പാലക്കാട്: അകത്തേത്തറ ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു. ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിനിടെ ഇന്ന് രാവിലെയായിരുന്നു സംഭവം. സംഘാടകരാണ് ഷാളില്‍ തീ പടര്‍ന്നത് കണ്ടെത്തിയത്. ഉടന്‍ തന്നെ തീ അണച്ചതിനാല്‍ അപകടം ഒഴിവായി. ശബരി ആശ്രമത്തിലെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. പുഷ്പാര്‍ച്ചന നടത്തുന്നതിനിടെ ഗാന്ധി ചിത്രത്തിന് മുന്നില്‍ കത്തിച്ചുവെച്ച നിലവിളക്കില്‍ നിന്ന് ഷാളിലേക്ക് തീ പടരുകയായിരുന്നു. അപകടം ശ്രദ്ധയില്‍പെടാതിരുന്ന ഗവര്‍ണര്‍, തുടര്‍ന്നും പ്രാര്‍ഥനാ ചടങ്ങില്‍ മുഴുകിയെങ്കിലും അടുത്തുണ്ടായിരുന്നവര്‍ […]Read More
dailyvartha.com
1 October 2024
തിരുവനന്തപുരം: പൂജാ അവധിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് ഒക്ടോബര്‍ 11 വെള്ളിയാഴ്ച കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഇത് സംബന്ധിച്ച് ഇന്ന് തന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. സാധാരണഗതിയില്‍ ദുര്‍ഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പുസ്തകങ്ങള്‍ പൂജയ്ക്ക് വെക്കുന്നത്. ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിനു തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്കുവരുന്ന 10 ന് വൈകിട്ടാണ് പൂജവെയ്പ്. ഈ സാഹചര്യത്തില്‍ 11 ന് അവധി നല്‍കണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനയായ എന്‍ടിയു […]Read More
dailyvartha.com
1 October 2024
കോഴിക്കോട്: കളിസ്ഥലത്തുനിന്ന് കൂട്ടിക്കൊണ്ടു പോയി ഹൈസ്കൂൾ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ പ്രതിക്ക് 20 കൊല്ലം തടവും പിഴയും. 2022 ജനുവരി മൂതൽ പല ദിവസങ്ങളിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ കൊല്ലം പരവൂർ തൊടിയിൽ അൻസാർ എന്ന നാസറിനെയാണ് (62) കോഴിക്കോട് അതിവേഗ പോക്സോ ജഡ്ജി സി.എസ്. അമ്പിളി വിവിധ വകുപ്പുകളിലായി 37 വർഷം കഠിന തടവിനും 85,000 രൂപ പിഴയും വിധിച്ചത്. ശിക്ഷ ഒന്നിച്ച് 20 കൊല്ലം അനുഭവിച്ചാൽ മതിയെന്നും പിഴസംഖ്യയിൽനിന്ന് 50,000 രൂപ […]Read More
dailyvartha.com
1 October 2024
കാസർകോട്: കാസർകോട് ഉദുമയിൽ പനി ബാധിച്ച് 9 വയസുകാരി മരിച്ചു. ഉദുമ കൊക്കാലിലെ റിജേഷിന്റെയും സിത്താരയുടെയും മകള്‍ കെ സാത്വികയാണ് മരിച്ചത്. ഉദുമ ഗവ എല്‍പി സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മൂന്ന് ദിവസം മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്. സുഖം പ്രാപിച്ചു വരുന്നതിനിടയില്‍ തിങ്കളാഴ്ച വൈകുന്നേരം ക്ഷീണം അനുഭവപ്പെട്ട കുട്ടിയെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ രാത്രി 12 മണിയോടെ മരിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുടുംബത്തിന് വിട്ടുനൽകും.Read More
dailyvartha.com
1 October 2024
തിരുവനന്തപുരം : തിരുവനന്തപുരത്ത് പോക്സോ പ്രതി ബ്ലേഡ് വിഴുങ്ങി. കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകവേയാണ് പോക്സോ കേസിലെ പ്രതിയായ സുമേഷ് ബ്ലെയ്ഡ് വിഴുങ്ങിയത്. കൊല്ലത്തെ കോടതിയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് സംഭവമുണ്ടായത്. പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.Read More
dailyvartha.com
1 October 2024
കൊച്ചി: നവ സാങ്കേതിക മേഖല ഒരുക്കുന്ന തൊഴിലവസരങ്ങൾ നേടാൻ യുവതലമുറയെ പ്രാപ്തമാക്കണമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ്. അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെൻ്ററിൽ നടന്ന ഐസിടി അക്കാദമി ഓഫ് കേരളയുടെ അന്താരാഷ്ട്ര കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വൈജ്ഞാനിക സമൂഹമായി കേരളത്തെ മാറ്റുകയാണ് സർക്കാർ ലക്ഷ്യം. സാങ്കേതിത രംഗത്തുണ്ടാകുന്ന അമ്പരിപ്പിക്കുന്ന മാറ്റം സൃഷ്ടിക്കുന്നത് ഒട്ടനവധി പുതിയ തൊഴിലവസരങ്ങളാണ്. ആഗോളതലത്തിൽ സൃഷ്ടിക്കപ്പെടുന്ന ഈ അവസരങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്താൻ സാധിക്കുന്നത് ഇന്ത്യയിൽ കേരളത്തിനാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. നിർമ്മിത […]Read More
dailyvartha.com
1 October 2024
ദില്ലി : 56 വർഷത്തിന് ശേഷം മഞ്ഞുമലയിൽ നിന്ന് കണ്ടെത്തിയ മലയാളി സൈനികന്റെ മൃതദേഹം എന്ന് നാട്ടിലെത്തിക്കുമെന്നതിൽ ബന്ധുക്കൾക്ക് ഇന്ന് അന്തിമ അറിയിപ്പ് ലഭിക്കും.1968 ൽ ഹിമാചൽ പ്രദേശിലെ റോത്തങ്ങ് പാസിൽ ഉണ്ടായ വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട ഇലന്തൂർ സ്വദേശി ഒടാലിൽ തോമസ് ചെറിയാൻ ഉൾപ്പെടെ നാലു സൈനികരുടെ മൃതദേഹമാണ് രാജ്യ ചരിത്രത്തിലെ ഏറ്റവും ദൈർഘമേറിയ തിരച്ചിലിന് ഒടുവിൽ കണ്ടെത്തിയത്. കാണാതാകുമ്പോൾ 22 വയസ്സ് മാത്രമാണ് തോമസ് ചെറിയാന്റെ പ്രായം. ഔദ്യോഗിക നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി […]Read More
dailyvartha.com
1 October 2024
തിരുവനന്തപുരം : സംസ്ഥാനത്ത് പ്രിന്റഡ് ലൈസൻസ് നിർത്തുന്നു. ആധുനിക കാലത്ത് പ്രിന്റിംഗ് രേഖകളുടെ ആവശ്യമില്ലെന്ന് ചുണ്ടിക്കാട്ടിയാണ് ഗതാഗത വകുപ്പിന്റെ നിർണായക നീക്കം. ആദ്യ ഘട്ടമായി ലൈസൻസ് പ്രിന്റിംഗും രണ്ടാം ഘട്ടത്തിൽ ആർ സി ബുക്ക് പ്രിന്റിംഗും നിർത്തുമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. ആധാർ കാഡുകൾ ഡൗൺ ലോഡ് ചെയ്യുന്നത് പോലെ രേഖകൾ ഡൗൺലോഡ് ചെയ്തെടുക്കാം. ഡിജി ലോക്കറിൽ സൂക്ഷിക്കുന്ന രേഖകൾ പരിശോധന സമയത്ത് ഹാജരാക്കിയാൽ മതി. പുതിയ തീരുമാനത്തോടെ ലൈസൻസ് പ്രിൻന്റിംഗ് നിർത്തുന്ന നാലാമത്തെ സംസ്ഥാനമായി മാറുകയാണ് […]Read More
dailyvartha.com
1 October 2024
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന് ശേഷവും നടൻ സിദ്ദിഖ് ഒളിവിൽ തന്നെ. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവിൽ പോയത്. സിദ്ദിഖ് എവിടെ എന്ന് അറിയില്ല എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. സിദ്ദിഖിന്റെ ഫോൺ ഇപ്പോഴും സ്വിച്ച് ഓഫ് ആയി തന്നെ തുടരുകയാണ്. പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചാൽ മാത്രം ചോദ്യം ചെയ്യലിനായി ഹാജരാകുമെന്നാണ് സിദ്ദിഖിന്റെ അഭിഭാഷകർ അറിയിച്ചിരിക്കുന്നത്. ഇന്നോ നാളെയോ നോട്ടീസ് അയക്കുമെന്നാണ് […]Read More
dailyvartha.com
30 September 2024
കൊച്ചി: ലോക ടൂറിസം ദിനത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് വേറിട്ട അനുഭവമൊരുക്കി വൈപ്പിനിലെ ഹോട്ടല്‍ റസ്റ്റിക് ലീഷേഴ്സ്. പ്രകൃതി സൗന്ദര്യം ആസ്വദിച്ചുകൊണ്ട് മീന്‍ പിടിച്ചും പാചകകലയെ അടുത്തറിഞ്ഞും അവര്‍ ആഹ്ലാദം പങ്കിട്ടപ്പോള്‍ ഹോട്ടല്‍ ജീവനക്കാര്‍ സാക്ഷ്യം വഹിച്ചത് മനോഹര നിമിഷങ്ങള്‍ക്കായിരുന്നു. പരിമിതികള്‍ മറികടന്ന് എല്ലാവരും ഒത്തുചേര്‍ന്നപ്പോള്‍ ടൂറിസം ദിനം ഏറെ ആഹ്ലാദകരമായി. ഭിന്നശേഷി സൗഹൃദമായി ടൂറിസം ദിനം ആചരിക്കണമെന്ന ഹോട്ടല്‍ മാനേജ്മെന്റിന്റെ ആശയമാണ് ഇത്തരത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി പുതിയ വേദിയൊരുങ്ങാന്‍ കാരണം. പളളുരുത്തിയിലെ ബ്രദേഴ്സ് ഓഫ് സെന്റ്.ജോസഫ് കോട്ടലെങ്കോയിലെ അംഗങ്ങളാണ് ലൈവ് […]Read More