ആലപ്പുഴ: പുന്നമട കായലില്‍ 70-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. ഓഗസ്റ്റ് 10-ന് നടത്താനിരുന്ന വള്ളംകളി വയനാട് ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 28 ലേക്ക് മാറ്റുകയായിരുന്നു. ഒന്‍പത് വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് ഇക്കുറി നെഹ്റു ട്രോഫിയില്‍ മാറ്റുരയ്ക്കുന്നത്. ചുണ്ടന് വള്ളങ്ങളുടെ വിഭാഗത്തില്‍ 19 വള്ളങ്ങളുണ്ട്. ചുരുളന്‍- മൂന്ന്, ഇരുട്ടുകുത്തി എ ഗ്രേഡ്- നാല്, ഇരുട്ടുകുത്തി ബി ഗ്രേഡ്- 16, ഇരുട്ടുകുത്തി സി ഗ്രേഡ്- 14, വെപ്പ് എ ഗ്രേഡ്- […]Read More
dailyvartha.com
28 September 2024
പാലക്കാട്: മദ്യം കഴിച്ച് അവശരായി വിദ്യാര്‍ഥികള്‍ റോഡില്‍ കിടന്നു. റോഡില്‍ കിടന്ന വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിച്ചു. പാലക്കാട് വണ്ടാഴിയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടില്‍ സൂക്ഷിച്ചു വച്ചിരുന്ന മദ്യം എടുത്തു കൊണ്ടുവന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളായ ഏഴ് പേര് ഒന്നിച്ച് കുടിക്കുകയായിരുന്നു. മദ്യം കഴിച്ച ശേഷം റോഡരികില്‍ ബോധമില്ലാതെ കിടക്കുകയായിരുന്നു വിദ്യാര്‍ഥികള്‍. ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാര്‍ത്ഥികള്‍ വെള്ളം തളിച്ച് ഉണര്‍ത്താന്‍ ശ്രമിക്കുന്നത് കണ്ടാണ് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചത്. സംഭവസ്ഥലത്തെത്തിയ മംഗലം ഡാം പൊലിസാണ് വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും രണ്ട് […]Read More
dailyvartha.com
28 September 2024
കൊച്ചി: എറണാകുളം അങ്കമാലിയിൽ വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി. തീ ആളിക്കത്തി വീടിനകത്ത് ഉറങ്ങിക്കിടന്ന ഭാര്യ വെന്തുമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പുളിയനം സ്വദേശി എച്ച്.ശശിയാണ് ജീവനൊടുക്കിയത്. ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭാര്യ സുമി സനലാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. വീടിനകത്ത് ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് തുറന്നു വച്ച് തീ കൊളുത്തുകയാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കുന്നുവെന്ന് വ്യക്തമാക്കുന്ന ശശിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. മൃതദേഹങ്ങൾ […]Read More
dailyvartha.com
28 September 2024
കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച മലയാളിയായ അര്‍ജുന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് കോഴിക്കോട്ടെ കണ്ണാടിക്കലില്‍. അര്‍ജുന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കേരളത്തിലേക്ക് കടന്നതിന് ശേഷം നിരവധി പേരാണ് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കാത്തുനിന്നത്. പുലര്‍ച്ചെ രണ്ടരയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ അവിടെയും നിരവധി പേരാണ് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്. കാസര്‍കോട് ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ പൊലിസ് മേധാവി ഡി.ശില്പ എന്നിവരും അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു. പുലര്‍ച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂര്‍ നഗരം പിന്നിടുകയും ചെയ്തു. പിന്നീട് […]Read More
dailyvartha.com
28 September 2024
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച വ്യാപകമായി മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ വിലയിരുത്തൽ. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്. മഴയുടെ തീവ്രത പരിഗണിച്ച് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. കേരളാ തീരത്ത് കടൽ ക്ഷോഭത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ നാളെ മുതൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.Read More
dailyvartha.com
28 September 2024
സേലം: കേരളത്തിലെ എടിഎം കവർച്ചയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ പിടിയിലായ പ്രതികളിൽ രണ്ട് പേർ കവർച്ചയ്ക്കായി കേരളത്തിലെത്തിയത് വിമാന മാർഗ്ഗം. മൂന്ന് പേർ കാറിലും മറ്റുള്ളവർ ട്രക്കിലുമാണ് കേരളത്തിലെത്തിയത്. സംഘത്തിലെ ഒരാളായ മുബാറകിനെ നടന്ന സംഭവങ്ങളെ കുറിച്ച് ഒരു അറിവുമില്ലെന്നും പൊലീസുമായി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ട്രക്ക് ഉടമ സുമാനുദ്ദീൻ ആണെന്നും തമിഴ്നാട് പൊലീസ് സ്ഥിരീകരിച്ചു.എ.ടി.എം. കവർച്ചയുടെ മുഖ്യ സൂത്രധാരൻ പിടിയിലായ മുഹമ്മദ് ഇക്രമാണെന്ന് പൊലീസ് ചോദ്യം ചെയ്യലിലൂടെ കണ്ടെത്തി. ഏത് എ.ടി.എം കവർച്ച ചെയ്യണം എന്ന് തീരുമാനിച്ചത് ഇക്രമായിരുന്നുവെന്നാണ് […]Read More
dailyvartha.com
27 September 2024
ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ ഗംഗാവലി പുഴയിൽ നിന്നെടുത്ത ലോറിയിൽ കണ്ടെത്തിയ മൃതദേഹം കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഡിഎൻഎ ഫലം വന്ന സാഹചര്യത്തിൽ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുളള നടപടിക്രമങ്ങൾക്ക് ആരംഭിക്കും. ഇനി സാങ്കേതിക നടപടികൾ മാത്രമേ ഉള്ളൂവെന്നും നാളെ രാവിലെയോടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് സഹോദരീ ഭർത്താവ് ജിതിൻ അറിയിച്ചു. കർണാടക പൊലീസിലെ സിഐ റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനാണ് അർജുനുമായെത്തുന്ന ആംബുലൻസിന്റെ സുരക്ഷാ ചുമതല നൽകിയിരിക്കുന്നത്. […]Read More
dailyvartha.com
27 September 2024
മലപ്പുറം: മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനുമെതിരെ വീണ്ടും ആഞ്ഞടിച്ച് പി.വി.അന്‍വര്‍. താന്‍ ഇപ്പോഴും എല്‍.ഡി.എഫിനൊപ്പമാണെന്ന് വ്യക്തമാക്കിയ അന്‍വര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും പറഞ്ഞു. തന്റെ പാര്‍ക്കിന്റെ ഫയല്‍ അടക്കം മുഖ്യമന്ത്രിയുടെ മുന്നിലാണ്. അതെല്ലാം നില്‍ക്കുമ്പോഴാണ് താന്‍ സത്യം പറയുന്നത്. തനിക്ക് സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും കിട്ടിയിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു. ‘എല്‍.ഡി.എഫ് വിട്ടുവെന്ന് ഞാന്‍ മനസ്സു കൊണ്ടു പറഞ്ഞിട്ടില്ല. പാര്‍ലമെന്ററി പാര്‍ട്ടി മീറ്റിങ്ങില്‍ പങ്കെടുക്കില്ലെന്നാണ് പറഞ്ഞത്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഇല്ലെന്ന് പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് മനസ്സ് […]Read More
dailyvartha.com
27 September 2024
വടകര: ഗുഡ്സ് ഓട്ടോ ഓട്ടോയിൽ ഉരസിയതിന് ഗുഡ്സ് ഓട്ടോ ഡ്രൈവർക്ക് മർദനം. തുടയെല്ലിന് ഗുരുതരമായി പരിക്കേറ്റ ഗുഡ്സ് ഓട്ടോ ഡ്രൈവർ മണിയൂർ കരുവഞ്ചേരി സ്വദേശി പറമ്പത്ത് മീത്തൽ രാജനെ (65) മൊടക്കല്ലൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തുടയെല്ല് പൊട്ടിയ ഇയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കി. സെപ്റ്റംബർ 18 ന് വടകരയിൽ ഡയാലിസിസ് ചെയ്ത് രാജൻ ഗുഡ്സ് ഓട്ടോയിൽ ഭാര്യയോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം. വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ദേശീയപാതയിലെ ട്രാഫിക്ക് കുരിക്കിൽ പിന്നിലെ ഓട്ടോയിൽ ഉരസിയതുമായി […]Read More
dailyvartha.com
27 September 2024
താമരശ്ശേരി: താലൂക്ക് ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം നടത്തിയ യുവാവ് റിമാൻഡിൽ. ആക്രമണത്തിൽ രണ്ടു ആശുപത്രി ജീവനക്കാർക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. കൊടുവള്ളി മണ്ണിൽക്കടവ് കിഴക്കെ നൊച്ചിപ്പൊയിൽ റിബിൻ റഹ്മാൻ (24) ആണ് ആക്രമണം കാണിച്ചത്. ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം. കാലിലെ പരിക്കിന് ചികിത്സക്കായി ആശുപത്രി അത്യാഹിതവിഭാഗത്തിലെത്തിയ യുവാവ് ലൈറ്റുകൾ ഓഫാക്കുകയും ഉപകരണങ്ങൾ വലിച്ചെറിയുകയും ഡോറിലും ചുമരിലുമിടിച്ച് തെറിയഭിഷേകം നടത്തുകയായിരുന്നു. ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ രണ്ടു പൊലീസുകാർക്കും നഴ്സിനും സെക്ക്യൂരിറ്റി […]Read More