തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 12ാം സമ്മേളനം ഒക്ടോബർ നാല് മുതൽ വിളിച്ചു ചേർക്കാൻ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇക്കാര്യം ഗവർണറോട് ശുപാർശ ചെയ്യും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് സമർപ്പിച്ച മെമ്മോറാണ്ടത്തിലെ വിവരങ്ങളും ചർച്ചയായി. കണക്കുമായി ബന്ധപ്പെട്ടുയർന്ന വിവാദം ദോഷം ചെയ്യുമെന്ന് മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ അഭിപ്രായപ്പെട്ടു. മെമ്മോറാണ്ടത്തിലെ വിവരങ്ങൾ റവന്യു മന്ത്രി കെ രാജൻ യോഗത്തിൽ വിശദീകരിച്ചു. ആറ് മൊബൈല്‍ കോടതികളെ റഗുലര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് […]Read More
dailyvartha.com
18 September 2024
ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനടക്കമുള്ളവർക്കായി തെരച്ചിൽ നടത്താൻ ഡ്രഡ്ജർ അടങ്ങിയ ടഗ് ബോട്ട് ഉച്ചക്ക് ശേഷം കാർവാർ തുറമുഖത്തെത്തുമെന്നാണ് ഏറ്റവും പുതിയ വിവരം. കാർവാറിലേക്ക് ഡ്രഡ്ജർ എത്തിക്കാൻ കാറ്റ് അടക്കമുള്ള തടസ്സങ്ങൾ നിലവിൽ ഇല്ല. മത്സ്യത്തൊഴിലാളികൾ കടലിൽ വല വിരിച്ചത് മൂലമുള്ള ചെറിയ തടസ്സം മാത്രമാണുള്ളതെന്നും അത് മാറാൻ കാത്തിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ഷിരൂരിലേക്ക് ടഗ് ബോട്ട് എത്തിക്കുന്ന കാര്യത്തിൽ തീരുമാനം ഇന്ന് വൈകിട്ടോ നാളെ രാവിലെയോ ഉണ്ടാകും. ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണ് ഡ്രഡ്ജര്‍ ഉള്ള […]Read More
dailyvartha.com
18 September 2024
കൊച്ചി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസേര്‍ച്ച്( ഐസിഎസ്എസ്ആര്‍) വികസിത് ഭാരത് 2047 -ന്റെ ഭാഗമായി നടപ്പാക്കുന്ന സംയുക്ത ഗവേഷണ പഠന പദ്ധതിക്ക് കൊച്ചി ജയിന് യൂണിവേഴ്സിറ്റിയും കുസാറ്റും അര്‍ഹരായി. ഇരു യൂണിവേഴ്സിറ്റികളും സംയുക്തമായി നടത്തുന്ന പദ്ധതിക്ക് ഐസിഎസ്എസ്ആറിന്റെ 17,00,000 രൂപയുടെ ഗ്രാന്റും ലഭിച്ചിട്ടുണ്ട്. സ്മാര്‍ട്സിറ്റികള്‍ക്കനുയോജ്യമായ ഉള്‍നാടന്‍ ജലഗതാഗത പദ്ധതികളില്‍ ആദ്യത്തെ ചുവടുവയ്പായ കൊച്ചി വാട്ടര്‍ മെട്രോയാണ് പദ്ധതിയുടെ ശ്രദ്ധാകേന്ദ്രം. മാനേജ്മെന്റ്, ഫിഷറീസ്, ഷിപ്പ് ടെക്നോളജി എന്നീ വ്യത്യസ്തമേഖലകളില്‍ വൈദഗ്ധ്യമുള്ള സംഘം കൊച്ചി വാട്ടര്‍ മെട്രോയുടെ […]Read More
dailyvartha.com
18 September 2024
കൊച്ചി: വിജയ് മസാല ബ്രാന്‍ഡിനോട് സാമ്യതയുള്ള പേരില്‍ ഉത്പന്നങ്ങള്‍ വിപണനം നടത്തുന്നത് എറണാകുളം ജില്ലാ കോടതി സ്റ്റേ ചെയ്തു. വിജയ് മസാല ബ്രാന്‍ഡിന്റേതിന് സമാനമായ പേരില്‍ മറ്റൊരു കമ്പനി ഉത്പന്നങ്ങള്‍ വിപണിയിലിറക്കുകയും മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പരസ്യം നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബ്രാന്‍ഡ് ഉടമകളായ മൂലന്‍സ് ഇന്റര്‍നാഷണല്‍ എക്സിം പ്രൈവറ്റ് ലിമിറ്റഡ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി. ഹര്‍ജി പരിഗണിച്ച കോടതി എതിര്‍കക്ഷികളായ മൂലന്‍സ് എക്സ്പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യ, മാര്‍ഗരറ്റ് വര്‍ഗീസ് മൂലന്, വര്‍ഗീസ് മൂലന്, വിജയ് […]Read More
dailyvartha.com
18 September 2024
തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിൻ എസ് ജാംദാറിനെ നിയമിക്കാനുള്ള നിർദ്ദേശം ആവർത്തിച്ച് സുപ്രീംകോടതി കൊളീജിയം. ചീഫ് ജസ്റ്റിസുമാരുടെ നിയമനത്തിൽ കേന്ദ്രം നേരത്തെ എതിർപ്പറിയിച്ചിരുന്നു. ഇതേ തുടർന്ന് 3 നിയമനങ്ങളിൽ കൊളീജിയം മാറ്റം വരുത്തി. കേരളത്തിലേക്കുള്ള നിയമനത്തിൽ മാറ്റം വേണ്ടെന്നാണ് തീരുമാനം. ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എൻ.കെ സിംഗ്, മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരാക്കി ഉയർത്താനും കൊളീജിയം ശുപാർശ ചെയ്തിട്ടുണ്ട്. മണിപ്പൂർ സ്വദേശിയായ […]Read More
dailyvartha.com
18 September 2024
തൃശൂർ: ഓണാഘോഷത്തിന്റെ ഭാഗമായി തൃശൂർ നഗരത്തിൽ ഇന്ന് പുലിക്കളി നടക്കും. ഇന്നലെ പുലിക്കളി വിളംബരം അറിയിച്ച് പുലികൊട്ട് നടത്തി പുലിവാൽ എഴുന്നള്ളിപ്പ് നടത്തി. പുലിവര നടത്തുന്ന പുലിമടയിലേക്കാണ് ഘോഷയാത്രയായി എഴുന്നള്ളിച്ചത്. ഇന്നു വൈകീട്ട് 5ന് നായ്ക്കനാൽ ജങ്ഷനിൽ പുലിക്കളി മത്സരം മേയർ എം.കെ വർഗീസ് ഫ്ളാഗ് ഓഫ് ചെയ്യും. തൃശൂർപൂരം കഴിഞ്ഞാൽ നഗരത്തിൽ ഏറ്റവുമധികം കാണികളെത്തുന്നത് പുലിക്കളി കാണാനാണ്. ഇന്ന് ഉച്ചയ്ക്ക് 2 മുതൽ നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. സുരക്ഷയ്ക്ക് വൻതോതിൽ പൊലിസിനെയും വിന്യസിക്കും.Read More
dailyvartha.com
18 September 2024
പാലക്കാട്: പാലക്കാട്ടെ നിർഭയ കേന്ദ്രത്തിൽ നിന്നും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി. 17 വയസുള്ള രണ്ടു പെൺകുട്ടികളെയും 14 വയസുള്ള ഒരു പെൺകുട്ടിയെയുമാണ് കാണാതായത്. പാലക്കാട് നഗരത്തിൽ സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന നിർഭയ കേന്ദ്രത്തിലാണ് സംഭവം ഉണ്ടായത്. സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ഇവർ മുറികളിൽ നിന്നും പുറത്ത് കടക്കുകയായിരുന്നു. കാണാതായ മൂന്നുപേരിൽ ഒരാൾ പോക്സോ അതിജീവിതയാണ്. കുട്ടികളെ കാണാതായത് മനസിലാക്കിയ നിർഭയ കേന്ദ്രം അധികൃതർ വിവരം പൊലിസിൽ അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി […]Read More
dailyvartha.com
18 September 2024
പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പമ്പയാറ്റിൽ നടക്കും. വള്ളംകളിക്കു മുൻപ് ജലഘോഷ യാത്രയുണ്ടാകും. രണ്ടുപതിറ്റാണ്ടിനു ശേഷം 52 പള്ളിയോടങ്ങളും പങ്കെടുക്കുന്ന ജലഘോഷയാത്രയാവും ഇത്തവണത്തേത്. രാവിലെ 9.30-ന് ആറന്മുള ക്ഷേത്രത്തിൽനിന്ന് ഘോഷയാത്ര സത്രക്കടവിൽ എത്തിയശേഷം ജില്ലാ കലക്ടർ എസ്.പ്രേംകൃഷ്ണൻ പതാക ഉയർത്തുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. കേന്ദ്ര മന്ത്രിമാരായ ഗിരിരാജ് സിങ്, ജോർജ് കുര്യൻ, സംസ്ഥാന മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, വീണാ ജോർജ്, സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, മുഹമ്മദ് റിയാസ്, പി.പ്രസാദ്, വി.എൻ […]Read More
dailyvartha.com
17 September 2024
കുറ്റ്യാടി∙ ഇന്നലെ വൈകിട്ട് ഊരത്ത്, മാവുള്ളചാൽ, കുളങ്ങരത്താഴ ഭാഗങ്ങളിൽ വിദ്യാർഥിനി ഉൾപ്പെടെ 6 പേർക്ക് തെരുവുനായയുടെ കടിയേറ്റു. എല്ലാവരെയും കടിച്ചത് പേപ്പട്ടിയാണെന്ന സംശയത്തിലാണ് നാട്ടുകാർ. ഊരത്തെ ചെറുവിലങ്ങിൽ പപ്പൻ (65), ഭാര്യ ലീല (60) എന്നിവരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളങ്ങരത്താഴയിൽ നായയുടെ കടിയേറ്റ കല്ലാച്ചി ഇയ്യങ്കോട് കാപ്പാരോട്ടുമ്മൽ സിജിന (34), ഊരത്ത് പുത്തൻപുരയിൽ സൗമ്യ (37), മാക്കൂൽ അഹിലാമിയ (6), വെള്ളരിചാലിൽ പോക്കർ (70) എന്നിവരെ ആദ്യം കുറ്റ്യാടി ഗവ.ആശുപത്രിയിലും തുടർന്നു […]Read More
dailyvartha.com
17 September 2024
കോഴിക്കോട് : തൊണ്ടയാട് ബൈപാസിൽ കാറും ടെംപോ ട്രാവലറും കൂട്ടിയിടിച്ചു 16 പേർക്കു പരുക്ക്. പറശ്ശിനിക്കടവിൽ നിന്ന് എറണാകുളത്തേക്കു പോകുന്നവർ സഞ്ചരിച്ച ട്രാവലറും മലാപ്പറമ്പ് ഭാഗത്തേക്കു പോകുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ട്രാവലറിലുണ്ടായിരുന്ന എറണാകുളം സ്വദേശികളായ മിനി (50), സുമതി (62), ബിനു (42), രാജൻ (58), അനീഷ് (41), വനജ (60), ഹരികൃഷ്ണൻ (25), മിഥുൻ (26), ശ്യാമള (54), പ്രസീത (32), ആര്യ (23), ഹരീഷ് (40), അവന്തിക (10) എന്നിവരെയും കാർ ഡ്രൈവർ കക്കോടി […]Read More