തിരുവനന്തപുരം: തെക്കൻ കേരളത്തിന് മുകളിൽ ചക്രവാതചുഴി( Cyclonic circulation) രൂപപ്പെട്ടുവെന്ന് കാലാവസ്ഥ വിഭാഗം. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മുതൽ ലക്ഷദ്വീപ് വരെ തെക്കൻ കേരളം, തെക്കൻ തമിഴ്നാട് വഴി ന്യുന മർദ്ദ പാത്തി (Trough) സ്ഥിതി ചെയ്യുന്നുണ്ട്. നിലവിലെ ചക്രവാതചുഴി ഒക്ടോബർ ഒമ്പതോടെ ലക്ഷദ്വീപിന് മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. കേരളത്തിൽ ഇനിയുള്ള 3-4 ദിവസങ്ങളിൽ മഴയിൽ വർധന ഉണ്ടാകും. തെക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. കേരളത്തില്‍ ഇന്ന് […]Read More
dailyvartha.com
7 October 2024
നിലമ്പൂർ: നേരിട്ട് ശമ്പളം മാറാനുള്ള എയ്ഡഡ് സ്ഥാപന മേധാവികളുടെ അധികാരം റദ്ദാക്കിയ നടപടി സർക്കാർ പിൻവലിക്കുമെന്ന് സൂചന. ഭരണ, പ്രതിപക്ഷ സർവിസ് സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ഉത്തരവ് പിൻവലിക്കാനൊരുങ്ങുന്നത്. ദുബൈയിലുള്ള ധനമന്ത്രി കെ.എൻ ബാലഗോപാൽ നാട്ടിലെത്തിയ ശേഷമാവും പിൻവലിക്കുന്ന പ്രഖ്യാപനം നടത്തുക. എയ്ഡഡ് സ്കൂൾ, കോളജ് അധ്യാപകരുടെ ശമ്പള ബില്ലുകൾ ഹെഡ് മാസ്റ്റർ, പ്രിൻസിപ്പൽമാർക്ക് ട്രഷറികളിൽ നേരിട്ട് സമർപ്പിച്ച് മാറാനുള്ള അധികാരം റദ്ദാക്കിയാണ് കഴിഞ്ഞ ദിവസം ധനവകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമൻ ഉത്തരവ് ഇറക്കിയത്. ധനവകുപ്പിന്റെ […]Read More
dailyvartha.com
7 October 2024
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി, സേവനങ്ങള്‍ ബോധപൂര്‍വം വൈകിപ്പിക്കുക തുടങ്ങിയ വിഷയങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് പരാതി നല്കാന് വാട്സ് ആപ്പ് നമ്പര്‍ പുറത്തിറക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ്. 15 ദിവസത്തിനകം പൊതുവായ വാട്സ് ആപ്പ് നമ്പര്‍ സജ്ജമാകുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഈ നമ്പര്‍ പ്രദര്‍ശിപ്പിക്കണമെന്നും, എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ സീറ്റിലും ഫയല്‍ പരമാവധി കൈവശം വയ്ക്കാവുന്നത് എത്ര ദിവസമാണെന്ന് ഉള്‍പ്പെടെ സേവനവും പൗരന്മാരുടെ അവകാശവും സംബന്ധിച്ച ബോര്‍ഡുകള്‍ സ്ഥാപിക്കുകയും […]Read More
dailyvartha.com
7 October 2024
തിരുവനന്തപുരം: ബലാത്സംഗ കേസ് പ്രതി നടന് സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി. തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ ആണ് സിദ്ദിഖ് എത്തിയത്. എന്നാല്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട സ്ഥലം ഇതല്ലെന്ന് അറിയിച്ച് സിദ്ദിഖിനെ കന്റോണ്‍മെന്റ് സ്റ്റേഷന്റെ ഭാഗമായ പൊലീസ് കണ്ട്രോള് റൂമിലെ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് പറഞ്ഞുവിട്ടു. സുപ്രീംകോടതിയില്‍ ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറാണെന്ന് കാണിച്ച് സിദ്ദിഖ് പൊലിസിന് ഇമെയില്‍ സന്ദേശം കൈമാറിയിരുന്നു. ഇതിന് മറുപടിയായി സിദ്ദിഖിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ […]Read More
dailyvartha.com
6 October 2024
തിരുവനന്തപുരം: സംസ്ഥാനത്ത് മലയോര മേഖലയിൽ ശക്തമായ മഴ. കണ്ണൂര്‍, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലെ പലയിടത്തും ശക്തമായ മഴയാണ് ലഭിച്ചത് . സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പരക്കെ മഴ തുടരുമെന്നാണ് imd മുന്നറിയിപ്പ് നൽകിയത്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ് ഇന്ന്. ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ,കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിട്ടുള്ളത്. ഈ ജില്ലകളിലും മലയോര മേഖലകളിൽ […]Read More
dailyvartha.com
6 October 2024
തിരുവനന്തപുരം: സാഹിത്യകാരന് അശോകന് ചരുവിലിന് ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ്. അവാര്‍ഡ് കാട്ടൂര്‍കടവ് എന്ന നോവലിനാണ്. 48ാമത് വയലാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചത് വലയാര്‍ രാമവര്‍മ ട്രസ്റ്റാണ്. പുരസ്കാരം ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങിയതാണ്. കേരളത്തിന്റെ രാഷ്ട്രീയ മനസ്സിന്റെ ആഖ്യാനമാണ് നോവലെന്ന് ജഡ്ജിങ് കമ്മിറ്റി വിലയിരുത്തിയിരുന്നു. അവാര്‍ഡ് നിശ്ചയിച്ചത് സാഹിത്യകാരന് ബെന്ന്യാമിന്, പ്രൊഫ.കെ.എസ്.രവികുമാര്‍, ഗ്രേസി എന്നിവരടങ്ങിയ സമിതിയാണ്. മൂന്നൂറോളം ഗ്രന്ഥങ്ങളില്‍നിന്ന് ആറ് പുസ്തകങ്ങള്‍ അന്തിമ റൗണ്ടിലെത്തിയിരുന്നു. പുരസ്കാരം സമ്മാനിക്കുക വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ […]Read More
dailyvartha.com
6 October 2024
കൊച്ചി: എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ പൊട്ടിത്തെറി. ഒഡിഷ സ്വദേശി മരിച്ചതായാണ് വിവരം. രണ്ട് പേർക്ക് പരിക്കേറ്റെന്നും വിവരമുണ്ട്. മൃഗക്കൊഴുപ്പ് സംസ്കരിക്കുന്ന ഫോർമൽ ട്രേഡ് ലിങ്ക് എന്ന കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം പുറത്ത് വന്നത്. എന്നാൽ കമ്പനിയിലെ മിനി ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഒഡിഷ സ്വദേശി അജയ് കുമാറാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. പരിക്കേറ്റ രണ്ട് പേരും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇവരെ […]Read More
dailyvartha.com
6 October 2024
തിരുവനന്തപുരം: കുടുംബ പെന്ഷന് ലഭിക്കുന്നതിന്, സര്‍ക്കാര്‍ വരുമാനപരിധി നിശ്ചയിച്ചതോടെ ഭിന്നശേഷിക്കാര്‍ പ്രതിസന്ധിയില്‍. ഉപജീവന മാര്‍ഗമോ വാർഷിക വരുമാനം അറുപതിനായിരം രൂപയില്‍ കൂടുതല്‍ വരുമാനമോ ഉള്ള ആശ്രിതര്‍ക്ക് ഇനി കുടുംബ പെന്ഷന് ലഭിക്കില്ല. നിലവിലെ ആനുകൂല്യം നിഷേധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്കി കാത്തിരിക്കുകയാണ് രക്ഷിതാക്കള്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അവിവാഹിതരായ പെണ്മക്കള്ക്കും ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും ഉപജീവനമാര്‍ഗം ഇല്ലെങ്കില്‍ ആജീവനാന്തം കുടുംബ പെന്ഷന് അര്‍ഹതയുണ്ടായിരുന്നു. എന്നാല്‍ അവിവാഹിതരായ മക്കള്‍ക്ക് വാര്‍ഷിക വരുമാനം അറുപതിനായിരത്തിലധികം ഉണ്ടെങ്കില്‍ പെന്ഷന് നല്‍കേണ്ടതില്ലെന്ന നിബന്ധന […]Read More
dailyvartha.com
6 October 2024
കുറ്റ്യാടി:കുറ്റ്യാടി ചുരം നാലാം വളവിൽ ട്രാവലറിന് തീ പിടിച്ചു.ആർക്കും പരിക്കില്ല. നാദാപുരം ഭാഗത്തുനിന്നുംവയനാട്ടിലേക്ക് പോകുകയായിന്ന ട്രാവല്ലർ വാനിനാണ് തീ പിടിച്ചത്.Read More
dailyvartha.com
6 October 2024
കോട്ടയം: ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ലെന്ന് ആവർത്തിച്ച് ദേവസ്വം മന്ത്രി വി എൻ വാസവൻ രംഗത്ത്. ബുക്കിംഗ് നടത്താതെ തീർത്ഥാടകർ എത്തിയാൽ അത് പരിശോധിക്കും. നിലയ്ക്കലിലും എരുമേലിയിലും കൂടുതൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തും. ശബരിമല അവലോകനയോഗത്തിൽ എഡിജിപി എംആർ അജിത് കുമാർ പങ്കെടുക്കാതിരുന്നതില്‍ അസ്വാഭാവികതയില്ല. ഇന്നലെ നടന്നത് ക്രമസമാധാന പ്രശ്നവുമായി ബന്ധപ്പെട്ട യോഗം ആയിരുന്നില്ല .ക്രമസമാധാന പ്രശ്നവുമായി ബന്ധപ്പെട്ട യോഗം നടന്നാൽ എഡിജിപിയെ വിളിക്കുമെന്നും മന്ത്രി പറഞ്ഞു ശബരിമലയില്‍ മാധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷൻ നിർബന്ധമാക്കിയത് ഹൈക്കോടതിയാണ്. ദേവസ്വം […]Read More