തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം. സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരമുണ്ടായില്ലെങ്കിൽ, 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം. അതേസമയം, തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നാളെ […]Read More
dailyvartha.com
8 July 2025
കൊച്ചി: ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതിനായി എക്സിക്യൂട്ടീവ് ഇവന്റ്സ് സംഘടിപ്പിക്കുന്ന കുട പെയിന്റിംഗ് മത്സരം ‘ഫണ്‍ബ്രല്ല’ യുടെ ഏഴാം സീസണ് രജിസ്ട്രേഷന് ആരംഭിച്ചു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. ‘കേരളത്തിന്റെ മണ്‍സൂണ്‍’ ആണ് ഇത്തവണത്തെ മത്സര വിഷയം. ഓഗസ്റ്റ് 17-ന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന ഫണ്‍ബ്രല്ല 2025, യുവ കലാപ്രതിഭകളുടെ ഭാവനാത്മകമായ പ്രകടനത്തിന് സാക്ഷ്യം വഹിക്കും. പ്രഗത്ഭരായ കലാകാരന്മാരും വിദ്യാഭ്യാസ വിദഗ്ദ്ധരും ഉള്‍പ്പെടുന്ന പാനലാണ് വിജയികളെ കണ്ടെത്തുക. സര്‍ഗ്ഗാത്മകത, മൗലികത, വിഷയത്തെ […]Read More
dailyvartha.com
8 July 2025
തിരുവനന്തപുരം: കേരളത്തിൻ്റെ ക്രിക്കറ്റ് വളർച്ചയ്ക്ക് ഊർജം പകരുന്ന തുമ്പ സെൻ്റ് സേവ്യേഴ്സ് കോളേജും കേരള ക്രിക്കറ്റ് അസോസിയേഷനും (കെ.സി.എ) തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തമാക്കി. കോളേജിൻ്റെ ഉടമസ്ഥതയിലുള്ള ക്രിക്കറ്റ് ഗ്രൗണ്ടിനായുള്ള പാട്ടക്കരാർ 17 വർഷത്തേക്ക് കൂടി പുതുക്കി ഒപ്പുവെച്ചു. ഇതോടെ, തിരുവനന്തപുരത്തെ സെൻ്റ് സേവ്യേഴ്സ് – കെ.സി.എ ക്രിക്കറ്റ് ഗ്രൗണ്ടിൻ്റെ നടത്തിപ്പും വികസനവും ഉൾപ്പെടെയുള്ള മൊത്തം കരാർ കാലയളവ് 33 വർഷമായി ഉയർന്നു. സെൻ്റ് സേവ്യേഴ്സ് കോളേജ് മാനേജർ ഫാദർ സണ്ണി ജോസ് എസ്.ജെയും കേരള ക്രിക്കറ്റ് […]Read More
dailyvartha.com
8 July 2025
ഗുരുവായൂർ: കസ്തൂർബാ ബാലികാസദനത്തിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയം നേടിയ വിദ്യാർത്ഥികളെയും സദനത്തിന്റെ ആദ്യകാല പ്രവർത്തകരെയും ആദരിച്ചു.ഗുരുവായൂർ മുനിസിപ്പൽ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സദനം പ്രസിഡണ്ട് പി. മുരളീധരൻ കൈമൾ അദ്ധ്യക്ഷനായി. പ്രഥമകാല പ്രവർത്തകരായ എ. വേലായുധനും വസന്ത മണിയെയും ഗുരുവായൂർ ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ പൊന്നാടാ അണിയിച്ച് ആദരിച്ചു. മുൻസിപ്പൽ കൗൺസിലർ ജ്യോതി ആർ. നാഥ്, സദനം സെക്രട്ടറി സജീവൻ നമ്പിയത്ത്, ജി.എസ്. അജിത്ത്, പാരാത്ത് ലീല മേനോൻ, സുരേഷ് പാലുവായ്, […]Read More
dailyvartha.com
6 July 2025
തൃശൂർ: കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെഎഫ്ആർഎ)യുടെ ഗോൾഡൻ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ജൂലൈ 18-ന് നടക്കുന്ന പരിപാടികളുടെ നടത്തിപ്പ് സംബന്ധിച്ച ചർച്ച കെഎഫ്ആർഎ കോൺഫറൻസ് ഹാളിൽ നടന്നു. ആരോഗ്യവും ഫാഷനും ഏകസൂത്രേനയാക്കി അവതരിപ്പിക്കുന്ന ‘ഹെൽത് വോഗ്’ എന്ന പേരിൽ മെഗാ ഫാഷൻ ഷോയാണ് കെഎഫ്ആർഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. ഡോക്ടർമാർ, നഴ്സുമാർ, പോലീസിന്റെ വിവിധ വിഭാഗങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങിയവർക്കൊപ്പം യോഗ, കളരി, കരാത്തെ തുടങ്ങിയ മേഖലകളിലെ സംഘങ്ങളും റാംപിൽ കയറും. പങ്കെടുത്തവർക്കായി ഫാഷൻ വസ്ത്രങ്ങൾ ഒരുക്കുന്നതിനൊപ്പം, ആരോഗ്യകരമായ ടിപ്പുകളും […]Read More
dailyvartha.com
5 July 2025
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) നേതൃത്വത്തിൽ തിരുവനന്തപുരത്തെ ഗ്രാൻഡ് ഹയാത്തിൽ ശനിയാഴ്ച്ച നടന്ന സീസൺ 2 കളിക്കാരുടെ ലേലം വിജയകരമായി പൂർത്തിയായി. തികഞ്ഞ പ്രൊഫഷണലിസത്തിന്റെയും മത്സര മനോഭാവത്തിന്റെയും തന്ത്രപരമായ നീക്കങ്ങളുടെയും ശ്രദ്ധേയമായ പ്രകടനമാണ് താര ലേലത്തിലുടനീളം ഉണ്ടായത്. വളരെ തീവ്രവും വാശിയേറിയതുമായിരുന്നു ലേല പ്രക്രിയ. ഫ്രാഞ്ചൈസികൾ മാർക്യൂ സൈനിംഗുകൾ നേടുന്നതിനും മികച്ച സ്ക്വാഡുകൾ രൂപീകരിക്കുന്നതിനും തന്ത്രപരമായി മത്സരിച്ചു. കേരളത്തിലെ ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ ഉയർന്നുവരുന്ന നിലവാരത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ഫ്രാഞ്ചൈസികൾ കാഴ്ചവെച്ച ഊർജ്ജവും ആസൂത്രണവും. താരലേല പ്രക്രിയയിൽ ഏറെ […]Read More
dailyvartha.com
5 July 2025
ഗുരുവായൂർ: കേരളത്തിന്റെ ആരോഗ്യ രംഗത്തെ ഗുരുതര അവസ്ഥയും, ബിന്ദു എന്ന യുവതിയുടെ മരണവും ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണാ ജോർജ്ജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാലയും പ്രകടനവും നടന്നു. കൈരളി ജംഗ്ഷനിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠന് പതാക കൈ മാറി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് പ്രതിഷേധ ജ്വാലയ്ക്ക് തുടക്കം കുറിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങൾ ചുറ്റിയ പ്രതിഷേധ പ്രകടനം കൈരളി ജംഗ്ഷനിൽ സമാപിച്ചു. പ്രതിഷേധ പരിപാടിയിൽ നേതാക്കളായ […]Read More
dailyvartha.com
5 July 2025
മലപ്പുറം: എ.പി. അസ്ലമം റീഹാബിലിറ്റേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു. കൽപകഞ്ചേരി ആനപ്പടിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ സ്ഥാപിതമായ സെന്ററിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. വെർച്വൽ റിയാലിറ്റി യൂണിറ്റിന്റെ ഉദ്ഘാടനം ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും ഫിസിക്കൽ തെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽഎയും നിർവഹിച്ചു. ക്രിസ്റ്റൽ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷനായി. ജില്ലാ കളക്ടർ വി.ആർ. വിനോദ്, ഡോ. രേണുക, സമീർ […]Read More
dailyvartha.com
4 July 2025
തിരുവനന്തപുരം : കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൻ്റെ താരലേലം നാളെ (ശനിയാഴ്ച) അരങ്ങേറുകയാണ്.തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ രാവിലെ 10 മണിക്കാണ് ലേലം നടക്കുക. ലേലനടപടികൾ സ്റ്റാർ ത്രീ ചാനലിലൂടെയും ഫാൻകോഡ് ആപ്പിലൂടെയും തല്‍സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. മുതിർന്ന ഐപിഎൽ – രഞ്ജി താരങ്ങൾ മുതൽ, കൗമാര പ്രതിഭകൾ വരെ ഉൾപ്പെടുന്നവരാണ് ലേലപ്പട്ടികയിലുള്ളത്. കളിക്കളത്തിലെ വീറും വാശിയും, തന്ത്രങ്ങളും മറുതന്ത്രങ്ങളും, നാടകീയതയുമെല്ലാം ലേലത്തിലും പ്രതീക്ഷിക്കാം. ആദ്യ സീസണിൽ കളിക്കാതിരുന്ന […]Read More
dailyvartha.com
4 July 2025
കൊച്ചി: വ്യോമയാന മേഖലയില്‍ പ്രായോഗിക പരിജ്ഞാനമുള്ള പ്രൊഫഷണലുകളുടെ ആവശ്യകത വര്‍ദ്ധിച്ചു വരികയാണെന്ന് സി.ഐ.എ.എസ്.എല്‍ ചെയര്‍മാനും സിയാൽ എം.ഡിയുമായ എസ്.സുഹാസ് ഐ.എ.എസ്. സി.ഐ.എസ്.എല്‍ അക്കാദമിയുടെ കുസാറ്റ് അംഗീകൃത കോഴ്സുകളുടെ രണ്ടാം ബാച്ചിന്റെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകോത്തര നിലവാരമുള്ള ഒരു വിമാനത്താവളത്തിന്റെ തത്സമയ പ്രവര്‍ത്തനങ്ങള്‍ കണ്ടറിഞ്ഞ് പഠിക്കാന്‍ അവസരമൊരുക്കുന്നതിലൂടെ വ്യോമയാന മേഖലയുടെ ഭാവി വാഗ്ദാനങ്ങളെയാണ് സി.ഐ.എ.എസ്.എല്‍ അക്കാദമി വാര്‍ത്തെടുക്കുന്നത്. പുസ്തകങ്ങള്‍ക്കപ്പുറം, ഈ മേഖല എങ്ങനെ പ്രവര്‍ത്തിക്കുന്നു, വളരുന്നു എന്ന് ഓരോ ദിവസവും വിദ്യാര്‍ത്ഥികള്‍ക്ക് നരിട്ട് അനുഭവിച്ചറിയാം. […]Read More