തിരുവനന്തപുരം: ശസ്ത്രക്രിയ ചെയ്യുന്നതിനിടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യൻ അരുണിനെതിരെയാണ് നടപടി. കഴിഞ്ഞ ആഴ്ചയായിരുന്നു അരുൺ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയത്. വിഷയം ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ചോദ്യം ചെയ്തപ്പോൾ വീട്ടിലേക്ക് വീഡിയോ കോൾ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതി ഉയർന്നിട്ടുണ്ട്. ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരനാണ് അരുൺ. അതേ സമയം പല തവണയായി പരാതി ഉയർന്നിട്ടും അരുണിനെ ആശുപത്രിയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ സംരക്ഷിക്കുകയാണെന്നും ആക്ഷേപമുണ്ട്.Read More
dailyvartha.com
10 April 2025
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിനിമ ഷൂട്ടിംഗ് സംഘം താമസിക്കുന്ന ഹോട്ടൽ മുറിയിൽ നിന്നും കഞ്ചാവ് പിടിച്ചു. ഫൈറ്റിംഗ് മാസ്റ്റർ മഹേശ്വരനിൽ നിന്നാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കഞ്ചാവ് പിടികൂടിയത്. ‘ബേബി ഗേൾ’ എന്ന സിനിമയുടെ അണിയറ പ്രവർത്തകർ താമസിച്ചിരുന്ന ഹോട്ടലിലാണ് പരിഗോധന നടന്നത്. സ്റ്റണ്ട് മാസ്റ്ററില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയതെന്ന് എക്സൈസ് സംഘം അറിയിച്ചു. ഒരു ഇംഗ്ലീഷ് ഡിഷ്ണറിയുടെ രൂപത്തിലുള്ള ബോക്സിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. 16 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.Read More
dailyvartha.com
1 April 2025
ദില്ലി: ആരോഗ്യ മന്ത്രി വീണ ജോർജ് ഇന്ന് വീണ്ടും ദില്ലിയിലെത്തും. രാവിലെ പത്ത് മണിക്ക് ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന മന്ത്രി, അവിടെ നിന്നും കേരള ഹൗസിലേക്ക് പോകും. ഉച്ചയ്ക്ക് ശേഷം കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് സമയം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചയ്ക്ക് 2 നും മൂന്നിനുമിടയിൽ കൂടിക്കാഴ്ച നടക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ തവണ ക്യൂബൻ സംഘത്തെ കാണാൻ ദില്ലിയിലെത്തിയ ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിരുന്നെങ്കിലും പാർലമെൻ്റ് നടക്കുന്ന സമയമായതിനാൽ ലഭിച്ചില്ല. തുടർന്ന് രണ്ട് നിവേദനങ്ങൾ […]Read More
dailyvartha.com
27 March 2025
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ ലഹരി സംഘത്തിലുള്ള 10 പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിലാണ് എച്ച്ഐവി ബാധ കണ്ടെത്തിയത്. ഇതിൽ മൂന്ന് പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗമാണ് രോഗബാധയ്ക്ക് പിന്നിലെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി. കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ലൈംഗിക തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ ഇടയിൽ നടത്തിയ സർവ്വേയിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വന്നത്. സ്ക്രീനിംഗിന്റെ ഭാഗമായ ഒരാൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചതോടെയാണ്, ഇയാൾ ഉൾപ്പെടുന്ന […]Read More
dailyvartha.com
26 March 2025
കോഴിക്കോട്. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഹെല്‍ത്ത് സ്ക്രീനിംഗ് സംവിധാനമായ ‘നൂറ എക്സ്പ്രസ് ‘ കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിച്ചു. ഫ്യൂജി ഫിലിം ഹെല്‍ത്ത് കെയറും ഡോക്ടര്‍ കുട്ടീസ് ഹെല്‍ത്ത് കെയറും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് നൂറ എക്സ്പ്രസ്. കൂടുതലാളുകള്‍ക്ക് ഉന്നത നിലവാരത്തിലുള്ള സ്ക്രീനിംഗ് സൗകര്യങ്ങളൊരുക്കാന്‍ നൂറയുടെ ആഗോള പങ്കാളിയായ ഫ്യൂജി ഫിലിം വിവിധ രാജ്യങ്ങളിലെ നഗരങ്ങളില്‍ നൂറ ഹെല്‍ത്ത് സ്ക്രീനിംഗ് സെന്ററുകളാരംഭിച്ചിട്ടുണ്ട്. പുതുതായി ആരംഭിച്ച നൂറ എക്സ്പ്രസ് പ്രാദേശിക പങ്കാളികളുമായി ചേര്‍ന്ന് കോര്‍പറേറ്റ് ഹെല്‍ത്ത് സ്ക്രീനിംഗ് […]Read More
dailyvartha.com
14 February 2025
തിരുവനന്തപുരം: കോട്ടയത്തെ നേഴ്സിങ് കോളേജിലെ റാഗിംഗ് അതിക്രൂരമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. റാഗിങ്ങിന്റെ ആദ്യ സെക്കൻഡുകൾ കാണുമ്പോൾ തന്നെ അതിക്രൂരമാണ്. വീഡിയോ മുഴുവൻ കാണാൻ പോലും എനിക്ക് കഴിഞ്ഞില്ല. സസ്പെൻഷനിൽ ഒതുങ്ങേണ്ട വിഷയം അല്ല. കുട്ടികളെ പുറത്താക്കുന്ന കാര്യം ഉൾപ്പെടെ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വീണാ ജോർജ്. റാഗിങ് അറിഞ്ഞില്ലെന്ന സ്കൂൾ അധികൃതരുടെ വിശദീകരണം തൃപ്തികരമല്ല. സിസിടിവി ക്യാമറകൾ ഉൾപ്പെടെ കോറിഡോറിൽ ഉണ്ട്. എന്തുകൊണ്ട് അറിയാതെ പോയി. സീനിയർ വിദ്യാർഥികൾ എന്തിനു ജൂനിയർ […]Read More
dailyvartha.com
22 January 2025
മുംബൈ: മഹാരാഷ്ട്രയിലെ പുണെയിൽ അപൂർവ രോഗമായ ഗില്ലിന് ബാരെ സിന്ട്രം (ജിബിഎസ്) രോഗികളുടെ എണ്ണം കൂടുന്നു. രോഗലക്ഷണങ്ങളോടെ 26 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചു. അത്യാസന്ന നിലയിലുള്ള രണ്ട് പേരെ വെൻ്റിലേറ്ററിലേക്ക് മാറ്റി. എട്ട് പേരെ ഗുരതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രോഗ ലക്ഷണമുള്ളവര്‍ പ്രതിദിനം കൂടുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് പുണെ മുന്‍സിപ്പല്‍ കോര്പറേഷന് വ്യക്തമാക്കി. അതീവ ജാഗ്രത വേണമെന്ന് മഹാരാഷ്ട്ര സര്‍ക്കാറിന്റെ നിര്‍ദ്ദേശം. ശരീരത്തിൻ്റെ പ്രതിരോധ സംവിധാനമായ പെരിഫറൽ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന […]Read More
dailyvartha.com
18 January 2025
കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ മരുന്നു ക്ഷാമത്തിന് പരിഹാരം കാണാന്‍ കലക്ടര്‍ അടിയന്തിരമായി ഇടപെടണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവന് ആവശ്യപ്പെട്ടു.ആരോഗ്യവകുപ്പ് നിഷ്ക്രിയമാണ്.മെഡിക്കല്‍ കോളേജ് പരിസരത്ത് രോഗികളുടെ കൂട്ടിരുപ്പുകാര്‍ മരുന്ന് വാങ്ങാന്‍ പണത്തിന് പിരിവ് നടത്തേണ്ടി വന്നത് സമൂഹത്തിന് അപമാനമാണ്.ആരോഗ്യമന്ത്രിക്ക് ശ്രദ്ധ മറ്റുപലതിലുമാണ്.ആരോഗ്യവകുപ്പുകൂടി ശ്രദ്ധിക്കണം എന്ന് വിനീതമായ അഭ്യര്‍ത്ഥനയുണ്ട്.മരുന്നുക്ഷാമം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്നും വി.കെ. സജീവന് പറഞ്ഞു.Read More
dailyvartha.com
15 January 2025
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ന്യായവില മെഡിക്കൽ സ്റ്റോറുകളിലേക്കുള്ള മരുന്ന്, സർജിക്കൽ ഉപകരണങ്ങൾ വിതരണം മുടങ്ങി മരുന്ന് വിതരണം താറുമാറായിട്ടും പ്രശ്നം പരിഹരിക്കുന്നതിൽ സർക്കാറിന് അമാന്തം. ഇക്കഴിഞ്ഞ 10 മുതൽ വിതരണക്കാർ മരുന്ന് വിതരണം നിർത്തിവെച്ചതോടെ കാൻസർ, ഡയാലിസിസ്, ഹൃദ്രോഗ മരുന്നുകൾ കിട്ടാതെ ജനം വലയുകയാണ്. നിരവധി പേർക്ക് ഡയാലിസിസ് മുടങ്ങി. എന്നിട്ടും പ്രശ്നം പരിഹരിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തുന്നില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ ഏപ്രിൽ മുതൽ ഒമ്പതു മാസത്തെ കുടിശ്ശികയുണ്ടായിരുന്ന വിതരണക്കാർക്ക് മേയ് മാസത്തെ […]Read More
dailyvartha.com
8 January 2025
കോഴിക്കോട്: വിവിധ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ ചികിത്സ ലഭ്യമാക്കിയ ഇനത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്ക് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽനിന്ന് ലഭിക്കാനുള്ളത് 225 കോടി. കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി, കാരുണ്യ ബെനവലന്റ് ഫണ്ട്, ആരോഗ്യ കിരണം തുടങ്ങിയ പദ്ധതികളിൽ ചികിത്സ ലഭ്യമാക്കിയ ഇനത്തിലാണ് ഇത്രയും പണം ലഭിക്കാനുള്ളത്. കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ മാത്രം 159 കോടി ലഭിക്കാനുണ്ട്. ഫണ്ട് ലഭിക്കാത്തത് ആശുപത്രിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. മരുന്ന് വിതരണക്കാർക്കുള്ള പണം, ജീവനക്കാരുടെ ശമ്പളം, മറ്റ് […]Read More