനെ ഒന്നാം പ്രതിയാക്കിയും കടക്കൽ മണികണ്ഠൻ ചിറ സ്വദേശി രാഹുലിനെ രണ്ടാം പ്രതിയാക്കിയും സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു. ജിജുവിനെ മാത്രമാണ് സംഭവസ്ഥലത്തു വെച്ച് അറസ്റ്റ് ചെയ്യാൻ എക്സൈസിന് കഴിഞ്ഞത്. രണ്ടാം […]Read More
dailyvartha.com
23 August 2024
കോഴിക്കോട്: വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിൽ നിന്ന് മുൻ മാനേജർ കവർന്ന 26 കിലോ സ്വർണത്തിൽ നാലര കിലോ സ്വർണം കണ്ടെത്തി. തമിഴ്നാട് തിരുപൂരിലെ ഡിബിഎസ് ബാങ്ക് ശാഖയിൽ നിന്നാണ് സ്വർണ്ണം കണ്ടെത്തിയത്. കവർച്ചക്കേസ് പ്രതി മധ ജയകുമാർ സ്വർണ്ണം ഇവിടെ പണയം വയ്ക്കുകയായിരുന്നു. ഡിബിഎസ് ബാങ്കിൽ ജോലിചെയ്യുന്ന കാർത്തി എന്നയാളുമായി ചേർന്നാണ് പണയം വച്ചത്. കാർത്തിയുടെ സുഹൃത്താണ് പ്രതി മധ ജയകുമാർ. ഇനി 21.5 കിലോ സ്വർണ്ണം കൂടിയാണ് കണ്ടെത്താനുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതി […]Read More
dailyvartha.com
23 August 2024
ദില്ലി:മന്ത്രിസ്ഥാനം പോയാല്‍ രക്ഷപ്പെട്ടേനെയെന്ന സുരേഷ് ഗോപിയുടെ പരമാര്‍ശത്തില്‍ ബിജെപി കേന്ദ്രനേതൃത്വത്തിന് കടുത്ത അതൃപ്തി. മന്ത്രി പദവിയിലിരുന്ന് സിനിമ ചെയ്യാന്‍ സുരേഷ് ഗോപിക്ക് അവസരം നല്‍കിയേക്കില്ല. കടുത്ത നിലപാട് തുടര്‍ന്നാല്‍ മന്ത്രി പദവി ഒഴിവാക്കുന്നതും ആലോചിക്കും. സിനിമ ചെയ്യുന്നത് മന്ത്രിമാരുടെ പെരുമാറ്റ ചടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഭരണ ഘടന വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഫിലിംചേംബര്‍ സ്വീകരണത്തില്‍ സുരേഷ് ഗോപി നടത്തിയ പ്രസംഗമാണ് ബിജെപി കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. അഭിനയിക്കുന്നതിന്റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടാല്‍ രക്ഷപ്പെട്ടുവെന്ന പരാമര്‍ശം സര്‍ക്കാരിനും ക്ഷീണമായി. അഭിനയിക്കണമെന്ന സുരേഷ് […]Read More
dailyvartha.com
23 August 2024
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കും സിനിമ – സാംസ്ക്കാരിക വകുപ്പ് മന്ത്രിക്കും കത്ത് നല്കി. ഇരകള്‍ നല്കിയ മൊഴികളുടെയും സമര്‍പ്പിച്ച തെളിവുകളുടെയും അടിസ്ഥാനത്തില്‍ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു. കത്തിന്റെ പൂര്‍ണരൂപം: മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള ദുരനുഭവങ്ങളും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും വെളിപ്പെടുത്തുന്ന […]Read More
dailyvartha.com
23 August 2024
കൊച്ചി: മൂവാറ്റുപ്പുഴയിൽ അര്‍ദ്ധ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിവെപ്പ്. സംഭവത്തില്‍ ഒരാള്‍ക്ക് വെടിയേറ്റു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.സഹോദരിമാരുടെ മക്കളായ കടാതി മംഗലത്ത് വീട്ടില്‍ നവീനും കിഷോറും തമ്മിലാണ് തര്‍ക്കമുണ്ടായത്. വെടിവെയ്പ്പിനിടെ നവീന്റെ വയറിനാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ നവീനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നവീന്റെ അര്‍ദ്ധ സഹോദരൻ കിഷോറിനെ മൂവാറ്റുപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് വെടിയുതിര്‍ത്തെന്നാണ് വിവരം. വിശദമായ ചോദ്യം ചെയ്യുകയാണ്. വീട്ടിലുണ്ടായിരുന്നവരും സമീപത്തുണ്ടായിരുന്നവരുമാണ് വിവരം പൊലീസില്‍ അറിയിച്ചിരിക്കുന്നത്. […]Read More
dailyvartha.com
23 August 2024
കോഴിക്കോട്: പതിനാല് മുതൽ 65 വയസ്സു വരെ പ്രായമുള്ള എല്ലാവരും ഡിജിറ്റൽ സാക്ഷരതയുടെ അടിസ്ഥാന അറിവുള്ളവരായി മാറുന്ന ഡിജി കേരള പദ്ധതി നടപ്പാക്കാൻ കോർപറേഷനിൽ നടപടിയായി. ഇതിന്റെ ഭാഗമായി നടൻ ആസിഫലി ഡിജി കേരള പദ്ധതിയുടെ കോഴിക്കോട് കോർപറേഷൻ ബ്രാൻഡ് അംബാസഡറായി തീരുമാനിച്ചതായി സെക്രട്ടറി കെ.യു. ബിനി അറിയിച്ചു. ഡിജി കേരള കോർപറേഷൻതല ഔദ്യോഗിക ഉദ്ഘാടനം 24ന് രാവിലെ 11ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എരഞ്ഞിപ്പാലം സി.ഡി.എ കോളനി പരിസരത്തു നിർവഹിക്കും. 30 വീതം വീടുകളെ […]Read More
dailyvartha.com
23 August 2024
കുന്ദമംഗലം: സംസ്ഥാന പാതയിൽ ആനപ്പാറ കുടുംബരോഗ്യ കേന്ദ്രത്തിന് സമീപം റോഡരികിൽ മാലിന്യം കുന്നുകൂടി കിടക്കുന്നു. ഹരിതകർമ സേനയുടെ നേതൃത്വത്തിൽ വീടുകളിൽനിന്ന് ശേഖരിക്കുന്ന പാഴ്വസ്തു ശേഖരണമാണ് റോഡരികിൽ കിടക്കുന്നത്. പഞ്ചായത്തിന് എം.സി.എഫ് സംവിധാനം ഇല്ലാത്തതിനാൽ നാട്ടുകാർ പൊറുതി മുട്ടുകയാണ്. പഞ്ചായത്തിലെ ഒട്ടുമിക്ക വാർഡുകളിൽനിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ ഇവിടെയാണ് അടുക്കിവെക്കുന്നത്. മാസത്തിലോ മറ്റോ വരുന്ന കണ്ടെയ്നർ ലോറിയിൽ പാഴ്വസ്തുക്കൾ കയറ്റി അയക്കുകയാണ് പതിവ്. പേപ്പർ, പ്ലാസ്റ്റിക്, കവർ, തുണികൾ, ചെരുപ്പ്, ബാഗ്, കുപ്പിച്ചില്ല് തുടങ്ങിയ മാലിന്യങ്ങൾ മഴയിലും മറ്റും അലിഞ്ഞു […]Read More
dailyvartha.com
23 August 2024
തൊട്ടിൽപാലം: ഹെൽത്തി കേരള ശുചിത്വ പരിശോധനയുടെ ഭാഗമായി കാവിലുംപാറ ഗ്രാമപഞ്ചായത്ത് ശുചിത്വ വിജിലൻസ് സ്ക്വാഡിന്റെയും കുടുംബാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ തൊട്ടിൽപ്പാലം, പൈക്കളങ്ങാടി ടൗണുകൾ കേന്ദ്രീകരിച്ച് കടകളിൽ പരിശോധന നടത്തി. ശുചിത്വ നിലവാരം പുലർത്താതെയും കുടിവെള്ള ഗുണനിലവാര പരിശോധന നടത്താതെയും പ്രവർത്തിക്കുകയും മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തുകയും ചെയ്ത 10 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ഉണക്കമീൻ കട പൂട്ടിക്കുകയും പിഴ ചുമത്തുകയും ചെയ്തു.പരിശോധനക്ക് കാവിലുംപാറ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നിജേഷ് വി.എം, കുടുംബാരോഗ്യ […]Read More