കൊച്ചി: ബലാത്സംഗകേസില്‍ നടന് സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. സിദ്ദിഖിനായി വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. നടന് വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നീക്കം. സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നതില്‍ തടസമൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് പോകും. അതേ സമയം സിദ്ദിഖിന്റെ എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. കൊച്ചിയിലെ രണ്ട് വീടുകളിലും സിദ്ദിഖ് ഇല്ല. അറസ്റ്റ് […]Read More
dailyvartha.com
24 September 2024
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടന് സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യമില്ല. ജാമ്യ ഹർജി ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. സിദ്ദീഖിനെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും. അതേസമയം ഫോണ്‍ ഓഫിലാണെന്നും സിദ്ദീഖ് ഒളിവില്‍ പോയെന്നും റിപ്പോര്‍ട്ടുണ്ട്. തനിക്കെതിരായ ആരോപണങ്ങള്‍ ആടിസ്ഥാനരഹിതമാണെന്നാണ് സിദ്ദിഖ് ഹർജിയില്‍ ബോധിപ്പിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് യുവനടി ഉന്നയിച്ച ആരോപണങ്ങളില്‍ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ല. തന്നെ അപമാനിക്കുകയെന്ന ലക്ഷ്യമാണ് പരാതിക്കു പിന്നിലുള്ളതെന്നും അന്വേഷണവുമായി […]Read More
dailyvartha.com
21 September 2024
കൊച്ചി : കവിയൂർ പൊന്നമ്മയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി . എറണാകുളം കളമശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ച ഭൗതിക ശരീരത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറു കണക്കിന് ആളുകളാണ് എത്തിയത്. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ള താരനിരയും മലയാള സിനിമയുടെ പ്രിയപ്പെട്ട അമ്മയ്ക്ക് ആദരമർപ്പിക്കാൻ എത്തി. വൈകിട്ട് നാലുമണിക്ക് ആലുവ കരുമാലൂരിലെ വീട്ടുവളപ്പിൽ ആണ് സംസ്കാരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ നിന്ന് രാവിലെ ഒമ്പതുമണിയോടെയാണ് കവിയൂർ പൊന്നമ്മയുടെ മൃതദേഹം കളമശേരി ടൗൺഹാളിൽ എത്തിച്ചത്. പ്രിയപ്പെട്ട സഹപ്രവർത്തകയ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ മലയാള സിനിമ […]Read More
dailyvartha.com
20 September 2024
തിരുവനന്തപുരം: മലയാള സിനിമ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മലയാളത്തിലെ മിക്ക താരങ്ങളുടെയും അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടിയാണ് കവിയൂര്‍ പൊന്നമ്മ. പ്രേം നസീര്‍ മുതല്‍ പുതുതലമുറ നടന്‍മാരുടേതുള്‍പ്പെടെ അമ്മയായി വേഷമിട്ടിട്ടുണ്ട്. 1962ല്‍ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് കവിയൂര്‍ പൊന്നമ്മ മലയാള സിനിമയില്‍ സാന്നിധ്യം അറിയിക്കുന്നത്. ഇരുപതാം വയസില്‍ കുടുംബിനി എന്ന ചിത്രത്തില്‍ സത്യന്, മധു തുടങ്ങിയ നായക നടന്മാരുടെ അമ്മയായി […]Read More
dailyvartha.com
20 September 2024
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം. വിചാരണ കോടതിയാണ് പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. രണ്ടു പേരുടെ ആള്‍ജാമ്യം, ഒരു ലക്ഷം രൂപ കെട്ടിവെക്കണം. പ്രതികളേയോ സാക്ഷികളെയോ ബന്ധപ്പെടരുത്, മാധ്യമങ്ങളോട് സംസാരിക്കരുത് എറണാകുളം സെഷന്‍സ് കോടതി പരിധി വിട്ടു പോകരുത്, ഒരു സിം കാര്‍ഡ് മാത്രമേ ഉപയോഗിക്കാവൂ എന്നിവയെല്ലാമാണ് ജാമ്യ വ്യവസ്ഥകള്‍. ഏഴര വര്‍ഷത്തിന് ശേഷമാണ് കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് ജാമ്യം ലഭിക്കുന്നത്. നിലവില്‍ എറണാകുളം സബ്ജയിലില്‍ […]Read More
dailyvartha.com
19 September 2024
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ഇന്ന് വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ നൽകും. കേസിലെ വിചാരണ കോടതിയായ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകുക. അപേക്ഷ കോടതി നാളെ പരിഗണിച്ചേക്കും. സുപ്രിം കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് സുനി വിചാരണക്കോടതിയിൽ അപേക്ഷ നൽകുന്നത്. സുപ്രിം കോടതി ജാമ്യം അനുവദിച്ചെങ്കിലും സുനിയ്ക്ക് പുറത്തിറങ്ങാമെങ്കിൽ വിചാരണ കോടതി കോടതി ജാമ്യ വ്യവസ്ഥകൾ നിശ്ചയിക്കേണ്ടതുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതിയിൽ സുനിയെ ഹാജരാക്കി ജാമ്യത്തിൽ വിടണമെന്നാണ് സുപ്രിം കോടതി നിർദേശം. […]Read More
dailyvartha.com
16 September 2024
തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്കി ഡബ്ല്യു.സി.സി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികള്‍ പുറത്തു വിട്ടത് കോടതി വിധി ലംഘിച്ചു കൊണ്ടാണെന്ന് പരാതിയില്‍ പറയുന്നു. സ്വകാര്യത മാനിക്കണം എന്ന കോടതി ഉത്തരവ് ലംഘിച്ചു. റിപ്പോര്‍ട്ടര്‍ ടി വി നടത്തിയത് സ്വീകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ്. സ്വകാര്യതയെ അവഹേളിക്കുന്ന വാര്‍ത്ത ആക്രമണം തടയണമെന്നും ഡബ്ല്യു.സി.സി ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ഒരു തുറന്നകത്ത് താങ്കള്‍ നിയോഗിച്ച ഹേമ കമ്മറ്റി മുമ്പാകെ സിനിമയില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ നല്കിയ […]Read More
dailyvartha.com
13 September 2024
കൊച്ചി: ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്ന് തുടർ നീക്കങ്ങളുമായി അന്വേഷണ സംഘം. വിപുലമായ മൊഴിയെടുപ്പിനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയ 50 പേരെയും കാണും. 4 സംഘങ്ങളായി തിരിഞ്ഞായിരിക്കും ഇവരിൽ നിന്നുള്ള മൊഴിയെടുപ്പ്. ഇത് പത്ത് ദിവസത്തിനകം പൂർത്തിയാക്കും. ഹൈക്കോടതി നിർദേശപ്രകാരം ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം സർക്കാർ അന്വേഷണ സംഘത്തിന് നൽകിയിരുന്നു. റിപ്പോർട്ട് പൂർണമായി പുറത്തുവിടാത്തതിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇതിനിടയിലാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. ഹേമ കമ്മിറ്റിക്ക് മുന്നിൽ […]Read More
dailyvartha.com
13 September 2024
ദക്ഷിണേന്ത്യൻ സിനിമയിലെ വമ്പൻ താരങ്ങൾ അണിനിരക്കുന്ന ഐഫ ഉത്സവം 2024 (IIFA Utsavam 2024) അവാർഡ് ദാന ചടങ്ങ് അബുദാബി യാസ് ഐലൻഡിൽ സെപ്റ്റംബർ 27ന് നടക്കും. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമയിലെ താരങ്ങൾ ഒന്നിക്കുന്ന ചടങ്ങ് ആരാധകർക്ക് വിനോദത്തിന്റെ വിരുന്നാകും. ഇതിഹാസ തെലുങ്ക് സിനിമാതാരം ചിരഞ്ജീവിക്ക് ഔട്ട്സ്റ്റാൻഡിങ് അച്ചീവ്മെന്റ് ഇൻ ഇന്ത്യൻ സിനിമ പുരസ്കാരം നൽകും. രാം ചരൺ, ഐശ്വര്യ റായ്, സാമന്ത റൂത് പ്രഭു, സുഹാസിനി മണിരത്നം എന്നിവരും പരിപാടിയുടെ ഭാഗമാകും. ഇതിഹാസ […]Read More
dailyvartha.com
6 September 2024
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശമുള്ളവർക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുൻ എംഎൽഎ ജേസഫ് എം പുതുശേരിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. നേരിട്ട് നിയമ നടപടികൾക്ക് തയാറാകാൻ മൊഴി നൽകിയവർക്ക് പ്രയാസമുണ്ടെന്ന് റിപ്പോർട്ടിൽത്തന്നെയുണ്ടെന്നും അതിനാൽ കോടതിയിടപെട്ട് നടപടികൾ സ്വീകരിക്കണമെന്നുമാണ് ആവശ്യം. അതേസമയം, മലയാള സിനിമ സെറ്റുകളിലെ കാരവാൻ ഉടമകളുടെ യോഗം കൊച്ചിയിൽ ഇന്ന് ചേരും. നിർമ്മാതാക്കളുടെ നേതൃത്വത്തിലാണ് വിവിധ ഷൂട്ടിംഗ് സെറ്റുകളിൽ കാരവാൻ നൽകുന്ന ഉടമകളുടെ യോഗം വിളിച്ചിരിക്കുന്നത്. മലയാള സിനിമ സെറ്റുകളിൽ […]Read More