ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾ കണക്കിലെടുത്ത്, സർക്കാർ ഒരു പ്രധാന നടപടി സ്വീകരിച്ചു. പുതിയ ഇരുചക്ര വാഹനങ്ങൾ വാങ്ങുമ്പോൾ രണ്ട് ഐഎസ്ഐ സർട്ടിഫിക്കറ്റ് ഉള്ള ഹെൽമെറ്റുകൾ നിർബന്ധമായും നൽകണമെന്ന് ഇപ്പോൾ നിർബന്ധമാക്കി. അടുത്തിടെ ന്യൂഡൽഹിയിൽ നടന്ന ഓട്ടോ ഉച്ചകോടിയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഈ പുതിയ നയം പ്രഖ്യാപിച്ചു. റൈഡർമാരുടെ മാത്രമല്ല, പിൻസീറ്റ് റൈഡർമാരുടെയും സുരക്ഷ ഉറപ്പാക്കുകയും ഹെൽമെറ്റ് ധരിക്കുന്ന സംസ്കാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ലോകത്തിൽ ഏറ്റവും കൂടുതൽ റോഡപകടങ്ങൾ നടക്കുന്നത് ഇന്ത്യയിലാണ്. […]Read More
dailyvartha.com
1 April 2025
തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷത്തിന് തുടക്കമായി. സാമ്പത്തിക രംഗത്ത് അടക്കം ഒട്ടേറെ മാറ്റങ്ങളുമായാണ് 2025-26 സാമ്പത്തിക വർഷത്തിന് തുടക്കമാകുന്നത്. കേന്ദ്ര – സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം, ആദായ നികുതി, യുപിഐ തുടങ്ങിയ സേവനങ്ങളിലെല്ലാം മാറ്റങ്ങളുണ്ട്. എന്തൊക്കെയാണ് മാറ്റങ്ങൾ?Read More
dailyvartha.com
1 April 2025
ദില്ലി: ആരോഗ്യ മന്ത്രി വീണ ജോർജ് ഇന്ന് വീണ്ടും ദില്ലിയിലെത്തും. രാവിലെ പത്ത് മണിക്ക് ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന മന്ത്രി, അവിടെ നിന്നും കേരള ഹൗസിലേക്ക് പോകും. ഉച്ചയ്ക്ക് ശേഷം കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് സമയം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചയ്ക്ക് 2 നും മൂന്നിനുമിടയിൽ കൂടിക്കാഴ്ച നടക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ തവണ ക്യൂബൻ സംഘത്തെ കാണാൻ ദില്ലിയിലെത്തിയ ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിരുന്നെങ്കിലും പാർലമെൻ്റ് നടക്കുന്ന സമയമായതിനാൽ ലഭിച്ചില്ല. തുടർന്ന് രണ്ട് നിവേദനങ്ങൾ […]Read More
dailyvartha.com
1 April 2025
വയനാട്: കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ സ്വദേശി ഗോകുലാണ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ച് ശുചിമുറിയിൽ തൂങ്ങിമരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് യുവാവിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയിരുന്നു. മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. മാർച്ച് 26 ന് കൽപ്പറ്റയിൽ നിന്ന് ഒരു പെൺകുട്ടിയെ കാണാതായിരുന്നു. പൊലീസ് അന്വഷണത്തിൽ പെൺകുട്ടിയെ കോഴിക്കോട് […]Read More
dailyvartha.com
31 March 2025
ദില്ലി: കേന്ദ്രസർക്കാരിനെ വീണ്ടും പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. കോവിഡ് 19 കാലത്ത് വാക്സീൻ നയം ലോക നേതൃപദവിയിലേക്ക് ഇന്ത്യയെ ഉയർത്തി. നിർണായക സമയത്ത് മറ്റ് ലോകരാഷ്ട്രങ്ങൾ ചെയ്യാത്ത നിലയിൽ 100 ലധികം രാജ്യങ്ങൾക്ക് ഇന്ത്യ വാക്സീൻ നൽകി, സഹായഹസ്തം നീട്ടി. ഇതിലൂടെ ലോകരാജ്യങ്ങൾക്ക് ഇന്ത്യ വിശ്വസ്ത സുഹൃത്തായി മാറിയെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ ശശി തരൂർ നിലപാടെടുത്തു. ദി വീക്കിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പ്രശസം. തരൂരിൻ്റെ നിലപാട് സ്വാഗതം ചെയ്ത് ബിജെപി […]Read More
dailyvartha.com
31 March 2025
ദില്ലി: സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എംഎ ബേബിക്ക് സാധ്യതയേറുന്നു. കേന്ദ്ര കമ്മിറ്റിയിൽ തുടരുന്നവരിൽ മുതിർന്ന അംഗം എന്നതാണ് പരിഗണിക്കുന്നത്. പ്രായപരിധി കഴിഞ്ഞവരെ ജനറൽ സെക്രട്ടറിയായി പരിഗണിക്കില്ലെന്ന് പാർട്ടി വൃത്തങ്ങൽ വ്യക്തമാക്കുന്നു. അതേ സമയം, അശോക് ധാവ്ലേയുടെ പേര് ചർച്ചയാക്കുകയാണ് വടക്കേയിന്ത്യൻ ഘടകങ്ങൾ. എന്നാൽ കേരള ഘടകം അശോക് ധാവ്ലേയെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. Read More
dailyvartha.com
31 March 2025
തിരുവനന്തപുരം: അവഗണനയുടെ നെരിപ്പോടിൽ എരിയുന്ന ആശ സമരത്തിന് ഇന്ന് അമ്പതാം നാൾ. അവകാശപ്പോരാട്ടത്തെ അവഗണിക്കുന്ന സർക്കാറിന് മുന്നിലേക്ക് മുടി മുറിച്ചെറിഞ്ഞാണ് ആശമാർ ഇന്ന് പ്രതിഷേധിക്കുക. സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളിലും ആശ പ്രവർത്തകർ മുടിമുറിച്ച് പ്രതിഷേധത്തിൽ പങ്കാളികളാകും. മാറ് മറക്കൽ സമരവും മുലക്കരത്തിനെതിരെയുള്ള നങ്ങേലിയുടെ പോരാട്ടവുമെല്ലാം അവകാശപോരാട്ടത്തിന്റെ പ്രതീകമായി കൊണ്ടുനടക്കുന്ന ആശയ സംഹിതയുടെ വക്താക്കൾ നാടുഭരിക്കുന്ന കാലത്താണ് ജോലിക്ക് കൂലി തുച്ഛമെന്ന് പറഞ്ഞ് സെക്രട്ടേറിയറ്റിന് മുന്നിലൊരു സമരം നടക്കുന്നത്. നാട് തളർന്നു നിന്നപ്പോളെല്ലാം നീണ്ടുവന്ന കൈകളെ അമ്പത് ദിവസം […]Read More
dailyvartha.com
31 March 2025
തിരുവനന്തപുരം: വിവാദ ഭാഗങ്ങള് വെട്ടിമാറ്റിയ എമ്പുരാന് സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. വൈകിട്ടോടെയായിരിക്കും റീ എഡിറ്റ് ചെയ്ത ചിത്രത്തിന്റെ പ്രദര്ശനം. ഗര്ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം മൂന്ന് മിനിറ്റ് വെട്ടിമാറ്റിയാണ് ചിത്രമെത്തുന്നത്. ചിത്രത്തിലെ ബജ്റംഗിയെന്ന വില്ലന്റെ പേരും മാറ്റിയേക്കും. ഉടന് റീ എഡിറ്റ് ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്തിക്കണമെന്ന കേന്ദ്ര സെന്ര് ബോര്ഡിന്റെ നിര്ദേശ പ്രകാരമായിരുന്നു അടിയന്തര നടപടിയെന്നാണ് വിവരം. സിനിമയിലെ വിവാദങ്ങളില് മോഹന്ലാല് ഖേദം പ്രകടിപ്പിക്കുയും പ്രൃഥ്വിരാജ് മോഹന്ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവയ്കുകയും ചെയ്തിരുന്നു. കഥയൊരുക്കിയ […]Read More
dailyvartha.com
31 March 2025
തിരുവനന്തപുരം: വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് ശേഷം ഇസ്ലാം മത വിശ്വാസികൾക്ക് ഇന്ന് ചെറിയ പെരുന്നാൾ. ഒന്നിച്ചുകൂടി ബന്ധങ്ങൾ പുതുക്കിയും പുതുവസ്ത്രങ്ങളണിഞ്ഞും രുചി വിളമ്പിയും ആഘോഷിക്കുകയാണ് വിശ്വാസികൾ. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഈദ്ഗാഹുകൾ നടന്നു. ലഹരി വിരുദ്ധ സന്ദേശമുയർത്തിയാണ് ഈദ്ഗാഹുകൾ സംഘടിപ്പിച്ചത്. ലഹരിവിരുദ്ധ പ്രചാരണങ്ങളെ ഇസ്ലാമിക സമൂഹം പിന്തുണയ്ക്കണമെന്ന് പാളയം ഇമാം പറഞ്ഞു. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുമായും സഹകരിക്കരുത്. ലഹരിവിരുദ്ധ പ്രചാരണങ്ങളിൽ വിശ്വാസി സമൂഹം മുൻപന്തിയിൽ നിൽക്കണമെന്നും പാളയം ഇമാം വ്യക്തമാക്കി. മലപ്പുറം മാഅദിൻ മസ്ജിദിലെ പെരുന്നാൾ നമസ്കാരത്തിൽ ഇബ്രാഹീമുൽ ഖലീൽ […]Read More
dailyvartha.com
30 March 2025
മലപ്പുറം: മലപ്പുറം വണ്ടൂരിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീടിന്റെ മതിൽ തകർത്തു. വീടിന്റെ ഗേറ്റിന് സമീപത്ത് നിന്നിരുന്ന കുട്ടികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഭീതിപ്പെടുത്തുന്നതാണ്. വീട്ടുകാരുടെ നിലവിളികളും വീഡിയോ ദൃശ്യങ്ങളിൽ കേൾക്കാൻ സാധിക്കും. മതിലിടിച്ച് തകർത്താണ് പിക്കപ്പ് വാൻ വീടിന്റെ മുറ്റത്തേക്ക് പാഞ്ഞുകയറുന്നത്. രണ്ട് കുഞ്ഞുങ്ങൾ ഗേറ്റിന് സമീപം നിന്ന് കളിക്കുമ്പോഴാണ് അപകടം. സിറ്റൗട്ടിലിരുന്ന കുട്ടികൾ പേടിച്ച് വീടിനകത്തേക്ക് ഓടുന്നത് കാണാം. രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. വണ്ടിയൂർ നിന്നും കാളികാവിലുള്ള വൈക്കോലങ്ങാടി […]Read More