കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. 2023ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡാണ് പ്രഖ്യാപിച്ചത്. 160 ചിത്രങ്ങളാണ് ഇത്തവണ അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ടത്. രണ്ട് ഘട്ടമായി ഇവ പരിശോധിച്ച് അവസാനഘട്ടത്തില്‍ 38 ചിത്രങ്ങളാണ് ജൂറി വിലയിരുത്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ദി കോറാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ആടുജീവിതത്തിലൂടെ പൃഥ്വിരാജ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഉര്‍വശി (ഉള്ളൊഴുക്ക്), ബീന ആര് ചന്ദ്രന് (തടവ്) എന്നിവര്‍ മികച്ച നടിമാരായി തിരഞ്ഞെടുക്കപ്പെട്ടു. ബ്ലെസിയാണ് മികച്ച സംവിധായകന്. […]Read More
dailyvartha.com
12 August 2024
‘ മുംബൈ: ഡങ്കി എന്ന രാജ് കുമാര്‍ ഹിരാനി ചിത്രത്തിന് ശേഷം പുതിയ സിനിമകളൊന്നും ഷാരൂഖ് ഖാന് ചെയ്തിട്ടില്ല. ചില പ്രൊജക്ടുകള്‍ സംബന്ധിച്ച് വാര്‍ത്തയുണ്ടെങ്കിലും ഔദ്യോഗികമായി ഇത് സംബന്ധിച്ച വാര്‍ത്തകളൊന്നും വന്നിട്ടില്ല. അതേ സമയം കഴിഞ്ഞ ദിവസമാണ് 77-ാമത് ലൊകാർണോ ഫിലിം ഫെസ്റ്റിവലില്‍ ഷാരൂഖ് ഖാനെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡായ കരിയർ ലെപ്പാർഡ് നൽകി ആദരിച്ചത്. തുടര്‍ന്ന് ലൊകാർനോ ഫിലിം ഫെസ്റ്റിവലിന്റെ ഡയറക്ടറായ ജിയോണ എ നസാരോയുമായി നടത്തിയ സംഭാഷണത്തിനിടെ ഷാരൂഖ് തന്റെ ഭാവി പ്രൊജക്ടുകള്‍ […]Read More
Entertainment
Kerala
വയനാട് ദുരന്തത്തില്‍ മോഹന്‍ലാലിനെ അധിക്ഷേപിച്ച യുട്യൂബര്‍ ‘ചെകുത്താന്’ അറസ്റ്റില്‍
dailyvartha.com
9 August 2024
കൊച്ചി: നടന് മോഹന്‍ലാലിനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ യൂട്യൂബര്‍ ‘ചെകുത്താന്’ എന്നറിയപ്പെടുന്ന തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സ് അറസ്റ്റില്‍. പട്ടാള യൂണിഫോമില്‍ മോഹന്‍ലാല്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ സന്ദര്‍ശനം നടത്തിയതിനെയാണ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതിന് ചെകുത്താന് അറസ്റ്റിലായത്. താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറിയായ സിദ്ദിഖിന്റെ പരാതിയിലാണ് തിരുവല്ല പൊലിസ് കേസെടുത്തത്. ആരാധകരുടെ മനസില്‍ വിദ്വേഷം ഉണ്ടാക്കുന്ന പരാമര്‍ശം യുട്യൂബ് ചാനലിലൂടെ നടത്തിയെന്നാണ് കേസ്. പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ചെകുത്താന് ഒളിവില്‍ പോയിരുന്നു. ഇന്ത്യന്‍ ടെറിട്ടോറിയല്‍ […]Read More
dailyvartha.com
31 July 2024
ചരിത്ര വിജയം നേടിയ ‘കല്‍ക്കി കൽക്കി 2898 എഡി’ എന്ന ചിത്രത്തിന് ശേഷം പ്രഭാസിന്റെ പുതിയ ചിത്രമായ ‘രാജാസാബി’ന്റെ ഗ്ലിംപ്സ് പങ്കുവച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. സിനിമാ പ്രേമികളെയും ആരാധകരെയും തൃപ്തിപ്പെടുത്തുന്ന വിധത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് വീഡിയോയില്‍ പ്രഭാസിനെ അവതരിപ്പിച്ചിരിക്കുന്നത്. ആരാധകർക്ക് വിരുന്നൊരുക്കാൻ 2025 ഏപ്രിൽ 10ന് ചിത്രം തിയേറ്ററുകളിലെത്തും.മാരുതിയാണ് രാജാസാബ് സംവിധാനം ചെയ്യുന്നത്. ഹൊറർ, റൊമാൻ്റിക്, കോമഡി പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്ന് ഏകദേശം എട്ട് മാസങ്ങൾക്ക് ശേഷമാണ് 45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ […]Read More
dailyvartha.com
24 July 2024
തിരുവനന്തപുരം: സിനിമാ മേഖലയില്‍ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുന്നത് തടഞ്ഞ് ഹൈക്കോടതി. നിര്‍മാതാവിന്റെ ഹർജിയില്‍ ഒരാഴ്ചത്തേക്കാണ് റിപ്പോര്‍ട്ട് ഹൈക്കോടതി സ്റ്റേ ചെയ്തത്. സജിമോന്‍ പാറയിലാണ് ഹർജി നല്‍കിയത്. സ്വകാര്യ വിവരങ്ങള്‍ ഒഴികെയുള്ള ഭാഗങ്ങള്‍ പുറത്ത് വിടാന്‍ വിവരാവകാശ കമ്മീഷനാണ് ഉത്തരവിട്ടിരുന്നത്. പേജ് 49, 81 മുതല്‍ 100 വരെയുള്ള പേജുകള്‍, പാരഗ്രാഫ് 165 മുതല്‍ 196 വരെയുള്ള ഭാഗം, ഖണ്ഡിക 96 എന്നിവ ഒഴിവാക്കിയാവും റിപോര്‍ട്ട് പുറത്ത് വിടുകയെന്നായിരുന്നു റിപ്പോര്‍ട്ട്. 2019 ഡിസംബര്‍ […]Read More
dailyvartha.com
24 July 2024
മോഹൻലാല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റാം. ജീത്തു ജോസഫും മോഹൻലാലും ഒന്നിച്ച ചിത്രങ്ങളൊക്കെ വമ്പൻ ഹിറ്റുകളാകാറുണ്ട്. റാമിന്റെ പുതിയ അപ്ഡേറ്റ് നിരാശയുണ്ടാക്കുന്നതാണ്. റാം വൈകിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രീകരണം ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കി ക്രിസ്മസിന് തിയ്യറ്ററുകളില്‍ എത്തിക്കാനായിരുന്നു നേരത്തെ ആലോചനകള്‍ ഉണ്ടായിരുന്നത്. നിലവിലെ സൂചനകള്‍ റാം ഒന്നാം ഭാഗം ഡിസംബറില്‍ പ്രദര്‍ശനത്തിന് എത്തില്ല എന്നതാണ്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ വൈകുന്നതിനാലാണ് ചിത്രം ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കാനാകാത്തത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എല്‍ 360 മോഹൻലാല്‍ ചിത്രമായി ക്രിസ്മസിന് പ്രദര്‍ശനത്തിന് […]Read More
dailyvartha.com
24 July 2024
കൊച്ചി: ചലച്ചിത്ര മേഖലയിൽ വനിതകൾ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് ഇന്ന് പരസ്യമാക്കും. അഞ്ചു വർഷത്തിന് ശേഷമാണ് റിപ്പോർട്ട് പുറത്തുവരുന്നത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ വിവരാവകാശ കമ്മിഷന്റെ ഉത്തരവ് അനുസരിച്ച് ഒഴിവാക്കിയാണ് പ്രസിദ്ധീകരിക്കുക. റിപ്പോർട്ട് പുറത്തുവിടാത്തതിനെതിരെ വിവിധ മേഖലകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. നേരത്തെ, റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവ് സ്വാഗതം ചെയ്ത് വിമെൻ ഇൻ സിനിമ കളക്ടീവ് (WCC) രംഗത്തെത്തിയിരുന്നു. 2019 മുതൽ 2024 […]Read More
dailyvartha.com
6 July 2024
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണമറിയിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വിവരാവകാശ കമ്മീഷൻ ഉത്തരവ് പരിശോധിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു. വിലക്കപ്പെട്ട കാര്യങ്ങൾ ഒഴിവാക്കി ബാക്കിയുള്ളവ പുറത്തുവിടുന്നതിനോട് യോജിപ്പാണുള്ളതെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കവേ വ്യക്തമാക്കി. ഒരു വ്യക്തിയെയും പേരെടുത്തു റിപ്പോർട്ടിൽ പറയുന്നില്ലെന്നും റിപ്പോർട്ടിൽ നിന്ന് ചില കാര്യങ്ങൾക്കു രൂപരേഖ തയ്യാറാക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നടിമാരടക്കം സിനിമാമേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങളും നേരിട്ട ദുരനുഭവങ്ങളുമായിരുന്നു ഹേമ കമ്മിറ്റി പഠിച്ചത്. മുൻകിട നായികമാർ മുതൽ […]Read More
dailyvartha.com
6 July 2024
സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാണമെന്ന് ഉത്തരവിട്ട് വിവരാവകാശ കമ്മീഷൻ. വിലക്കപ്പെട്ട വിവരം ഒഴിച്ച് മറ്റൊന്നും മറച്ചുവയ്ക്കരുതെന്നാണ് ഉത്തരവിൽ പറയുന്നത്. 2019 ലാണ് ഹേമ കമ്മിറ്റി സര്‍ക്കാരിന് റിപ്പോർട്ട് സമര്‍പ്പിച്ചത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കൈമാറരുതെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഹേമ കമ്മിറ്റി രൂപീകരണം വലിയ ക്രെഡിറ്റായാട്ടാണ് ഒന്നാം പിണറായി സർക്കാർ പ്രചരിപ്പിച്ചത്. പക്ഷെ 2019 ഡിസംബർ 31 ന് റിപ്പോർട്ട് കിട്ടിയശേഷം പിന്നെ ഉടനീളം കണ്ടത് ഒളിച്ചുകളിയായിരുന്നു. മൊഴി നൽകിയവരുടെ സ്വകാര്യതാ […]Read More
dailyvartha.com
3 July 2024
സിനിമാ സംബന്ധിയായ പരിപാടികള്‍ കവര്‍ ചെയ്യുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അക്രഡിറ്റേഷന് നിര്‍ബന്ധമാക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. അഭിനേതാക്കളോട് മോശമായ രീതിയില്‍ പലപ്പോഴും ചോദ്യങ്ങള്‍ ചോദിക്കുന്നതും മരണവീട്ടില്‍ പോലും താരങ്ങളെ ക്യാമറയുമായി പിന്തുടരുന്നതും അടക്കമുള്ള സമീപനമാണ് നിര്‍മ്മാതാക്കള്‍ വിമര്‍ശനാത്മകമായി ചൂണ്ടിക്കാട്ടുന്നത്. ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. അക്രഡിറ്റേഷനുവേണ്ടി സിനിമാ നിര്‍മ്മാതാവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് […]Read More