ആലപ്പുഴയിൽ കൂടുതൽ കാക്കകളിലും കൊക്കുകളിലും പരുന്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. തുടർച്ചയായി പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ജില്ലാഭരണകൂടം നിർദേശം നൽകി. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിത മാക്കാൻ കൂടുതൽ സംഘത്തെ നിയോഗിക്കും. പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ പക്ഷികളെ കൊന്നൊടുക്കുന്നുണ്ടെങ്കിലും കാക്കകളിൽ നിന്ന് രോഗം കൂടുതൽ വ്യാപിക്കുന്നു എന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. മുഹമ്മ, തണ്ണീർമുക്കം, മണ്ണഞ്ചേരി, പള്ളിപ്പുറം മാരാരിക്കുളം തെക്ക്, വടക്ക് പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭാ പരിധിയിലുമാണ് വീണ്ടും പക്ഷിപ്പനി […]Read More
dailyvartha.com
19 June 2024
കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റ് സമുച്ചയത്തിൽ താമസിക്കുന്ന നിരവധി പേർക്ക് വയറിളക്കവും ഛർദിയും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായ സംഭവത്തിൽ നടപടികളുമായി ആരോഗ്യ വകുപ്പ്. രണ്ടാഴ്ചക്കിടെ ഫ്ലാറ്റിൽ രോഗബാധിതരായത് 441 പേരാണ്. രോഗലക്ഷണങ്ങൾ കാണുന്നവർക്ക് ചികിത്സ ഉറപ്പാക്കാനുള്ള സൗകര്യങ്ങൾ തൃക്കാക്കരയിൽ ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ഫ്ലാറ്റിലെ വിവിധ കുടിവെളള സ്രോതസ്സുകളിൽ പരിശോധന നടത്തി. കുടിവെളളത്തിൽ നിന്നാണ് രോഗബാധ ഉണ്ടായതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ വെളളം ശാസ്ത്രീയപരിശോധനക്കായി അയച്ചു. ഇതിന്റെ ഫലം ഉടൻ എത്തും. കിണർ, ബോർവെൽ, മഴവെളള […]Read More
dailyvartha.com
18 June 2024
കൊച്ചി: കാക്കനാട് ഛര്‍ദിയും വയറിളക്കവും പിടിപെട്ട് 350 പേര് ചികിത്സയില്‍. ഡി.എല്‍.എഫ് ഫ്ളാറ്റില്‍ താമസിക്കുന്നവര്‍ക്കാണ് രോഗബാധയുണ്ടായത്. അഞ്ചു വയസില്‍ താഴെയുള്ള 25 കുട്ടികളും ചികിത്സയിലാണ്. കുടിവെള്ളത്തില്‍ നിന്നാവാം രോഗം പടര്‍ന്നതെന്നാണ് സംശയം. ആരോഗ്യവകുപ്പ് ജലസാംപിളുകള്‍ ശേഖരിച്ചു. 15 ടവറുകളിലായി 1268 ഫ്ളാറ്റുകളാണ് ഡിഎല്‍എഫിന് കീഴിലുള്ളത്. 5000ത്തിലധികം താമസക്കാരും ഇവിടെ ഉണ്ട്. കുടിവെള്ളത്തില്‍ നിന്നാണ് രോഗബാധ ഉണ്ടായതെങ്കില്‍ കൂടുതല്‍ ആളുകളും ചികിത്സ തേടാനാണ് സാധ്യത. കിണര്‍ ബോര്‍വെല്‍ മുനിസിപാലിറ്റി ലൈന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഫ്ളാറ്റിലേക്ക് കുടിവെള്ളമെത്തിക്കുന്നത്. ഇവിടെ നിന്നുള്ള […]Read More
dailyvartha.com
8 June 2024
കൊച്ചി: അസോസിയേഷന് ഓഫ് ഫുഡ് സയന്റിസ്റ്റ്സ് ആന്‍ഡ് ടെക്നോളജിസ്റ്റ് ഇന്ത്യ (എഎഫ്എസ്റ്റിഐ) കൊച്ചിന് ചാപ്റ്ററിന്റെയും നിറ്റാ ജലറ്റിന് ഇന്ത്യ ലിമിറ്റഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക ഭക്ഷ്യസുരക്ഷാ ദിനം ആചരിച്ചു. നിറ്റാ ജലാറ്റിന്‍ കാക്കനാട് ഡിവിഷനില്‍ നടന്ന ദിനാചരണം നിറ്റാ ജലറ്റിന് സീനിയര്‍ ജനറല്‍ മാനേജര്‍ കെ പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സിഐഎഫ്റ്റി മുന്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.ടി വി ശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി.അസോസിയേഷന് ദേശിയ വൈസ് പ്രസിഡന്റ് ഡോ. ഡി ഡി നമ്പൂതിരി, എഎഫ്എസ്ടിഐ കൊച്ചിന് ചാപ്റ്റര്‍ […]Read More
dailyvartha.com
7 June 2024
മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ പക്ഷിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. ലോകത്ത് ആദ്യമായാണ് പക്ഷിപ്പനി ബാധിച്ച് ഒരു മനുഷ്യമരണം റിപോര്‍ട്ട് ചെയ്യുന്നത്. 59കാരന് ഏപ്രില്‍ 24ന് മരിച്ചത് പക്ഷിപ്പനി മൂലമാണെന്ന് കണ്ടെത്തിയത്. പനിയും ശ്വാസതടസവും വയറിളക്കവും ഓക്കാനവും ക്ഷീണവും എന്നിവയെ തുടര്‍ന്ന് മെക്സിക്കോ സിറ്റിയിലെ ആശുപത്രിയില്‍ വച്ചാണ് ഇയാള്‍ മരിക്കുന്നത്. എന്നാല്‍ വൈറസിന്റെ ഉറവിടം അജ്ഞാതമാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. മനുഷ്യരില്‍ പക്ഷിപ്പനി വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണെന്നെന്നു ഡബ്യൂഎച്ച് ഒയും അറിയിച്ചു. മെക്സിക്കോയിലെ […]Read More
dailyvartha.com
2 June 2024
മലപ്പുറം കൊണ്ടോട്ടിയിൽ ചികിത്സക്കിടെ നാലു വയസുകാരൻ സ്വകാര്യ ആശുപത്രിയിൽ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൊണ്ടോട്ടി പൊലീസ്. ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെയാണ് കൊണ്ടോട്ടി മേഴ്സി ആശുപത്രിയിൽ വെച്ച് അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് ഷാനിൽ മരിച്ചത്. വായിലെ മുറിവ് തുന്നിക്കെട്ടാൻ അനസ്തീഷ്യ നൽകിയതിന് പിന്നാലെയായിരുന്നു കുഞ്ഞിന്റെ മരണം. കളിക്കുന്നതിനിടെ വായില്‍ കമ്പു കൊണ്ട് മുറിഞ്ഞതിനെത്തുടര്‍ന്നാണ് നാലുവയസുകാരനായ മുഹമ്മദ് ഷാനിലിനെ കൊണ്ടോട്ടി മേഴ്സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുറിവിനു തുന്നലിടാനായി […]Read More
dailyvartha.com
1 June 2024
ചെന്നൈ: മുലപ്പാൽ കുപ്പിയിലാക്കി വിൽപനയ്ക്ക് വെച്ചിരുന്ന സ്ഥാപനം ഭക്ഷ്യ സുരക്ഷാ വകുപ്പ് അടച്ചുപൂട്ടി. മാധവാരത്തെ ലൈഫ് വാക്സിൻ സ്റ്റോറിനെതിരെയാണ് നടപടിയുണ്ടായത്. സ്ഥാപന ഉടമ മുത്തയ്യയ്ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കേസെടുത്തു. ഫ്രീസറിൽ സൂക്ഷിച്ച നിലയിൽ 45 കുപ്പി മുലപ്പാൽ ഇവിടെ നിന്നും കണ്ടെത്തി. പിടിച്ചെടുത്ത കുപ്പികളിലെ പാൽ ലാബിലേക്ക് അയച്ചു. 10 ദിവസം മുമ്പ് ലഭിച്ച പരാതിയെ തുടർന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ലൈഫ് വാക്സിൻ സ്റ്റോറിൽ പരിശോധന നടത്തിയത്. പരാതി ശരിവെക്കുന്ന തരത്തിലാണ് സ്ഥാപനത്തിൽ നിയമവിരുദ്ധമായി മുലപ്പാൽ […]Read More
dailyvartha.com
30 May 2024
പാലക്കാട് : ഉറക്കഗുളികയിൽ ഉപയോഗിക്കുന്ന മെലറ്റോമിൻ എന്ന രാസവസ്തു അടങ്ങിയ ZZZQUIL എന്ന ഭക്ഷ്യ വസ്തു ആരോഗ്യത്തിന് അപകടകരമാണെന്ന് വ്യക്തമായാൽ അതിന്റെ വിതരണം സംസ്ഥാനത്ത് നിരോധിക്കുന്നതിനും ഇക്കാര്യം കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയെ അറിയിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. ഭക്ഷ്യ സുരക്ഷാ കമ്മീഷണർ രണ്ടു മാസത്തിനുള്ളിൽ ഭക്ഷ്യ വസ്തുവിന്റെ പരിശോധനാഫലം ഉൾപ്പെടെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മെഡിക്കൽ […]Read More
dailyvartha.com
29 May 2024
പേരാമംഗലത്ത് വച്ച് കെഎസ്ആര്‍ടിസി ബസ്സില്‍ വച്ച് യുവതി പ്രസവിച്ചു. അങ്കമാലിയില്‍ നിന്ന് തൊട്ടിപാലത്തേക്ക് വരികയായിരുന്ന ബസ് പേരാമംഗലം പൊലീസ് സ്റ്റേഷന് മുന്നില്‍ എത്തിയപ്പോള്‍ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഉടന്‍ തന്നെ ബസ് തൃശൂര്‍ അമല ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും യുവതി പ്രസവിക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തിരുനാവായ സ്വദേശിയായ യുവതി പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. പന്ത്രണ്ടരയോടെയായിരുന്നു സംഭവം.Read More
dailyvartha.com
28 May 2024
തൃശ്ശൂർ: പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. പെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബ (56) ആണ് ഇന്ന് പുലർച്ചെ തൃശൂർ മെഡിക്കൽ കോളേജിൽ മരിച്ചത്. പെരിഞ്ഞനം മൂന്നുപീടികയിലെ സെയിൻ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് കഴിഞ്ഞ ശനിയാഴ്ച ഭക്ഷ്യവിഷബാധയേറ്റത്. ഉസൈബയുടെ വീട്ടിലേക്ക് ഇവിടെ നിന്നും കുഴിമന്തി പാഴ്സൽ വാങ്ങിക്കഴിക്കുകയായിരുന്നു. കുഴിമന്തിക്കൊപ്പമുള്ള മയോണൈസിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെ രാവിലെ മുതലാണ് പനിയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളുമുണ്ടായതിനെ തുടർന്ന് ഇവർ ചികിത്സ തേടിയത്. ഇവരുടെ […]Read More