കണ്ണൂര്: സംവിധായകന് രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ലൈംഗികാരോപണത്തില് മന്ത്രി സജി ചെറിയാനെ തള്ളി വനിതാ കമ്മീഷന്. പീഡന സംഭവങ്ങളില് രേഖാമൂലം പരാതി നല്കേണ്ടതില്ലെന്നും വിവരം കിട്ടിയാല് കേസെടുത്ത് അന്വേഷിക്കാമെന്നും കമ്മീഷന് അധ്യക്ഷ പി സതീദേവി വ്യക്തമാക്കി. കണ്ണൂരില് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്. സംഭവത്തില് സര്ക്കാരിനോട് റിപ്പോര്ട്ട് തേടുമെന്നും സതീദേവി അറിയിച്ചു. നിജസ്ഥിതി തെളിഞ്ഞാല് എത്ര ഉന്നതനായാലും പുറത്താക്കണം. രഞ്ജിത്തിനെതിരായ ആരോപണത്തില് സര്ക്കാരിനോട് റിപ്പോര്ട്ട് തേടും. വിവരം കിട്ടിയാല് അന്വേഷിക്കാം. കേസെടുക്കാം. പരാതി വേണമെന്നില്ല-സതീദേവി പറഞ്ഞു. എത്ര ഉന്നതനായാലും […]Read More
dailyvartha.com
24 August 2024
‘ കൊച്ചി: രഞ്ജിത്തിനെതിരെ ആരോപണത്തിന്റെ പേരില് നടപടിയെടുക്കാനാവില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. രഞ്ജിത് ഇന്ത്യകണ്ട കലാകാരനാണ്. രേഖാമൂലം പരാതി കിട്ടിയാല് രഞ്ജിത്തിനെതിരെ അന്വേഷണം ഉള്പ്പടെയുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്ട്ടില് പരാതി കിട്ടിയാല് കേസെടുക്കും. എത്ര ഉന്നതനായാലും നിയമനടപടികളുമായി മുന്നോട്ട് പോകും. പരാതി ലഭിക്കാതെ നടപടികളുമായി മുന്നോട്ട് പോയാല് കേസ് നിലനില്ക്കില്ല. ഇതുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയുടെ ഉള്പ്പടെ നിര്ദേശങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഹേമ കമിറ്റി റിപ്പോര്ട്ട് പുറത്ത് […]Read More
dailyvartha.com
23 August 2024
ഹേമ കമ്മിറ്റി റിപ്പോർട്ടില് പ്രതികരിച്ച് താരസംഘടനയായ ‘അമ്മ’. അമ്മ’ ഒളിച്ചോടിയിട്ടില്ലെന്നും തങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പമാണെന്നും ജനറൽ സെക്രട്ടറി സിദ്ദിഖ് വാര്ത്താസമ്മേളനത്തില് പ്രതികരിച്ചു. തെറ്റ് ചെയ്തവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണെന്നും ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുതെന്നും സിദ്ദിഖ് കൂട്ടിച്ചേര്ത്തു. ഹേമ കമ്മറ്റി റിപ്പോർട്ട് അമ്മക്ക് എതിരെയുള്ള റിപ്പോർട്ട് അല്ല.അമ്മയെ ഹേമ കമ്മിറ്റി പ്രതികൂട്ടിൽ നിർത്തിയിട്ടുമില്ല. ഞങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പമാണ് മാധ്യമങ്ങൾ ഞങ്ങളെ പ്രതിക്കൂട്ടിൽ നിർത്തുന്നതിൽ വിഷമം ഉണ്ടെന്നും സിദ്ദിഖ് പറഞ്ഞു. ഹേമ […]Read More
dailyvartha.com
23 August 2024
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് കുറ്റവാളികളെ നിയമത്തിന് മുന്നില് കൊണ്ടുവരാന് സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കും സിനിമ – സാംസ്ക്കാരിക വകുപ്പ് മന്ത്രിക്കും കത്ത് നല്കി. ഇരകള് നല്കിയ മൊഴികളുടെയും സമര്പ്പിച്ച തെളിവുകളുടെയും അടിസ്ഥാനത്തില് വനിത ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് കത്തില് ആവശ്യപ്പെട്ടു. കത്തിന്റെ പൂര്ണരൂപം: മലയാള സിനിമയില് സ്ത്രീകള് നേരിട്ടുകൊണ്ടിരിക്കുന്ന ലൈംഗിക ചൂഷണം ഉള്പ്പെടെയുള്ള ദുരനുഭവങ്ങളും ക്രിമിനല് പ്രവര്ത്തനങ്ങളും വെളിപ്പെടുത്തുന്ന […]Read More
dailyvartha.com
22 August 2024
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്ട്ടില് ചോദ്യങ്ങളുമായി ഹൈക്കോടതി. റിപ്പോർട്ടില് സർക്കാർ എന്താണ് ചെയ്യാൻ പോകുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. കേസ് എടുക്കണമെന്ന ഹര്ജിയില് സര്ക്കാരിന്റെ നിലപാട് എന്താണെന്ന് കോടതി ചോദിച്ചു. കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്നങ്ങള് അല്ലേയെന്നും മൊഴി തന്നവരുടെ പേരുകള് സര്ക്കാരിന്റെ പക്കലുണ്ടോയെന്നും കോടതി ചോദിച്ചു. ഹേമ കമ്മിറ്റിയുടെ പൂർണ രൂപം മുദ്രവെച്ച കവറിൽ സമർപ്പിക്കാനും ഹൈക്കോടതി നിര്ദേശിച്ചു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കമ്മിറ്റി ചൂണ്ടിക്കാട്ടിയത് […]Read More
dailyvartha.com
22 August 2024
ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ യൂട്യൂബ് ചാനൽ ഇന്നലെ ആരംഭിച്ചിരുന്നു. തന്റെ സമൂഹമാദ്ധ്യമ പേജുകളിലൂടെ ക്രിസ്റ്റ്യാനോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒറ്റ മണിക്കൂറിൽ 12 മില്യണ് സബ്സ്ക്രൈബേഴ്സിനെയാണ് ചാനൽ സ്വന്തമാക്കിയത്. UR · Cristiano എന്ന യൂട്യൂബ് ചാനലിൽ ഇതുവരെ 19 വിഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് ആദ്യ വീഡിയോ പോസ്റ്റ് ചെയ്ത് 40 മിനിറ്റ് ആകുമ്പോഴേക്കും 3 ലക്ഷം പേർ ചാനൽ സബ്സ്ക്രൈബ് ചെയ്തിരുന്നു. അനുനിമിഷം പതിനായിരക്കണക്കിന് പേരാണ് ക്രിസ്റ്റ്യാനോയുടെ […]Read More
dailyvartha.com
20 August 2024
‘ തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനമയിൽ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടൻ തിലകന്റെ മകൾ സോണിയ തിലകൻ രംഗത്ത്. സിനിമയിൽ വലിയ സ്വാധീനം ഉള്ള പ്രമുഖ നടനിൽ നിന്നാണ് ദുരനുഭവം ഉണ്ടായത് എന്ന് സോണിയ തിലകൻ വെളിപ്പെടുത്തി. ഇയാൾ റൂമിലേക്ക് വരനായി ഫോണിൽ സന്ദേശമയക്കുകയായിരുന്നു. മോൾ എന്ന് വിളിച്ചാണ് റൂമിലേക്ക് ക്ഷണിച്ചുള്ള സന്ദേശമയച്ചതെന്നും ശേഷം മോശം അനുഭവമാണ് ഉണ്ടായതെന്നും സോണിയ തിലകൻ വെളിപ്പെടുത്തി. ചെറുപ്പം മുതൽ കാണുന്ന വ്യക്തിയായിരുന്നു ഇയാൾ. ഇയാളുടെ […]Read More
dailyvartha.com
20 August 2024
തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമ നടപടിക്കും ശുപാർശ. സ്ത്രീത്വത്തെ അപമാനിച്ചതിന് ആരോപണ വിധേയർക്കെതിരെ കേസ് എടുക്കാമെന്നാണ് റിപ്പോർട്ടിലെ ശുപാർശ. ഐപിസി 354 പ്രകാരം കേസ് എടുക്കാമെന്ന പരാമർശം സ്വകാര്യത കണക്കിലെടുത്ത് പുറത്ത് വിടാതിരുന്ന ഭാഗത്താണുളളത്. വിദേശ ഷോകളുടെ പേരിലും നടികൾക്ക് നേരെ ലൈംഗിക ചൂഷണമുണ്ടായെന്നും ഹേമാ കമ്മിറ്റിക്ക് മുന്നാകെ നടികൾ മൊഴി നൽകിയിട്ടുണ്ട്.മലയാള സിനിമയിൽ സ്ത്രീകൾ അതിക്രൂരമായി ലൈംഗിക ചൂഷണത്തിനും വിവേചനത്തിനുംഇരയാകുന്നതിന്റെ നടുക്കുന്ന വിവരങ്ങളാണ് പുറത്ത് വന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിലുളളത്.മലയാള സിനിമ അടക്കി […]Read More
dailyvartha.com
19 August 2024
തിരുവനന്തപുരം: മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ടു. അടിമുടി സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ട സ്ഥിതിയാണ് സ്ത്രീകൾക്ക് എന്ന് റിപ്പോർട്ടിൽ . മേഖലയിൽ വ്യാപകമായി ലൈംഗിക ചൂഷണം നടക്കുന്നുവെന്ന് ഒന്നിലധികം പേർ മൊഴി നൽകി. അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും ചൂഷണം ചെയ്യാനും പ്രധാന താരങ്ങളടക്കം ഉണ്ടെന്നതും പ്രധാനം . ഏജൻ്റുമാരും മേഖലയിൽ ലൈംഗിക ചൂഷണത്തിനടക്കം പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ […]Read More
dailyvartha.com
16 August 2024
എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. നടൻ – റിഷഭ് ഷെട്ടി (കാന്താര) മികച്ച നടി – നിത്യാ മേനോൻ (തിരുച്ചിത്രമ്പലം) , മാനസി പരേഖ് ( കച്ച് എക്സ്പ്രസ്) സംവിധായകൻ – സൂരജ് ആർ ബർജാത്യ ഊഞ്ചായി ജനപ്രിയ ചിത്രം -കാന്താര നവാഗത സംവിധായകൻ -പ്രമോദ് കുമാർ – ഫോജ ഫീച്ചർ ഫിലിം – […]Read More