കൊച്ചി: നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ കൂടുതല്‍ പേര്‍ക്കെതിരെ കേസ്. നടന്മാരായ മണിയന്‍പിള്ള രാജു, ഇടവേള ബാബു, പ്രോഡക്ഷന്‍ കണ്ട്രോളര് നോബിള്‍, കോണ്‍ഗ്രസ് നേതാവ് അഡ്വ. ചന്ദ്രശേഖരന് എന്നിവര്‍ക്കെതിരെയാണ് വിവിധ പൊലിസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതേ നടിയുടെ പരാതിയില്‍ നേരത്തെ മുകേഷിനും ജയസൂര്യയ്ക്കുമെതിരെ കേസെടുത്തിരുന്നു. എറണാകുളം നോര്‍ത്ത് പൊലിസ് ആണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. ‘അമ്മ’യില്‍ അംഗത്വം വാഗ്ദാനം ചെയ്തായിരുന്നു പീഡനം. അംഗത്വത്തിന് അപേക്ഷ നല്കാന് ഫഌറ്റിലേക്ക് വിളിച്ച് പീഡിപ്പിച്ചുവെന്നാണു പരാതിയില്‍ പറയുന്നത്. ‘ഡാ തടിയാ’ […]Read More
dailyvartha.com
29 August 2024
കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച 36 പേരെ ഡി.എന്‍.എ പരിശോധനയില്‍ തിരിച്ചറിഞ്ഞു. 17 മൃതദേഹങ്ങളും 56 ശരീരഭാഗങ്ങളുമാണ് രക്തബന്ധുക്കളില്‍നിന്ന് ശഖരിച്ച ഡി.എന്‍.എ സാംപിളുമായി യോജിച്ചത്. ഒരാളുടെ തന്നെ ഒന്നില്‍ കൂടുതല്‍ ശരീരഭാഗങ്ങള്‍ ലഭിച്ചതായും പരിശോധനയില്‍ വ്യക്തമായി. ഓഗസ്റ്റ് 25ന് നടത്തിയ പ്രത്യേക തിരച്ചിലില്‍ കണ്ടെത്തിയ അഞ്ചെണ്ണം ഉള്‍പ്പെടെ 217 ശരീരഭാഗങ്ങളാണ് ഇതുവരെ ലഭിച്ചത്. ഇതില്‍ 203 ശരീരഭാഗങ്ങളും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കു ശേഷം പുത്തുമല പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. തിരിച്ചറിയാത്ത 55 മൃതദേഹങ്ങളും പൊതുശ്മാശനത്തില്‍ സംസ്കരിച്ചിട്ടുണ്ട്. ഔദ്യോഗിക […]Read More
dailyvartha.com
29 August 2024
തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നൽകിയ പരാതിയിൽ മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തു. മനോരമ, മീഡിയവൺ, റിപ്പോർട്ടർ ചാനലുകൾക്കെതിരെയാണ് പൊലിസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേന്ദ്രമന്ത്രിയായ തന്നെ വാഹനത്തിൽ കയറാൻ അനുവദിക്കാതെ മാധ്യമ പ്രവർത്തകർ തടഞ്ഞെന്നും സുരക്ഷാ ജീവനക്കാരനെ ഭീഷണിപ്പെടുത്തി തള്ളിമാറ്റിയെന്നുമാണ് സുരേഷ് ഗോപി നൽകിയ പരാതിയിൽ പറയുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുരേഷ് ഗോപിയുടെ പ്രതികരണം തേടാൻ മാധ്യമങ്ങൾ എത്തിയപ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. എന്നാൽ, ചോദ്യങ്ങളോട് പ്രകോപിതനായ കേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമ പ്രവർത്തകരെ […]Read More
dailyvartha.com
28 August 2024
ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെയും ലോറിയെയും കണ്ടെത്താന്‍ ഡ്രഡ്ജര്‍ എത്തിക്കുമെന്നും ഡ്രഡ്ജര്‍ കൊണ്ട് വരാന്‍ ഉള്ള ചെലവ് പൂര്‍ണമായും വഹിക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ന് നടന്ന കൂടിക്കാഴ്ചയില്‍ അര്‍ജുന്റെ കുടുംബത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പ് നല്കി. ഒരു കോടി രൂപയോളണ് ഡ്രഡ്ജര്‍ കൊണ്ട് വരാനുള്ള ചെലവ് പ്രതീക്ഷിക്കുന്നത്. ഡ്രഡ്ജര്‍ എത്തിച്ച് എത്രയും വേഗം തെരച്ചില്‍ പുനരാരംഭിക്കണമെന്ന് ഇന്ന് നടന്ന കൂടിക്കാഴ്ചയില്‍ അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടു. അര്‍ജുന്റെ ബന്ധു ജിതിന്, എംകെ […]Read More
dailyvartha.com
28 August 2024
കല്പറ്റ: ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച 36 പേരെ ഡി.എന്‍.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73 സാമ്പിളുകളാണ് ബന്ധുക്കളില്‍ നിന്ന് ശഖരിച്ച ഡി.എന്‍.എ സാമ്പിളുമായി യോജിച്ചത്. ഒരാളുടെ തന്നെ ഒന്നിലധികം ശരീര ഭാഗങ്ങള്‍ ലഭിച്ചതായി പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ ഫോന്‍സിക് സയന്‍സ് ലാബോട്ടറിയിലാണ് പരിശോധനകള്‍ നടത്തിയത്. ഉരുള്‍ പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് അവകാശികളില്ലാത്ത മൃതദേഹങ്ങള്‍/ശരീര ഭാഗങ്ങള്‍ സംസ്കരിക്കുന്നതിനായുള്ള ഡി.എന്‍.എ പരിശോധനയ്ക്കു സാമ്പിളുകള്‍ ശേഖരിക്കുന്നതിന് പാലിക്കേണ്ട പ്രോട്ടോക്കോള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തമായ ഉത്തരവ് […]Read More
dailyvartha.com
28 August 2024
ന്യൂഡല്‍ഹി: പാലക്കാട്ട് വ്യവസായ സ്മാര്‍ട് സിറ്റി തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. രാജ്യത്തെ വ്യവസായ ഇടനാഴികളെ തമ്മില്‍ ബന്ധിച്ച് രാജ്യത്താകെ സ്ഥാപിക്കുന്ന 12 സ്മാര്‍ട്ട് സിറ്റികളില്‍ ഒന്നാണ് പാലക്കാട്ട് വരുക. 3806 കോടി രൂപയാണ് പാലക്കാട്ടെ പദ്ധതിക്കായി ചെലവ് കണക്കാക്കുന്നത്. ഇതിലൂടെ 51,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. സേലം-കൊച്ചി ദേശീയപാതയോട് ചേര്‍ന്ന് പാലക്കാട് പുതുശ്ശേരിയിലാണ് സ്മാര്‍ട്സിറ്റി വരിക. ഉത്തരാഖണ്ഡിലെ ഖുര്‍പിയ, പഞ്ചാബിലെ രാജ്പുരപാട്യാല, മഹാരാഷ്ട്രയിലെ ദിഗ്ഗി, യുപിയിലെ ആഗ്ര, പ്രയാഗ്രാജ്, ബിഹാറിലെ ഗയ, തെലങ്കാനയിലെ സഹീറാബാഗ്, […]Read More
dailyvartha.com
28 August 2024
തേഞ്ഞിപ്പലം: കാലിക്കറ്റിൽ 56 അസിസ്റ്റൻ്റ് പ്രൊഫസർമാരെ നിയമിച്ചതിൽ മൂന്നുപേരുടെ നിയമന ഉത്തരവിൽ സാമുദായിക സംവരണം മറച്ച് വച്ച് ഒളിച്ചുകളി നടത്തുന്നതായി ആരോപണം. നിയമിക്കപ്പെടുന്നത് ജനറൽ അല്ലെങ്കിൽ സംവരണ തസ്തികയിലാണ് എന്ന് വ്യക്തമാക്കണമെന്നാണ് നിയമം. ബാക്കി 53 പേരുടെ ഉത്തരവിലും ഇത് വ്യക്തമാക്കിയിരിക്കെയാണ് ദുരൂഹമായ നീക്കം. ജേണലിസം പഠനവകുപ്പിൽ നിയമിതയായ ഡോ.കെ.പി.അനുപമ, ചരിത്ര വിഭാഗത്തിലെ കെ.ടി സാദിഖ് അലി, എക്കണോമിക്സ് വകുപ്പിലെ ബി.ഷെജിന എന്നിവരുടെ ഉത്തരവിലാണ് സമുദായികസംവരണം മറച്ചുവച്ചത്.2019ൽ നടത്തിയ അധ്യാപക നിയമനത്തിൽ സംവരണക്രമം തെറ്റിച്ചെന്ന പരാതിയുമായി ഡോ.അനുപമ […]Read More
dailyvartha.com
28 August 2024
പാലക്കാട്: ഓണം നാളുകളിലെ അധിക തിരക്ക് ഒഴിവാക്കുന്നതിനായി പ്രത്യേക ട്രെയിനുകള്‍ സര്‍വിസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. 06043 ചെന്നൈ സെന്‍ട്രല്‍ – കൊച്ചുവേളി എക്സ്പ്രസ് നാല്, 11, 18, 25 തീയതികളിലും 06044 കൊച്ചുവേളി – ചെന്നൈ സെന്‍ട്രല്‍ 29, സെപ്റ്റംബര്‍ അഞ്ച് 12, 19, 26 തീയതികളിലും പ്രത്യേക സര്‍വിസുകള്‍ നടത്തും.Read More
dailyvartha.com
28 August 2024
തിരുവനന്തപുരം: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം, അട്ടമല ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് 30,31 തീയതികളില്‍ ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കും. കമ്മിഷന് ചെയര്മാന് അഡ്വ. എ.എ റഷീദ്, അംഗങ്ങളായ എ.സൈഫുദ്ദീന് ഹാജി, പി. റോസ തുടങ്ങിയവര്‍ സന്ദര്‍ശക സംഘത്തിലുണ്ടാകും. 30 രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കമ്മിഷന് സിറ്റിങും തുടര്‍ന്ന് വിവിധ സംഘടനാ ഭാരവാഹികളും ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയും നടക്കും. 31 രാവിലെ 10ന് കമ്മിഷന് ചെയര്‍മാനും സംഘവും ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച് […]Read More
dailyvartha.com
28 August 2024
കൊച്ചി: താരസംഘടന അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ട സംഭവത്തിൽ അമ്മ അംഗങ്ങൾക്കിടയിൽ ഭിന്നത രൂക്ഷം. മോഹൻലാൽ അധ്യക്ഷ സ്ഥാനം രാജിവെച്ചതുൾപ്പെടെ 17 അംഗ എക്സിക്യൂട്ടീവ് പിരിച്ചുവിടുകയായിരുന്നു. സംഘടനയുടെ കൂട്ടരാജിയിലും അമ്മയിൽ ഭിന്നത ഉടലെടുക്കുകയായിരുന്നു. എക്സിക്യൂട്ടിവ് കമ്മറ്റി പിരിച്ചു വിട്ട തീരുമാനം ഒരുമിച്ചല്ലെന്നും രാജിവച്ചിട്ടില്ലെന്നും എക്സിക്യൂട്ടിവ് കമ്മറ്റി അംഗമായിരുന്ന സരയു പറഞ്ഞു. എന്നാൽ എക്സിക്യൂട്ടീവ് കമ്മറ്റി പിരിച്ചു വിടാനുള്ള അധികാരം പ്രസിഡന്റിനുണ്ടെന്നാണ് നിയമ വിദഗ്ധർ പറയുന്നത്. രാജിവെക്കുന്നത് ഒളിച്ചോട്ടത്തിന് തുല്യമാണെന്ന് സരയു പറയുന്നു. ഇതിന് എല്ലാവർക്കും ചീത്തപ്പേരുണ്ടാവും. മറുപടിയില്ലാതെ ഒളിച്ചോടരുത്. […]Read More