കോഴിക്കോട്: ഉരുള്‍പൊട്ടല്‍ നാശംവിതച്ച കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശമായ വിലങ്ങാട് വീണ്ടും അതിശക്തമായ മഴ. ഇതേ തുടര്‍ന്ന് മഞ്ഞച്ചീളിയില്‍ നിരവധി കുടുംബങ്ങളെ നാട്ടുകാര്‍ മാറ്റിത്താമസിപ്പിച്ചു. പാരിഷ് ഹാളിലേക്കും വിലങ്ങാട് സെന്റ് ജോര്‍ജ് സ്കൂളിലേക്കുമാണ് കുടുംബങ്ങളെ മാറ്റിയത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മേഖലയില്‍ ഭീതിയായി മഴ ആരംഭിച്ചത്. മഴയില്‍ വിലങ്ങാട് ടൗണ്‍ പാലം വീണ്ടും വെള്ളത്തിനടിയിലായി. ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായി നിലച്ചു. വനത്തിനുള്ളിലും കനത്ത മഴ പെയ്യുകയാണെന്നാണ് വിവരം. ജൂലായ് 30-നാണ് വിലങ്ങാട് വലിയ ഉരുള്‍പൊട്ടലുണ്ടായത്. ദുരന്തത്തില്‍ 18 കുടുംബങ്ങള്‍ക്ക് […]Read More
dailyvartha.com
27 August 2024
ദില്ലി: വയനാട് പുനരധിവാസത്തില്‍ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്ര സഹായം ലഭിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെടും. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ സംബന്ധിച്ച് സർക്കാർ തയാറാക്കിയ വിശദമായ നിവേദനം മോദിക്ക് പിണറായി കൈമാറും. 2000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്നാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം. നേരത്തെ വയനാട്ടിൽ സന്ദർശനം നടത്തിയ മോദി പുനരധിവാസ പ്രവർത്തനങ്ങൾക്ക് പണം തടസമാകില്ല എന്ന് അറിയിച്ചിരുന്നു.Read More
dailyvartha.com
27 August 2024
തിരുവനന്തപുരം: ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്ത് നിയമനടപടികളിലേക്ക്. എഫ് ഐആർ നിലവിൽ വന്ന സാഹചര്യത്തിൽ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കാനുളള തീരുമാനത്തിലാണ് രഞ്ജിത്. പൊലീസ് നീക്കം കൂടി നിരീക്ഷിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആയതിനാൽ എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ.Read More
dailyvartha.com
27 August 2024
തിരുവനന്തപുരം: ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സര്‍ക്കാര്‍ തീരുമാനം. അഞ്ച് മാസത്തെ കുടിശ്ശികയിൽ ഒരു ഗഡുവും നടപ്പുമാസത്തെ പെൻഷനുമാണ് നൽകുന്നത്. ഓണക്കാല ചെലവുകൾക്ക് മുന്നോടിയായി 3000 കോടി രൂപ ധനവകുപ്പ് കടമെടുക്കും. ഓണക്കാല ചെലവിന് കേന്ദ്രം കനിയണം. ഓണക്കാലത്ത് രണ്ട് മാസത്തെ പെൻഷൻ കൊടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അറുപത് ലക്ഷം പെൻഷൻകാര്‍ക്ക് 3200 രൂപ വീതം ഈ മാസം അവസാനത്തോടെ കിട്ടിത്തുടങ്ങും. 1800 കോടി രൂപയാണ് ഇതിനായി വകയിരുത്തുന്നത്. അഞ്ച് മാസത്തെ കുടിശികയിൽ രണ്ട് […]Read More
dailyvartha.com
26 August 2024
കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗൗരവമായ അന്വേഷണം ഉണ്ടാവണമെന്ന് പൃഥ്വിരാജ്. ആരോപണം തെളിഞ്ഞാൽ മാതൃകാപരമായ ശിക്ഷ നടപടി ഉണ്ടാവണമെന്നും പൃഥ്വിരാജ് പറഞ്ഞു. താര സംഘടനയ്ക്ക് വീഴ്ച സംഭവിച്ചു എന്നതിൽ സംശയമില്ല. താരസംഘടന അമ്മ ശക്തമായ നിലപാട് എടുക്കണം എന്നും അദ്ദേഹം പറഞ്ഞു. നിലപാട് പറഞ്ഞതിന് തനിക്കും വിലക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമ മേഖലയിൽ വിലക്കും ബഹിഷ്കരണവും പാടില്ലെന്നും പൃഥ്വിരാജ്. ഞാൻ ഇതിൽ ഇല്ല എന്ന് പറയുന്നതിൽ തീരുന്നില്ല ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു. പവർ ഗ്രൂപ്പ് ഇല്ലെന്ന് […]Read More
dailyvartha.com
26 August 2024
‘ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ താരങ്ങൾക്കെതിരെ ഉയരുന്ന ഗുരുതര ആരോപണങ്ങളിൽ എറണാകുളം ലോ കളജ് വിദ്യാർത്ഥികളുടെ പ്രതിഷേധം. താര സംഘടനയായ അമ്മയുടെ ഓഫീസിന് മുന്നിൽ റീത്ത് വച്ചായിരുന്നു പ്രതിഷേധം. ഹെൽമറ്റ് വെച്ചെത്തിയ നാല് വിദ്യാർത്ഥികളാണ് ബൈക്കുകളിലെത്തി റീത്ത് വെച്ച് പ്രതിഷേധിച്ചത്. ‘അച്ഛനില്ലാത്ത അമ്മയ്ക്ക്’ എന്നാണ് റീത്തിൽ എഴുതിയിരിക്കുന്നത്. ലോ കോളജ് വിദ്യാർത്ഥികളുടെ യൂണിയന്റെ റീത്താണ് പ്രതിഷേധ സൂചകമായി അമ്മയുടെ ഓഫീസിന് മുന്നിൽ വെച്ചിരിക്കുന്നത്. നിലവിലെ പ്രശ്നങ്ങളിൽ അമ്മയുടെ ഓഫീസിന് തീ കത്തുമ്പോൾ പുറത്തേക്ക് […]Read More
dailyvartha.com
26 August 2024
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ യാത്രക്കാരനില്‍ നിന്ന് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ എത്തിയ അഞ്ചംഗ സംഘം പൊലീസിന്റെ പിടിയിലായി. യാത്രക്കാരനെ തട്ടിക്കൊണ്ട് പോയി സ്വര്‍ണ്ണം മോഷ്ടിക്കാനാണ് സംഘം ശ്രമിച്ചത്. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഹനീഫ, രാഹുല്‍, ഖലീഫ, അന്‍സല്‍, ജിജില്‍ എന്നിവരാണ് കരിപ്പൂര്‍ വിമാനത്താവള പരിസരത്തുവച്ച് പൊലിസിന്റെ പിടിയിലായത്. കുവൈറ്റില്‍ നിന്നുമെത്തിയ പന്നിയൂര്‍കുളം സ്വദേശി അമലിനെയാണ് തട്ടിക്കൊണ്ടു പോകാന്‍ ഈ സംഘം പദ്ധതിയിട്ടത്. അമലിന്റെ പഴയ സുഹൃത്ത് കൂടിയായ രാഹുലാണ് അമലിനെ കാറില്‍ കയറ്റാന്‍ ശ്രമിച്ചിരുന്നത്. ഇതു കണ്ട് […]Read More
dailyvartha.com
26 August 2024
തിരുവനന്തപുരം: നടി മിനു മുനീറിന്റെ ആരോപണം നിഷേധിച്ച് നടന് മണിയന്‍പിള്ള രാജു. അവസരം ചോദിച്ചിട്ട് കിട്ടാത്തവരും പണം തട്ടാനുള്ളവരും അങ്ങനെ പല ഉദ്ദേശമുള്ളവര്‍ വരും. കള്ളപ്പരാതിയുമായി വരുന്നവരെ കണ്ടെത്തേണ്ടതുണ്ട്. കുറ്റക്കാര്‍ ആരാണെങ്കിലും അന്വേഷണം നടത്തി കുറ്റക്കാരാണെങ്കില്‍ ശിക്ഷിക്കണമെന്നും മണിയന് പിള്ള രാജു പ്രതികരിച്ചു. യഥാര്‍ഥ്യത്തില്‍ ആരൊക്കെയാണ് തെറ്റുകാരെന്ന് അറിയാം. തെറ്റുചെയ്യാത്തവരെ പോലും ഇതിനകത്ത് പെടുത്തുമല്ലോ. ഞാന്‍ തെറ്റുകാരനാണെങ്കിലും എന്നെയും ശിക്ഷിക്കാം. ‘ഞാന്‍ താരസംഘടനയായ അമ്മയുടെ സ്ഥാപക അംഗമാണ്. കഴിഞ്ഞ കമ്മിറ്റിയില്‍ വരെ വൈസ് പ്രസിഡന്റായിരുന്നു. മെമ്പര്‍ഷിപ്പിനായി പണം […]Read More
dailyvartha.com
26 August 2024
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ആരോപണങ്ങള്‍ നേരിടുന്ന താരസംഘടനയായ അമ്മയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി പുതിയ പരാതികൾ. ജനറല്‍ സെക്രട്ടറി സിദ്ദിഖിന്റെ രാജിയിലേക്ക് നയിച്ച ലൈംഗികാതിക്രമ പരാതിയില്‍ അമ്മ നേതൃത്വത്തിന്റെ നിലപാടുകളെ തുറന്നെതിര്‍ത്ത് ഭാരവാഹികള്‍ തന്നെ രംഗത്തുവരുകയാണ്. ഭാരവാഹികള്‍ തന്നെ സംഘടനയുടെ നിലപാടുകള്‍ക്കും നേതൃത്വത്തിനുമെതിരേ ആരോപണങ്ങളുന്നയിച്ച് രംഗത്തുവന്ന സാഹചര്യത്തില്‍ നാളെ നടക്കാനിരിക്കുന്ന അമ്മ എക്സിക്യുട്ടീവ് യോഗം പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പാണ്. വൈസ് പ്രസിഡന്റുമാരായ ജഗദീഷ്, ജയന് ചേര്‍ത്തല, എക്സിക്യുട്ടീവ് അംഗങ്ങളായ ജോയി മാത്യു, ടൊവിനോ തോമസ്, അന്‍സിബ […]Read More
dailyvartha.com
26 August 2024
കണ്ണൂര്‍ :തലശ്ശേരിയില്‍ ആംബുലന്‍സും ഫയര്‍ഫോഴ്സിന്റെ ഫയര്‍എഞ്ചിനും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി 11 മണിക്കാണ് അപകടം സംഭവിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ ഏഴാം കൊട്ടില് സ്വദേശി മിഥുനാണ് മരിച്ചത്. പരിയാരത്തു നിന്നു മൃതദേഹവുമായി വരികയായിരുന്ന ആംബുലന്‍സ് തലശ്ശേരി കുളം ബസാറിലേക്ക് തീ അണക്കാനായി പോവുകയായിരുന്ന ഫയര്‍ഫോഴ്സിന്റെ ഫയര്‍എഞ്ചിനുമായാണ് കൂട്ടിയിടിച്ചത്. ആംബുലന്‍സ് ഡ്രൈവറെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ ആംബുലന്‍സ് തകര്‍ന്നിരുന്നു. ഫയര്‍എഞ്ചിന്റെ മുന്‍ഭാഗത്തെ ചില്ല് ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്. ആംബുലന്‍സിലുണ്ടായിരുന്ന മൃതദേഹം പിന്നീട് മറ്റൊരു ആംബുലന്‍സിനെ […]Read More