ആലപ്പുഴ കലവൂരിൽ വയോധികയെ കൊന്നു കുഴിച്ചു മൂടിയത് ആസൂത്രിതമായെന്ന് പൊലീസ്. കൊലപാതകത്തിന് മുൻപ് തന്നെ വീടിന് പിറകുവശത്ത് കുഴി എടുത്തു എന്ന് നിഗമനം. കുഴി എടുക്കാൻ വന്ന ദിവസം പ്രായമായ ഒരു സ്ത്രീ കൂടി ആ വീട്ടിൽ ഉണ്ടായിരുന്നു എന്ന് മേസ്തിരി പോലീസിന് മൊഴി നൽകി. ഒളിവിൽ കഴിയുന്ന ശർമിളയും നിധിൻ മാത്യുവും വീടിന് പിറകുവശത്ത് വേസ്റ്റ് ഇടാനെന്ന പേരിലായിരുന്നു മേസ്തിരിയെ വിളിച്ചു വരുത്തി കുഴി എടുപ്പിച്ചത്. ഈ സമയം പ്രായമായ സ്ത്രീയെ ആ വീട്ടിൽ കണ്ടു […]Read More
dailyvartha.com
11 September 2024
തിരുവനന്തപുരം വെള്ളറടയിൽ വാഹനമിടിച്ചതിനെ തുടർന്ന് പരിക്കേറ്റയാളെ റോഡരികിൽ മുറിക്കുള്ളിൽ പൂട്ടിയിട്ട് വാഹനമിടിച്ചവർ കടന്നുകളഞ്ഞു. പരിക്കേറ്റയാൾ മുറിക്കുള്ളിൽ കിടന്ന് തന്നെ മരിച്ചു. കലുങ്ക്ന സ്വദേശി സുരേഷാണ് മരിച്ചത്. വെള്ളറട പൊലീസ് സംഭവത്തെക്കുറിച്ച് പരിശോധന ആരംഭിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ ഏഴാം തീയതി രാത്രിയാണ് സംഭവമുണ്ടായത്. കലുങ്ക് നട സ്വദേശി സുരേഷെന്ന 55കാരനാണ് മരിച്ചത്. അന്ന് രാത്രി റോഡില്‍ നില്ക്കുന്പോള് ബൈക്കിലെത്തിയ രണ്ട് പേര് സുരേഷിനെ ഇടിച്ചിടുകയായിരുന്നു. അടുത്ത നിമിഷം ഇവര്‍ ബൈക്ക് നിര്‍ത്തിയിറങ്ങി സുരേഷിനെ എടുത്ത് […]Read More
dailyvartha.com
11 September 2024
കോഴിക്കോട്: അത്യാഹിതത്തിൽപെടുന്ന രോഗികൾക്ക് എക്സ്റേ സൗകര്യം പോലുമില്ലാതെ മലബാറിലെ സാധാരണക്കാരുടെ ഏക ആശ്രയമായ കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം. പി.എം.എസ്.എസ്.വൈ സൂപ്പർ സ്പെഷാലിറ്റി കെട്ടിടത്തിലേക്ക് അത്യാഹിത വിഭാഗം മാറ്റിയശേഷം രോഗികൾക്ക് ചികിത്സ വൈകുന്ന അവസ്ഥയാണ്. അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് ആദ്യം വേണ്ട എക്സ്റേ യൂനിറ്റ് മിക്ക ദിവസങ്ങളിലും പണിമുടക്കിലായിരിക്കും. രണ്ടാഴ്ച മുമ്പ് പണിമുടക്കിയ എക്സ്റേ പ്രവർത്തനക്ഷമമായിട്ടില്ല. ഇടക്കിടെ പണിമുടക്കുന്ന എക്സ്റേ ഒരു മാസം വരെ അടച്ചിട്ട ശേഷമാണ് നന്നാക്കുക. രണ്ടാമത്തെ എക്സ്റേ യൂനിറ്റിൽ മെഷീൻ […]Read More
dailyvartha.com
11 September 2024
നാദാപുരം: എം.ഡി.എം.എയുമായി യുവതിയെയും യുവാവിനെയും പിടികൂടി. വയനാട് കൊട്ടാരക്കുണ്ട് തയ്യിൽ വീട്ടിൽ മുഹമ്മദ് ഇജാസ് (26), കമ്പളക്കാട് വാടക വീട്ടിൽ താമസിക്കുന്ന അഖില (24) എന്നിവരെയാണ് 32 ഗ്രാം എം.ഡി.എം.എയുമായി നാദാപുരം എസ്.ഐ അനീഷ് വടക്കേടത്തും സംഘവും അറസ്റ്റ് ചെയ്തത്. പേരോട് റോഡിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്ന് ലഹരി വസ്തുക്കൾ കണ്ടെടുത്തത്. തിങ്കളാഴ്ച ഉച്ചയോടെ കമ്പളക്കാട്ടെ വാടക വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചുവരാമെന്നുപറഞ്ഞ് മൂന്നു മാസം പ്രായമുള്ള കുട്ടിയെ വീട്ടിലാക്കി ഇജാസും […]Read More
dailyvartha.com
11 September 2024
നാദാപുരം: ബൈക്കിൽ കടത്തിക്കൊണ്ടുവരുകയായിരുന്ന 40 ലിറ്റർ മാഹി വിദേശ മദ്യവുമായി യുവാവിനെ നാദാപുരം എക്സൈസ് പിടികൂടി. ചെക്യാട് ഗ്രാമ പഞ്ചായത്തിലെ നെല്ലിക്കാപറമ്പ് പാലയുള്ള പറമ്പത്ത് സുധീഷാണ് (38) അറസ്റ്റിലായത്. നാദാപുരം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അനിമോൻ ആന്റണിയുടെ നേതൃത്വത്തിൽ നടത്തിയ ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി തുണേരിയിൽ നടത്തിയ വാഹന പരിശോധനക്കിടയിലാണ് പിടിയിലായത്. മദ്യം കടത്താൻ ഉപയോഗിച്ച കെ.എൽ. 18 കെ 4941 ബജാജ് പൾസർ 150 ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു. പ്രിവന്റിവ് ഓഫിസർ സി. വിജയൻ, […]Read More
dailyvartha.com
11 September 2024
കോഴിക്കോട്: ഓണാവധിക്ക് നാട്ടിലേക്കും തിരിച്ചുമുള്ള മറുനാടൻ മലയാളികളുടെ യാത്രാദുരിതത്തിന് ആശ്വാസമായി കെ.എസ്.ആർ.ടി.സിയുടെ ഉത്സവകാല പ്രത്യേക സർവിസുകൾ തുടങ്ങി. ഇത്തവണ 255 അന്തർസംസ്ഥാന സർവിസുകളാണ് കെ.എസ്.ആർ.ടി.സി മുന്നോട്ടുവെക്കുന്നത്. വിവിധ ഡിപ്പോകളിൽനിന്ന് ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സർവിസ് ക്രമീകരിച്ചിരിക്കുന്നത്. കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, കണ്ണൂർ, പുനലൂർ, തിരുവനന്തപുരം, അടൂർ, പാല, കൊല്ലം എന്നിവിടങ്ങളിൽനിന്ന് ഈ മാസം 10 മുതൽ 19 വരെയാണ് ഓണം സ്പെഷൽ സർവിസ് നടത്തുന്നത്. ഓണക്കാല തിരക്ക് മുൻകൂട്ടിക്കണ്ട് സ്വകാര്യ ടൂറിസ്റ്റ് ബസുകൾ […]Read More
dailyvartha.com
9 September 2024
ദുബായ്: ചാനൽ അയാം ഡോട്ട് കോം ഫൗണ്ടറും മാധ്യമ പ്രവർത്തകയുമായ നിഷ കൃഷ്ണന് ദുബായ് സർക്കാരിന്റെ ഗോൾഡൺ വിസ അംഗീകാരം. സ്റ്റാർട്ടപ്പുകളേയും സംരംഭകരേയും പ്രോത്സാഹിപ്പിക്കുകയും പുരോഗതി ലക്ഷ്യമിട്ടുള്ള മാധ്യമപ്രവർത്തനവും പരിഗണിച്ചാണ് ദുബായ് സർക്കാരിന്റെ ഗോൾഡൺ വിസ. യുഎഇയിൽ ദീർഘകാല റെസിഡെൻസി പെർമിറ്റും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന ഗോൾഡൺ വിസ, വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്കുള്ള, ദുബായ് സർക്കാരിന്റെ ആദരവ് കൂടിയാണ്. 2016-ൽ സ്ഥാപിതമായ ചാനൽ അയാം ഡോട്ട് കോം, കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഇൻകുബേറ്റ് ചെയ്ത മീഡിയ […]Read More
dailyvartha.com
9 September 2024
കോഴിക്കോട് കൊമ്മേരിയിൽ അഞ്ചു പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ കഴിഞ്ഞ ഒരാഴ്ചയലധികമായി ആകെ രോഗം ബാധിച്ചവരുടെ എണ്ണവും ഉയര്‍ന്നു. 47 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ മെഡിക്കൽ ക്യാമ്പിൽ പരിശോധനക്ക് അയച്ച നാല് സാമ്പിളുകൾ ആണ് പോസിറ്റീവ് ആയത്. പത്തു പേര് ആശുപത്രി വിട്ടിരുന്നു. ബാക്കിയുള്ളവര്‍ ചികിത്സയില്‍ തുടരുകയാണ്. കൊമ്മേരിയിൽ രോഗ പരിശോധനയ്ക്കായി മെഡിക്കല്‍ ക്യാമ്പ് ഉള്‍പ്പെടെ നടത്തിയിരുന്നു. ഇതിൽ പരിശോധനക്കയച്ച സാമ്പിളുകളില്‍ നാലെണ്ണമാണ് പോസിറ്റീവായത്. പ്രദേശത്ത് പ്രതിരോധ പ്രവർത്തനം തുടരുന്നതായി […]Read More
dailyvartha.com
9 September 2024
മലപ്പുറം: മലപ്പുറം ജില്ലയിലെ അമരമ്പലത്ത് പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ. സംഭവത്തെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി. എന്നാൽ ഭൂമികുലുക്കമല്ലെന്ന് റവന്യൂ ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നുണ്ട്. അമരമ്പലം പൂക്കോട്ടുംപാടത്ത് 15ാം വാർഡിലാണ് ചെറിയ രീതിയിൽ പ്രകമ്പനം ഉണ്ടായത്. രാവിലെ 10.45ഓടെയാണ് സംഭവം. ഇടിമുഴക്കം പോലെ ശബ്ദമുണ്ടാകുകയും ചെറിയ തരിപ്പും അനുഭവപ്പെട്ടെന്ന് നാട്ടുകാർ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടങ്ങളോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ഭൂമികുലുക്കമല്ല, ചെറിയൊരു പ്രകമ്പനം മാത്രമാണെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നത്. സംഭവ സ്ഥലത്ത് വിശദമായ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.Read More
dailyvartha.com
9 September 2024
തിരുവനന്തപുരം: നാലുദിവസം തലസ്ഥാന നഗരത്തിന് കുടിവെള്ളം മുട്ടിയത് ജലഅതോറിറ്റി ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം. ആസൂത്രണം ഇല്ലാതെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയതാണ് ദുരിതം ഇരട്ടിയാക്കിയത്. പ്രധാന പൈപ്പ് ലൈനിലെ വാല്‍വുകള്‍ പലതും പ്രവര്‍ത്തിക്കാത്തതും പ്രതിസന്ധി കൂട്ടി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് എംഎല്‍എമാരുടെയും കോര്‍പറേഷന്റെയും ആവശ്യം. അടിയന്തര സാഹചര്യങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഒന്നുംതന്നെ ജല അതോറിറ്റി പാലിച്ചില്ല. കോര്‍പറേഷനെ വിവരം പോലും അറിയിച്ചില്ല. 48 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കുമെന്ന അറിയിപ്പോടെ പണിതുടങ്ങി. മൂന്നാം ദിനവും ജനം വലഞ്ഞതോടെയാണ് വിഷയത്തിന്റെ […]Read More