തൃശൂര്‍: തൃശൂരില്‍ എടിഎം കവര്‍ച്ച നടത്തിയ പ്രതികള്‍ പിടിയിലായത് തമിഴ്നാട്ടിലെ നാമക്കലിലെ കുമാരപാളയത്തുവച്ച്. ആറംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. ഹരിയാന സ്വദേശികളാണ് സംഘത്തിലുള്ളവര്‍. ഇവിടെവച്ച് പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ പ്രതികളില്‍ ഒരാള്‍ വെടിയേറ്റുമരിച്ചു. ഒരു പൊലിസുകാരന് പരുക്കേറ്റു. കണ്ടെയ്നറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് ഇവര്‍ പിടിയിലായത്. കവര്‍ച്ചാ സമയത്ത് ഉപയോഗിച്ച കാറും പൊലിസ് കണ്ടെടുത്തു. പണം കണ്ടയ്നറില് കെട്ടുകെട്ടായി കൊണ്ടുപോവാനായിരുന്നു ശ്രമം. കവര്‍ച്ച സംഘത്തിന്റെ കയ്യില്‍ തോക്കും ഉണ്ടായിരുന്നുവെന്ന് പൊലിസ് പറയുന്നു. പ്രതികളെ പിന്തുടരുന്നതിനിടെയാണ് തമിഴ്നാട് പൊലിസുമായി ഏറ്റുമുട്ടലുണ്ടായത്. കവര്‍ച്ചയ്ക്ക് […]Read More
dailyvartha.com
27 September 2024
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്സ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ചികിത്സയിലാണ്. വിദേശത്ത് നിന്ന് വന്ന യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ യുഎഇയില്‍ നിന്ന് വന്ന മലപ്പുറം സ്വദേശിയായ 38 വയസുകാരനാണ് എംപോക്സ് സ്ഥിരീകരിച്ചിരുന്നു. പനിയും തൊലിപ്പുറത്ത് ചിക്കൻ പോക്സിന് സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്നാണ് ആദ്യം നിരീക്ഷണത്തിലാക്കിയത്. തുടര്‍ന്ന് എംപോക്സ് സ്ഥിരീകരിക്കുകയായിരുന്നു. എന്താണ് എംപോക്സ്? ആരംഭത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു […]Read More
dailyvartha.com
27 September 2024
ദില്ലി: പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങൾ തള്ളിക്കളയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എംഎൽഎ എന്ന നിലയ്ക്ക് പരാതികൾ പറഞ്ഞതിൽ നടപടികൾ സ്വീകരിച്ചിരുന്നു. അതിൽ തൃപ്തനല്ലെന്ന് അൻവർ ഇന്നലെ പറഞ്ഞു. അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങൾക്കും മറുപടി പറയുമെന്നും എന്നാൽ ഇപ്പോഴല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ദില്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. നേരത്തെ പറഞ്ഞതുപോലെയാണ് കാര്യങ്ങളെത്തിയിരിക്കുന്നത്. പാർട്ടിക്കും മുന്നണിക്കും സർക്കാരിനുമെതിരെയാണ് അൻവർ പറഞ്ഞിട്ടുള്ളത്. മാത്രമല്ല, എൽഡിഎഫിന്റെ ശത്രുക്കൾ വ്യാപകമായി പ്രചരിപ്പിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളാണ് […]Read More
dailyvartha.com
27 September 2024
തൃശൂര്‍: തൃശൂരില്‍ വന്‍ എടിഎം കവര്‍ച്ച. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 65ലക്ഷം രൂപയാണ് കവര്‍ന്നത്. മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് നാലംഗ സംഘം കവര്‍ച്ച നടത്തിയത്. എസ്ബിഐ എടിമ്മുകളിലാണ് കവര്‍ച്ച നടന്നത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കും നാല് മണിക്കുമിടയിലായിരുന്നു സംഭവം. കാറില്‍ വന്ന നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്നാണ് പൊലിസ് പറയുന്നത്. കറുത്ത പെയിന്റ് അടിച്ച് സി.സി.ടി.വി മറച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.Read More
dailyvartha.com
27 September 2024
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കത്തിപ്പടര്‍ന്ന പി വി അന്‍വറിനെ നേരിടാനുള്ള വഴികള്‍ തേടി സി.പി.എം. പാര്‍ട്ടി അച്ചടക്കനടപടിക്ക് പരിമിതി ഉണ്ടെങ്കിലും അന്‍വറുമായുള്ള ബന്ധം അവസാനിപ്പിക്കാനും ആരോപണങ്ങള്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കാനുമാണ് പാര്‍ട്ടിയുടെ തീരുമാനമെന്നാണ് സൂചന. അതേസമയം, എം.എല്‍.എ സ്ഥാനം രാജിവെക്കാതെ രണ്ടും കല്പിച്ചുള്ള പോരാട്ടത്തിനാണ് അന്‍വറിന്റെ നീക്കം. അന്‍വറിനെതിരായ നടപടി സി.പി.എം ഗൗരവതരമായി ആലോചിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന് പറുന്നു.അന്‍വറിന്റെ ഉദ്ദേശ്യം കൂടുതല്‍ വ്യക്തമാവുന്നുണ്ട്. കടന്നാക്രമണം ഗൂഢാലോചനയുടെ ഭാഗമാണ്. അന്‍വറിന്റെ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്. എല്‍.ഡി.എഫിന്റെ ഭാഗമായ എം.എല്‍.എ ഇത്തരത്തില്‍ […]Read More
dailyvartha.com
26 September 2024
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ പശ്ചാത്തലത്തില്‍ ശനിയാഴ്ച ആലപ്പുഴ ജില്ലയില്‍ പൊതു അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. ഓഗസ്റ്റ് 10ന് നടത്താനിരുന്ന വള്ളംകളി വയനാട് ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 28 ലേക്ക് മാറ്റുകയായിരുന്നു. സാംസ്കാരിക കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള വിവിധ പരിപാടികളും സാംസ്കാരിക ഘോഷയാത്രയും വഞ്ചിപ്പാട്ട് ഉള്‍പ്പെടെയുള്ള മത്സരങ്ങളും ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയിട്ടുണ്ട്. നെഹ്റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. 28ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടന സമ്മേളനത്തില്‍ […]Read More
dailyvartha.com
26 September 2024
ഷിരൂർ: 72 ദിവസം നീണ്ട കാത്തിരിപ്പിനൊടുവിൽ ഷിരൂരിലെ ഗംഗാവലി പുഴയിൽ നിന്ന് അർജുന്റെ ലോറി കരക്കെത്തിച്ചപ്പോൾ ബാക്കിയായത് ചില കണ്ണീർക്കാഴ്ചകൾ. ലോറിയിൽ നിന്ന് അർജുൻ യാത്രയിൽ ഉപയോഗിച്ച ഒട്ടുമിക്ക വസ്തുക്കളും കണ്ടെടുത്തു. അർജുന്റെ ബാഗ്, രണ്ട് ഫോണുകൾ, പാചകത്തിനുപയോഗിക്കുന്ന കുക്കർ ഉൾപ്പെടെയുള്ള പാത്രങ്ങൾ, വാച്ച്, ചെരിപ്പുകൾ എന്നിവയാണ് കണ്ടെടുത്തത്. മകന്റെ കളിപ്പാട്ടവുമുണ്ടായിരുന്നു അർജുന്റെ ലോറിയിൽ. ഈ കളിപ്പാട്ടം ലോറിയില്‍ കാബിന് മുന്നില്‍ വെച്ചാണ് അര്ജുന് യാത്ര ചെയ്തിരുന്നത്. മകന് വേണ്ടി അര്ജുന് വാങ്ങി നല്കിയതായിരുന്നു ഇതെന്ന് അനിയന് […]Read More
dailyvartha.com
26 September 2024
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ രണ്ടാംഘട്ട വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങി. പ്രോസിക്യൂഷന് ഹാജരാക്കിയ തെളിവുകളും സാക്ഷി മൊഴികളും പ്രകാരംപ്രതികളോട് കോടതി ചോദ്യങ്ങള്‍ ചോദിക്കുന്ന നടപടിയാണ് തുടങ്ങിയത്. നടന് ദിലീപ്, പള്‍സര്‍ സുനി, മാര്ട്ടിന് മണികണ്ഠന് എന്നിവര്‍ കോടതിയിലെത്തി. കേസില്‍ ആകെ പത്ത് പ്രതികളാണുള്ളത്. പ്രതികളെ കേട്ടതിന് ശേഷം അടുത്ത ഘട്ടം വിചാരണയിലേക്ക് കോടതി കടക്കും.Read More
dailyvartha.com
26 September 2024
മലപ്പുറം: പൊന്നാനി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ കത്തി വീശി ഭീഷണിപ്പെടുത്തി യുവാവ്. അമിത ശേഷിയുള്ള മയക്ക് ഗുളിക ആവശ്യപ്പെട്ടാണ് യുവാവ് ആശുപത്രിയിൽ എത്തിയത്. എന്നാൽ ഡോക്ടർ മരുന്ന് എഴുതി നൽകിയില്ല. ഇതോടെ മടങ്ങി പോയ യുവാവ് പിന്നാലെ വീണ്ടും എത്തി ഡോക്ടറെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മരുന്ന് എഴുതിച്ചു. സംഭവത്തിൽ ഡോക്ടർ പൊലീസിൽ പരാതി നൽകി. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ആശുപത്രിയിൽ നിന്ന് ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. യുവാവിനെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് […]Read More
dailyvartha.com
26 September 2024
കോഴിക്കോട്: പരിസ്ഥിതി സൗഹൃദമെന്നും ചെലവു കുറവെന്നും പറഞ്ഞ് നിരത്തിലിറക്കിയ ഇലക്ട്രിക് ഓട്ടോകൾ വാങ്ങിയവർ പ്രതിസന്ധിയിൽ. വിവിധങ്ങളായ പ്രശ്നങ്ങളാണ് ഇലക്ട്രിക് ഓട്ടോ ഡ്രൈവർമാരെ അലട്ടുന്നത്. ജില്ലയിൽ ആവശ്യത്തിന് ചാർജിങ് പോയന്റുകളില്ല എന്നതാണ് പ്രധാന പ്രശ്നം. 2000ത്തോളം ഇ -ഓട്ടോകൾക്കായി 50 ഓളം ചാർജിങ് പോയന്റുകളാണ് നിലവിലുള്ളത്. ഇവയിൽ പലതും ശരിയായി പ്രവർത്തിക്കുന്നില്ലെന്നും പരാതിയുണ്ട്. ചാർജിങ് സ്റ്റേഷനുകളുടെ കുറവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നാല് മുതൽ ആറ് മണിക്കൂർ വരെയാണ് ഒരു ഇ -ഓട്ടോ ഫുൾ ചാർജ് ആകാൻ എടുക്കുന്ന […]Read More