ബംഗളുരു: കേരളത്തിലേക്ക് പുറപ്പെട്ട സ്വകാര്യ ബസ് കർണാടകയിൽ വെച്ച് മറിഞ്ഞ് നിരവധി പേർക്ക് പരുക്കേറ്റു. കർണാടകയിലെ ഹുൻസൂരിൽ വെച്ചാണ് ബസ് അപകടം ഉണ്ടായത്. ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. രാത്രി 12 മണിയോടെയാണ് അപകടം. എസ്.കെ.എസ് ട്രാവൽസിന്റെ ഉടമസ്ഥതയിലുള്ള എ.സി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് നിയന്ത്രണംവിട്ട് കുത്തനെ മറിയുകയായിരുന്നു എന്നാണ് വിവരം. അപകടത്തിൽ യാത്രക്കാരായ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും നില ഗുരുതരമല്ല. പരുക്കേറ്റ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Read More
dailyvartha.com
20 September 2024
കൊച്ചി: അമിത ജോലി ഭാരത്തെ തുടർന്ന് 26കാരിയായ ചാർട്ടേർഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യൻ മരിച്ച സംഭവത്തിൽ കുടുംബത്തോട് ഫോണിൽ സംസാരിച്ച് അന്ന ജോലി ചെയ്തിരുന്ന ഏണസ്റ്റ് ആൻഡ് യംഗ് കമ്പനിയുടെ ചെയർമാൻ. ഉടൻ കേരളത്തിലെത്തി കുടുംബത്തെ നേരിട്ട് കാണുമെന്ന് ചെയർമാൻ രാജീവ് മെമാനി അറിയിച്ചു. അന്നയുടെ മരണത്തിന് പിന്നിലെ അമിത ജോലി ഭാരം സംബന്ധിച്ച് കുടുംബം ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിക്കുമെന്നും ചെയർമാൻ അന്നയുടെ മാതാപിതാക്കളെ അറിയിച്ചു. മരണകാരണം അമിത ജോലിഭാരമെന്ന കുടുംബത്തിന്റെ പരാതി സാമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായതോടെ വിഷയത്തിൽ […]Read More
dailyvartha.com
20 September 2024
മണ്ണഞ്ചേരി: ആലപ്പുഴ തലവടിയില്‍ വീടിന് തീയിട്ട ശേഷം ഗൃഹനാഥന് തൂങ്ങി മരിച്ചു. തലവടി സ്വദേശി ശ്രീകണ്ഠന് (75) ആണ് തൂങ്ങി മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വീട്ടിലുണ്ടായിരുന്ന കിടപ്പുരോഗിയായ ഭാര്യയ്ക്കും മകനും പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 60 ശതമാനത്തോളം പൊള്ളലേറ്റ ഭാര്യ ഓമന ഗുരുതരാവസ്ഥയിലാണ്. ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്.Read More
dailyvartha.com
20 September 2024
പാലക്കാട്: പ്രതിമാസ വൈദ്യുതി ബിൽ ഉടൻ നടപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഇക്കാര്യം റെഗുലേറ്ററി കമ്മിഷന് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾ ആവശ്യപ്പെട്ടത് പ്രകാരമാണ് പുതിയ രീതി നടപ്പാക്കുന്നതെന്നും മന്ത്രി. ആദ്യഘട്ടത്തിൽ വൻകിട ഉപഭോക്താക്കളിലായിരിക്കും പുതിയ രീതി നടപ്പാക്കുക. വിജയിച്ചാൽ സമ്പൂർണമായും പ്രതിമാസ ബില്ലിങ്ങിലേക്ക് മാറുമെന്ന് മന്ത്രി അറിയിച്ചു. സ്മാർട്ട് മീറ്ററിലൂടെ ഉപഭോക്താക്കൾക്ക് തന്നെ മീറ്റർ റീഡ് ചെയ്യാനാവും. മീറ്റർ റീഡിങ്ങിന് കൂടുതൽ ജീവനക്കാരെ വേണ്ടി വരില്ല. പ്രതിമാസ ബില്ലിങ് വൈദ്യുതി താരിഫിൽ പ്രതിഫലിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.Read More
dailyvartha.com
20 September 2024
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഹൃദയഭാഗത്ത് മാസംതോറും കോടികൾ വാടക ഈടാക്കാവുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ടെർമിനൽ നോക്കുകുത്തിയായിരുന്നിട്ടും കുലുക്കമില്ലാതെ അധികൃതർ. കെട്ടിടത്തിന്റെ ഉത്തരവാദിത്തം പൂർണായും കെ.ടി.ഡി.എഫ്.സിക്കെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ മറുപടി. കെ.ടി.ഡി.എഫ്.സി (കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ) അധികൃതരോട് ചോദിച്ചാൽ ഇനി തീരുമാനമെടുക്കേണ്ടത് മന്ത്രിസഭയാണെന്ന് പറഞ്ഞ് ഒഴിയും. കെട്ടിടം ബലപ്പെടുത്തുന്ന ബാധ്യത തങ്ങൾ ഏറ്റെടുക്കില്ലെന്നും അത് കെ.ടി.ഡി.എഫ്.സി ചെയ്തുതരണമെന്നുമാണ് കെട്ടിട സമുച്ചയം പാട്ടത്തിനെടുത്ത അലിഫ് ബിൽഡേഴ്സ് പറയുന്നത്. ടെർമിനൽ ബലപ്പെടുത്തൽ അലിഫ് ബിൽഡേഴ്സിന്റെ ഉത്തരവാദിത്തമാണെന്നും അങ്ങനെയാണ് […]Read More
dailyvartha.com
20 September 2024
കോഴിക്കോട്: നഗരത്തിൽ യാത്ര ദുരിതമാക്കി ഗതാഗതക്കുരുക്ക് രൂക്ഷം. സ്കൂൾ അവധിക്കാലം കൂടിയായതോടെ മാങ്കാവ് റൂട്ടിലും ബൈപാസിലും വലിയ തിരക്കാണ്. വെസ്റ്റ്ഹിൽ ചുങ്കം, കാരപ്പറമ്പ്, മാങ്കാവ്, ജങ്ഷനുകളിൽ വൻ കുരുക്കുണ്ട്. ഏപ്പോൾ ലക്ഷ്യത്തിലെത്തുമെന്ന് അറിയാത്ത സ്ഥിതിയാണെങ്ങും. ബൈപാസിൽ നവീകരണ പ്രവൃത്തി നടക്കുന്നതും മാളുകൾക്കു മുന്നിൽ രൂപപ്പെടുന്ന തിരക്കുമെല്ലാം ഗതാഗതം തടസ്സപ്പെടുത്തുന്നു. വാഹനങ്ങൾ തലങ്ങും വിലങ്ങും നിർത്തിയിടുന്നതും ഗതാഗത നിയമങ്ങൾ പാലിക്കാത്തതും കുരുക്കിന് കാരണമാണ്. ഗതാഗതക്കുരുക്കിനെതിരെ മനുഷ്യാവകാശ കമീഷൻ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. കുരുക്ക് കാരണം സമയത്തിനെത്താനാവാതെ സ്വകാര്യ ബസുകൾ ട്രിപ്പ് […]Read More
dailyvartha.com
19 September 2024
കോഴിക്കോട്: ബീച്ചിലെ തട്ടുകടയില്‍ നിന്ന് ഉപ്പിലിട്ടത് കഴിച്ച കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. എളേറ്റില്‍ വട്ടോളി സ്വദേശിയായ 9 വയസുകാരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍. കുട്ടിയുടെ പിതാവിന്റെ പരാതിയെത്തുടര്‍ന്ന് കോര്പ്പറേഷന് ആരോഗ്യ വിഭാഗം തട്ടുകട അടപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ നിന്നും ഉപ്പിലിട്ട മാങ്ങ കഴിച്ചതിന് പിന്നാലെയാണ് എളേറ്റില്‍ വട്ടോളി സ്വദേശി മുഹമ്മദ് അഷ്റഫിന്റെ മകള്‍ ഫാത്തിമക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ചുണ്ടിന്റെ നിറം മാറി. വീട്ടിലെത്തിയതോടെ ഛര്‍ദിയും തുടങ്ങി. കുട്ടി അവശ നിലയിലായതോടെ എളേറ്റില്‍ വട്ടോളി കുടുംബാരോഗ്യ […]Read More
dailyvartha.com
19 September 2024
എകരൂൽ (കോഴിക്കോട്): ഉണ്ണികുളം വനിതാ സഹകരണസംഘത്തിൽ നടന്ന കോടികളുടെ സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ മുൻ സെക്രട്ടറി അറസ്റ്റിൽ. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സസ്പെൻഷനിലായ ഇയ്യാട് സ്വദേശിനി പി.കെ. ബിന്ദുവിനെ (54)യാണ് ബാലുശ്ശേരി പോലീസ് ബുധനാഴ്ച വീട്ടിൽനിന്ന് അറസ്റ്റുചെയ്തത്. സഹകരണസംഘത്തിന്റെയും പണം നഷ്ടമായ നിക്ഷേപകരുടെയും ആക്ഷൻ കമ്മിറ്റിയുടെയും പരാതിയെത്തുടർന്നാണ് നടപടി. ഏഴുകോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് സഹകരണസംഘത്തിന്റെ പ്രാഥമിക നിഗമനം. എന്നാൽ, തട്ടിപ്പിന്റെ വ്യാപ്തി പത്തുകോടിയോളം വരുമെന്നാണ് ഇടപാടുകാരുടെ ആരോപണം. അതേസമയം, സഹകരണവകുപ്പിന്റെ അന്തിമഓഡിറ്റ് റിപ്പോർട്ട് കിട്ടിയശേഷം മാത്രമേ എത്രകോടിയുടെ […]Read More
Business
Health
Kerala
National
തൊഴില്‍സമ്മര്‍ദം: അന്നയുടെ മരണം അന്വേഷിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ, ഉറപ്പെന്ന്
dailyvartha.com
19 September 2024
ദില്ലി: മലയാളി യുവതിയായ ചാർട്ടേർഡ് അക്കൗണ്ടന്റ് പൂനെയിൽ മരിക്കാനിടയായ സംഭവത്തിൽ അന്വേഷണമുണ്ടാകുമെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭ ശോഭ കരന്തലജെ രാജീവ് ചന്ദ്രശേഖറിന് ഉറപ്പ് നൽകി.വൈക്കം സ്വദേശിനിയായ യുവതിയുടെ നിര്യാണം സംബന്ധിച്ച് തൊഴിൽ വകുപ്പ് അന്വേഷണം നടത്തണമെന്ന രാജീവ് ചന്ദ്രശേഖറിൻ്റെ ആവശ്യത്തോട് എക്സിലൂടെ പ്രതികരിച്ചു കൊണ്ട് മന്ത്രി ശോഭ കരന്തലജെ തന്നെ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. തൊഴിലിടങ്ങളിൽ ജീവനക്കാർ നേരിടുന്ന മാനസിക സമ്മർദ്ദം കുറക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടതിന് തൊട്ടു പിന്നാലെ തന്നെ […]Read More
dailyvartha.com
19 September 2024
കോഴിക്കോട്: കഴിഞ്ഞ ഒരാഴ്ചയായി നഗരത്തിൻറെ തെക്കൻ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന അസഹനീയമായ ഗതാഗത കുരുക്ക് സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന തരത്തിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനമായി മാറുകയാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. ജില്ലാ കളക്ടറും സിറ്റി പോലീസ് കമ്മീഷണറും റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറും വിഷയത്തിൽ നേരിട്ട് ഇടപെട്ട് കർശന നടപടികൾ സ്വീകരിച്ച് ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സമൂഹമാധ്യമ പ്ലാറ്റ് ഫോമുകൾ വഴിയും വ്യക്തികൾ നൽകുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ […]Read More