കൊച്ചി: കൊക്കെയ്ന്‍ ലഹരിക്കേസില്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള അഞ്ച് പ്രതികളെ വെറുതെവിട്ടു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കൊക്കയ്ന്‍ ലഹരി കേസാണിത്. എട്ട് പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ ഒഴികെ എല്ലാവരും വിചാരണ നേരിട്ടിരുന്നു. 2015 ജനുവരി 30നായിരുന്നു ഷൈന്‍ ടോം ചാക്കോയേയും നാല് യുവതികളേയും കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വച്ച് കൊക്കെയ്ന്‍ ഉപയോഗിച്ചതിന് പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി പന്ത്രണ്ട് മണിക്ക് നടത്തിയ റെയ്ഡില്‍ […]Read More
dailyvartha.com
9 February 2025
കോഴിക്കോട്: അന്തരിച്ച സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ വീട്ടിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. എംടിയുടെ ഭാര്യ സരസ്വതി ടീച്ചറുമായും മകൾ അശ്വതിയുമായും സുരേഷ് ഗോപി സംസാരിച്ചു. മലയാളത്തിന്റെ കലാമഹത്വമാണ് എംടിയെന്ന് സുരേഷ് ഗോപി അനുസ്മരിച്ചു. വടക്കൻപാട്ടുകളെ ആസ്പദമാക്കി എംടി വാസുദേവൻ നായർ തിരക്കഥ എഴുതി മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി നിരവധി പ്രതിഭകൾ അണിനിരന്ന ‘ഒരു വടക്കൻ വീരഗാഥ’ എന്ന ചിത്രം റീ-റീലീസ് ചെയ്ത സാഹചര്യത്തിലാണ് സുരേഷ് ഗോപിയുടെ സന്ദർശനം. സിനിമയുടെ നിർമ്മാതാവായ പിവി ഗംഗാധരന്റെ കുടുംബവും […]Read More
dailyvartha.com
3 February 2025
കൊച്ചി: വിഷ്ണു മഞ്ചു നായകനായി എത്തുന്ന ‘കണ്ണപ്പ’യിലെ പ്രഭാസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. രുദ്ര എന്ന അതിഥി കഥാപാത്രമായാണ് പ്രഭാസ് ചിത്രത്തിലെത്തുന്നത്. ‘ആഞ്ഞടിക്കുന്ന കൊടുങ്കാറ്റ്, ഭാവി-ഭൂത കാലങ്ങളുടെ വഴികാട്ടി, ശിവ കല്പനയാല് സത്യപ്രതിജ്ഞ ചെയ്ത ഭരണാധികാരി,’ എന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രഭാസ് കഥാപാത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ചിത്രം ഏപ്രില്‍ 25 ന് പ്രദര്‍ശനത്തിന് എത്തും. ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ മുകേഷ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എവിഎ എന്റര്ടൈന്മെന്റ്സ് എന്നി […]Read More
dailyvartha.com
28 January 2025
കൊച്ചി: മലയാളത്തിലെ പ്രമുഖ നടിയുടെ പരാതിയില്‍ കേസ് നേരിടുന്ന സംവിധായകന് സനല്‍കുമാര്‍ ശശിധരന് അമേരിക്കയിലെന്ന് വിവരം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇയാള്‍ അമേരിക്കയിലാണെന്നാണ് കൊച്ചി പൊലീസ് അറിയിച്ചു. സനല്‍കുമാറിനെ നാട്ടിലെത്തിക്കാന്‍ കോൺസുലേറ്റിനെ സമീപിക്കാൻ ശ്രമം തുടങ്ങിയതായി കൊച്ചി പൊലീസ് അറിയിച്ചു. നടിയുടെ പരാതിയിൽ ജാമ്യമില്ല വകുപ്പുകളാണ് സനൽകുമാർ ശശിധരന് എതിരെ ചുമത്തിയിരിക്കുന്നത്. പിന്തുടർന്ന് ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിച്ചു എന്നി വകുപ്പിലാണ് കേസെടുത്തത്. നേരത്തെ ഉണ്ടായ സമാന പരാതിയിൽ കുറ്റപത്രം നൽകാനിരിക്കെയാണ് രണ്ടാമത്തെ കേസ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തത്. […]Read More
dailyvartha.com
26 January 2025
കൊച്ചി: ജനപ്രിയ സിനിമകളിലൂടെ മലയാളിയെ ചിരിപ്പിച്ച സംവിധായകൻ ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു അന്ത്യം. മൃതദേഹം പുലർച്ചയോടെ കൊച്ചിയിലെ വീട്ടിൽ എത്തിക്കും. രാവിലെ 10 മുതൽ കലൂർ മണപ്പാട്ടി പറമ്പിലെ ബാങ്ക് ഹോളിൽ പൊതു ദർശനത്തിന് വയ്ക്കും. സംസ്കാരം വൈകിട്ട് നാല് മണിക്ക് കലൂർ കറുകപ്പള്ളി ജുമ മസ്ജിദ് ഖബരിസ്ഥാനിൽ നടക്കും. തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം കഴിഞ്ഞ 7 ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. ഉദരരോഗങ്ങളും അലട്ടിയിരുന്നു കല്യാണരാമൻ, ചട്ടമ്പിനാട്, മായാവി, […]Read More
Entertainment
National
സെയ്ഫ് അലിഖാനെതിരായ ആക്രമണം: ആശുപത്രിയിലെത്തിച്ച സമയത്തിലും മുറിവുകളുടെ എണ്ണത്തിലും
dailyvartha.com
24 January 2025
ദില്ലി: ബോളിവുഡ് നടൻ സെയ്ഫ് അലിഖാനെ മോഷ്ടാവ് കുത്തിയ സംഭവത്തിൽ നടനെ ആശുപത്രിയിലെത്തിച്ച സമയത്തിലും മുറിവുകളുടെ എണ്ണത്തിലും പൊരുത്തക്കേടുകളുണ്ടെന്ന് കണ്ടെത്തൽ. പതിനാറാം തീയതി പുലർച്ചെ 2.30നാണ് ആക്രമണം നടന്നത്. എന്നാൽ നടനെ എത്തിച്ചത് പുലർച്ചെ 4.10ന് എന്ന് ആശുപത്രി രേഖകളിൽ നിന്ന് വ്യക്തമാകുന്നു. ബാന്ദ്രയിലെ ഫ്ലാറ്റിൽ നിന്ന് ലീലാവതി ആശുപത്രിയിലേക്കുള്ളത് 10 -15 മിനിറ്റ് യാത്ര മാത്രമാണ്. കൂടെ ഉണ്ടായിരുന്നത് സുഹൃത്ത് അഫ്സാർ സെയ്ദി എന്നാണ് രേഖകളിലുള്ളത്. എന്നാൽ മകനാണ് ഒപ്പം ഉണ്ടായിരുന്നത് എന്നാണ് നേരത്തെ ഡോക്ടർമാർ […]Read More
dailyvartha.com
24 January 2025
കൊച്ചി : പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. നിർമാതാവ് ആന്റോ ജോസഫാണ് കേസിൽ രണ്ടാം പ്രതി. ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകിയതിന്റെ പേരിൽ ബി ഉണ്ണികൃഷ്ണൻ വൈരാഗ്യ നടപടിയെടുത്തുവെന്നും സിനിമയിൽ നിന്ന് തന്നെ മാറ്റി നിർത്തിയെന്നും സാന്ദ്രയുടെ പരാതിയിലുണ്ട്. സാന്ദ്രയുടെ പരാതിയിൽ കോടതിയുടെ നിർദ്ദേശ പ്രകാരമാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്. ബി ഉണ്ണികൃഷ്ണൻ തൊഴിൽ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തി. സാന്ദ്രാ […]Read More
Entertainment
National
വിശാലിനെക്കുറിച്ച് അപകീര്‍ത്തികരമായ വീഡിയോ; യൂട്യൂബര്‍ക്കും മൂന്ന് യൂട്യൂബ് ചാനലുകള്‍ക്കെതിരെ
dailyvartha.com
23 January 2025
ചെന്നൈ: തമിഴ് നടൻ വിശാലിനെ കുറിച്ച് അപകീർത്തികരമായ വീഡിയോ പങ്കുവെച്ചതിന് കേസ്. യൂട്യൂയൂബർ സെഗുവേരയ്ക്കും മൂന്ന് യൂട്യൂബ് ചാനലുകൾക്കുംഎതിരെയാണ് ചെന്നൈ പൊലീസ് കേസെടുത്തത്. താരസംഘടനയായ നടികർ സംഘത്തിന്റെ പ്രസിഡന്റ് നാസർ നൽകിയ പരാതിയിലാണ് നടപടി. മദഗദരാജ എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥമുള്ള പരിപാടിയിൽ വിശാൽ ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതാണ് സംഭവത്തിന് ആധാരം. പനി ബാധിതനായതിനാൽ തളർച്ച അനുഭവപ്പെട്ടതായി താരം പറഞ്ഞെങ്കിലും അപകീർത്തികരമായ രീതിയിൽ യൂട്യൂബ് ചാനലുകൾ വാർത്ത നൽകുകയായിരുന്നു.Read More
dailyvartha.com
21 January 2025
ഇന്‍സ്റ്റഗ്രാമില്‍ സ്ഥിരമായി റീല്‍സ് കാണാന്‍ ഇഷ്ടപ്പെടുന്നവരോ, അല്ലെങ്കില്‍ റീല്‍സ് ചെയ്യുന്നവരോ ആണോ നിങ്ങള്‍ ?.. എങ്കിലിതാ സന്തോഷവാര്‍ത്ത. പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാം പുതിയ അപ്ഡേറ്റുകള് പ്രഖ്യാപിച്ചു. ഇനി മുതല്‍ റീല്‍സിന്റെ ദൈര്‍ഘ്യം 3 മിനിറ്റാക്കും. ഇതിനൊപ്പം പ്രൊഫൈല്‍ ഗ്രിഡുകളില്‍ മാറ്റവും ഇന്‍സ്റ്റഗ്രാം കൊണ്ടുവന്നു. ഇന്‍സ്റ്റഗ്രാം തലവന്‍ ആദം മോസ്സെരിയാണ് പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. മുന്‍പ് 90 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള വീഡിയോ റീല്‍സുകളായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്യാന്‍ സാധിച്ചിരുന്നത്. ഇതിലാണ് മാറ്റം വരുന്നത്. ഇനി […]Read More
dailyvartha.com
10 January 2025
സിനിമാ സാഹിത്യ മേഖലകളിൽ മലയാളത്തിൻ്റെ അഭിമാനമായ എം.ടി. വാസുദേവൻ നായർക്ക് ആദരമായി മാനാഞ്ചിറ ഫിലിം ഫെസ്റ്റിവൽ ഫോറത്തിൻ്റെ ആഭിമുഖൃത്തിൽ ചിത്രാഞ്ജലി. ജനുവരി 13 ന് രാവിലെ 10.30 മുതൽ കോഴിക്കോട് കൈരളി ശ്രീ തിയേറ്റർ കോംപ്ളക്സിലെ വേദി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ എം.ടി തിരക്കഥയിലും സംവിധാനത്തിലും പങ്കുവഹിച്ച ശ്രദ്ധേയ ചിത്രങ്ങൾ പ്രദർശിപ്പിക്കും. രാവിലെ 10.30 ന് എം.ടി. ആദ്യമായി തിരക്കഥ ഒരുക്കിയതും എ. വിൻസെൻ്റ് സംവിധാനം ചെയ്തതുമായ മുറപ്പെണ്ണ് പ്രദർശിപ്പിക്കും. എം.ടിയുടെ സ്നേഹത്തിന്റെ മുഖങ്ങൾ എന്ന ചെറുകഥയാണ് […]Read More