ഗുരുവിന്റെ സന്ദേശത്തിന്റെ വെളിച്ചം പലസ്തീനില്‍ എത്തിയിരുന്നെങ്കില്‍ അവിടെ ചോരപ്പുഴ ഒഴുകുമായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 91-മത് ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേല്‍ പലസ്തീനില്‍ നടത്തുന്ന ആക്രമണം ഒരു പ്രത്യേക വിഭാഗത്തിന് നേരെയല്ല, മനുഷ്യര്‍ക്ക് നേരെയാണ്. അതി നിഷ്ഠൂരമായി ഒരു ജനതയെ തുടച്ചു നീക്കാനാണ് ഇസ്രയേല്‍ ശ്രമം. ദശലക്ഷക്കണക്കിന് ആളുകള്‍ പലായനം ചെയ്യുന്നു. മിസൈല്‍ പതിച്ച് സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം ആയിരങ്ങള്‍ മരിക്കുന്നു. രാഷ്ട്രീയമല്ല വംശീയ ഉന്മൂലനമാണ് ലോകത്ത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. Black farmers […]Read More