കോട്ടയം: അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടു. കോട്ടയം – ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന പുള്ളത്തിൽ എന്ന ബസ് വടവാതൂർ സ്വദേശി ജോയിയെ മനോരമ ജംഗ്ഷന് സമീപം ഇടിച്ചിടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജോയിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരയിൽ കടവ് ഭാഗത്തുനിന്നും പ്രധാന റോഡിലേക്ക് പ്രവേശിച്ച ജോയിയെ എതിരെ നിന്നും അമിത വേഗതയിൽ എത്തിയ ബസ് ഇടിച്ചിടുകയായിരുന്നു. ബസിന്റെ അടിയിൽ കുടുങ്ങിയ ജോയിയുമായി കുറച്ച് ദുരം ബസ് […]Read More
dailyvartha.com
17 September 2024
തിരുവനന്തപുരം: നെയ്യാറ്റിനകരയിൽ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനടിയിൽ കുടുങ്ങിയ ആളെ ഒരു മണിക്കൂറിലധകം നീണ്ട സാഹസിക രക്ഷാപ്രവര്‍ത്തനത്തൊടുവിൽ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു.ഇന്ന് ഉച്ചയോടെയാണ് നെയ്യാറ്റിൻകര ആനാവൂരിൽ പറമ്പിലെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളിയുടെ മുകളിലേക്ക് വീണത്. നെയ്യാറ്റിനകര ആലത്തൂര്‍ സ്വദേശി ഷൈലനാണ് മണ്ണിനടിയിൽ കുടുങ്ങിയത്. പൂര്‍ണമായും മണ്ണിനടയിൽ കുടുങ്ങിയ ഷൈലനെ രക്ഷിക്കാനുള്ള ശ്രമവും ഉടൻ ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ മുകളിലെ മണ്ണ് നീക്കാനായി. ശരീരത്തിലെ മണ്ണ് നീക്കം ചെയ്തെങ്കിലും ഷൈലന്റെ കാലിന്റെ ഭാഗം ഉള്‍പ്പെടെ മണ്ണിനടിയിൽ കുടുങ്ങി കിടന്നത് […]Read More
dailyvartha.com
17 September 2024
ന്യൂഡല്‍ഹി: നിപയില്‍ ആശ്വാസ വാര്‍ത്ത. മലപ്പുറത്ത് നിപ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തിലുള്ള 13 പേരുടെ സാമ്പിള്‍ നെഗറ്റീവ് എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 175 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. 26 പേര് ഹൈ റിസ്ക് കാറ്റഗറിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രോഗവ്യാപനമില്ലെന്ന് ഉറപ്പാക്കാനാണ് ശ്രമം. രോഗലക്ഷണമുള്ള മുഴുവന്‍ ആളുകളുടെയും സാമ്പിളുകള്‍ പരിശോധിക്കും. രോഗവ്യാപനത്തിന് സാധ്യത കുറവാണ്. മരിച്ച യുവാവ് ബംഗളൂരുവിലാണ് പഠിച്ചത്. കര്‍ണാടക സര്‍ക്കാറുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.Read More
dailyvartha.com
17 September 2024
ദില്ലി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ പൾസർ സുനിക്ക് ജാമ്യം നൽകി സുപ്രീംകോടതി. പൾസർ സുനിക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കോടതി ജാമ്യം നൽകുകയായിരുന്നു. കേസിൽ നീതിപൂർവ്വമായ വിചാരണ നടക്കുന്നില്ലെന്ന് പൾസർ സുനി പറഞ്ഞു. ദീലീപിൻറെ അഭിഭാഷകനാണ് വിചാരണ നീട്ടിക്കൊണ്ടു പോകുന്നതെന്ന് പൾസർ സുനി കോടതിയിൽ വാദിച്ചു. വിചാരണ നീണ്ടു പോകുന്നതിനാൽ ജാമ്യം നല്കിയ കോടതി ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതി ജാമ്യം നല്‍കണമെന്നും ഉത്തരവിട്ടു. എന്നാൽ ജാമ്യം നൽകിയതിനെ ശക്തമായി സംസ്ഥാനം എതിർത്തു. നേരത്തെ, […]Read More
dailyvartha.com
17 September 2024
കൊച്ചി: വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകർന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേന്ദ്ര സർക്കാരിന് കൊടുത്ത മെമ്മോറണ്ടമെന്ന് മുഖ്യമന്ത്രി പറയുന്നു. ഇന്നലെയാണോ ഇതു കൊടുക്കേണ്ടത്. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കണക്കുകളാണ്. എവിടെയാണ് ഇതു തയ്യാറാക്കിയതെന്നും റവന്യു ആണോയെന്നും സതീശൻ ചോദിച്ചു. വയനാട് ദുരന്തത്തിൽ സർക്കാർ ചെലവാക്കിയ കണക്ക് പുറത്തുവന്ന വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു സതീശൻ. മൃതദേഹം ദഹിപ്പിച്ചത് സൗജന്യമായി കിട്ടിയ സ്ഥലത്താണ്. എംഎൽഎയും സന്നദ്ധ പ്രവർത്തകരുമാണ് ചെയ്തത്. എസ്ഡിആർഎഫ് മാനദണ്ഡമനുസരിച്ചല്ല മെമ്മൊറാണ്ടം. ഇതിൽ വ്യക്തതവരുത്തണം. സർക്കാറിനൊപ്പമാണ് ഞങ്ങൾ. മെമ്മൊറാണ്ടം […]Read More
dailyvartha.com
17 September 2024
മലപ്പുറം: മങ്കി പോക്സ് (എം പോക്സ്) ലക്ഷണങ്ങളോടെ ഒരാളെ ചികിത്സയിൽ പ്രവേശിപ്പിച്ചു. ദുബൈയിൽനിന്ന് എത്തിയ ഒതായി സ്വദേശിയാണ് ചികിത്സയിലുള്ളത്. ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എം പോക്സിന്റെ ചില ലക്ഷണങ്ങൾ ശരീരത്തിൽ കണ്ടതിനെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എം പോക്സ് ആണോ അല്ലയോ എന്ന് സ്ഥിരീകരിക്കുന്നതിനായി സാമ്പിൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് വന്നതിന് ശേഷം മാത്രമെ എം പോക്സ് ആണോയെന്നതിൽ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ.Read More
dailyvartha.com
16 September 2024
തിരുവല്ല: വാഹന പ്രേമികള്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന 7777 ഫാന്‍സി നമ്പര്‍ 7.85 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തിരുവല്ല സ്വദേശിയും നടുവത്ര ട്രേഡേഴ്സ് (Naduvathra Traders)ഡയറക്ടറുമായ അഡ്വ. നിരഞ്ജന നടുവത്ര. തന്റെ ലാന്‍ഡ്റോവര്‍ ഡിഫെന്‍ഡര്‍ എച്ച്എസ്ഇയ്ക്ക് വേണ്ടിയാണ് കെഎല്‍ 27 എം 7777 എന്ന നമ്പര്‍ യുവ സംരംഭക കൂടിയായ നിരഞ്ജന ലേലത്തിലൂടെ നേടിയത്. തിരുവല്ല ആര്‍ടിഒയ്ക്ക് കീഴിലായിരുന്നു വാശിയേറിയ ലേലം അരങ്ങേറിയത്. കേരളത്തില്‍ നടന്ന ഫാന്‍സി നമ്പര്‍ ലേലത്തിലെ ഏറ്റവും ഉയര്‍ന്ന വിലകളിലൊന്നാണിത്. മുമ്പ് കൊച്ചിയില്‍ രജിസ്റ്റര്‍ […]Read More
dailyvartha.com
16 September 2024
എറണാകുളം: എറണാകുളത്ത് കാലടി പ്ലാന്റേഷനിലെ കല്ലാല എസ്റ്റേറ്റില്‍ കാട്ടാനയുടെ ആക്രമണം. ഇന്നോവ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും കാട്ടാന തകര്‍ത്തു. കുളിരാംതോട് ഭാഗത്ത് വച്ച് ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. ആനയെ കണ്ട് യാത്രക്കാര്‍ വാഹനം നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ആന വന്നു കാറിന്റെ മുന്‍ഭാഗം തകര്‍ക്കുകയായിരുന്നു. ജോയി, ബേസില്‍, ജോസ് എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. കാറിന്റെ മുന്‍ഭാഗം തകര്‍ത്ത ആന പിന്നീട് കൂടുതല്‍ ആക്രമണത്തിന് മുതിരാത്തതിനാല്‍ വലിയ അപകടമാണൊഴിവായത്. കാറിലുണ്ടായ ആര്‍ക്കും പരിക്കില്ല. ഇതിന് സമീപത്തുവച്ചാണ് കഴിഞ്ഞ ആഴ്ച്ച […]Read More
dailyvartha.com
16 September 2024
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ നിപ ബാധിച്ച് യുവാവ് മരിച്ചതിന് പിന്നാലെ ജില്ലയില്‍ 10 പേര്‍ക്ക് കൂടി നിപ ലക്ഷണം. ഇവരുടെ സ്രവ സാമ്പിള്‍ ശേഖരിച്ചെന്നും കോഴിക്കോട് ലാബില്‍ പരിശോധിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സാമ്പിളുകളുടെ ഫലം തിങ്കളാഴ്ച വൈകീട്ടോടെ പുറത്തുവരും. നിപ്പ ബാധ സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് പ്രത്യേക കണ്ട്രോള് റൂം തുറന്നു. 0483 2732010, 0483 2732050 എന്നിവയാണ് കണ്ട്രോള് റൂമുമായി ബന്ധപ്പെടേണ്ട നമ്പര്‍. ബംഗളൂരില്‍ വിദ്യാര്‍ത്ഥിയായിരുന്ന യുവാവുമായി 151 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. 4 സ്വകാര്യ […]Read More
dailyvartha.com
16 September 2024
തിരുവനന്തപുരം: പൊലിസ് ഉദ്യോഗസ്ഥയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ. അനിത(43)യെയാണ് നാവായിക്കുളം പറകുന്നിലെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അനിത 12 മണിയോടെ ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് പോയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. അനിതയുടെ ഭര്‍ത്താവ് പ്രസാദ് റിട്ട. പൊലീസ് ഉദ്യോഗസ്ഥനാണ്. ദമ്പതിമാര്‍ക്ക് രണ്ട് കുട്ടികളുണ്ട്. അനിതയ്ക്ക് നേരത്തെ വിഷാദരോഗമുണ്ടായിരുന്നു. മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പൊലിസ് പറയുന്നത്.Read More