കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി. കോഴിക്കോട് പേരാമ്പ്ര സ്വദേശി രജനിയാണ് മെഡിക്കൽ കോളേജിൽ മരിച്ചത്. നവംബർ 4 നാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. നാവിന് തരിപ്പും കാലിന് അസഹ്യമായ വേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലെത്തിയത്. മാനസിക രോഗത്തിനുള്ള ചികിത്സയാണ് നൽകിയതെന്ന് കുടുംബം ആരോപിക്കുന്നു. വൈകിയാണ് ന്യൂറോ ചികിത്സ നൽകിയതെന്നും കുടുംബം വ്യക്തമാക്കുന്നു. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് രജനി മരിക്കുന്നത്. കുടുംബത്തിന്റെ ആരോപണം പരിശോധിക്കുന്നതായി മെഡിക്കൽ കോളേജ് […]Read More
dailyvartha.com
15 November 2024
കോഴിക്കോട്: മഞ്ഞപ്പിത്ത വ്യാപനം ജില്ലയുടെ ആരോഗ്യ മേഖലയെ മുൾമുനയിൽ നിർത്തുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങളിൽ പരസ്പരം പഴിചാരി ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പും. ആഘോഷ പാർട്ടികളിലും വിതരണം ചെയ്യുന്ന ശീതള പാനീയങ്ങൾ, കൂൾ ബാറുകളിലും കട്ടുകളിലും കടകളിൽ വിൽക്കുന്ന പാനീയങ്ങൾ, ഹോട്ടലുകളിൽ തിളപ്പിച്ചാറാതെ വിതരണം ചെയ്യുന്ന കുടിവെള്ളം, വൃത്തിഹീനമായ രീതിയിൽ തയാറാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഭക്ഷണം തുടങ്ങിയവയിലൂടെയാണ് മഞ്ഞപ്പിത്തം പടരുന്നതെന്ന് ഡോക്ടർമാർ വിലയിരുത്തുമ്പോഴും ഇത് നിയന്ത്രിക്കാൻ ശക്തമായ പരിശോധനകൾ നടത്തുന്നില്ല. പരിശോധന നടത്തേണ്ടത് ഭക്ഷ്യ […]Read More
dailyvartha.com
15 November 2024
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനി പടരുന്നു. ഇടവിട്ടുള്ള മഴ വില്ലനായപ്പോള്‍ ഈ മാസം മാത്രം 99,291 പേർ പനികിടക്കയിലായി. ഡെങ്കിയും എലിപ്പനിയുമാണ് രൂക്ഷമായി മാറിക്കൊണ്ടിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം ഈ മാസം നാലിന് മരണപ്പെട്ട കോഴിക്കോട് സ്വദേശിക്ക് എലിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 10ാം തീയതി മരണപ്പെട്ട തിരുവനന്തപുരം സ്വദേശിയുടെ മരണവും എലിപ്പനിയാണെന്ന് സംശയിക്കുന്നു. ഈ വര്‍ഷം മാത്രം 184 ജീവനുകള്‍ എലിപ്പനി മൂലം നഷ്ടമായി. ഇതില്‍ എട്ട് മരണം ഈ മാസമാണ്. കഴിഞ്ഞ ദിവസം […]Read More
dailyvartha.com
12 November 2024
തിരുവനന്തപുരം: പനിക്ക് സ്വയം ചികിത്സ പാടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണം. പ്രാരംഭ ഘട്ടത്തില്‍ ചികിത്സിക്കാത്തത് കൊണ്ടാണ് എലിപ്പനി മരണങ്ങള് പലപ്പോഴും ഉണ്ടാകുന്നത്. എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ചുള്ള ചികിത്സ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഉറപ്പാക്കണം. എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ചുള്ള ചികിത്സ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഉറപ്പാക്കണം. മലിന ജലത്തിലിറങ്ങിയവരില്‍ ഡോക്സിസൈക്ലിന്‍ കഴിക്കാത്തവരില്‍ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ മലിന ജലത്തിലിറങ്ങിയവര്‍ […]Read More
dailyvartha.com
12 November 2024
കോഴിക്കോട്: ഗവ. മെഡിക്കൽ കോളജിൽ ഒ.പി ടിക്കറ്റിന് ഫീസ് ഈടാക്കാൻ നീക്കം. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി ആശുപത്രി വികസന സമിതി പ്രതിനിധികളുടെയും യുവജന സംഘടന പ്രതിനിധികളുടെയും യോഗം വിളിച്ചു. നവംബർ 21ന് മൂന്നിന് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ കോൺഫറൻസ് ഹാളിലാണ് യോഗം. കഴിഞ്ഞ എച്ച്.ഡി.എസ് യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട നിർദേശം ഉയരുകയും തത്ത്വത്തിൽ തീരുമാനമാവുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് എതിർപ്പില്ലാതെ ഫീസ് ഏർപ്പെടുത്താനാണ് അധികൃതരുടെ നീക്കം. താൽക്കാലിക ജീവനക്കാരുടെ ശമ്പളമടക്കം ആശുപത്രി വികസന സമിതുടെ […]Read More
dailyvartha.com
8 November 2024
തിരുവനന്തപുരം: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മരുന്നുകളുടെ വിൽപ്പന നിരോധിച്ച് ആരോഗ്യ വകുപ്പ്. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഒക്ടോബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയുമാണ് സംസ്ഥാനത്ത് നിരോധിച്ചത്. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ അറിയിച്ചു. മരുന്നിന്റെ പേര്, ഉൽപാദകർ, ബാച്ച് നമ്പർ, കാലാവധി […]Read More
dailyvartha.com
7 November 2024
തിരുവനന്തപുരം: എഴുപത് വയസ് പിന്നിട്ടിവർക്ക് അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ സംസ്ഥാനത്തിൻ്റെ ഔദ്യോഗിക അറിയിപ്പുകൾക്ക് ശേഷം മാത്രമാകുന്നതാണ് ഉചിതമെന്ന് അധികൃതർ. ആയുഷ്മാൻ ഭാരത് ഇൻഷുറൻസിന്റെ ഭാഗമായി, കേന്ദ്ര സർക്കാരാണ് പദ്ധതി പ്രഖ്യാപിച്ചത്. കേന്ദ്രത്തിൻ്റെ നിർദേശമനുസരിച്ച് സംസ്ഥാനതലത്തിലുള്ള മാർഗനിർദേശങ്ങൾ വൈകാതെ പുറത്തിറങ്ങും.പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ അതിനു ശേഷം നടത്തിയാൽ മതിയെന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ഔദ്യോഗിക അറിയിപ്പുകൾ ആശുപത്രികൾക്കും ലഭിക്കേണ്ടതായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര […]Read More
dailyvartha.com
29 October 2024
തിരുവനന്തപുരം : കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതി നടത്തിപ്പ് ഗുരുതര പ്രതിസന്ധിയിൽ. കോടിക്കണക്കിന് രൂപയുടെ കുടിശിക ഉടൻ നൽകിയില്ലെങ്കിൽ പദ്ധതിയിൽ നിന്ന് പിന്മാറുമെന്ന് കാണിച്ച് പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്മെന്റ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്ത് നല്കി. ഒരോ കോളേജിനും 40 കോടി രൂപ വരെ സർക്കാർ നൽകാനുണ്ടെന്നും പത്ത് മാസമായി ഒരു പൈസ പോലും കിട്ടിയിട്ടില്ലെന്നും കത്തിന്റെ പകർപ്പിൽ പറയുന്നു. അഞ്ഞൂറ് കോടിയിലേറെ രൂപ തങ്ങള്‍ക്ക് കുടിശിക ഉണ്ടെന്ന് കാണിച്ച് പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മെനറ് അസോസിയേഷനും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. […]Read More
dailyvartha.com
27 October 2024
തിരുവനന്തപുരം: ഒക്ടോബര്‍മാസം സ്തനാര്‍ബുദ അവബോധമാസമായി ആചരിക്കുകയാണ്. സ്തനാര്‍ബുദത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒക്ടോബര്‍ മാസം സ്തനാര്‍ബുദ അവബോധ മാസമായി ആചരിക്കുന്നത്. സ്തനാര്‍ബുദത്തെ തടയുക, പ്രാരംഭദശയില്‍ തന്നെ രോഗനിര്‍ണയം കണ്ടെത്തി രോഗം പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കുക, അര്‍ബുദബാധിതരെ സാമൂഹികമായും മാനസികമായും പിന്തുണയ്ക്കുക എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഒക്ടോബര്‍ മാസം പിങ്ക് മാസമായി ആചരിക്കുന്നത്. ഈ സ്തനാര്‍ബുദ അവബോധ മാസാചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ സൗജന്യമായി സ്താനാര്‍ബുദ പരിശോധന സംഘടിപ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഒന്നു മുതലാണ് തുടങ്ങിയിട്ടുള്ളത്. […]Read More
dailyvartha.com
24 October 2024
കോഴിക്കോട്: ലൈസൻസ് ഇല്ലാത്ത ആറു ഹോസ്റ്റലുകളിൽ പ്രവർത്തനം നിർത്തിവെക്കാൻ ഭക്ഷ്യസുരക്ഷ വിഭാഗം നോട്ടീസ്. മാനദണ്ഡങ്ങൾ പാലിക്കാത്ത 13 സ്ഥാപനങ്ങൾക്ക് പിഴയടക്കാനും നിർദേശം നൽകി. ഹോസ്റ്റലുകളിൽ മോശം ഭക്ഷണം ലഭിക്കുന്നുവെന്ന വിദ്യാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന കർശനമാക്കിയത്. മൂന്നു ദിവസങ്ങളിലായി നടന്ന പരിശോധനയിൽ 149 സ്ഥാപനങ്ങൾ പരിശോധിച്ച് ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കി. ഭക്ഷ്യസുരക്ഷ ഓഫിസർമാരുടെ നേതൃത്വത്തിൽ അഞ്ച് സ്ക്വാഡുകളായിട്ടായിരുന്നു പരിശോധന. ചെറിയ ന്യൂനത കണ്ടെത്തിയ 33 സ്ഥാപനങ്ങൾക്ക് അവ പരിഹരിക്കുന്നതിന് നോട്ടീസ് നൽകി. ഭക്ഷ്യസുരക്ഷ […]Read More