തിരുവനന്തപുരം: തട്ടുകടകളുള്‍പ്പെടെയുള്ള ചെറുകിട വ്യാപാരസ്ഥാപനങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ്ഗ്രേഡ് പാക്കിങ് മെറ്റീരിയലുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് നിര്‍ദേശിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്ഷണം പൊതിയാനും, പായ്ക്ക് ചെയ്യാനും, ശേഖരിച്ച് വയ്ക്കാനും ചെറുകിട വ്യാപാരസ്ഥാപനങ്ങളില്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കുന്നത് ലെഡ് പോലുള്ള രാസവസ്തുക്കള്‍, ചായങ്ങള്‍ എന്നിവ നേരിട്ട് ഭക്ഷണത്തില്‍ കലരാന്‍ ഇടയാകുന്ന സാഹചര്യത്തിലാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. സമൂസ, പക്കോഡ പോലുള്ള എണ്ണപലഹാരങ്ങളിലെ എണ്ണയൊപ്പാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കുന്നതിന് എഫ്.എസ്.എസ്.എ.ഐ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫലപ്രദമായ പാക്കേജിങില് ഭക്ഷണങ്ങളുടെ ഘടനമാറ്റം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നതിനാല്‍ ഭക്ഷണം പായ്ക്ക് […]Read More
dailyvartha.com
22 October 2024
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം. കരള്‍ രോഗം മൂലം കാന്‍സര്‍ ബാധിച്ച പത്തനംതിട്ട റാന്നി സ്വദേശി 52 വയസുള്ള മധുവിനാണ് കരള്‍ മാറ്റിവച്ചത്. അദ്ദേഹത്തിന്റെ 23 വയസുള്ള മകന്, മിഥുനാണ് കരള്‍ പകുത്ത് നല്‍കിയത്. സൂക്ഷ്മമായ പരിശോധനകള്‍ക്കും പരിപാലനത്തിനും ശേഷം രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുകയും ട്രാന്‍സ്പ്ലാന്റ് ടീമിനെ അഭിനന്ദിക്കുകയും ചെയ്തു. കഴിഞ്ഞ മാസം 25നാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ […]Read More
dailyvartha.com
1 October 2024
കാസർകോട്: കാസർകോട് ഉദുമയിൽ പനി ബാധിച്ച് 9 വയസുകാരി മരിച്ചു. ഉദുമ കൊക്കാലിലെ റിജേഷിന്റെയും സിത്താരയുടെയും മകള്‍ കെ സാത്വികയാണ് മരിച്ചത്. ഉദുമ ഗവ എല്‍പി സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മൂന്ന് ദിവസം മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്. സുഖം പ്രാപിച്ചു വരുന്നതിനിടയില്‍ തിങ്കളാഴ്ച വൈകുന്നേരം ക്ഷീണം അനുഭവപ്പെട്ട കുട്ടിയെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ രാത്രി 12 മണിയോടെ മരിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുടുംബത്തിന് വിട്ടുനൽകും.Read More
dailyvartha.com
30 September 2024
തിരുവനന്തപുരം : എസ്.എ.ടി ആശുപത്രിയിലെ വൈദ്യുതി തകരാറിൽ ഉത്തരവാദിത്വത്തിൽ നിന്ന് കയ്യൊഴിഞ്ഞ് വകുപ്പുകൾ. ആശുപത്രിയിലെ ക്ലാവ് പിടിച്ച ഇലക്ട്രിക് ഉപകരണങ്ങളാണ് വൈദ്യുതി നിലയ്ക്കാൻ കാരണമായതെന്നാണ് കെഎസ്ഇബി ആരോപിക്കുന്നത്. സംഭവത്തിൽ ഡി എംഇ അന്വേഷണം തുടരുകയാണ്.ജീവൻ വെച്ച് പന്താടിയുള്ള വീഴ്ചയിൽ ഉത്തരവാദിത്തമേൽക്കാൻ ആരുമില്ല. ഇന്നലെ രാത്രി നാല് മണിക്കൂറോളം നീണ്ട പ്രതിസന്ധി ഇന്ന് രാവിലെയോടെയാണ് പൂർണമായും ഒഴിഞ്ഞത്. ജനറേറ്ററിന്റെ സഹായമില്ലാതെ വൈദ്യുതി എല്ലായിടത്തും സ്ഥാപിച്ചതായി സൂപ്രണ്ട് അറിയിച്ചു. ചില അറ്റക്കുറ്റപ്പണികൾ ബാക്കിയുണ്ട്. വൈദ്യുതി തടസപ്പെടാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നാണ് […]Read More
dailyvartha.com
30 September 2024
തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിൽ ഇന്നലെ ആരംഭിച്ച വൈദ്യുതി പ്രതിസന്ധിക്ക് പരിഹരിച്ചു. ആശുപത്രിയിൽ ജനറേറ്ററിൻ്റെ സഹായത്തിലാണ് പ്രവർത്തിച്ചിരുന്നത്. ജനറേറ്ററുകൾ ഇപ്പോൾ പൂർണമായും ഒഴിവാക്കി. കെഎസ്ഇബി വൈദ്യുതിയിലാണ് എസ്എടി ഇപ്പോൾ പ്രവർത്തിക്കുന്നത്. ആശുപത്രിയിലെ ട്രാൻസ്ഫോർമറിലെ വാക്വം സർക്യൂട്ട് ബ്രേക്കർ മാറ്റിസ്ഥാപിച്ചാണ് പ്രശ്നം പരിഹരിച്ചത്.ഇന്നലെ ആശുപത്രി മൂന്ന് മണിക്കൂർ നേരം പൂർണമായും ഇരുട്ടിലായിരുന്നു. വിവിധ വകുപ്പുകളുടെ ഗുരുതരമായ അനാസ്ഥയാണ് ഇതിലേക്ക് നയിച്ചത്. ആശുപത്രിയിലെ പിഡബ്ള്യുഡി ഇലക്ട്രിക്കൽ വിഭാഗത്തയാണ് കെഎസ്ഇബി പഴിക്കുന്നത്. കുറ്റം കെഎസ്ഇബിക്ക് നേരെയും വിമർശനമുണ്ട്. സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. […]Read More
dailyvartha.com
30 September 2024
കോഴിക്കോട്: രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ദുരിതത്തിന് പരിഹാരമായി കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ അത്യാധുനിക സംവിധാനങ്ങളോടെയുള്ള രണ്ടാമത്തെ എക്സറേയും പ്രവർത്തനമാരംഭിച്ചു. പി.എം.എസ്.എസ്.വൈ. സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ ആദ്യത്തെ എക്സറേ യൂനിറ്റിന് സമീപത്തായാണ് പുതിയ ഡിജിറ്റൽ എക്സ്റേ യൂനിറ്റ് ആരംഭിച്ചത്. പണിമുടക്കിയ പഴയ എക്സ്റേ യൂനിറ്റും അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കി. രണ്ടു യൂനിറ്റും സജ്ജമായതോടെ എക്സ്റേ എടുക്കാൻ ഇനി രോഗികളോ ട്രോളിയിലും വീൽച്ചറിയലുമായി ആകാശ പാതയിലൂടെ ജനറൽ ആശുപത്രിയിൽ എത്തിക്കേണ്ട സാഹചര്യം ഉണ്ടാവില്ലെന്ന് ആശ്വാസത്തിലാണ് രോഗകിൾ. ചികിത്സയിലെ കാലതാമസം […]Read More
dailyvartha.com
29 September 2024
തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുമല, മുള്ളുവിള സ്വദേശികളായ യുവതികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്നായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം നാവായിക്കുളം സ്വദേശിക്ക് രോഗം സ്ഥിരീകിച്ചിരുന്നു. രണ്ട് മാസത്തിനിടെ 14 പേരാണ് തിരുവന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗം ബാധിച്ച് ചികിത്സ തേടിയത്. ഇതില്‍ 10 പേര് രണ്ടാഴ്ച്ച മുന്‍പ് രോഗമുക്തി നേടി. അതേസമയം നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് […]Read More
dailyvartha.com
27 September 2024
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്സ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ചികിത്സയിലാണ്. വിദേശത്ത് നിന്ന് വന്ന യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ യുഎഇയില്‍ നിന്ന് വന്ന മലപ്പുറം സ്വദേശിയായ 38 വയസുകാരനാണ് എംപോക്സ് സ്ഥിരീകരിച്ചിരുന്നു. പനിയും തൊലിപ്പുറത്ത് ചിക്കൻ പോക്സിന് സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്നാണ് ആദ്യം നിരീക്ഷണത്തിലാക്കിയത്. തുടര്‍ന്ന് എംപോക്സ് സ്ഥിരീകരിക്കുകയായിരുന്നു. എന്താണ് എംപോക്സ്? ആരംഭത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു […]Read More
dailyvartha.com
27 September 2024
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ മുന്‍നിര കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന 50 ലധികം മരുന്നുകള്‍ ഗുണനിലവാരമില്ലാത്തത്. കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മരുന്നുകളായ പാരസെറ്റാമോള്‍ 500 എം.ജി, പാന്‍ഡി, വിറ്റാമിന്‍ ബി. കോംപ്ലെക്സ്, വിറ്റാമിന്‍ സി. സോഫ്റ്റ്ജെല്‍സ്, വിറ്റാമിന്‍ സി., ഡി. 3 ടാബ്ലെറ്റ്, പ്രമേഹത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുമുള്ള മരുന്നുകള്‍ തുടങ്ങിയവയാണ് ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതെന്ന് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്‍ഗനൈസേഷന്റെ ഓഗസ്റ്റില്‍ ഇറക്കിയ പ്രതിമാസ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അല്‍കെം ലബോറട്ടറി, ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്സ്, ഹെട്രോ ഡ്രഗ്സ്, കര്‍ണാടക ആന്റിബയോട്ടിക്സ്, പ്യുര്‍ […]Read More
dailyvartha.com
26 September 2024
മലപ്പുറം: പൊന്നാനി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ കത്തി വീശി ഭീഷണിപ്പെടുത്തി യുവാവ്. അമിത ശേഷിയുള്ള മയക്ക് ഗുളിക ആവശ്യപ്പെട്ടാണ് യുവാവ് ആശുപത്രിയിൽ എത്തിയത്. എന്നാൽ ഡോക്ടർ മരുന്ന് എഴുതി നൽകിയില്ല. ഇതോടെ മടങ്ങി പോയ യുവാവ് പിന്നാലെ വീണ്ടും എത്തി ഡോക്ടറെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മരുന്ന് എഴുതിച്ചു. സംഭവത്തിൽ ഡോക്ടർ പൊലീസിൽ പരാതി നൽകി. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ആശുപത്രിയിൽ നിന്ന് ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. യുവാവിനെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് […]Read More