വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് വീടൊരുങ്ങുന്നു. വ്യവസായി ബോബി ചെമ്മണ്ണൂർ നല്കുന്ന പത്ത് ലക്ഷം രൂപ വീട് വെക്കാനായി എംഎല്‍എ ടി സിദ്ദിഖ് കൈമാറി. ശ്രുതിക്ക് ജോലി ലഭ്യമാക്കുന്നതിനായി സർക്കാർ തലത്തില്‍ ആവശ്യം ഉന്നയിക്കുന്നുണ്ടെന്ന് എംഎല്‍എ പറഞ്ഞു. ചൂരല്‍മലയിലെ പുതിയ വീടിന്റെ ഗൃഹപ്രവേശനം പൂര്‍ത്തിയായി കല്യാണ ഒരുക്കത്തിലേക്ക് കടക്കുമ്പോഴാണ് ഉരുള്‍പൊട്ടലുണ്ടായത്. ശ്രുതിക്ക് അച്ഛനും അമ്മയും സഹോദരിയും നഷ്ടപ്പെട്ടു. വീടും ഇല്ലാതായി. അപകടത്തില്‍ പരിക്കേറ്റ് കല്‍പ്പറ്റയിലെ താല്‍ക്കാലിക പുനരധിവാസ കേന്ദ്രത്തില്‍ കഴിയുമ്പോഴാണ് […]Read More
dailyvartha.com
24 September 2024
തൃശൂർ :കയ്പമംഗലത്ത് യുവാവിനെ മർദ്ദിച്ച് കൊന്ന് ആംബുലൻസിൽ തള്ളി. കോയമ്പത്തൂർ സ്വദേശി അരുൺ (40) ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം അരുണിനെ മർദിച്ച് കൊന്ന ശേഷം അപകടമാണെന്ന് വരുത്തി ആംബുലൻസ് വിളിച്ച് വരുത്തുകയായിരുന്നു. സംഭവത്തില്‍ കണ്ണൂർ സ്വദേശിയായ ഐസ് ഫാക്ടറി ഉടമയെ പൊലീസ് തിരയുകയാണ്. കണ്ണൂർ സ്വദേശികളായ മൂന്ന് പേരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു. നാലംഗ സംഘമാണ് കാറിൽ ഉണ്ടായിരുന്നത്. കണ്ണൂർ സ്വദേശിയായ ഐസ് ഫാക്ടറി ഉടമക്ക് 10 ലക്ഷം രൂപ അരുൺ നൽകാനുണ്ടായിരുന്നു. ഇത് തിരിച്ച് […]Read More
dailyvartha.com
24 September 2024
കോഴിക്കോട്: പൊലീസ് കസ്റ്റഡിയിൽ തെളിവെടുപ്പിനിടെ ആലപ്പുഴയിൽനിന്ന് രക്ഷപ്പെട്ട അന്തർ ജില്ല മോഷ്ടാവ് കോഴിക്കോട്ട് പിടിയിൽ. തൃശൂർ വാടാനപ്പള്ളി സ്വദേശി തിണ്ടിക്കൽ ബാദുഷയെയാണ് കോഴിക്കോട് സിറ്റി ക്രൈം സ്ക്വഡ് പിടികൂടിയത്. സംസ്ഥാനത്തുടനീളം നിരവധി കളവുകേസുകളിൽ ഉൾപ്പെട്ട ബാദുഷയെ തൃശ്ശൂർ മതിലകം പൊലീസ് രജിസ്റ്റർചെയ്ത കളവുകേസിൽ തെളിവെടുപ്പിനായി സെപ്റ്റംബർ 20ന് ആലപ്പുഴലെത്തിച്ചപ്പോഴാണ് രക്ഷപ്പെട്ടത്. കളവു കേസുകളിൽ ജയിലിൽ കഴിയുമ്പോൾ പരിചയപ്പെടുന്ന മറ്റു കളവുകേസ് പ്രതികളുടെ സഹായത്തോടെ വിവിധ ജില്ലകളിൽ മോഷണം നടത്തലാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പൊലീസ് കസ്റ്റഡിയിൽനിന്ന് […]Read More
dailyvartha.com
24 September 2024
വേങ്ങേരി: വർഷങ്ങളോളം നഗരത്തിന്റെ വ്യാപാരമുഖം തലയെടുപ്പോടെ അടയാളെപ്പടുത്തിയ വേങ്ങേരി കാർഷിക വിപണന കേന്ദ്രത്തിന്റെ പ്രതാപം മങ്ങുന്നു. പുലർച്ച നാലുമുതൽ രാത്രി പത്തു വരെ ആൾത്തിരക്കിലും ഇടപാടുകളിലും സജീവമായിരുന്ന കേന്ദ്രം വെളിച്ചം മങ്ങിത്തുടങ്ങുന്നതോടെ ശ്മശാനമൂകതയിലേക്കും ഭീതിയിലേക്കും അമരുകയാണ്. നിരവധി കടകളും ആവശ്യക്കാരും എത്തിയ കേന്ദ്രത്തിൽ വെറും 24 കടകൾ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അതിൽതന്നെ ഏറെയും പേരിനുമാത്രം തുറന്നു പ്രവർത്തിക്കുന്നവയാണ്. കച്ചവടം പ്രതീക്ഷിക്കാവുന്ന അവസ്ഥ മാറി വെറുതെ വന്നിരുന്ന് വൈകീട്ടോടെ സമയം ചെലവഴിച്ച് തിരിച്ചുപോകുന്ന അവസ്ഥയാണ് മിക്ക കടയുടമകൾക്കും. […]Read More
dailyvartha.com
24 September 2024
തിരുവനന്തപുരം: ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് നൽകി. മധ്യ ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ മഴ തുടരാനാണ് സാധ്യത. കേരള കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.Read More
dailyvartha.com
24 September 2024
ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഗംഗാവലി പുഴയിൽ നടത്തുന്ന തിരച്ചിൽ ഇന്നും തുടരും. അർജുന് വേണ്ടിയുള്ള തെരച്ചിലിൻറെ മൂന്നാം ഘട്ടത്തിലെ അഞ്ചാം ദിവസമാണ് ഇന്ന്. ലോറി ഡ്രൈവർ ആയിരുന്ന കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെയും ലോറിയെയും കാണാതായിട്ട് കാണാതായിട്ട് ഇന്ന് എഴുപത് ദിവസം പിന്നിടുകയാണ്. ദിവസങ്ങളോളം തിരച്ചിൽ നടത്തിയെങ്കിലും അർജുൻ ഇപ്പോഴും കാണാമറയത്താണ്. ഇന്നത്തെ തിരച്ചിലിന് വെല്ലുവിളിയായി ശക്തമായ മഴയുണ്ടാകാൻ സാധ്യതയുണ്ട്. തിരച്ചിൽ നടക്കുന്ന പ്രദേശം ഉൾകൊള്ളുന്ന ഉത്തര കന്നഡ ജില്ലയിൽ ഇന്ന് […]Read More
dailyvartha.com
24 September 2024
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടന് സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യമില്ല. ജാമ്യ ഹർജി ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. സിദ്ദീഖിനെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും. അതേസമയം ഫോണ്‍ ഓഫിലാണെന്നും സിദ്ദീഖ് ഒളിവില്‍ പോയെന്നും റിപ്പോര്‍ട്ടുണ്ട്. തനിക്കെതിരായ ആരോപണങ്ങള്‍ ആടിസ്ഥാനരഹിതമാണെന്നാണ് സിദ്ദിഖ് ഹർജിയില്‍ ബോധിപ്പിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് യുവനടി ഉന്നയിച്ച ആരോപണങ്ങളില്‍ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ല. തന്നെ അപമാനിക്കുകയെന്ന ലക്ഷ്യമാണ് പരാതിക്കു പിന്നിലുള്ളതെന്നും അന്വേഷണവുമായി […]Read More
dailyvartha.com
23 September 2024
കണ്ണൂര്‍: കവിയൂര്‍ പൊന്നമ്മയുടെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളുള്ള വാര്‍ത്ത നല്‍കിയതുമായി ബന്ധപ്പെട്ട് ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ എ.വി. അനില്‍കുമാറിനെ സ്ഥാപനത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.ദേശാഭിമാനി ഫീച്ചര്‍ ഡസ്കിന്റെ ചുമതല വഹിച്ചിരുന്ന അനില്‍കുമാര്‍ സ്വന്തമായി എഴുതിയ കുറിപ്പിന് മോഹന്‍ലാലിന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ പേര് വെച്ചതും അതില്‍ സാരമായ തെറ്റ് വന്നതും ഗുരുതരമായ കുറ്റമായി ദേശാഭിമാനി മാനേജ്മെന്റും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയറ്റും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മോഹന്‍ലാലിന്റെ ജീവിച്ചിരിക്കുന്ന അമ്മയെ മരിച്ചതായാണ് കുറിപ്പില്‍ ചിത്രീകരിച്ചത്. ഇത് […]Read More
dailyvartha.com
23 September 2024
കൊച്ചി: കാലുകുത്താന്‍ പോലും ഇടമില്ലാതെ തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസില്‍ ദുരിതയാത്ര. തിങ്ങി നിറഞ്ഞ ട്രെയിനില്‍ രണ്ട് യാത്രക്കാര്‍ കുഴഞ്ഞുവീണു. പിറവം റോഡ് കഴിഞ്ഞപ്പോഴാണ് സ്ത്രീകള്‍ കുഴഞ്ഞുവീണത്. യാത്രക്കാര്‍ ഇവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്കി. ഓണാവധി കഴിഞ്ഞതിനാലും തിങ്കളാഴ്ച്ചയായതിനാലും ട്രെയിനില്‍ ഇന്ന് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഒരിഞ്ച് പോലു സ്ഥലമില്ലാതെ യാത്രക്കാര്‍ തിങ്ങിനിറഞ്ഞുള്ള വേണാട് എക്സ്പ്രസിലെ കോച്ചിലെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സമയക്രമം മാറ്റിയത് വലിയ തിരിച്ചടിയായെന്ന് യാത്രക്കാര്‍ ആരോപിച്ചു. വേണാട് എക്സ്പ്രസിലെ ദുരിതയാത്രയില്‍ യാത്രക്കാര്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. […]Read More
dailyvartha.com
23 September 2024
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് മഴ സജീവമാകും. ഇതിന്റെ ഭാഗമായി ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. മറ്റു ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ജാഗ്രത നിർദേശങ്ങൾ ഇല്ല. മഴ അടുത്ത ഒരാഴ്ചത്തേക്ക് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേരളത്തിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ […]Read More