തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ ഇന്ത്യാ സാറ്റ്സ് കരാർ തൊഴിലാളികളുടെ സമരം വിദേശ സർവീസുകൾ വൈകിപ്പിച്ചു. കാർഗോ നീക്കത്തിലും വൻ പ്രതിസന്ധിയാണ് നേരിടുന്നത്. വിദേശത്തേക്കുള്ള വിമാനങ്ങളിൽ കയറ്റി അയക്കേണ്ടിയിരുന്ന 20 ടൺ ഭക്ഷ്യവസ്തുക്കൾ കെട്ടിക്കിടക്കുകയാണ്. ഇന്നലെ രാത്രി മുതൽ വിമാനങ്ങളിൽ കയറ്റി അയക്കേണ്ടിയിരുന്ന ഭക്ഷ്യവസ്തുക്കളാണ് കെട്ടിക്കിടക്കുന്നത്. എയർ ഇന്ത്യ സാറ്റ്സ് കൈകാര്യം ചെയ്യുന്ന വിമാനങ്ങളിലെ കാർഗോ നീക്കത്തിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസിൻ്റെ മസ്കറ്റ്, അബുദാബി, ഷാർജ, എയർ അറേബ്യ, ഖത്തർ എയർവേയ്സ്, കുവൈറ്റ് വിമാനങ്ങളിലെ […]Read More
dailyvartha.com
8 September 2024
കോഴിക്കോട്: കൊമ്മേരിയിൽ മൂന്നുപേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഒരാഴ്ചയ്ക്കിടെ ഇവിടെ 42 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇവരിൽ 10 പേർ ആശുപത്രി വിട്ടു. 32 പേർ ചികിത്സയിൽ തുടരുകയാണ്. കൊമ്മേരിയിൽ ഇന്നലെ നടത്തിയ മെഡിക്കൽ ക്യാമ്പിൽ 122 പേർ പങ്കെടുത്തു. പ്രദേശത്ത് പ്രതിരോധ പ്രവർത്തനം തുടരുന്നതായി കോഴിക്കോട് കോർപറേഷൻ അധികൃതർ അറിയിച്ചു. മലിനമായ വെള്ളത്തിലൂടെ പടരുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് ആണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാന കാരണം. ടൈഫോയ്ഡ്, മലേറിയ തുടങ്ങിയ അണുബാധകളും മഞ്ഞപ്പിത്തത്തിന് കാരണമാകും. മഞ്ഞപ്പിത്ത ലക്ഷണങ്ങൾ മഞ്ഞ […]Read More
dailyvartha.com
8 September 2024
വടകര ∙ പരിമിതികളെ അതിജീവിച്ചും ഓരോ ജീവനക്കാരും താഴേക്കിടയിലുള്ള ജോലി വരെ ചെയ്തതിന്റെയും ഫലമായി ജില്ലാ ആശുപത്രിക്ക് കായകൽപ അവാർഡ്. സംസ്ഥാനത്തെ 41 ആശുപത്രികളോട് മത്സരിച്ച് 7–ാം സ്ഥാനമാണ് വടകര ജില്ലാ ആശുപത്രിക്ക് കിട്ടിയത്. തലനാരിഴയ്ക്ക് 8 പോയിന്റ് കുറഞ്ഞതു കൊണ്ട് രണ്ടാം സ്ഥാനം നഷ്ടപ്പെട്ടു. അവാർഡായി ആശുപത്രിക്ക് 3 ലക്ഷം രൂപ ലഭിക്കും. അവാർഡിനു വേണ്ടി ഈ ആശുപത്രിയെ പരിഗണിക്കുന്നത് ചരിത്രത്തിലാദ്യം. ആശുപത്രിയിലെ 90 ശതമാനം കെട്ടിടങ്ങളും ഏറെ പഴക്കമുള്ളതാണ്. 66 വർഷം മുൻപ് പണിത […]Read More
dailyvartha.com
8 September 2024
ബാലുശ്ശേരി: ബാലുശ്ശേരി ബസ് സ്റ്റാൻഡിൽ ബസുകൾ ഫുട്പാത്തിലേക്ക് കടന്നു നിർത്തിയിടുന്നത് കാൽ നടയാത്രക്കാർക്ക് ദുരിതമാകുന്നു. സ്റ്റാൻഡിൽ കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകളാണ് പലപ്പോഴും ഫുട്പാത്തിലേക്ക് കടന്നു പാർക്കുചെയ്യുന്നത്. ഇതുകാരണം സ്റ്റാൻഡിലെക്കെത്തുന്ന വിദ്യാർഥികളടക്കമുള്ള യാത്രക്കാർ ഏറെ ദുരിതമനുഭവിക്കുകയാണ്. കാൽനടയാത്രക്കാർക്ക് നിൽക്കാനോ നടക്കാനോ സൗകര്യം കൊടുക്കാതെയാണ് സ്വകാര്യ ബസുകളുടെ പാർക്കിങ്. ബസുകളുടെ അശ്രദ്ധയോടെയുള്ള പിന്നോട്ടെടുക്കൽ കാരണം കടകളുടെ ബോർഡടക്കം തകരുന്നതും പതിവ് സംഭവമായിട്ടുണ്ട്.Read More
dailyvartha.com
8 September 2024
കോഴിക്കോട്: ലോകോത്തര ഷോപ്പിങ്ങിന്റെ നവ്യാനുഭവം മലബാറിന് സമ്മാനിച്ച് കോഴിക്കോട് ലുലു മാൾ ജനങ്ങൾക്കായി തുറക്കുന്നു. മാവൂർ റോഡിന് സമീപം മാങ്കാവിൽ മൂന്നര ലക്ഷം സ്ക്വയർഫീറ്റിലാണ് ലുലു മാൾ ഒരുങ്ങിയിരിക്കുന്നത്. മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള മാൾ അന്താരാഷ്ട്ര ഷോപ്പിങ്ങ് അനുഭവമാണ് നൽകുക. തിങ്കളാഴ്ച രാവിലെ 11 മണി മുതൽ ഷോപ്പിങ്ങിനായി മാൾ തുറക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവയ്ക്ക് പുറമേ വടക്കൻ കേരളത്തിലെ ഏറ്റവും […]Read More
dailyvartha.com
6 September 2024
അത്തോളി∙ കണ്ണിപ്പൊയിലിൽ വെടിയുണ്ടകൾ കണ്ടെത്തി. സുബേദാർ മാധവക്കുറുപ്പ് റോഡിലെ ചെറുവത്ത് പറമ്പിൽ നിന്നാണ് പഴക്കം ചെന്ന 6 വെടിയുണ്ടകൾ കണ്ടെത്തിയത്. 6 വെടിയുണ്ടകളിൽ നാലെണ്ണം ഒടിയാത്തതും രണ്ടെണ്ണം ഒടിഞ്ഞതുമാണ്. സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള വെടിയുണ്ടകളാണ് ഇതെന്നു സംശയിക്കുന്നു. ചൈതന്യയിൽ ജിതേഷിന്റെ കുടുംബ സ്വത്തിൽപെട്ട സ്ഥലത്താണ് ഇതു കണ്ടെത്തിയത്. ജിതേഷിന്റെ അയൽവാസിയായ വൈശാഖിൽ സുനീഷ് ചെടിക്ക് നിറയ്ക്കാൻ മണ്ണ് എടുക്കുന്നതിനിടെയാണ് വെടിയുണ്ടകൾ കണ്ടത്. പഴയ തെങ്ങിൻ കുറ്റിയോടു ചേർന്നായിരുന്നു ഇവ കണ്ടത്. എഎസ്ഐ ബെന്നി സ്റ്റാൻലിയുടെ നേതൃത്വത്തിൽ വെടിയുണ്ടകൾ […]Read More
dailyvartha.com
6 September 2024
കൂരാച്ചുണ്ട്ക: കക്കയം ഡാം റിസർവോയറിൽ കടുവ ഇറങ്ങി. നീന്തിപ്പോകുന്ന കടുവയുടെ ദൃശ്യം ബോട്ടിൽ സഞ്ചരിക്കുകയായിരുന്ന വിനോദ സഞ്ചാരികളാണ് പകർത്തിയത്. റിസർവോയർ നീന്തിക്കടന്ന് കടുവ കാട്ടിലേക്കു കയറിപ്പോയി. കഴിഞ്ഞ ആഴ്ച പകർത്തിയ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. റിസർവോയറിന് സമീപത്തെ വനത്തിൽ കടുവയുടെ സാന്നിധ്യം നേരത്തേ സ്ഥിരീകരിച്ചിരുന്നു. എന്നാൽ റിസർവോയറിന്റെ പരിസരത്ത് കടുവയെ കാണുന്നത് ഇതാദ്യമായാണ്. ഒരു കടുവയെ മാത്രമാണ് ഇതുവരെ നേരിൽ കാണാനായത്. കടുവയെ കണ്ടതോടെ വനംവകുപ്പ് മേഖലയിൽ നിരീക്ഷണം ശക്തമാക്കി.Read More
dailyvartha.com
6 September 2024
തിരുവമ്പാടി: സ്വകാര്യ ആശുപത്രിയിൽവച്ച് ഷോക്കേറ്റ യുവാവ് മരിച്ചു. പുതിയകുന്നേൽ അബിൻ ബിനുവാണ് (26) മരിച്ചത്. ഇന്നലെ രാത്രി സുഹൃത്തിനെ കാണാൻ കരിങ്കുറ്റിയിലെ ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. കന്റീനു സമീപത്തുള്ള ചെടിയിൽ കെട്ടിയിരുന്ന വയറിൽനിന്നു അബിന് വൈദ്യുതാഘാതമേറ്റു എന്നാണ് പൊലീസ് പറയുന്നത്. വൈദ്യുതാഘാതമേറ്റ യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.Read More
dailyvartha.com
6 September 2024
‘ കോഴിക്കോട് :ഒരുകാലത്ത് ഐപിസിയും സിആർപിസിയും നിറഞ്ഞുനിന്ന പൊലീസ് സ്റ്റേഷൻ പരിസരത്ത് പൂക്കൾ പൂത്തുവിടർന്നു നിൽക്കുകയാണ്. പൊലീസുകാർ നട്ടുനനച്ചു വളർത്തിയ പൂക്കൃഷി വിളവെടുക്കാൻ ഒരുങ്ങി. നഗരപരിധിയിലെ ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനിലാണ് നിയമപാലകർ ഉദ്യാനപാലകരായത്.ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനിൽ വിവിധ കേസുകളിൽ പിടിച്ച വാഹനങ്ങൾ കൂട്ടിയിടുന്ന സ്ഥലം കാടുപിടിച്ചു കിടക്കുകയായിരുന്നു. ഈ സ്ഥലം വൃത്തിയാക്കി കൃഷിയിറക്കിയാലോ എന്നാണ് ആദ്യം ആലോചിച്ചതെന്ന് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.കിരൺ പറഞ്ഞു. സ്റ്റേഷനിലെ പൊലീസുകാരായ ചാത്തമംഗലം വെള്ളന്നൂർ സ്വദേശികളായ വലിയമണ്ണിൽ വി.ഷിജു, പുളിക്കുപറമ്പിൽ സിബീഷ് എന്നിവർക്ക് […]Read More
dailyvartha.com
6 September 2024
തൃശൂര്: പ്രശസ്തമായ ഉത്രാളിക്കാവ് ക്ഷേത്രത്തിൽ മോഷണം. ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. ഗുരുതി തറയ്ക്ക് മുൻപിലുള്ള ഭണ്ഡാരം തകർത്താണ് പണം കവർന്നത്. ഏകദേശം 5000 രൂപയോളം നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രിയാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. രാവിലെ ക്ഷേത്രത്തിലെ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്ന്ന് രാവിലെ ഒമ്പതോടെ വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പറഞ്ഞിട്ടുണ്ട്. കുപ്രസിദ്ധ മോഷ്ടാവ് എറണാകുളം സ്വദേശി വാവ അനിലാണ് മോഷണത്തിന് പുറകിൽ […]Read More