കോഴിക്കോട്: ഉള്ള്യേരിയിലെ സ്വകാര്യആശുപത്രിയില്‍ ഗര്‍ഭസ്ഥശിശു മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന ആരോപണവുമായി കുടുംബം. എകരൂര് ഉണ്ണികുളം ആര്‍പ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി(35)യുടെ കുഞ്ഞാണ് വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ചത്. ഗുരുതരാവസ്ഥയിലായ യുവതി വെന്റിലേറ്ററിലാണ്. ഈ മാസം ഏഴിനാണ് അശ്വതിയെ പ്രസവത്തിനായി ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വേദന വരാത്തതിനെത്തുടര്‍ന്ന് സാധാരണപോലെ ചൊവ്വാഴ്ച മരുന്നുവച്ചു. എന്നാല്‍ വേദനയുണ്ടാകാതെ വന്നതോടെ ബുധനാഴ്ചയും മരുന്നുവച്ചു. അന്ന് ഉച്ചയായപ്പോഴേക്കും വേദനയുണ്ടായി. ഇതോടെ സുഖപ്രസവം നടക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ രാത്രിയോടെ വേദന അസഹനീയമായമായപ്പോള്‍ സിസേറിയന് […]Read More
dailyvartha.com
12 September 2024
കോഴിക്കോട്: പാലേരി വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളില്‍ മഞ്ഞപ്പിത്തം പടരുന്നു. 50ഓളം കുട്ടികള്‍ക്കാണ് മഞ്ഞപിത്തം സ്ഥിരീകരിച്ചത്. പ്രദേശത്തെ കൂള്‍ബാറുകള്‍ അടച്ചിടാന്‍ ചങ്ങരോത്ത് പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സ്കൂള്‍ കിണറിലെ വെള്ളത്തില്‍ നിന്നല്ല രോഗം പകര്‍ന്നതെന്നു പരിശോധനാ ഫലത്തില്‍ വ്യക്തമായിട്ടുണ്ട്. പിന്നാലെ സ്കൂളിലെ മുഴുവന്‍ കുട്ടികളെയും പരിശോധിക്കാനും തീരുമാനിച്ചു.Read More
dailyvartha.com
9 September 2024
കോഴിക്കോട് കൊമ്മേരിയിൽ അഞ്ചു പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ കഴിഞ്ഞ ഒരാഴ്ചയലധികമായി ആകെ രോഗം ബാധിച്ചവരുടെ എണ്ണവും ഉയര്‍ന്നു. 47 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ മെഡിക്കൽ ക്യാമ്പിൽ പരിശോധനക്ക് അയച്ച നാല് സാമ്പിളുകൾ ആണ് പോസിറ്റീവ് ആയത്. പത്തു പേര് ആശുപത്രി വിട്ടിരുന്നു. ബാക്കിയുള്ളവര്‍ ചികിത്സയില്‍ തുടരുകയാണ്. കൊമ്മേരിയിൽ രോഗ പരിശോധനയ്ക്കായി മെഡിക്കല്‍ ക്യാമ്പ് ഉള്‍പ്പെടെ നടത്തിയിരുന്നു. ഇതിൽ പരിശോധനക്കയച്ച സാമ്പിളുകളില്‍ നാലെണ്ണമാണ് പോസിറ്റീവായത്. പ്രദേശത്ത് പ്രതിരോധ പ്രവർത്തനം തുടരുന്നതായി […]Read More
dailyvartha.com
9 September 2024
കോഴിക്കോട്: നഗരത്തിലെ കൂടുതൽ സ്ഥലങ്ങളിൽ വ്യായാമത്തിന് സൗകര്യമൊരുങ്ങുന്നു. മാനാഞ്ചിറയിലും സൗത്ത് ബീച്ചിലുമെല്ലാമുള്ള വിധത്തിലാണ് 25ഓളം ഇടങ്ങളിൽക്കൂടി വ്യായാമത്തിന് സൗകര്യമൊരുങ്ങുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഒരു മാസത്തിനകം ഉപകരണങ്ങൾ സ്ഥാപിക്കുന്നത് തുടങ്ങാനാവുമെന്ന് നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ കെ. കൃഷ്ണകുമാരി പറഞ്ഞു. ഇതിനായുള്ള 50 ലക്ഷം രൂപയുടെ പദ്ധതി കഴിഞ്ഞ വർഷം ടെൻഡർ ചെയ്തിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് കാരണം നിന്നുപോവുകയായിരുന്നു. സ്പിൽ ഓവറായി പദ്ധതി തുടരാൻ കഴിഞ്ഞ ചൊവ്വാഴ്ച ജില്ല ആസൂത്രണ സമിതി അംഗീകാരം നൽകി. ഇതിന്റെ ഔദ്യോഗിക നടപടികൾ പൂർത്തിയാവുന്നതോടെ […]Read More
dailyvartha.com
8 September 2024
ദില്ലി: ഇന്ത്യയിൽ എംപോക്സ് ലക്ഷണങ്ങളോടെ ഒരാൾ നിരീക്ഷണത്തിൽ. രോഗബാധയുടെ ലക്ഷണങ്ങൾ ഒരാളിൽ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വിദേശത്ത് നിന്ന് എത്തിയ ആളിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഇയാളെ ആശുപത്രി നിരീക്ഷണത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.Read More
dailyvartha.com
8 September 2024
കോഴിക്കോട്: കൊമ്മേരിയിൽ മൂന്നുപേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഒരാഴ്ചയ്ക്കിടെ ഇവിടെ 42 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇവരിൽ 10 പേർ ആശുപത്രി വിട്ടു. 32 പേർ ചികിത്സയിൽ തുടരുകയാണ്. കൊമ്മേരിയിൽ ഇന്നലെ നടത്തിയ മെഡിക്കൽ ക്യാമ്പിൽ 122 പേർ പങ്കെടുത്തു. പ്രദേശത്ത് പ്രതിരോധ പ്രവർത്തനം തുടരുന്നതായി കോഴിക്കോട് കോർപറേഷൻ അധികൃതർ അറിയിച്ചു. മലിനമായ വെള്ളത്തിലൂടെ പടരുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് ആണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാന കാരണം. ടൈഫോയ്ഡ്, മലേറിയ തുടങ്ങിയ അണുബാധകളും മഞ്ഞപ്പിത്തത്തിന് കാരണമാകും. മഞ്ഞപ്പിത്ത ലക്ഷണങ്ങൾ മഞ്ഞ […]Read More
dailyvartha.com
8 September 2024
വടകര ∙ പരിമിതികളെ അതിജീവിച്ചും ഓരോ ജീവനക്കാരും താഴേക്കിടയിലുള്ള ജോലി വരെ ചെയ്തതിന്റെയും ഫലമായി ജില്ലാ ആശുപത്രിക്ക് കായകൽപ അവാർഡ്. സംസ്ഥാനത്തെ 41 ആശുപത്രികളോട് മത്സരിച്ച് 7–ാം സ്ഥാനമാണ് വടകര ജില്ലാ ആശുപത്രിക്ക് കിട്ടിയത്. തലനാരിഴയ്ക്ക് 8 പോയിന്റ് കുറഞ്ഞതു കൊണ്ട് രണ്ടാം സ്ഥാനം നഷ്ടപ്പെട്ടു. അവാർഡായി ആശുപത്രിക്ക് 3 ലക്ഷം രൂപ ലഭിക്കും. അവാർഡിനു വേണ്ടി ഈ ആശുപത്രിയെ പരിഗണിക്കുന്നത് ചരിത്രത്തിലാദ്യം. ആശുപത്രിയിലെ 90 ശതമാനം കെട്ടിടങ്ങളും ഏറെ പഴക്കമുള്ളതാണ്. 66 വർഷം മുൻപ് പണിത […]Read More
dailyvartha.com
5 September 2024
കോഴിക്കോട് ∙ മഞ്ഞപ്പിത്തം പടരുന്ന കൊമ്മേരിയിൽ ശുദ്ധജല സ്രോതസ്സിൽ വളരെ കൂടുതലായി ഇ–കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. കഴിഞ്ഞ ദിവസം കോർപറേഷൻ ആരോഗ്യ വിഭാഗം ഇവിടെ നിന്ന് വെള്ളത്തിന്റെ സാംപിൾ ജല അതോറിറ്റി ലാബിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. ഫലം ഇന്നലെ കോർപറേഷൻ ആരോഗ്യ വിഭാഗത്തിനു ലഭിച്ചു.പ്രാദേശിക കുടിവെള്ള പദ്ധതിയുടെ വെള്ളമാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. ഇന്ന് രാവിലെ 10.30ന് കോർപറേഷൻ അടിയന്തര യോഗം വിളിച്ചു. കൗൺസിലർ, കുടിവെള്ള പദ്ധതി നടത്തിപ്പുകാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. കോർപറേഷൻ ഹെൽത്ത് ഓഫിസർ […]Read More
dailyvartha.com
20 August 2024
ന്യൂഡൽഹി: ആഗോള തലത്തിൽ എം പോക്സ് (കുരങ്ങുപനി – mpox) വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽ കരുതൽ നടപടിയുമായി അധികൃതർ. രോഗികളെ ക്വാറൻ്റൈൻ ചെയ്യുന്നതിനും ചികിത്സിക്കുന്നതിനുമായി ഡൽഹിയിൽ മൂന്ന് ആശുപത്രികൾ സജ്ജീകരിച്ചു. ലക്ഷണവുമായി വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരെ കണ്ടെത്തുന്നതിനായി ജാഗ്രത പാലിക്കാൻ നിർദേശം നൽകി. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ബംഗ്ലാദേശ്, പാകിസ്ഥാൻ അതിർത്തികൾ എന്നിവിടങ്ങളിലെ പരിശോധനയ്ക്കായി ആളുകളെ ചുമതലപ്പെടുത്തിയാതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ, സഫ്ദർജംഗ് ഹോസ്പിറ്റൽ, ലേഡി ഹാർഡിംഗ് ഹോസ്പിറ്റൽ എന്നിവയാണ് […]Read More
dailyvartha.com
18 August 2024
കൊൽക്കത്ത ആർ.ജി.കാർ മെഡിക്കൽ കോളജിൽ പിജി ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് 2 ദിവസമായി ഡോക്ടർമാർ സമരത്തിന് ഇറങ്ങിയതോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തുന്ന രോഗികളുടെ എണ്ണത്തിൽ കുറവ്. ഒപിയിലെത്തിയ രോഗികൾക്ക് ചികിത്സ കിട്ടാതെ വന്നതോടെ പലരും അത്യാഹിത വിഭാഗത്തിൽ ആണ് ചികിത്സ തേടിയത്. മെഡിസിൻ വാർഡിൽ എൺപതോളം രോഗികൾ അതിരാവിലെ എത്തിയിട്ടുണ്ടായിരുന്നു. ഒരു ഡോക്ടറേ ഉള്ളൂ എന്നറിഞ്ഞതോടെ പലരും തിരിച്ചു പോവുകയായിരുന്നു . ചിലർ അത്യാഹിതവിഭാഗത്തിലേക്ക് പോയി ചികിത്സ തേടി. പ്രിവന്റീവ് മെഡിസിൻ ഒപിയിൽ […]Read More