ഗുരുവായൂർ: കേരളത്തിന്റെ ആരോഗ്യ രംഗത്തെ ഗുരുതര അവസ്ഥയും, ബിന്ദു എന്ന യുവതിയുടെ മരണവും ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണാ ജോർജ്ജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാലയും പ്രകടനവും നടന്നു. കൈരളി ജംഗ്ഷനിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠന് പതാക കൈ മാറി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് പ്രതിഷേധ ജ്വാലയ്ക്ക് തുടക്കം കുറിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങൾ ചുറ്റിയ പ്രതിഷേധ പ്രകടനം കൈരളി ജംഗ്ഷനിൽ സമാപിച്ചു. പ്രതിഷേധ പരിപാടിയിൽ നേതാക്കളായ […]Read More
dailyvartha.com
16 June 2025
ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 11 കൊവിഡ് മരണം കൂടി. ഇതില്‍ ഏഴ് മരണം കേരളത്തിലാണ്. അഞ്ച് പുരുഷൻമാരും രണ്ട് സ്ത്രീകളുമാണ് കേരളത്തില്‍ മരിച്ചത്. വിവിധ രോഗങ്ങൾ ബാധിച്ച് ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ച എല്ലാവരും. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ദില്ലി എന്നിവിടങ്ങളിലും ഓരോ മരണങ്ങൾ സ്ഥിരീകരിച്ചു. അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 119 കേസുകൾ കുറഞ്ഞു. നിലവില്‍ ആകെ 7264 കൊവിഡ് രോഗബാധിതരാണ് രാജ്യത്തുള്ളത്. കേരളത്തിൽ 87 പേരും രോഗമുക്തരായി. സംസ്ഥാനത്തെ കേസുകൾ 1920 ആയി കുറഞ്ഞു. കൊവിഡ് ജാഗ്രത […]Read More
dailyvartha.com
2 June 2025
തൃശൂര്‍: ഒഡീഷ സ്വദേശിനിയായ യുവതി ട്രെയിനില്‍ വെച്ച് പ്രസവിച്ചു. തൃശൂര്‍ നെല്ലാട് വെച്ചാണ് പത്തൊമ്പതുകാരിയായ യുവതി പ്രസവിച്ചത്. ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ശേഷം അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. കുടുംബത്തോടൊപ്പം ആലുവയിലേക്കുള്ള യാത്രയിലായിരുന്നു യുവതി. ട്രെയിന്‍ തൃശൂര്‍ എത്തിയപ്പോള്‍ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ആലുവയില്‍ എത്തിയ ശേഷം റെയില്‍വേ അധികൃതര്‍ യുവതിയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി. യുവതിയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.Read More
dailyvartha.com
2 June 2025
ദില്ലി: വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ. നിലവിലെ സാഹചര്യം വിലയിരുത്താൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 3758 പേർക്കാണ് നിലവിൽ കൊവിഡ് ഉള്ളത്. ഇതിൽ 1400 കൊവിഡ് കേസുകൾ കേരളത്തിലാണ്. മഹാരാഷ്ട്ര സർക്കാരിന്റെ കണക്ക് പ്രകാരം 506 കോവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്. ദില്ലി, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളിൽ വർധനവുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. […]Read More
dailyvartha.com
27 May 2025
ദില്ലി: രാജ്യത്തെ കൊവിഡ് കേസുകല്‍,എത്ര വേഗത്തിൽ എവിടേക്കൊക്കെ വർദ്ധിക്കുന്നുവെന്ന് കേന്ദ്രം നിരീക്ഷിക്കുന്നു. സ്വാഭാവിക പ്രതിരോധ ശേഷിയും, വാക്സിനിലൂടെ പ്രതിരോധശേഷിയും പുതിയ വൈറസ് മറികടക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നു. എത്രത്തോളം കേസുകൾ ഗുരുതരമാകും എന്നതും നിരീക്ഷിക്കുന്നുണ്ട്, നിലവിൽ ഗുരുതരമാകുന്ന കേസുകൾ വളരെ കുറവാണ്. നിലവിലെ കേസുകളുടെ വർദ്ധനവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് വിലയിരുത്തൽ. എല്ലാ കേസുകളിലും ജനിതക ശ്രേണീ പരിശോധന നടത്തുന്നുണ്ട്. എൽ എഫ് 7, എക്സ് എഫ് ജി, ജെ എൻ 1, എൻ ബി 1.8.1 വകഭേദങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. […]Read More
dailyvartha.com
26 May 2025
ദില്ലി: വീണ്ടും കൊവിഡ് പടരുന്നു. രാജ്യത്ത് ആകെ കൊവിഡ് കേസുകൾ ആയിരം കടന്നു. ഏറ്റവും ഒടുവിൽ പുറത്ത് വന്ന കണക്കുകൾ പ്രകാരം കേസുകളുടെ എണ്ണം 1009 ആയി. മെയ് 19 മുതൽ കേരളത്തിൽ 335 കേസുകൾ കൂടി. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. നിലവിൽ കേരളത്തിൽ ആകെ 430 ആക്ടീവ് കേസുകളെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്താകെ മെയ് 19 ന് ശേഷം കൂടിയത് 752 കേസുകളാണ്. 305 പേർ രോഗമുക്തരായി. പരിശോധനകൾ […]Read More
dailyvartha.com
22 May 2025
അങ്കമാലി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി കുറഞ്ഞ ചെലവിൽ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളുമായി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. ഭൂരിഭാഗം സ്ത്രീകൾക്കിടയിലും പ്രധാന വെല്ലുവിളിയായ പിസിഒഡി കണ്ടുപിടിക്കുന്നതിനും പഹിഹരിക്കുന്നതിനുമായി പിസിഒഡി വെല്‍നസ് പാക്കേജ് ഇപ്പോൾ 65 ശതമാനം ഇളവിൽ 1999 രൂപയ്ക്കാണ് ലഭ്യമാകുക. അള്‍ട്രാസൗണ്ട് പെല്‍വിസ്, യൂറിന്‍ പരിശോധന, തൈറോയിഡ്, എഫ്എസ്എച്ച് പരിശോധന, ല്യൂട്ടിനൈസിംഗ് ഹോർമോൺ, ഹീമോഗ്രാം, HbA1C തുടങ്ങിയ സേവനങ്ങളാണ് ഈ പാക്കേജിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.കൂടാതെ സ്ത്രീകൾക്കായി 75 ശതമാനം ഇളവിൽ 1500 രൂപക്ക് രക്ത പരിശോധന, യൂറിന്‍ പരിശോധന, […]Read More
dailyvartha.com
9 May 2025
മലപ്പുറം: വളാഞ്ചേരി നിപ രോഗം സ്ഥിരീകരിച്ച യുവതിയുടെ ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ആരോഗ്യ വകുപ്പ് രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. 49 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതില്‍ ആറ് പേർക്ക് രോഗ ലക്ഷണങ്ങളുണ്ട്. സമ്പർക്ക പട്ടികയിലുള്ള 49 പേരിൽ 45 പേര് ഹൈ റിസ്ക്ക് കാറ്റഗറിയിൽ ഉള്ളവരാണ്. അതേസമയം, പ്രദേശത്ത് അസ്വഭാവിക മരണങ്ങൾ ഉണ്ടായിട്ടില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറം വളാഞ്ചേരിയിൽ ഇന്നലെയാണ് യുവതിക്ക് നിപ സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയില്‍ ഇവര്‍ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ ചികിത്സയിലാണ്. […]Read More
dailyvartha.com
8 May 2025
കോഴിക്കോട്: കേരളത്തിൽ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പുനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം പോസിറ്റീവായി. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ. പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. മരുന്ന് നൽകിയിട്ട് അസുഖം മാറുന്നില്ല. നിപ ലക്ഷണങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സ്രവം പരിശോധനക്കയച്ചത്. ആരോഗ്യ വകുപ്പ് സ്ഥിതി നിരീക്ഷിക്കുകയാണ്. ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്സോ വൈറിഡേ ഇനത്തിലെ വൈറസാണ്. പൊതുവേ മൃഗങ്ങളില്‍ […]Read More
dailyvartha.com
3 May 2025
കോഴിക്കോട്: മെഡിക്കൽ കോളേജിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. ഗോപാലൻ, ഗംഗാധരൻ, സുരേന്ദ്രൻ, ഗംഗ, നസീറ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. അഞ്ച് പേരും പുക ശ്വസിച്ചും ശ്വാസം കിട്ടാതെയും മരിച്ചുവെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. അതിനിടെ കോഴിക്കോട് മെഡിക്കൽ കോളേജിലെ പൊട്ടിത്തെറിക്ക് പിന്നാലെ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനിച്ചു. പോസ്റ്റ്മോർട്ടത്തിലൂടെ മാത്രമേ ഈ ആരോപണവും മരണത്തിലുണ്ടായ സംശയവും ദൂരീകരിക്കാനും സാധിക്കൂവെന്ന് മെഡിക്കൽ […]Read More