കോഴിക്കോട്: തിരുവമ്പാടി കാളിയം പുഴയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേര് മരിച്ചു സംഭവത്തില്‍ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ റിപ്പോര്‍ട്ട് തേടി. അപകടത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നിര്‍ദേശം നല്‍കിയത്. കെഎസ്ആര്‍ടിസി എംഡിയോയാണ് ഗതാഗത മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ബസ് പാലത്തില്‍ നിന്ന് പുഴയിലേക്ക് മറിയാനുണ്ടായ കാരണം ഉള്‍പ്പെടെ അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. അതേസമയം അപകടത്തില്‍ മരണം രണ്ടായി. ആനക്കാംപൊയില്‍ സ്വദേശിനി […]Read More
dailyvartha.com
8 October 2024
കോഴിക്കോട് : തിരുവമ്പാടിയിൽ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞു. 2 മരണം. മരിച്ചവർ രണ്ട് സ്ത്രീകളാണ്. മരിച്ച ഒരാൾ തിരുവമ്പാടി സ്വദേശി ത്രേസ്യാമ്മ മാത്യു(63). 15 പേരെ തിരുവമ്പാടി ലിസ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ് ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ടുപേർ ഓമശ്ശേരി ശാന്തി ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. കാളിയാമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. സംഭവത്തില്‍ 4 പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഡ്രൈവറും കണ്ടക്ടറുമടക്കമുള്ളവരെ ഓമശ്ശേരി ശാന്തി […]Read More
dailyvartha.com
8 October 2024
മുക്കം: മുക്കത്തിനടുത്ത് കിഴക്കൻ മലയോര മേഖലയിലെ ഹൈസ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളിയടക്കം മൂന്നുപേർ പിടിയിൽ. അസം സ്വദേശി മോമൻ അലി, മലപ്പുറം അരീക്കോട് ഊർങ്ങാട്ടിരി സ്വദേശികളായ മുഹമ്മദ് അനസ്, യൂസുഫ് എന്നിവരെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പേർ പിടിയിലാവാനുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. പെൺകുട്ടിയുടെ മൊഴിയിലും കുടുതൽ പേർ പീഡിപ്പിച്ചതായി പറയുന്നുണ്ട്. പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്തുക്കളാണ് പിടിയിലായവർ. മറ്റു പ്രതികൾക്കായി മുക്കം പൊലീസ് അന്വേഷണമാരംഭിച്ചു. വയറുവേദന കാരണം 15കാരിയെ […]Read More
dailyvartha.com
8 October 2024
കോഴിക്കോട്: രണ്ടുവർഷത്തേക്ക് താൽക്കാലിക നിയമനം നൽകിയവർക്ക് സ്ഥലംമാറ്റം നൽകാനുള്ള തൊഴിലുറപ്പ് സംസ്ഥാന മിഷൻ ഡയറക്ടറുടെ ഉത്തരവ് വിവാദമാകുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള ജില്ല എൻജിനീയർമാർക്ക് സ്ഥലമാറ്റം നൽകാനുള്ള ഉത്തരവ് തൊഴിൽ നിയമങ്ങളെ കാറ്റിൽ പറത്തിയുള്ളതാണെന്നാണ് ആക്ഷേപം. നിലവിൽ ജോലി ചെയ്യുന്ന ജില്ല, ജോലി ചെയ്ത കാലയളവ്, സ്ഥലം മാറ്റം ആഗ്രഹിക്കുന്ന ജില്ല (മൂന്ന് ജില്ലകളിലേക്ക് ഓപ്ഷൻ നൽകാവുന്നതാണ്) എന്നിവ നൽകാനാണ് ആവശ്യപ്പെട്ടത്. ഒക്ടോബർ 20ന് മുമ്പ് സംസ്ഥാന മിഷന് ഓപ്ഷൻ നൽകാത്ത പക്ഷം […]Read More
dailyvartha.com
8 October 2024
വടകര: നഗരസഭയിലെ കൊയിലാണ്ടി വളപ്പിൽ കടൽഭിത്തി പുനർനിർമിക്കണമെന്ന ആവശ്യത്തിന് കാലപ്പഴക്കമേറെയുണ്ടെങ്കിലും നിർമാണം കടലാസിലൊതുങ്ങുകയാണ്. തകർന്നുകിടക്കുന്ന കടൽഭിത്തിയുടെ ഭാഗങ്ങളിലൂടെ കാലവർഷത്തിൽ തിരമാലകൾ തീരത്തേക്ക് അടിച്ചുകയറി നാശം വിതക്കുന്നത് പതിവ് കാഴ്ചയാണ്. കൊയിലാണ്ടി വളപ്പ് തെക്ക് പുറങ്കര ഭാഗത്താണ് സ്ഥിതി രൂക്ഷം. ഓരോ കാലവർഷവും കടലോര വാസികൾക്ക് കനത്ത നാശനഷ്ടമുണ്ടാക്കിയാണ് കടന്നുപോകുന്നത്. തീരദേശത്തെ റോഡുകളും വീടുകളുടെ ഭാഗങ്ങളും കടലെടുക്കുന്ന സ്ഥിതിയുമുണ്ട്. നാശനഷ്ടങ്ങൾ സംഭവിക്കുമ്പോൾ സ്ഥലം സന്ദർശിച്ച് മടങ്ങുകയല്ലാതെ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാവുന്നില്ല. തീരദേശത്തെ മറ്റ് ഭാഗങ്ങളിലെ സ്ഥിതിയും ഭിന്നമല്ല. […]Read More
dailyvartha.com
8 October 2024
തിരുവമ്പാടി: പുന്നക്കൽ ചെളിപ്പൊയിൽ മേഖലയിൽ കാട്ടാന ആക്രമണത്തിൽ കൃഷിനാശം. കൊല്ലം പറമ്പിൽ ഷാജിയുടെ കൃഷിയിടത്തിലാണ് നാശനഷ്ടമുണ്ടായത്. ജനവാസ മേഖലയായ പ്രദേശത്ത് കാട്ടാനയിറങ്ങുന്നത് നാട്ടുകാരെ ഭീതിയിലാക്കിയിരിക്കയാണ്. കാട്ടാനഭീഷണി കാരണം റബർ ടാപ്പിങ് ഉൾപ്പെടെയുള്ള കാർഷിക വൃത്തികൾ നടത്താനാകാതെ കർഷകർ ദുരിതത്തിലാണ്. പ്രദേശത്തെ കൃഷിയിടത്തിൽ കാട്ടാന ആക്രമണമുണ്ടാകുന്നത് ആദ്യമായാണെന്ന് കർഷകർ പറഞ്ഞു. കൃഷിയിടത്തിലിറങ്ങുന്ന കാട്ടാനകളെ പ്രതിരോധിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ് സംസ്ഥന ജനറൽ സെക്രട്ടറി ബോസ് ജേക്കബ്, സംസ്ഥാന […]Read More
dailyvartha.com
8 October 2024
തിരുവനന്തപുരം:പശ്ചിമഘടത്തിലെ പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് അതിര്‍ത്തി നിര്‍ണ്ണയത്തിലെ അപാകത പരിഹരിക്കാന്‍ നടപടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി.. നിയമസഭയില്‍ സണ്ണി ജോസഫിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭൂരേഖകളും പഞ്ചായത്തുകളുടെ അഭിപ്രായങ്ങളും പൂര്‍ത്തീകരിക്കുന്നതനുസരിച്ച് 8711.98 ചതുരശ്ര കിലോമീറ്റര്‍ എന്നതില്‍ നിന്നും വിസ്തൃതി കുറയാനുള്ള സാധ്യതയുണ്ട്. സാങ്കേതിക സഹായത്തോടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടും, ജനാഭിപ്രായം കണക്കിലെടുത്തുകൊണ്ടും നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള വിസ്തൃതി നിര്‍ണ്ണയമായതിനാല്‍ ഇത് കേന്ദ്ര മന്ത്രാലയം അംഗീകരിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ […]Read More
dailyvartha.com
8 October 2024
കൊല്ലം: മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയത് കാരണം അരിമാവ് മാവ് പുളിച്ചെന്ന് ആരോപിച്ച് കൊല്ലം കുണ്ടറ കെഎസ്ഇബി ഓഫീസിന് മുന്നിൽ മില്ലുടമയുടെ പ്രതിഷേധം. ഇളമ്പള്ളൂർ സ്വദേശി രാജേഷാണ് ഇന്നലെ വൈകിട്ട് കെഎസ്ഇബി ഓഫീസിന് മുന്നിൽ മാവിൽ കുളിച്ച് പ്രതിഷേധിച്ചത്. ദോശ മാവ് പാക്കറ്റുകളിലാക്കി രാജേഷ് വിൽപന നടത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1 മണി മുതൽ 3 വരെ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ് ലഭിച്ചതിനാൽ വളരെ നേരത്തെ മാവ് ആട്ടി പണി തീർക്കാൻ ശ്രമം തുടങ്ങി. എന്നാൽ, യാതൊരു അറിയിപ്പും […]Read More
dailyvartha.com
8 October 2024
കോഴിക്കോട്: അന്ത്യോദയ അന്നയോജന(മഞ്ഞ), മുന്‍ഗണന (പിങ്ക്) റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെ ഇതുവരെ പൂര്‍ത്തിയായത് 60 ശതമാനം മാത്രം. ഉപഭോക്താക്കളില്‍ 40 ശതമാനം പേര്‍ക്കും മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ മസ്റ്ററിങ് സമയം ഈമാസം 31 വരെ നീട്ടണമെന്ന് കാര്‍ഡുടമകളും റേഷന്‍ വ്യാപാരികളും പറയുന്നു. ആധാര്‍ പുതുക്കാത്തവര്‍ക്കും റേഷന്‍ കാര്‍ഡിലെയും ആധാര്‍ കാര്‍ഡിലെയും പേരുകളില്‍ പൊരുത്തക്കേടുകള്‍ ഉള്ളവര്‍ക്കും മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇനിയും നിരവധി പേര് മസ്റ്ററിങ് ചെയ്യാനുണ്ട്. […]Read More
dailyvartha.com
7 October 2024
കൊല്ലം പുനലൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിത്തം. പുനലൂരിൽ നിന്നും കായംകുളത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസിലാണ് തീപിടിത്തമുണ്ടായത്. പുനലൂര്‍ നെല്ലിപള്ളിയിൽ വെച്ചാണ് ബസിന് തീപിടിച്ചത്. യാത്രക്കാരുമായി ബസ് ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് എഞ്ചിന്റെ ഭാഗത്ത് നിന്ന് തീ കത്തി പുക ഉയരുകയായിരുന്നു. ഇതോടെ ഉടൻ തന്നെ ഡ്രൈവര്‍ ബസ് റോഡിൽ നിര്‍ത്തി. തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരും ബസ് ജീവനക്കാരും പുറത്തിറങ്ങി രക്ഷപ്പെട്ടു. യാത്രക്കാരെല്ലാം ഇറങ്ങിയ ഉടനെ ബസില്‍ പൂര്‍ണമായും പുക നിറഞ്ഞു. എഞ്ചിന്റെ അടിഭാഗത്തു നിന്ന് വലിയ രീതിയിൽ […]Read More