കോഴിക്കോട്: വേങ്ങേരി ജങ്ഷൻ മേൽപ്പാലം ജനങ്ങൾക്ക് തുറന്നുകൊടുത്തു. ദേശീയപാത വികസനത്തിന് ഒന്നരവർഷത്തോളമായി വേങ്ങേരി ജങ്ഷൻ അടച്ചതിന്റെ അമർഷവും ദുരിതവും പേറിയവർക്ക് ആശ്വാസമായാണ് ഞായറാഴ്ച ഉച്ചയോടെ മേൽപ്പാലം തുറന്നുകൊടുത്തത്. കോഴിക്കോട് -ബാലുശ്ശേരി റോഡിൽ തടമ്പാട്ടുതാഴം ഭാഗത്തുനിന്ന് ബൈപാസിലേക്ക് നിർമിച്ച വി.ഒ.പിയുടെ (വെഹിക്കിൾ ഓവർ പാസ്) നിർമാണപ്രവൃത്തി പാതിഭാഗം പൂർത്തീകരിച്ചാണ് തുറന്നുകൊടുക്കുന്നത്. അസി. പൊലീസ് കമീഷണർ സുരേഷ് ബാബു പ്രാവിനെ പറത്തിയാണ് റോഡ് തുറന്നുകൊടുത്തത്. എം.കെ. രാഘവൻ എം.പി സ്ഥലത്തെത്തിയിരുന്നു. ബസ് ഓണേഴ്സ് അസോസിയേഷൻ ബാലുശ്ശേരി ഏരിയ പ്രസിഡന്റ് ഷമീർ, […]Read More
dailyvartha.com
2 September 2024
കോഴിക്കോട്: ലൈറ്റുകൾ കണ്ണടച്ച് ഇരുട്ടിലായ മിഠായിത്തെരുവ് വീണ്ടും പ്രകാശപൂരിതമാവുന്നു. മിഠായിത്തെരുവിന്റെ മേലാപ്പിൽനിന്ന് എടുത്തുമാറ്റിയ ഉണ്ട വിളക്കുകൾക്ക് പകരം 80 വാട്ടിന്റെ ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ഞായറാഴ്ച വൈകീട്ടോടെ പൂർത്തിയായി. നഗരത്തിലെ തെരുവുവിളക്കുകളുടെ പരിപാലന ചുമതലയുള്ള കിയോണിക്സ് (കർണാടക സ്റ്റേറ്റ് ഇലക്ടട്രോണിക്സ് കോർപറേഷൻ) ആണ് ലൈറ്റുകൾ സ്ഥാപിച്ചത്. 12 പുതിയ വിളക്കുകളാണ് സ്ഥാപിച്ചത്. ശനിയാഴ്ച സ്ഥാപിച്ചു തുടങ്ങിയ ലൈറ്റുകൾ ഞായറാഴ്ചയോടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി. നേരത്തേ മുകളിലൂടെ സ്ഥാപിച്ച ഇരുമ്പ് കമാനത്തിലായിരുന്നു അലങ്കാര വിളക്കുകൾ സ്ഥാപിച്ചത്. ഇവക്ക് പകരം കമാനത്തിന്റെ […]Read More
dailyvartha.com
2 September 2024
വില്യാപ്പള്ളി: വില്യാപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്ക് പതിവാകുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച മുതൽ ഗതാഗത പരിഷ്കാരം ഏർപ്പെടുത്താൻ പഞ്ചായത്ത് വിളിച്ചുചേർത്ത യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജു, വടകര സബ് ഇൻസ്പെക്ടർ എൻ. സുനിൽകുമാർ, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ, തൊഴിലാളി യൂനിയൻ പ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, വ്യാപാര സംഘടന പ്രതിനിധികൾ എന്നിവരുടെ യോഗത്തിലാണ് തീരുമാനം. തണ്ണീർപ്പന്തൽ ഭാഗത്തേക്ക് പോകുന്ന ബസുകൾ അൽഹിന്ദ് ട്രാവൽസിനു മുന്നിലും വടകര ഭാഗത്തേക്കുള്ള ബസുകൾ വി.എം കോംപ്ലക്സിനു മുന്നിലും നിർത്തി ആളെ കയറ്റിയിറക്കണം. […]Read More
dailyvartha.com
1 September 2024
‘ മലപ്പുറം: എ.ഡി.ജി.പി അജിത് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.വി അന്‍വര്‍ എം.എല്‍.എ. അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനല്‍ ആണെന്നും അദ്ദേഹത്തിന്റെ മാതൃക കുപ്രസിദ്ധനായ ദാവൂദ് ഇബ്രാഹിം ആണെന്നും അന്‍വര്‍ തുറന്നടിച്ചു. മന്ത്രിമാരുടെ ഫോണ്‍ കോളുകള്‍ എ.ഡി.ജി.പി ചോര്‍ത്തുന്നുണ്ടെന്നും ഇതിനായി സൈബര്‍ സെല്ലില്‍ പ്രത്യേക സംവിധാനമുണ്ടെന്നും അന്‍വര്‍ ആരോപിച്ചു. ഇതിനായി ഐപിഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.അജിത് കുമാര്‍ ആളെ കൊല്ലിച്ചിട്ടുണ്ടെന്ന് ആരോപിച്ച അന്‍വര്‍ കൂടുതല്‍ തെളിവുകള്‍ പുറത്തു വിടുമെന്ന് പൊലിസിനെ വെല്ലുവിളിച്ചു. കള്ളക്കടത്ത് സംഘവുമായി അജിത് […]Read More
dailyvartha.com
1 September 2024
കൽപറ്റ: കനവ് ബേബി എന്ന കെ. ജെ ബേബി അന്തരിച്ചു. കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്. 70 വയസ്സ് ആയിരുന്നു. വയനാട് നടവയൽ ചീങ്ങോട്ടെ വീടിനോട് ചേർന്നുള്ള കളരിയിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ് കെ ജെ ബേബി. പിന്നാക്കവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി പോരാടിയിരുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. നാടുഗദ്ദിക എന്ന അദ്ദേഹത്തിന്റെ നാടകം പ്രശസ്തമാണ്. കണ്ണൂരിലെ മാവിലായിയിൽ 1954 ഫെബ്രുവരി […]Read More
dailyvartha.com
1 September 2024
കൊച്ചി: ദുബൈ വിമാനം വൈകുന്നത് മൂലം നെടുമ്പാശ്ശേരിയിൽ യാത്രക്കാർ വലയുന്നു. ശനിയാഴ്ച രാത്രി 11.30 ന് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടർന്നാണ് പുറപ്പെടാൻ കഴിയാതെ വന്നത്. സാങ്കേതിക തകരാർ പരിഹരിച്ച് വിമാനം ഇന്ന് ഉച്ചക്ക് 2 മണിക്ക് പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു. വിമാനം വൈകുന്നത് മൂലം 180 യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്.Read More
dailyvartha.com
1 September 2024
കൊയിലാണ്ടി: ഫിഷിങ് ഹാർബറിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനത്തിന് തുടക്കമാവുമ്പോൾ ഹാർബർ എൻജിനീയറിങ് ഓഫിസ് പൂട്ടാൻ ശ്രമം നടക്കുന്നതായി പരാതി.കഴിഞ്ഞ ദിവസമാണ് രണ്ടാംഘട്ട വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചത്. ഈ ഘട്ടത്തിലാണ് വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനുവേണ്ടി പ്രവർത്തിക്കേണ്ട ഹാർബർ സബ് ഡിവിഷനൽ ഓഫിസ് പൂട്ടാൻ ശ്രമം തുടങ്ങിയിട്ടുള്ളത്. ജീവനക്കാരുടെ ശമ്പളം നൽകാതിരിക്കുകയും ഓഫിസ് ദൈനംദിന പ്രവർത്തനത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കാതിരിക്കുകയും ചെയ്യുന്നതുവഴി ഓഫിസ് പ്രവർത്തനം നിലക്കുന്ന മട്ടാണ്. ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. നേരത്തേ ഹാർബർ […]Read More
dailyvartha.com
1 September 2024
വേങ്ങേരി: ദേശീയപാത വികസനത്തിന് ഒന്നരവർഷത്തോളമായി അടച്ച വേങ്ങേരി ജങ്ഷൻ ഭാഗികമായി ഞായറാഴ്ച ഉച്ചയോടെ തുറക്കും. കോഴിക്കോട്-ബാലുശ്ശേരി റോഡിൽ തടമ്പാട്ടുതാഴം ഭാഗത്തുനിന്ന് ബൈപാസിലേക്ക് നിർമിച്ച വി.ഒ.പി (വെഹിക്കിൾ ഓവർ പാസ്)യുടെ നിർമാണപ്രവൃത്തി പാതിഭാഗം പൂർത്തീകരിച്ചാണ് തുറന്നുകൊടുക്കുന്നത്. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും മഴയും കാരണം പല തവണ നിന്നുപോയ പ്രവൃത്തിയാണ് ഏറെ വൈകി പാതി പൂർത്തിയാക്കിയിരിക്കുന്നത്. ഇനി വാഹനങ്ങൾക്ക് വേങ്ങേരി, തടമ്പാട്ടുതാഴം വഴി നഗരത്തിലേക്കും തിരിച്ചും യാത്ര ചെയ്യാനാകും. ഞായറാഴ്ച രാവിലെയോടെ പാലത്തിന്റെ സുരക്ഷ മതിലുകൾ സ്ഥാപിച്ച് ഉച്ചയോടെ ഗതാഗതത്തിന് […]Read More
Entertainment
Kerala
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹം, കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം; വിവാദങ്ങളില്‍
dailyvartha.com
31 August 2024
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് അമ്മ മാത്രമല്ല, സിനിമാ രംഗം ആകെയാണെന്ന് മോഹൻലാൽ. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്. ഏറ്റവും കൂടുതൽ ചോദ്യ ശരങ്ങൾ വരുന്നത് തനിക്കും അമ്മയ്ക്കും നേരെയാണ്. ഈ സാഹചര്യത്തിൽ അഭിഭാഷകരോട് അടക്കം സംസാരിച്ചാണ് അമ്മയുടെ ചുമതലകളിൽ നിന്ന് രാജിവെച്ചതെന്നും മോഹൻലാൽ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉത്തരം പറയേണ്ടത് അമ്മയല്ല. അമ്മയ്ക്ക് അംഗങ്ങൾക്ക് പെൻഷൻ കൊടുക്കാനുണ്ട്, ഇൻഷുറൻസ് കൊടുക്കാനുണ്ട്, വീടുകൾ നിർമ്മിച്ച് നൽകാനുണ്ട്, മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിക്കുന്നുണ്ട്. അതൊന്നും […]Read More
dailyvartha.com
31 August 2024
കൊച്ചി: കളമശ്ശേരിയില്‍ സ്വകാര്യ ബസില്‍ കണ്ടക്ടറെ കുത്തി കൊലപ്പെടുത്തി. ഇടുക്കി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച സര്‍വീസ് നടത്തുന്നതിനിടയില്‍ കളമശ്ശേരി എച്ച്.എം.ടി ജങ്ഷനിലാണ് സംഭവം. മാസ്ക് ധരിച്ചെത്തിയ പ്രതി ബസില്‍ കയറി കണ്ടക്ടറെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. ഇതിന് ശേഷം ഇയാള്‍ ഓടിരക്ഷപ്പെട്ടു.Read More