എറണാകുളം: സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് പെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനെ ഒഴിവാക്കണമെനാനവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സംവിധായകന് വിനയന് കത്തയച്ചു.കത്തിന്റെ പൂര്‍ണരൂപം ഇങ്ങിനെ ‘മലയാള സിനിമയില്‍ സംവിധായകനായും, തിരക്കഥാകൃത്തായും, നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചു വരുന്ന ഒരു വ്യക്തിയാണ് ഞാന്‍. മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും, തൊഴില്‍ നിഷേധമുള്‍പ്പെടെയുള്ള മറ്റു വിഷയങ്ങളെക്കുറിച്ചും പഠിക്കാനായി ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ നിയമിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കേരളത്തില്‍ വലിയ ചര്‍ച്ച ആയിരിക്കുന്ന ഈ അവസരത്തില്‍ ആ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചില ഗൗരവമായ വിഷയങ്ങള്‍ അങ്ങയുടെ […]Read More
dailyvartha.com
27 August 2024
കോഴിക്കോട് : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ കുടുംബാംഗങ്ങളും ജനപ്രതിനിധികളും നാളെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരെ കാണും. ഡ്രഡ്ജർ കൊണ്ടുവന്ന് എത്രയും വേഗം തെരച്ചിൽ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെടാനാണ് സന്ദർശനം. അർജുൻ്റെ ബന്ധു ജിതിൻ, എംകെ രാഘവൻ എംപി, മഞ്ചേശ്വരം എംഎൽഎ എക എം അഷറഫ്, കാർവാർ എംഎൽഎ സതീഷ് സെയ്ൽ എന്നിവരാണ് കർണാടക മുഖ്യമന്ത്രിയെയും ഉപ മുഖ്യമന്ത്രിയേയും കാണുക. കർണാടക സർക്കാരിൻ്റെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് എ […]Read More
dailyvartha.com
27 August 2024
ദില്ലി : ലൈംഗികാരോപണം നേരിടുന്ന മുകേഷ് എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. സ്ഥാനങ്ങളിൽ നിന്നും മാറി നിന്ന് അന്വേഷണത്തെ നേരിടണം. അല്ലെങ്കിൽ അന്വേഷണം സത്യസന്ധമാണോ എന്നു പൊതുജനങ്ങൾ സംശയിക്കും. അത്തരം സംശയങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണം. മുകേഷ് സ്വയം മാറി നിന്നില്ലെങ്കിൽ മാറ്റി നിർത്തി അന്വേഷിക്കണം. സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ സംഘടനയിലെ കൂട്ട രാജി അനിവാര്യമായിരുന്നു. സിനിമാ മേഖലയിലെ സമഗ്രമാറ്റത്തിന് അമ്മയിലെ കൂട്ടരാജി കാരണമാകുമെന്നും അവർ വിശദീകരിച്ചു. അമ്മ ഭരണസമിതി […]Read More
dailyvartha.com
27 August 2024
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. 29ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും 30ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര […]Read More
dailyvartha.com
27 August 2024
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമയിലുണ്ടായ വെളിപ്പെടുത്തലിൽ താരസംഘടന അമ്മയിൽ പൊട്ടിത്തെറി. മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവെച്ചു.നിലവിലെ അമ്മ ഭരണസമിതി പിരിച്ചുവിട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടറിനെ തുടർന്ന് സിനിമ രംഗത്തെ അതിക്രമങ്ങളിൽ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ താര സംഘടനയായ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു. ആരോപണവിധേയനായ ജോയിൻ സെക്രട്ടറി ബാബു രാജ് മാറണം എന്ന് ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെടുന്നു എന്നാണ് വിവരം. ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണം […]Read More
Entertainment
Kerala
‘ഇത് നിങ്ങളുടെ തീറ്റയാണ്, ഇതുവച്ച് കാശുണ്ടാക്കിക്കോളൂ’; മാധ്യമങ്ങളോട് കയര്‍ത്ത്
dailyvartha.com
27 August 2024
തിരുവനന്തപുരം: മലയാള സിനിമയില്‍ ഉയര്‍ന്നുവരുന്ന ആരോപണങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങളോട് ക്ഷുഭിതനായി കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി. ഇത് നിങ്ങളുടെ തീറ്റയാണെന്നാണ് മനസിലാക്കുന്നത്. സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴിതെറ്റിച്ച് വിടുകയാണ് മാധ്യമങ്ങള്‍. പരാതി ആരോപണത്തിന്റെ രൂപത്തിലാണ് നില്‍ക്കുന്നത്. നിങ്ങള്‍ കോടതിയാണോയെന്നും സുരേഷ് ഗോപി ചോദിച്ചു. ”മാധ്യമങ്ങള്‍ക്കുള്ള ഒരു തീറ്റയാണ് ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍. നിങ്ങള്‍ അതുവച്ച് കാശുണ്ടാക്കിക്കോളൂ. ഒരു വലിയ സംവിധാനത്തെ നിങ്ങള്‍ തകിടം മറിക്കുകയാണ്. ആടിനെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കുകയാണ് നിങ്ങള്‍. മാധ്യമങ്ങള്‍ സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴി തെറ്റിക്കുകയാണ്.” സുരേഷ് […]Read More
dailyvartha.com
27 August 2024
തിരുവനന്തപുരം:മുകേഷിനെ പിന്തുണക്കുന്ന രീതിയില്‍ സംസാരിച്ച സുരേഷ് ഗോപിയെ തള്ളി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് രംഗത്തെത്തി. സുരേഷ് ഗോപിയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും മുകേഷ് രാജി വെക്കണമെന്നതാണ് പാര്‍ട്ടി നിലപാടെന്നും സുരേന്ദ്രന് വ്യക്തമാക്കി. സുരേഷ് ഗോപി പാര്‍ട്ടിക്കൊപ്പം പ്രവര്‍ത്തിക്കണമെന്നും സുരേന്ദ്രന് തുറന്നടിച്ചു. ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കേണ്ട ബാധ്യത മുകേഷിനുണ്ട്. ഇഷ്ടക്കാര്‍ക്ക് എന്തുമാകാമെന്ന സര്‍ക്കാര്‍ നിലപാടാണ് മുകേഷിന്റെ ധാര്‍ഷ്ട്യത്തിന് അടിസ്ഥാനം. കൊല്ലം എം.എല്‍.എയുടെ രാജി എഴുതി വാങ്ങാന്‍ മുഖ്യമന്ത്രി പിണറായി തയ്യാറാകണം. ചലച്ചിത്ര മേഖലയിലെ അനാശാസ്യ പ്രവണതകള്‍ കാണാതെ പോകരുത്. വരുന്നത് […]Read More
dailyvartha.com
27 August 2024
പത്തനംതിട്ട: റാന്നിയില്‍ പച്ചക്കറി വ്യാപാരിയെ കൊലപ്പെടുത്തിയത് കടയിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന്. അങ്ങാടി എസ്ബിഐയ്ക്ക് മുന്പില് കട നടത്തുന്ന ചേത്തയ്ക്കല്‍ സ്വദേശിയായ അനില്‍ കുമാറിനെ (56) ആണ് വെട്ടിക്കൊലപ്പെടുത്തിത്. തിങ്കളാഴ്ച രാത്രി 10.50നായിരുന്നു സംഭവം. പ്രതികളിലൊരാള്‍ ക്യാരറ്റ് എടുത്ത് വെറുതെ കടിച്ചത് കടയിലെ ജീവനക്കാരി മഹാലക്ഷ്മി ചോദ്യം ചെയ്തതാണ് പ്രതിയെ പ്രകോപിതനാക്കിയത്. പിന്നാലെ, പ്രതികള്‍ പോയെങ്കിലും തിരിച്ചെത്തി ആക്രമിക്കുകയായിരുന്നു. തടസ്സം പിടിക്കാന്‍ എത്തിയപ്പോഴാണ് കട ഉടമ അനിലിനെ കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ മഹാലക്ഷ്മിക്കും പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. […]Read More
dailyvartha.com
27 August 2024
കൊച്ചി: സംവിധായകന് രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര നല്കിയ പരാതി എസ്. പി പൂങ്കുഴലി ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. നടിയുടെ പരാതിയില്‍ എടുത്ത കേസ് കൊച്ചി പൊലിസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. ബംഗാളി നടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നേരിട്ട് വന്നില്ലെങ്കില്‍ ഓണ്‍ലൈനായി മൊഴി രേഖപ്പെടുത്തും. ശ്രീലേഖ മിത്രയുടെ പരാതിയെ തുടര്‍ന്ന് സംവിധായകന് രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എറണാകുളം നോര്‍ത്ത് പൊലിസ് കേസെടുത്തത്. ഐ.പി.സി 354 പ്രകാരം […]Read More
dailyvartha.com
27 August 2024
തിരുവനന്തപുരം: ചെയര്മാന് സ്ഥാനത്തുനിന്ന് സംവിധായകന് രഞ്ജിത്ത് രാജിവെച്ചതിന് പിന്നാലെ, സംസ്ഥാന ചലച്ചിത്ര അക്കാദമിക്കെതിരെയും ഗുരുതര ആരോപണങ്ങള്‍. ചലച്ചിത്ര അക്കാദമി ഇന്റേണല്‍ കംപ്ലയിന്റ്സ് കമ്മിറ്റിക്കു മുന്നില്‍ അതിജീവിതകള്‍ നല്കുന്ന മൊഴികള്‍ ആരോപണ വിധേയര്‍ക്ക് നല്‍കുന്നതായാണ് ആരോപണം. അക്കാദമി മുന്‍ ജീവനക്കാരിയായ ശ്രീവിദ്യ ജെ യാണ് ആരോപണവുമായി രംഗത്തെത്തിയത്. അക്കാദമിയില്‍ നടക്കുന്നത് വഴിവിട്ട നീക്കങ്ങളാണെന്നും അവര്‍ ആരോപിച്ചു. വര്‍ഷങ്ങളായി കുത്തഴിഞ്ഞ പ്രവര്‍ത്തനമാണ് ചലച്ചിത്ര അക്കാദമിയില്‍ നടക്കുന്നത്. അക്കാദമി ട്രഷറര്‍ ശ്രീലാല്‍, തെരുവുനായ്ക്കളെപ്പോലെയാണ് ഓഫിസ് ജീവനക്കാരോട് പെരുമാറുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും […]Read More