തിരുവനന്തപുരം: തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. ഓണത്തെ വരവേൽക്കാനുളള ഒരുക്കത്തിലാണ് ലോകമെങ്ങുമുളള മലയാളികൾ. അത്തം എത്തിയതോടെ മലയാളികൾ ഓരോരുത്തരും ഓണത്തെ വരവേൽക്കാനുളള തിരക്കുകളിലേക്കുളള കടന്നു കഴിഞ്ഞു. അവസാനത്തെ ഓണപരീഷകൾ കൂടി തീർത്താൽ കുട്ടികളും ഓണാഘോഷത്തിൻ്റെ പൂർണാവേശത്തിലെത്തും. വീട്ടുമുറ്റത്തെ ചെമ്പരത്തിയും പനിനീർപ്പൂവും വിപണിയിൽ നിന്നെത്തുന്ന പല നിറ പൂക്കളും കൂടിയാകുമ്പോൾ പൂക്കളത്തിന് ചന്തമേറെയാണ്. അത്തം മുതൽ പത്തു ദിവസം പ്രാതലിനൊരുക്കുന്ന പഴനുറുക്കിൻ്റെയും കാച്ചിയ പപ്പടത്തിൻ്റെയും മണം കൂടിയാണ് ഓണം. മലയാളികളുടെ ആസ്വാദന ശീലവും താത്പര്യങ്ങളും മാറി. എങ്കിലും തനി […]Read More
Kerala
സപ്ലെക്കോ വിലകുത്തനെ കൂട്ടിയത് പൊതുവിപണില്വിലക്കയറ്റമുണ്ടാക്കും,ജനത്തിന്റെ നട്ടെല്ലൊടിക്കും: എം.കെ മുനീര്‍
dailyvartha.com
6 September 2024
കോഴിക്കോട്: സാമ്പത്തിക ഞെരുക്കത്തിലുള്ള കേരളീയ സമൂഹത്തെ ഓണാഘോഷത്തിന്റെ പടിവാതില്ക്കല് അവശ്യ സാധനങ്ങളുടെ വില വര്‍ധിപ്പിച്ച് പിണറായി സര്‍ക്കാര്‍ വയറ്റത്തടിക്കുകയാണെന്ന് മുസ്ലിം ലീഗ് നിയമസഭാ പാര്‍ട്ടി ഉപ നേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ. സപ്ലൈക്കോയില്‍ അരിക്കും പരിപ്പിനും പഞ്ചസാരക്കുമെല്ലാം വിലവര്‍ധിപ്പിക്കുന്നത് പൊതു വിപണിയിലും വിലക്കയറ്റം സൃഷ്ടിച്ച് ജനത്തിന്റെ നട്ടെല്ലൊടിക്കും. സര്‍ക്കാറിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയും നിയന്ത്രിച്ച് അവശ്യസാധനങ്ങള്‍ക്ക് സബ്സിഡി നല്കി ആശ്വാസം പകരേണ്ട സര്‍ക്കാര്‍ ദേശീയ ആഘോഷത്തിന്റെ അവസരം മുതലെടുത്ത് കൊള്ളക്കിറങ്ങിയത് പ്രതിഷേധാര്‍ഹമാണ്. സപ്ലൈക്കോയില്‍ ജനത്തിന് വേണ്ട ഒന്നും ലഭിക്കാനില്ലാത്ത […]Read More
dailyvartha.com
6 September 2024
മലപ്പുറം: ബുദ്ധിവളർച്ചയും ചലനശേഷിയുമില്ലാത്ത 27 വയസ്സുള്ള യുവാവിന്റെയും 35 വയസ്സുള്ള യുവതിയുടെയ ശാരീരിക വൈകല്യം കാരണം ബയോമെട്രിക് രേഖകൾ എടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇതില്ലാതെ തന്നെ ആധാർകാർഡ് ലഭ്യമാക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്. നാഷണൽ ട്രസ്റ്റ് നൽകുന്ന നിരാമയാ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ആധാർ നമ്പർ അനിവാര്യമാണെന്ന് യുവാവിന്റെ അമ്മ അറിയിച്ച സാഹചര്യത്തിൽ കാലതാമസം കൂടാതെ ആധാർ കാർഡ് ലഭ്യമാക്കണമെന്ന് കമ്മീഷൻ മലപ്പുറം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. ആധാർ ഇല്ലാത്തതു കാരണം […]Read More
dailyvartha.com
5 September 2024
ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ സ്വന്തം ഇഷ്ടപ്രകാരം ഇലക്ട്രിക്, സിഎന്‍ജി വാഹനങ്ങള്‍ വാങ്ങി തുടങ്ങിയതിനാല്‍ ഇനി സര്‍ക്കാര്‍ സബ്സിഡി നല്‍കേണ്ട ആവശ്യമില്ലെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ആവശ്യകത കൂടിയതോടെ ഉല്‍പ്പാദന ചെലവ് കുറഞ്ഞു. അതുകൊണ്ട് തന്നെ ഇനിയും ഇലക്ട്രിക് വാഹനമേഖലയ്ക്ക് സബ്സിഡി നല്‍കുന്നത് ഒരു അനാവശ്യ കാര്യമാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. ബിഎന്‍ജിഎഫ് ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തുടക്കത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണച്ചെലവ് കൂടുതലായിരുന്നു. ഡിമാന്‍ഡ് വര്‍ധിച്ചതോടെ ഉല്‍പ്പാദനച്ചെലവ് കുറഞ്ഞു. ഇനി കൂടുതല്‍ സബ്സിഡി നല്‍കേണ്ട ആവശ്യമില്ലെന്നും ഗഡ്കരി […]Read More
dailyvartha.com
5 September 2024
കൊച്ചി: എഞ്ചിനീയറിങ് ഡിസൈന്‍ പരിശീലന രംഗത്തെ പ്രമുഖ സ്ഥാപനമായ കാഡ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ‘ബിഐഎം (ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലിങ്) ഫെസ്റ്റിവല്‍-24’ കാമ്പസ് കണക്ട് പ്രോഗ്രാമിന്റെ കേരള പതിപ്പ് സംഘടിപ്പിച്ചു. വ്യവസായ പ്രമുഖര്‍, വിദ്യാഭ്യാസ വിദഗ്ദ്ധര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ വിവിധ കോളജുകളില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു. ബിഐഎം പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവര്‍ത്തിപരിചയം പകര്‍ന്ന പ്രോജക്ട് അടിസ്ഥാനമാക്കിയുള്ള സെഷന് ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണമായിരുന്നു. പ്രോട്ടോടൈപ്പുകള്‍ ഡിസൈന്‍ ചെയ്യുന്നതിനും പാലങ്ങളുടെ ബലം പരിശോധിക്കുന്നതിനും വിദ്യാര്‍ഥികള്‍ സംഘമായി പ്രവര്‍ത്തിച്ചു. മികച്ച പങ്കാളിത്തവും നൂതനമായ […]Read More
dailyvartha.com
5 September 2024
തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് നൂതന തൊഴില്‍ സാധ്യതകള്‍ ഒരുക്കുന്ന ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകളുമായി ഐ.സി.ടി. അക്കാദമി ഓഫ് കേരള. മാറിയകാലഘട്ടത്തില്‍ തൊഴില്‍ രംഗത്തുണ്ടായ മാറ്റങ്ങള്‍ക്കനുസരിച്ചുള്ള നൂതന നൈപുണ്യപരിശീലന പദ്ധതികളാണ് ഐ.സി.ടി. അക്കാദമി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സർട്ടിഫൈഡ് സ്പെഷ്യലിസ്റ്റ് ഇൻ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന് ലേണിങ്, ഫുള്‍സ്റ്റാക്ക് ഡെവലപ്മെന്റ് (MERN), ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്സ്, സോഫ്റ്റ് വെയര്‍ ടെസ്റ്റിങ്, സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ് എന്നീ പ്രോഗ്രാമുകളിലേക്ക്, തിരുവനന്തപുരം ടെക്നോപാര്‍പാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.സി.ടി.എ.കെ.-യുടെ ഓഫീസിൽ ആരംഭിക്കുന്ന ബാച്ചുകളിൽ […]Read More
dailyvartha.com
5 September 2024
തിരുവനന്തപുരം:സപ്ലൈക്കോg മൂന്ന് സബ്സിഡി ഉല്‍പ്പന്നങ്ങളുടെ വില കൂട്ടി. പഞ്ചസാര, തുവരപരിപ്പ്, അരി എന്നിവയുടെ വിലയാണ് കൂട്ടിയത്. ഓണച്ചന്തകളുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5 മണിയോടെ മുഖ്യമന്ത്രി നിര്‍വഹിക്കാനിരിക്കെയാണ് വില വര്‍ധനവ്. പഞ്ചസാരയ്ക്ക് ആറ് രൂപ കൂടി 27 രൂപയില്‍ നിന്ന് 33 രൂപ ആയി. മട്ട/കുറുവ അരിക്ക് മൂന്ന് രൂപ കൂടി 30 രൂപയില്‍ നിന്ന് 33 രൂപയായി,. തുവരപരിപ്പിന് നാല് രൂപ കൂടി 111 രൂപയില്‍ നിന്ന് 115 രൂപയായി. എന്നാല്‍ 13 ഇനം സബ്സിഡി […]Read More
dailyvartha.com
5 September 2024
കോഴിക്കോട്: പൊന്നോണ നാളുകൾക്ക് തുടക്കമിട്ട് അത്തമുണർന്നു. പൂവിളിയും പൂതേടിയലയലുമെല്ലാം ഓർമയായ കാലത്ത് പൂമുഖങ്ങളിൽ പൂക്കളം തീർക്കാനുള്ള പലയിനം പൂക്കൾ ബുധനാഴ്ചതന്നെ പാളയത്ത് ലോഡുകണക്കിനെത്തി. മലപ്പുറം, കണ്ണൂർ അടക്കം വിവിധയിടങ്ങളിലേക്ക് വരെ പൂക്കൾ കൊണ്ടുപോവാൻ ചെറുകിട കച്ചവടക്കാർ എത്തിത്തുടങ്ങി. കേരളത്തിലെ പ്രധാന ഓണപ്പൂവിപണികളിലൊന്നായ പാളയത്ത് ലോഡ് കണക്കിന് മറുനാടൻ പൂക്കളാണ് എത്തിയത്. കർണാടകയിലും തമിഴ്നാട്ടിലുംനിന്നാണ് കാര്യമായി പൂക്കളെത്തുന്നത്. ഇവിടെ താൽക്കാലികമായി ഉയർന്ന മൊത്ത കച്ചവട കേന്ദ്രങ്ങളിൽ അത്തത്തലേന്നുതന്നെ പൂവാങ്ങാൻ തിരക്ക് തുടങ്ങി. മാർക്കറ്റിലും തളി റോഡിലും വിൽപനയുണ്ട്. കഴിഞ്ഞ […]Read More
dailyvartha.com
5 September 2024
കൊയിലാണ്ടി: ഓണം ഉത്സവ സീസൺ ലക്ഷ്യമിട്ട് ലഹരിസംഘം സജീവമാവുന്നു. നാടൻ വാറ്റിയും മാഹിയിൽനിന്ന് ലോക്കൽ ട്രെയിൻ വഴിയുമാണ് മദ്യം എത്തുന്നത്. കൊയിലാണ്ടി എക്സൈസ് ഓഫിസ് പരിധിയിലെ കീഴരിയൂർ, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, നിടുംപൊയിൽ, മാവട്ട് മല എന്നിവിടങ്ങളിലാണ് മദ്യത്തിന്റെ ഉൽപാദനവും സംഭരിക്കലും വ്യാപകമായി നടക്കുന്നത്. ഉണ്ട ശർക്കര കൊണ്ടുവന്ന് വെള്ളത്തിൽ കുതിർത്ത് വിവിധ രാസവസ്തുക്കൾ ഉപയോഗിച്ചാണ് വാറ്റിയെടുക്കുന്നത്. നേരത്തേ ചട്ടിയും ചെമ്പും തട്ടും കുഴലുമൊക്കെ വേണമായിരുന്നുവെങ്കിൽ ഇപ്പോൾ ഗ്യാസ് ഉപയോഗിച്ച് പത്തിന്റെയും ഇരുപതിന്റെയും ലിറ്റർ വലുപ്പമുള്ള കുക്കർ രൂപമാറ്റം […]Read More
dailyvartha.com
5 September 2024
കൊയിലാണ്ടി: നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ മത്സ്യം സഹിതം പിടിച്ചെടുത്തു. മത്സ്യബന്ധന നിയന്ത്രണനിയമങ്ങൾ ലംഘിച്ച് മത്സ്യബന്ധനം നടത്തിയ ബേപ്പൂരിൽനിന്നുള്ള ‘മഹിദ’ ബോട്ടും ചോമ്പലയിൽനിന്നുള്ള ‘അസർ’ ബോട്ടുമാണ് ബേപ്പൂർ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗവും വടകര കോസ്റ്റൽ പൊലീസും ചേർന്ന് പിടിച്ചെടുത്തത്. ഒപ്പം, 1000 കിലോയോളം ചെറുമത്സ്യങ്ങളും പിടികൂടി. ചെറുവിഭാഗ മത്സ്യബന്ധനം മത്സ്യസമ്പത്ത് വൻതോതിൽ കുറയുന്നതിന് പ്രധാന കാരണമാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഇത്തരം നിയമവിരുദ്ധ മത്സ്യബന്ധനരീതീ മാറിയില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് അസി. ഡയറക്ടർ സുനീർ അറിയിച്ചു. […]Read More